konnivartha.com: കല മനുഷ്യഹൃദയത്തെ ആര്‍ദ്രമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ കഥകളി ക്ലബിന്റെ 17-ാ മത് കഥകളി മേളയുടെ ഉദ്ഘാടനം അയിരൂര്‍ ചെറുകോല്‍പ്പുഴ ശ്രീവിദ്യാധി രാജ നഗറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കഥകളിമേള വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ ഉണര്‍വും അനുഭവവും സമ്മാനിക്കും. അവിസ്മരണീയമായ ബിംബങ്ങളും ഓര്‍മ്മകളുമാണ് അവരിലേക്ക് പതിക്കപ്പെടുന്നത്. വര്‍ത്തമാന കാലഘട്ടത്തില്‍ കഥകളിയെ ജനകീയമാക്കാനും പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ട്. കഥകളി ക്ലബ് ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സംസ്‌കാരത്തിന്റെ ഭാഗമായി കഥകളിയെ കരുതുന്ന അയിരൂര്‍ക്കരയ്ക്ക് ലഭിച്ച ആദരവാണ് അയിരൂര്‍ കഥകളി ഗ്രാമം എന്ന ഔദ്യോഗിക പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടു കൂടി അയിരൂര്‍ കഥകളി മ്യൂസിയം, തെക്കന്‍ കലാമണ്ഡലം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കഥകളി ഗ്രാമമെന്ന അത്യപൂര്‍വമായ അംഗീകാരം നേടിയെടുക്കാന്‍ അയിരൂരിന് സാധിച്ചത് പരിശ്രമത്തിന്റെ ഫലമായാണെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച…
Read Moreവിഭാഗം: Entertainment Diary
കലാ സാംസ്കാരിക സഹകരണത്തിന് കൈകോർത്ത് അബുദാബിയും കേരളവും
കേരള ലളിത കലാ അക്കാദമിയും, റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവും ധാരണപത്രത്തിൽ ഒപ്പുവെച്ചു konnivartha.com/ കൊച്ചി; കലകളുടെയും, കലാകാരൻമാരുടേയും ഉന്നമനത്തിന് വേണ്ടി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവും (RAl), കേരള ലളിതകലാ അക്കാദമിയും കൈകോർക്കുന്നു. അതിന് വേണ്ടി കേരള ലളിത കലാ അക്കാദമിക്ക് കീഴിലെ കലാകാരൻമാരുടെ കലാസൃഷ്ടികൾക്ക് അബുദാബിയിൽ പ്രദർശനവും, വിപണനവും നടത്തുന്നതിന് വേണ്ടി റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് (RAl) മുൻകൈയെടുക്കും. അബുദാബിയിലെ കലാസൃഷ്ടികൾ കേരളത്തിലും പ്രദർശിപ്പിക്കും. ഇതിന് വേണ്ടിയുള്ള ധാരണാപത്രം കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ അബുദാബിയിലെ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഷഫീന യൂസഫ് അലിയുടെയും, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തിന്റേയും സാന്നിധ്യത്തിൽ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ചീഫ് ക്യൂരിയേറ്ററും ക്രിയേറ്റീവ് ഡയറക്ടറുമായ മീന വാരിയും, ലളിതകലാ അക്കാദമി സെക്രട്ടറി എൻ…
Read Moreപാം ഇന്റർനാഷണലിന് സ്ഥിരമായ ഓഫീസ് ആസ്ഥാനം ഉദ്ഘാടനം ചെയ്തു
konnivartha.com/ ന്യൂയോർക് : പുതു വത്സര പിറവിയിൽ പാം ഇന്റർനാഷണലിൻറെ, പാം എന്ന രജിസ്റ്റർഡ് സംഘടനക്ക് ഒരു സ്ഥിരമായ ഓഫീസ് ആസ്ഥാനം പന്തളത്തു, കുരമ്പാല, ഇടയാടി ജംഗ്ഷനിൽ ആരംഭിച്ചു. 2024 ജനുവരി ഒന്നാം തിയതി രാവിലെ പന്തളം നഗരസഭ ചെയർ പേഴ്സൺ സുശീല സന്തോഷ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്ത. പാം ഓഫീസ് വേദിയിൽ മുനിസിപ്പൽ കൗൺസിലർ കോമളവല്ലി, സ്നേഹ താഴ്‌വരയുടെ സാരഥി C. P. മാത്യു, പാമിന്റെ പാട്രൺ / ചെയർമാൻ C S മോഹനൻ, പാമിന്റെ സ്ഥാപക പ്രസിഡന്റ് അബ്ദുൽ ഖാദർ, ജന: സെക്രട്ടറി. ക്രിസ്റ്റഫർ വര്ഗീസ്, NSSPT പ്രിൻസിപ്പൽ പ്രീത ടീച്ചർ, മുൻ പ്രിൻസിപ്പൽ ജയാദേവി, പാമിന്റെ പ്രസിഡന്റ് തുളസിധരൻ പിള്ള, ജന : സെക്രട്ടറി. അനിൽ നായർ, കർമ ദീപം കോർഡിനേറ്റർ രാജേഷ് എം പിള്ള, മുതിർന്ന പ്രവർത്തകരാ യ …
Read Moreകാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ ക്രിസ്മസ് കരോൾ-ഗ്ലോറിയ -23 അതിഗംഭീരമായി
konnivartha.com: കാൽഗറി: കാൽഗറിയിലെ അപ്പോസ്തോലിക സഭാ വിഭാഗങ്ങളുടെ കൂട്ടാഴ്മയായ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ ക്രിസ്മസ് ആഘോഷം “ഗ്ലോറിയ -23 ” RCCG House Of Praise , 5 Redstone Hts ൽ വച്ച് നടത്തപ്പെട്ടു . മുഖ്യാഥിതിയും കമ്മറ്റി അംഗങ്ങളും കൂടി വിളക്ക് കൊളുത്തിയതോടു കൂടി ചടങ്ങു ആരംഭിച്ചു. മുഖ്യാഥിതിയായിരുന്ന അഭിവന്ദ്യ.ആർച്ച് ബിഷപ്പ് ഗ്രിഗറി കെർ വിൽസൺ ( കാൽഗറി ആംഗ്ലിക്കൻ ചർച്ച് ), ക്രിസ്തുമസ് സന്ദേശത്തിൽ , ക്രിസ്ത്യാനികളായ ഓരോ വിശ്വാസികളും , ക്രിസ്തുമസ് ആഘോഷിച്ചാൽ മാത്രം പോരാ , ക്രിസ്തുവിനെ സ്വന്തം ഹൃദയത്തിൽ ഉൾക്കൊണ്ട് പ്രവർത്തിക്കണം എന്ന് ഉത്‌ബോധിപ്പിച്ചു . കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ പ്രസിഡന്റ് റവ.ജോജി ജേക്കബിന്റെ അധ്യക്ഷതയിൽകാൽഗറി സെയിന്റ് മദർ തെരേസ സിറോ മലബാർ ഇടവകയുടെ വികാരി ഫാദർ . തോമസ് കളരിപ്പറമ്പിലിന്റെ പ്രാർത്ഥനയോട് കൂടി ആരംഭിച്ച…
Read Moreസിനിമ പ്രേക്ഷക കൂട്ടായ്മയുടെ 2024 ഡയറി പ്രകാശനം ചെയ്തു
പത്തനംതിട്ട : ലോക സിനിമയുടെ 128-ാം ജന്മദിനത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 2024 ഡയറി സിനിമ – സീരിയൽ നടി ഡിനി ഡാനിയേൽ പ്രകാശനം ചെയ്തു. ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ പി. സക്കീർ ശാന്തി , ലീഗൽ അഡ്വൈസർ അഡ്വ. പി.സി. ഹരി തുടങ്ങിയവർ പ്രസംഗിച്ചു .
Read Moreകല്ലേലി കാവില്‍ ആറ്റു വിളക്ക് സമർപ്പിച്ചു
konnivartha.com :41 വിളക്കിനോട് അനുബന്ധിച്ചു കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ 41 തൃപ്പടികളിൽ ദീപം തെളിയിക്കുകയും അച്ചൻകോവിൽ പുണ്യ നദിയിൽ ആറ്റു വിളക്ക് സമർപ്പിക്കുകയും ചെയ്തു.പൂജകൾക്ക് മുഖ്യ ഊരാളി ഭാസ്കരൻ കാർമികത്വം വഹിച്ചു.
Read Moreപ്രത്യാശയുടെ നിറവുമായി സോമര്‍സെറ്റ് ദേവാലയത്തില്‍ വീണ്ടുമൊരു ക്രിസ്മസ് കരോള്‍
സെബാസ്റ്റ്യൻ ആൻ്റണി konnivartha.com/ ന്യൂജേഴ്‌സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിനിവെട്ടത്തിന്റേയും ഇത്തിരിവെളിച്ചത്തില്‍ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച് കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്‌മസ് രാവുകളെ സമ്പന്നമാക്കുമ്പോള്‍, ശാന്തിയുടേയും സമാധാനത്തിന്റേയും, സ്‌നേഹദൂതുമായി സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയവും വാര്‍ഡ് തോറുമുള്ള ക്രിസ്‌മസ് കരോള്‍ ഈ വർഷവും ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. സമാധാനത്തിന്റെയും, പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്‌മസ് കാലത്തിന്റെ ഓര്‍മയുണര്‍ത്തി, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്വാര്‍ത്ത ഉത്‌ഘോഷിച്ച ക്രിസ്മസ് രാത്രിയുടെ മനോഹാരിത വിളിച്ചോതുന്ന ഗാനങ്ങൾ കരോള്‍ സംഘം ഇംഗ്ലീഷിലും, മലയാളത്തിലും ആലപിച്ചു. നേറ്റിവിറ്റിയും, ക്രിസ്മസ് പാപ്പയും കരോളിംഗിനെ കൂടുതൽ ആകർഷകമാക്കി. ഉണ്ണിയേശുവിന്റെ തിരുപ്പിറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിന് ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു, ക്രിസ്‌മസ് സന്ദേശം നല്‍കി ക്രിസ്‌മസ് ഗാനാലാപനത്തോടെയാണ് സമാപിച്ചത്. വികാരി അച്ചനും കരോളിംഗില്‍ സജീവമായി പങ്കെടുത്തു. ആഹ്ളാദവും ഭക്തിയും…
Read Moreകല്ലേലി കാവില്‍ 999 മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി
konnivartha.com/ കോന്നി : നൂറ്റാണ്ടുകളായുള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ വെറ്റില താലത്തിൽ നിലനിർത്തി കല്ലേലി ഊരാളി അപ്പൂപ്പന്റെ 999 മലയുടെ സ്വർണ്ണക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി. ഭൂമി പൂജ, വൃക്ഷസംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവ അർപ്പിച്ച് പരമ്പ് നിവർത്തി ദേശത്തിന് വേണ്ടി ദീപം തെളിയിച്ച് തേക്കില്ല നാക്ക് നീട്ടിയിട്ട് നെൽമണികൾ കൊണ്ട് പറ നിറച്ച് താംബൂലവും വറപ്പൊടിയും ചുട്ട വിളകളും കരിക്കും കലശവും തേനും മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പിച്ച് പുഷ്പാഭിഷേകം നടത്തി ഒരു വർഷത്തേക്ക് ഉള്ള കാർഷിക നന്മയ്ക്ക് വേണ്ടി ആരതി ഉഴിഞ്ഞ് സമർപ്പിച്ചു. മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് നേതൃത്വം നൽകി. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ കല്ലേലി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
Read Moreഅച്ചന്‍കോവില്‍ : കറുപ്പന്‍ തുള്ളല്‍ തുടങ്ങി
konnivartha.com: അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ അയ്യപ്പന്‍ ഗൃഹസ്ഥനായി നിലകൊള്ളുന്നു. ഇടതും വലതുമായി പൂര്‍ണ്ണ, പുഷ്കല എന്നീ പ്രതിഷ്ഠകള്‍. ധനു-1 ന് കൊടിയേറുന്ന ഉത്സവത്തിന്റെ മൂന്നാം ദിനം മുതല്‍ ആരംഭിക്കുന്ന ചടങ്ങാണ് കറുപ്പന്‍ തുള്ളല്‍. ആചാരപ്പെരുമയില്‍ അച്ചന്‍കോവില്‍ ധര്‍മ്മശാസ്താവിന്റെ പരിവാരമൂര്‍ത്തിയായ കറുപ്പസ്വാമിക്ക് പ്രാധാന്യമുണ്ട്. ഇവിടെ എത്തുന്നവര്‍ അഭീഷ്ടസിദ്ധിക്ക് കറുപ്പനൂട്ട് നടത്തിയാണ് മടങ്ങുക. കറുപ്പന്‍ കോവിലിലെ കാര്‍മ്മികസ്ഥാനം കറുപ്പന്‍ പൂജാരിക്കാണ്. വെള്ളാള സമുദായത്തില്‍പ്പെട്ട താഴത്തേതില്‍ കുടുംബത്തിനാണ് പൂജാരിസ്ഥാനം. ഉത്സവത്തിന് ചപ്രം എഴുന്നള്ളിപ്പിനും, രഥോത്സവത്തിന് അകമ്പടി സേവിക്കാനും കറുപ്പുസ്വാമിയുണ്ടാകും. പരമശിവന്‍, മഹിഷീനിഗ്രഹത്തിന് നിയുക്തനായ മണികണ്ഠനെ സഹായിക്കാന്‍ മൂര്‍ച്ചയുള്ള ‘കുശ’ എന്ന പല്ല് ഉപയോഗിച്ച് സിദ്ധികര്‍മ്മത്തിലൂടെ സൃഷ്ടിച്ച ശക്തിമാനായ ഭൂതഗണമാണ് കറുപ്പ സ്വാമി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കാലുറകളണിഞ്ഞ്, കച്ചമണികള്‍ കെട്ടി, ശിരസില്‍ അലങ്കാരവസ്ത്രം ചുറ്റി, വലങ്കയ്യില്‍ വേലും ഇടങ്കയ്യില്‍ ഭസ്മക്കൊപ്പരയും വഹിച്ച് പ്രത്യേക ഭാവാദികളോടെ കറുപ്പ സ്വാമി രംഗത്തെത്തുമ്പോള്‍ സ്ത്രീജനങ്ങള്‍ വായ്ക്കുരവയുടെ…
Read Moreമലയാളി അസോസിയേഷൻ ഓഫ് കാൽഗരി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
konnivartha.com: കാൽഗരി : മലയാളി അസോസിയേഷൻ ഓഫ് കാൽഗരിയുടെ 2024-2025 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡൻറ് -മുഹമ്മദ് റഫീക്ക് , വൈസ് പ്രസിഡൻറ് ആൻഡ് മലയാളം സ്കൂൾ -അനിത സന്തോഷ് , ട്രഷറർ -രഞ്ജി പിള്ള , സെക്രട്ടറി -സന്ദീപ് സാം അലക്സാണ്ടർ , പബ്ലിസിറ്റി ആൻഡ് ഫണ്ട് റൈസിംഗ് -വിനിൽ വർഗീസ് അലക്സ് , മെമ്പർഷിപ്പ് കോഡിനേറ്റർ -അഞ്ചും സാദിഖ് , പ്രോഗ്രാം ആൻഡ് യൂത്ത് കോഡിനേറ്റർ -ലിനി മറ്റമന സാജു, പ്രോഗ്രാം കോഡിനേറ്റർ -രശ്മി സുധീർ , പ്രോഗ്രാം ആൻഡ് മെമ്പർഷിപ്പ് കോഡിനേറ്റർ -സ്നേഹ അത്തം കാവിൽ, യൂത്ത് കോഡിനേറ്റർ -മായ നമ്പൂതിരിപ്പാട്, സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് സ്പോർട്സ് -തൗസീഫ് ഉസ്മാൻ, ന്യൂ കമർ കോർഡിനേറ്റർ -പ്രിൻസ് ജോസഫ് , ന്യൂ കമർ കോഡിനേറ്റർ -ശ്രീദേവി ലതീഷ് ബാബു, സോഷ്യൽ മീഡിയ…
Read More