ഗ്രാമവൃക്ഷത്തിലെ കുയില്‍ ആസ്വാദനക്കുറിപ്പ് മത്സരവിജയികള്‍

  konnivartha.com; പത്തനംതിട്ട: പ്രസ് ക്ലബ് ലൈബ്രറി ആന്‍ഡ് മീഡിയ റിസര്‍ച്ച് സെന്റര്‍, ദേശത്തുടി സാംസ്‌കാരിക കൂട്ടായ്മ, ഫിലിം ലവേഴ്‌സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഗ്രാമവൃക്ഷത്തിലെ കുയില്‍ സിനിമാ പ്രദര്‍ശനത്തോട് അനുബന്ധിച്ചുള്ള ആസ്വാദന കുറിപ്പ് രചനാ മത്സരത്തില്‍ ചെന്നീര്‍ക്കര എസ്.എന്‍.ഡി.പിഎച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സാന്ദ്രാ സന്തോഷ് ഒന്നാം സ്ഥാനം നേടി. മുട്ടത്തുകോണം എസ്.എന്‍.ഡി.പി.എച്ച്.എസ്.എസിലെ അനാമിക സുരാജിനാണ് രണ്ടാം സ്ഥാനം. മുട്ടത്തുകോണം എസ്.എന്‍.ഡി.പി.എച്ച്.എസ്.എസിലെ ആര്‍. കിഷോര്‍, അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളായ ഐറിന്‍ മരിയ, എസ്. ശ്രീശാന്ത് എന്നിവര്‍ പ്രോത്സാഹന സമ്മാനം നേടി. മാര്‍ച്ച്ഒമ്പതിന് രാവിലെ 10.30 ന് പത്തനംതിട്ട പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍ സമ്മാന വിതരണം നടത്തും. രഘുനാഥന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിക്കും. ജി. വിശാഖന്‍, എം.എസ്. സുരേഷ്, ജിനു…

Read More

വാഗമണ്ണില്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍ മാര്‍ച്ച് 14 മുതല്‍

  അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ മാര്‍ച്ച് 14,15,16,17 തീയതികളില്‍ ഇടുക്കി ജില്ലയിലെ വാഗമണ്ണില്‍ നടക്കുന്നു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലാണിത്. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും (കെ.എ.ടി.പി.എസ്) ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടുകൂടിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.നൂറിലധികം അന്തര്‍ദേശീയ, ദേശീയ പ്രശസ്ത ഗ്ലൈഡര്‍മാര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. 15 ലധികം രാജ്യങ്ങള്‍ ഈ സീസണില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ലോകപ്രശസ്ത റൈഡര്‍മാരും അന്താരാഷ്ട്ര ചാമ്പ്യന്മാരും പരിപാടിയില്‍ പങ്കെടുക്കും. അമേരിക്ക, നേപ്പാള്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഫെസ്റ്റിവലില്‍ പങ്കെടുക്കും. ഭൂപ്രകൃതിയും കാറ്റിന്റെ…

Read More

മികവ് ഉത്സവം : കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂൾ :പ്രോത്സാഹനവുമായി അന്യ സംസ്ഥാന തൊഴിലാളികൾ

  konnivartha.com/ കോന്നി:- കോന്നി ഗവൺമെൻ്റ് ഹയസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച മികവ് 2024 പരിപാടിയിലാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ശ്രദ്ധേയമായത്. കുട്ടികൾ ആർജ്ജിച്ച കഴിവുകൾ വിവിധ ഭാഷകളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ ആസ്വാദകരായാണ് തൊഴിലാളികൾ എത്തിയത്. വൈകിട്ട് ചന്ത മൈതാനിയിൽ നടന്ന ചടങ്ങിൽ വിവിധ ഭാഷകളിൽ കുട്ടികൾ ആർജ്ജിച്ച പ്രാവീണ്യം വിവിധ കലാരൂപങ്ങളായി അവതരിപ്പിക്കപ്പെട്ടു . ഉച്ചയ്ക്ക് 3 മണിക്ക് തുടങ്ങിയ പരിപാടി കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  അനി സാബു ഉൽഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രെസ് എസ് എം ജമീലാ ബീവി, എൻ അനിൽ കുമാർ, അബൂബക്കർ സിദ്ദീഖ്, എസ് ബിജോയ്, കെ പി സിന്ധു, എൻ എസ് രാജേന്ദ്രകുമാർ, ആർ പ്രസന്നകുമാർ, സുരേഷ് കുമാർ, കെ പി നൗഷാദ് എന്നിവർ സംസാരിച്ചു

Read More

കോന്നിയ്ക്ക് വര്‍ണ്ണം ചാലിച്ച് മൂട്ടി മരങ്ങള്‍ പൂത്തു : മെയ് മാസത്തോടെ കായ്‌കള്‍ വിളയും

  konnivartha.com: കണ്ണിനു കാഴ്ച ഒരുക്കി മുട്ടി മരങ്ങള്‍ ഒന്നാകെ പൂത്തു തുടങ്ങി . വന മേഖലയില്‍ എമ്പാടും മുട്ടി മരങ്ങള്‍ ഉണ്ട് .നാട്ടിന്‍ പുറങ്ങളിലും വെച്ചു പിടിപ്പിച്ച മുട്ടി മരങ്ങള്‍ ഇടതൂര്‍ന്നു പൂത്തു തുടങ്ങി . വനമേഖലയിൽ മുട്ടി മരങ്ങൾ യഥേഷ്ടം തഴച്ചു വളരുന്നുണ്ട്. ഫെബ്രുവരി മാസത്തിൽ പൂവിടുന്ന മരങ്ങളിൽ ഏപ്രില്‍ മാസത്തോടെ കായകള്‍ വിളഞ്ഞു തുടങ്ങും .മെയ് ജൂണ്‍ മാസത്തോടെ മൂത്തുപഴുത്ത കായ്‌കള്‍നിറയും. കരടി, മാൻ, ആമ, മലയണ്ണാൻ ,മുള്ളൻപന്നി തുടങ്ങിയ വന്യ ജീവികളുടെ ഇഷ്ടഭക്ഷണമാണ് ഇതിലെ ഫലങ്ങൾ.കായ് പഴുത്തു തുടങ്ങുന്നതോടെ പഴങ്ങൾ തിന്നാൻ എത്തുന്ന ചെറുജീവികളെ പിടികൂടാൻ പുലി, പെരുമ്പാമ്പ് തുടങ്ങിയവ മുട്ടിമരങ്ങൾക്കു സമീപം ചുറ്റിപ്പറ്റി നിൽക്കും.കുന്തപ്പഴം, മുട്ടിപ്പുളി, മുട്ടികയ്പ്പൻ, തുടങ്ങിയ പ്രാദേശീക പേരുകളിലും ഇവ അറിയപ്പെടുന്നു. വേനൽക്കാലത്ത് പലതരം കായ്‌കളുണ്ടാകുമെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്തനാണ്‌ മുട്ടിപ്പഴം.വേനൽ ആരംഭിക്കുന്നതോടെ മുട്ടിമരങ്ങൾ പൂത്തുതുടങ്ങും. തായ്ത്തടിയിൽനിന്ന് വള്ളിരൂപത്തിൽ…

Read More

ബാലസഭ നടത്തി

  പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ബാലസഭാ കുട്ടികളുടെ സംഗമം ‘തെളിവാനം വരയ്ക്കുന്നവര്‍’ നടത്തി. സഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ബാലസഭയിലൂടെ കുട്ടികള്‍ക്ക് വ്യക്തിത്വവികാസം, കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുക, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തരാക്കുക് എന്നിവയാണ് ചെയ്യുന്നത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി ഹരീഷ് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ആര്‍ എസ് ഹരിഹരനുണ്ണി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു തുടര്‍ന്ന് കുട്ടികള്‍ വിവിധങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായ പ്രീയ ജ്യോതികുമാര്‍, വി പി വിദ്യാധരപണിക്കര്‍, അംഗങ്ങളായ പൊന്നമ്മവര്‍ഗ്ഗീസ്, ശ്രീവിദ്യ, സിഡിഎസ് ചെയര്‍പേഴ്സണ്‍ രാജിപ്രസാദ്, വൈസ് ചെയര്‍പേഴ്സണ്‍ കെ ബി ശ്രീദേവി, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Read More

വായനാശീലം വളര്‍ത്തിയെടുക്കാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കണം : ഡപ്യൂട്ടി സ്പീക്കര്‍

  konnivartha.com: വായനാശീലം വളര്‍ത്തിയെടുക്കാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് കേരള നിയമസഭാ പുസ്തകോത്സവത്തില്‍ വാങ്ങിയ പുസ്തകങ്ങളുടെ വിതരണവും വിജ്ഞാന വികസന സദസ്സും അടൂര്‍ ബിആര്‍സിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി കൃഷ്ണകുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജി ചെറിയാന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ ഡി സജി, ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗങ്ങളായ മീരാസാഹിബ്, വിനോദ് മുളമ്പൂഴ, എസ്.ഷാജഹാന്‍, പി.രവിന്ദ്രന്‍, കെ. ബി പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Read More

ആറ്റുകാല്‍ : പൊങ്കാലയ്ക്ക് ഒരുങ്ങി: കൺട്രോൾ റൂം നമ്പരുകൾ

  konnivartha.com: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നഗരസഭയും പോലിസും അറിയിച്ചു.നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയും റെയില്‍വേ പ്രത്യേക സര്‍വീസും നടത്തും.പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമാണ്. ക്ഷേത്രപരിസരത്ത് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ കൺട്രോൾ റൂം നമ്പരുകൾ നാളെ (ഫെബ്രുവരി 25) ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ചരിത്ര പ്രസിദ്ധമായ പൊങ്കാല അര്‍പ്പിക്കല്‍ ചടങ്ങ് നടക്കും.രാവിലെ 10.30 യ്ക്കാണ് അടുപ്പുവെട്ട് ചടങ്ങ് ആരംഭിക്കുക. ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം നടക്കും. ഈ സമയങ്ങളെല്ലാം കനത്ത ചൂടിന് സാധ്യതയുള്ള സമയങ്ങളാണ്. അതിനാല്‍, ഭക്തര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .…

Read More

ഗോവ മുഖ്യമന്ത്രിയ്ക്ക് സ്നേഹ സമ്മാനമായി അതിവേഗ രേഖചിത്രം

  konnivartha.com/ പത്തനംതിട്ട : കേരളത്തിന്റെ വികസനസാദ്ധ്യതകൾ ചർച്ച ചെയ്യാൻ ഗോവ മുഖ്യമന്ത്രി ഡോ : പ്രമോദ് സാവന്ത് നയിച്ച ‘ഇന്റലച്ചൽസ് കോൺക്ളേവിൽ ‘ സെലിബ്രിറ്റി ഗസ്റ്റായി എത്തിയ ജിതേഷ്ജി സംസ്ഥാനത്തിന്റെ വികസനനിർദ്ദേശങ്ങൾക്കൊപ്പം ഗോവ മുഖ്യമന്ത്രിയുടെ തത്സമയ അതിവേഗം രേഖചിത്രവും വരച്ചുനൽകി ഗോവ മുഖ്യന്റെ മനം കവർന്നു. സമപ്രായക്കാരനായ ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്തുമായി വർഷങ്ങളുടെ മുൻപരിചയമുള്ള ജിതേഷ്ജി ഇക്കഴിഞ്ഞ വർഷം ഗോവയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടതിഥിയായി പങ്കെടുത്ത് ഗോവ മുഖ്യമന്ത്രിയും ഗവർണറും മന്ത്രിമാരും ജനപ്രതിനിധികളും ഐ എ എസ് – ഐ പി എസ് ഓഫീസർമാരുമടങ്ങുന്ന പ്രൌഡസദസ്സിനെ ഗോവ രാജഭവനിൽ ഒരുക്കിയ വേദിയിൽ അഭിസംബോധനചെയ്ത് സംസാരിച്ചിരുന്നു. കേരളത്തിൽ നിന്ന് ഗോവയിലേക്കും ഗോവയിൽ നിന്ന് കേരളത്തിലേക്കും എന്ന നിലയിൽ വന്ദേഭാരത്‌ എക്സ്പ്രസ്സ് ട്രെയിൻ സർവീസ് ക്രമീകരിച്ചാൽ ഇരുസംസ്ഥാനങ്ങളുടെയും ടൂറിസം സാധ്യതകൾ പതിന്മടങ്ങ് വർദ്ധിപ്പിക്കുമെന്ന നിർദ്ദേശവും ജിതേഷ്ജി…

Read More

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂജയുള്ള ക്ഷേത്രം കോന്നിയില്‍ കാണാം

  konnivartha.com: അച്ചൻകോവിൽ നദീതട സംസ്കാരത്തിന്‍റെ ഭാഗമാണ് കോന്നിയുടെ കിഴക്കന്‍ വന മേഖല . നൂറ്റാണ്ടുകളുടെ ചരിത്രം മണ്ണില്‍ ഉറങ്ങുന്നു . കഥകളും ഉപകഥകളും കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ പഴം തലമുറ പാടി പതിഞ്ഞ കഥകള്‍ നാവുകളില്‍ നിന്നും കാതുകളിലേക്ക് പകര്‍ന്നു നല്‍കിയ തെളിമയാര്‍ന്ന അച്ചന്‍ കോവില്‍ നദി . ഈ നദിയുടെ ഉത്ഭവ സ്ഥാനം അങ്ങ് കിഴക്ക് ഉദിമല (പശുക്കിടാമേട് )ആണ് .ഇവിടെ തുടങ്ങുന്നു അച്ചന്‍കോവില്‍ നദീതട സംസ്ക്കാരം . മനുഷ്യ സംസ്‍കാരത്തിന്‍റെ കളിതൊട്ടിലായിരുന്നു മഹത്തായ അച്ചന്‍കോവില്‍ നദീതട സംസ്ക്കാരം . നദിയുടെ ഇരു കരകളിലും വലിയ വിഭാഗം ജനം പാര്‍ത്തിരുന്നു . നെല്ലും മുതിരയും വിളയിച്ച ആദിമ ജനതയുടെ അടയാളങ്ങള്‍ ഇന്നും ഈ വനത്തില്‍ കാണാം . ജനം തിങ്ങി അധിവസിച്ചിരുന്ന ഭൂപ്രദേശം പിന്നെ എങ്ങനെ കാടായി മാറി എന്ന് കണ്ടെത്തുവാന്‍ പഠനങ്ങള്‍ ആവശ്യം ആണ്…

Read More

വാൻകുവറിലെ മലയാളം മിഷൻ ക്ലാസുകൾക്ക് തുടക്കമായി

  വാൻകുവർ: മലയാളം മിഷൻ ക്ലാസുകൾ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ആരംഭിച്ചു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററിലെ മേഖലകളായ സുറിയുടെയും വിക്ടോറിയയുടെയും ഉത്‌ഘാടനവും കുട്ടികളുടെ പ്രവേശനോത്സവവും 09 ഫെബ്രുവരി 2024 വെള്ളിയാഴ്ച നടന്ന സൂം മീറ്റിംഗിൽ വെച്ച് നടത്തപെടുകയുണ്ടായി. മലയാളം മിഷൻ ഡയറക്ടറും കവിയും ആയ ശ്രീ മുരുകൻ കാട്ടാക്കടയാണ് ഉത്ഘാടനം നിർവഹിച്ചത്. നൂറിൽ ൽ അധികം ആളുകൾ ഓൺലൈൻ ആയും, വിക്ടോറിയയിലെ ഹാളിൽ ഒരുമിച്ചു ചേർന്നും പ്രവേശനോത്സവം ഒരു വൻ വിജയമാക്കുകയുണ്ടായി. പരിപാടിയിൽ Dr. എ പി സുകുമാർ ( പ്രൊഫഷണൽ എഞ്ചിനീയർ, എഴുത്തുകാരൻ – വാൻകുവർ: ) അധ്യക്ഷത വഹിക്കുകയും രവി പാർമർ MLA, Langford- Juan de Fuca, വിനോദ് വൈശാഖി (രജിസ്ട്രാർ, മലയാളം മിഷൻ, കവി), സാജു കൊമ്പൻ (മലയാളം മിഷൻ കോർഡിനേറ്റർ), സതീഷ് കുമാർ ടി (ഭാഷാധ്യാപകൻ, മലയാളം മിഷൻ),…

Read More