അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചലച്ചിത്രമേള :ജൂലൈ 26 മുതൽ 31 വരെ

  konnivartha.com: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വ ചലച്ചിത്രമേളയുടെ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഡെലിഗേറ്റ് കിറ്റ് വിതരണം ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്തു. കൈരളി തിയേറ്റർ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ആദ്യ പാസ് യുവനടി അനഘ മായാ രവിക്ക് നൽകിയാണ് ചീഫ് സെക്രട്ടറി ഉദ്ഘാടനം നിർവഹിച്ചത്. ജിയോബേബി സംവിധാനം ചെയ്ത ‘കാതൽ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് അനഘ. അന്താരാഷ്ട്ര ഹൃസ്വചലച്ചിത്ര മേളയുടെ ശക്തിയും പ്രസക്തിയും ഓരോ വർഷവും വർധിച്ചുവരുകയാണെന്നും ഹൃസ്വചിത്രങ്ങളുടെ വളരെ സൂക്ഷമമായ തിരഞ്ഞെടുപ്പാണ് സമിതി എല്ലാവർഷവും നടത്തുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ചീഫ് സെക്രട്ടറിക്കുള്ള ഡെലിഗേറ്റ് കിറ്റ് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ചടങ്ങിൽ സമ്മാനിച്ചു. ഉദ്ഘാടന ചടങ്ങിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര…

Read More

ഡോ : ജിതേഷ്ജിയ്ക്ക് സാഹിത്യരത്ന പുരസ്‌കാരം സമ്മാനിച്ചു

konnivartha.com: തിരുവനന്തപുരം : കവിതാ സംസ്കാരിക വേദി ഏർപ്പെടുത്തിയ സാഹിത്യരത്ന പുരസ്‌കാരം കലാ-സാഹിത്യവിചിന്തകനും ഗ്രന്ഥകാരനും കോന്നി  വീനസ് ബുക്സ് & പബ്ലിഷിംഗ് കമ്യൂൺ ചെയർമാനുമായ ഡോ. ജിതേഷ്ജിയ്ക്ക് സംസ്ഥാന രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിച്ചു. അവാർഡ് ഫലകത്തോടൊപ്പം മന്ത്രി തന്നെ ഒരു തത്സമയ രേഖചിത്രം വേദിയിൽ വച്ച് വരച്ച് അവാർഡ് ജേതാവായ ജിതേഷ്ജിക്ക് സമ്മാനിച്ച് സദസ്യരെ ഒന്നടങ്കം വിസ്മയിപ്പിക്കുകയും ചെയ്തു. സചിത്ര – പ്രഭാഷണങ്ങളിലൂടെയും സാഹിത്യബോധന ‘വരയരങ്ങു’കളിലൂടെയും വിശ്വസാഹിത്യ കൃതികളെയും എഴുത്തുകാരെയും കഥാപാത്രങ്ങളെയും അനേകലക്ഷം പ്രേക്ഷകരിലേക്ക് എത്തിച്ച സചിത്രപ്രഭാഷകനാണ് ഡോ. ജിതേഷ്ജിയെന്ന് മന്ത്രി പറഞ്ഞു. കോന്നി വീനസ് ബുക്സ് പ്രസിദ്ധീകരിച്ച സൂഫി സാഹിത്യകാരി ബദരി പുനലൂരിന്റെ ‘ ചുവന്ന ആത്മാവ് ‘ നോവൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടർ ഡോ : എം ആർ തമ്പാനു നൽകി പ്രകാശനം…

Read More

ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ

  ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി കൗണ്ടറുകൾ, പ്രത്യേക സെയിൽസ് പ്രൊമോഷൻ ഗിഫ്റ്റ് സ്‌കീമുകൾ, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തി. ഹോർട്ടികോർപ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകൾ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളിൽ കുടുംബശ്രീ ചന്തകൾ സംഘടിപ്പിക്കും. കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്‌സിഡി വിപണികൾ ആരംഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക ഓണച്ചന്തകളും സഹകരണ മാർക്കറ്റുകളും ആരംഭിക്കും. ആവശ്യമായ പച്ചക്കറികൾ പരമാവധി കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. എ.എ.വൈ വിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്‌പെഷ്യൽ…

Read More

70-മത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മാറ്റുരയ്ക്കാന്‍ 73 വള്ളങ്ങള്‍ :19 ചുണ്ടന്‍ വള്ളങ്ങള്‍

konnivartha.com: ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-മത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 73 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്‍മാന് നീലു എന്ന് പേരിട്ടു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സിനിമാതാരം ഗണപതി പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. പേരിടാനുള്ള മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 609 എന്‍ട്രികള്‍ ലഭിച്ചു. നീലു എന്ന പേര് 33 പേര്‍ നിര്‍ദേശിച്ചു. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് മലപ്പുറം പുത്തൂര്‍പള്ളിക്കല്‍ സ്വദേശി കീര്‍ത്തി വിജയനെ വിജയിയായി പ്രഖ്യാപിച്ചത്. വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വള്ളങ്ങളുടെ…

Read More

ഇന്ത്യൻ ഭരണഘടന പുസ്തകം നൽകി അനുമോദിച്ചു

  konnivartha.com :കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സ് മുതൽ പി.ജി. വരെ വിജിയിച്ച കുട്ടികള്‍ക്ക് ഇന്ത്യൻ ഭരണഘടന പുസ്തകം നൽകി അനുമോദിച്ചു. ലൈബ്രറി അനക്സ് ഹാളിൽ നടന്ന അനുമോദന സമ്മേളനത്തിൽ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു. എന്‍ എസ് മുരളീ മോഹന്‍ ,ജി.രാമകൃഷ്ണപിള്ള,എസ്.കൃഷ്ണകുമാർ, കെ.രാജേന്ദ്രനാഥ്, ഗ്ലാഡിസ് , അപർണ്ണബാലാജി, എം.ജനാർദ്ദനൻ, അക്ഷയ അനീഷ്,ഐഷാമോൾ, സഞ്ജുജോബി, ഗൗരിനന്ദന, ശബരിനാഥ്, അഭിഷേക് എന്നിവർ സംസാരിച്ചു

Read More

“ദി വോയിസ് ബോക്സ്” പ്രോഗ്രാം കൊച്ചി ഉൾപ്പടെ ഏഴ് പ്രധാന നഗരങ്ങളിൽ ആരംഭിക്കുന്നു

  konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ, നെറ്റ്ഫ്ലിക്സ് ഇന്ത്യയുമായി ചേർന്ന് ഇന്ത്യയിലെ വോയ്‌സ് ഓവർ ആർട്ടിസ്റ്റുകൾക്കായി “ദ വോയ്‌സ്‌ ബോക്‌സ്” എന്ന പേരിൽ ഒരു നൈപുണ്യ വികസന പരിപാടി ആരംഭിക്കുന്നു. ചടങ്ങിൽ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി (ഫിലിംസ്) Ms വൃന്ദ ദേശായി, നെറ്റ്ഫ്ലിക്സ് ലീഗൽ ഡയറക്ടർ ആദിത്യ കുട്ടി, നെറ്റ്ഫ്ലിക്സ് കോമ്പറ്റീഷൻ പോളിസി മേധാവി ഫ്രെഡി സോംസ്, പേൾ അക്കാദമി ചെയർമാൻ ശ്രീ ശരദ് മെഹ്‌റ തുടങ്ങിയവർ സംബന്ധിച്ചു. ശാസ്ത്രി ഭവനിൽ, NFDC മാനേജിംഗ് ഡയറക്ടറും വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറിയുമായ (ബ്രോഡ്കാസ്റ്റിംഗ് II) പൃഥുൽ കുമാറും, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ബിസിനസ് ആൻഡ് ലീഗൽ…

Read More

ന്യൂയോര്‍ക്ക്‌ ശ്രീനാരായണ കൺവെൻഷൻ സമാപിച്ചു

  മ്യൂണിക് ഭാസ്‌കര്‍ konnivartha.com/ ന്യൂയോർക്ക് : എഫ് എസ് എൻ ഓ യുടെ ആഭിമുഖ്യത്തിൽ ജൂലൈ11 മുതൽ 14 വരെ കണക്ടിക്കട്ടിലെ ഹോട്ടൽ ഹിൽട്ടണിൽ നടന്നുവന്ന അഞ്ചാമത് ശ്രീനാരായണ കൺവെൻഷൻ ഞായറാഴ്ച സമാപിച്ചു. 4 ദിവസം നീണ്ടുനിന്ന കൺവെൻഷനിൽ കലാപരിപാടികളും, സമ്മേളനങ്ങളും പ്രോസെഷനു മെല്ലാം ശ്രീനാരായണ നഗറിനെ വർണ്ണാഭമാക്കി. കേരളത്തിൽ നിന്നും മുഖ്യാതിഥികളായി സ്വാമി മുക്തനന്ദ യതി , ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യൻ ഷൌക്കത്ത് , പിന്നണിഗായകൻ വിവേകാനന്ദൻ , കലാമണ്ഡലം ഡോ ധനുഷാ സന്യാൽ എന്നിവർ എത്തിയിരുന്നു . കൺവഷനുശേഷം പ്രസിഡണ്ട് സജീവ് ചേന്നാട്ട് , സെക്രട്ടറി രേണുക ചിറകുഴിയിൽ , ട്രഷറർ രാജീവ് ഭാസ്കരൻ , വൈസ് പ്രസിഡന്റ് സുനിൽ കുമാർ കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് അനിയൻ തയ്യിൽ , ചെയര്‍മാന്‍ ഡോ :ചന്ദ്രോത് പുരുഷോത്തമൻ , 2026…

Read More

ദേശീയ വായനാമാസാചരണം ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു

പി.എന്‍. പണിക്കരുടെ വരികള്‍ ഏറെ മൂല്യമുള്ളത് : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്   konnivartha.com: ഒരു ജാതി ഒരു മതം’ എന്ന ശ്രീനാരായണ ഗുരുവിന്റെ വചനം പോലെ ‘വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക’ എന്ന പി.എന്‍. പണിക്കരുടെ വരികള്‍ ഏറെ മൂല്യമുള്ളതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പറഞ്ഞു. 29-ാമത് ദേശീയ വായനാമാസാചരണത്തിന്റെ ഭാഗമായി പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ പത്തനംതിട്ട, പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി നടത്തിയ ‘വായിച്ചു വളരുക ക്വിസ് മത്സരം 2024’ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ചടങ്ങില്‍ സ്‌കൂള്‍ പിറ്റിഎ പ്രസിഡന്റ് സാം ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. മൈത്രി, എഇഒ ടി.എസ് സന്തോഷ് കുമാര്‍, ഫൗണ്ടേഷന്‍ സെക്രട്ടറി സി.കെ. നസീര്‍, കാന്‍ഫെഡ് ജില്ലാ…

Read More

ന്യൂയോര്‍ക്ക് ശ്രീനാരായണ കൺവെൻഷൻ തുടങ്ങി

  മ്യൂണിക് ഭാസ്‌കര്‍ konnivartha.com/ ന്യൂയോര്‍ക്ക് : FSNONA യുടെ ആഭിമുഖ്യത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള അഞ്ചാമത് ശ്രീനാരായണ കൺവെൻഷൻ കണക്ടിക്കട്ടിയില്‍ സമാരംഭിച്ചു. സ്കൂൾ ഓഫ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദ യതി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ്സജീവ് ചേന്നാട്ടു അധ്യക്ഷത  വഹിച്ചു . ജനറൽ സെക്രട്ടറി രേണുക ചിറക്കുഴിയിൽ സ്വാഗതം പറഞ്ഞു . ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനായ ‌ ഷൌക്കത്ത് , ടെക്സാസ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ , ഡോ :മോഹൻ ഗോപാൽ , fsnona ചെയർമാൻ ഡോ: ചന്ദ്രോത്ത് പുരുഷോത്തമൻ, വൈസ് ചെയർമാൻ അഡ്വക്കേറ്റ് അനിയൻ തയ്യിൽ , അഡ്വ: വാസുദേവൻ കല്ലുവിള എന്നിവർ സംസാരിച്ചു . ട്രഷർ രാജീവ് ഭാസ്കർ , വൈസ്പ്രസിഡണ്ട് സുനിൽ കുമാർ കൃഷ്ണൻജോയിന്റ് സെക്രട്ടറി മായാ ഷൈജു, ജോയിന്റ് ട്രഷറർ സഹൃദയൻ പണിക്കർ, കൾച്ചറൽ പ്രോഗ്രം…

Read More

കലഞ്ഞൂരില്‍ ഹിന്ദി ഭാഷാസംഗമം- 2024 ഉദ്ഘാടനം ചെയ്തു

ഇന്ത്യയിൽ ഇപ്പോൾ ഹിന്ദിയുടെ പൂക്കാലം:കലഞ്ഞൂരില്‍ ഹിന്ദി ഭാഷാസംഗമം- 2024 ഉദ്ഘാടനം ചെയ്തു konnivartha.com: ഇന്ത്യയിൽ ഇപ്പോൾ ഹിന്ദിയുടെ പൂക്കാലമാണെന്നും ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ അറിയാത്തവർ സമസ്ത മേഖലയിലും പിന്തള്ളപ്പെടുമെന്നും കലാ – സാഹിത്യവിചിന്തകനും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്രപ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി പറഞ്ഞു. കലഞ്ഞൂർ ഗവന്മെന്റ് മോഡൽ ഹയർസെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ‘ഹിന്ദി ഭാഷാസംഗമം- 2024’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷിനൊപ്പം ഹിന്ദിയും അറിയുന്ന ഒരാൾക്ക് ലോകത്തെ ഏറ്റവും കൂടുതൽ ജനപ്രിയമായ മൂന്ന് ഭാഷകളിൽ രണ്ടും അറിയാമെന്ന അഭിമാനകരമായ നേട്ടമാണ് കൈവരുന്നതെന്ന് ജിതേഷ്ജി ചൂണ്ടിക്കാട്ടി. കലഞ്ഞൂർ ഗവ മോഡൽ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ‘ഹിന്ദി ക്ലബ്ബിൻ്റെ’ പതിനേഴാമത് വാർഷികവും ഡോ. ജിതേഷ്ജി ഹിന്ദി കവിതകൾ ചൊല്ലി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മഞ്ജു ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പത്തനംതിട്ട ജില്ലാ ഹിന്ദി സബ്ജക്ട്…

Read More