കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു

  konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ മാർത്തോമാ യുവജന സഖ്യം കോന്നി സെന്ററിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു.കോന്നി സെന്റർ മാർത്തോമാ യുവജനസഖ്യം പ്രസിഡന്റ് റവ . രാജീവ് ഡാനിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോന്നിഎം എല്‍ എ അഡ്വ .കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. റവ . ഫിലിപ്പ് സൈമൺ,റവ. എൽവിൻ ചെറിയാൻ എബ്രഹാം,റവ. ജോമോൻ. ജെ എന്നിവർ പ്രസംഗിച്ചു. അരുവാപ്പുലം താബോർ മാർത്തോമാ ഗായകസംഘം ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു . മുതുപേഴുങ്കൽ മാർത്തോമാ യുവജനസഖ്യം ഡാൻസ് അവതരിപ്പിച്ചു . ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് സ്വാഗതവും കോന്നി സെന്റർ യുവജന സഖ്യം സെക്രട്ടറി സ്റ്റെലിൻ.എം . ഷാജി നന്ദിയും രേഖപ്പെടുത്തി.

Read More

കാഴ്ചയുടെ വർണ്ണ വിസ്മയം തീർത്ത കോന്നി ഫെസ്റ്റിന് സമാപനം

  നാടിന്‍റെ  സ്നേഹ സംഗമ വേദികളാണ് വ്യാപാര വിജ്ഞാനകലാ മേളകൾ : റോബിൻ പീറ്റർ konnivartha.com: കാഴ്ചയുടെ വർണ്ണ വിസ്മയം തീർത്ത ഇത്തവണത്തെ കോന്നി ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു നമ്മുടെ നാടിന്‍റെ  ഒത്തൊരുമയും സാഹോദര്യവും വിളിച്ചോതുന്ന നാനാതുറകളിലെ ആളുകളുടെ സ്നേഹസംഗമ വേദിയായി കോന്നി ഫെസ്റ്റിന് മാറാൻ കഴിഞ്ഞു എന്ന്  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് റോബിൻ പീറ്റർ പറഞ്ഞു വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ബിനുമോൻ ഗോവിന്ദൻ, ട്രഷറർ ജി ശ്രീകുമാർ, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ബഷീർ, കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് എസ് .വി പ്രസന്നകുമാർ, ലീലാരാജൻ ,ശ്രീകല നായർ , കെ ആർ പ്രമോദ്,ബിജു വട്ടക്കുളഞ്ഞി, ജയപ്രകാശ്, ലിജ.ടി ,ഗീവർഗീസ്, പ്രദീപ്കുമാർ ,മാത്യു…

Read More

കോന്നി ഫെസ്റ്റിൽ ഇന്ന് രാത്രി 7:30 ന് വരവേഗ വിസ്മയം

konnivartha.com: വരയുടെ ഇടിമിന്നൽ വേഗത്തുടി, DJ സംഗീതത്തിന്റെ മാസ്മരിക ചടുലതാളലഹരിയിൽ ചാലിച്ച് വരവേഗവിസ്മയമൊരുക്കാൻ പുതുവർഷരാത്രിയിൽ ജനുവരി ഒന്നിന് രാത്രി 7:30 PM മുതൽ 8 PM വരെ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ ഡോ. ജിതേഷ്ജി എത്തുന്നു. ഇടിമിന്നൽ വേഗതയിൽ സ്റ്റൈൽ മന്നൻ രജനി,പുലിവേഗത്തിൽ ചിന്നദളപതി വിജയ്., കെ ജി എഫ് നായകൻ റോക്കി ഭായി, ഫഹദ് ഫാസിൽ, മെസ്സിയും ക്രിസ്ട്ട്യാനോ റൊണാൾഡോയുമടക്കമുള്ള ഡസൻ കണക്കിന് സെലിബ്രിറ്റികളെജിതേഷ്ജി ഡി. ജെ മ്യൂസിക്കിന്റെയും സിനിമാറ്റിക് ഡാൻസ് സ്റ്റെപ്പുകളുടെയും അകമ്പടിയോടെ മാസ്മരിക വേഗതയിൽ അരങ്ങിൽ അവതരിപ്പിക്കും 10 മിനിറ്റിൽ 100 ചിത്രം വരച്ച് വേഗവരയിൽ ലോകറെക്കൊഡ് സൃഷ്ടിച്ച മലയാളിയാണ് ജിതേഷ്ജി . 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ ആദ്യ മലയാളിയെന്ന റെക്കോർഡും ഈ പത്തനംതിട്ട ജില്ലക്കാരന്റെ പേരിലാണ്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കോന്നി കൾച്ചറൽ ഫോറം…

Read More

കോന്നി ഫെസ്റ്റ് (ഇന്നത്തെ പരിപാടി ,2025 ജനുവരി 1 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം

കോന്നി ഫെസ്റ്റ് (ഇന്നത്തെ പരിപാടി ,2025 ജനുവരി 1 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം വൈകിട്ട് 6 ന് സമാപന സമ്മേളനം ,തുടര്‍ന്ന് താമരശ്ശേരി ചുരം പ്രോഗ്രാം

Read More

ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

  konnivartha.com: കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികൾ കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ ഗാന്ധിഭവൻ ദേവലോകംഡയറക്ടർ എസ്. അജീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ്  സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എന്‍ എസ് .മുരളിമോഹൻ , രാമകൃഷ്ണപിള്ള കടകൽ,എസ്. കൃഷ്ണകുമാർ, ഗ്ലാഡിസ് ജോൺ, വിനോദ് .സി,ജി.രാജൻ, ശശിധരൻ നായർ, എ.ചെമ്പകം, ശ്രീജിത്ത് രാജ്, എന്നിവർ സംസാരിച്ചു. പുതുവർഷത്തെ വരവേറ്റുകൊണ്ട് ദീപവും തെളിയിച്ചു

Read More

2025നെ വരവേറ്റ് കിരിബാത്തി ദ്വീപിൽ പുതുവര്‍ഷം പിറന്നു

പുതുവർഷത്തെ വരവേറ്റ ആദ്യ രാജ്യമാണ് കിരിബാത്തി ദ്വീപ്.ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ദ്വീപിലെ പുതുവത്സര ആഘോഷം. ഗ്രീൻവിച്ച് സമയത്തേക്കാൾ 14 മണിക്കൂർ മുന്നിലാണ് . പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് കിരിബാത്തി ദ്വീപ്.കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാൻഡ്, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളിലും പുതുവത്സരം പിറന്നു.

Read More

കോന്നി ഫെസ്റ്റ് ഇന്നത്തെ പരിപാടി ( 31/12/2024 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം

കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . കോന്നി ഫെസ്റ്റ് ഇന്നത്തെ പരിപാടി ( 31/12/2024 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം 5.30 pm സിനിമാറ്റിക്ക് ഡാന്‍സ് കോമ്പറ്റീഷന്‍ , 7 pm വണ്‍മാന്‍ ഷോ, 8 pm ആട്ടക്കളം 9 pm മ്യൂസിക്ക് നൈറ്റ്

Read More

ഏകാന്തതയുടെ നിറഭേദങ്ങൾ എന്ന പുസ്തകം കോന്നി ഫെസ്റ്റില്‍ പ്രകാശനം ചെയ്തു

  രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയതിൽ എം എസ് വർഗീസിന്‍റെ പങ്ക് വിസ്മരിക്കുവാൻ കഴിയില്ല. അടൂർ പ്രകാശ് എം.പി konnivartha.com : പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കുന്നതിൽ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആയിരുന്ന എം.എസ് വർഗീസ് നടത്തിയ ഇടപെടലുകൾ വിസ്മരിക്കുവാൻ കഴിയില്ലെ ന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ എം.എസ് വർഗീസ് എഴുതിയ ഓർമ്മകുറിപ്പുകളായ ഏകാന്തതയുടെ നിറഭേദങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വനിതകൾക്കായി രണ്ട് വോളിബോൾ അക്കാദമികൾ അനുവദിച്ചതിൽ ഒന്ന് കോന്നിയിൽ നമ്മുടെ സ്റ്റേഡിയത്തിൽ ലഭിക്കുന്നതിനും എം.എസ് വർഗീസ് നടത്തിയ ആത്മാർത്ഥമായ ഇടപെടലും എടുത്ത് പറയേണ്ടതാണന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി ഖേൽസാഹിത്യ കേന്ദ്ര പബ്ലിക്കേഷൻ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് . കാതോലിക്കേറ്റ് കോളേജ് മുൻ പ്രിൻസിപ്പൽ…

Read More

സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്‍: രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

konnivartha.com/തിരുവനന്തപുരം:പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദവിദ്യാപീഠത്തില്‍ നടക്കും. സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ സുഗതകുമാരിയുടെ 91ാം ജന്മവാര്‍ഷികദിനമായ ജനുവരി 22 ഉച്ചക്ക് ശേഷം 3 മണിക്ക് കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം  ചെയ്യും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് പരിസ്ഥിതിസംരക്ഷകന് സുഗതനവതി പുരസ്‌ക്കാരം നല്‍കി ആദരിക്കും. ആഘോഷ സമിതി അംഗവും മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഡിസംബര്‍ 19 ന് വിദ്യാര്‍ത്ഥികള്‍ക്കായി ‘സുഗതകുമാരി കവിതകളുടെ ആലാപന മത്സരവും ‘സുഗതകുമാരി കവിതകളിലെ പാരിസ്ഥിതികാശയങ്ങള്‍’ എന്ന വിഷയത്തില്‍ ഉപന്ന്യാസ മത്സരവും, സുഗത കുമാരിയെക്കുറിച്ച് കുട്ടികള്‍ക്ക് ശില്പശാലയും നടത്തും ജനുവരി 21ന് ‘പൈതൃകവും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ ശില്പശാലയില്‍ ആറന്മുളപള്ളിയോടം,…

Read More

ഇന്റര്‍നാഷണല്‍ ക്വിസിംഗ് അസോസിയേഷന്‍ ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു

konnivartha.com: ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യരക്ഷാധികാരിയായി ഇന്റര്‍നാഷണല്‍ ക്വിസിംഗ് അസോസിയേഷന്‍ ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു. ഐ.ക്യൂ.എ ഏഷ്യയുടെ രാജ്യത്തെ എട്ടാമത്തെ ചാപ്റ്റര്‍ ആണ്. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ (രക്ഷാധികാരി), എസ് രാജേഷ് (പ്രസിഡന്റ് ), ഡോ. ജി കെ ആഗ്‌നെയ് (വൈസ് പ്രസിഡന്റ് ), ഡോ. കെ. എം. വിഷ്ണു നമ്പൂതിരി (സെക്രട്ടറി ), ഷിന്റു. എം. മാത്യു (ജോയിന്റ് സെക്രട്ടറി ), ഹീര കെ.നമ്പൂതിരി (ജില്ലാ കോര്‍ഡിനേറ്റര്‍ ), തോമസ് അലക്‌സ്, മിഞ്ചു. എം. നായര്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍). ജനുവരി മൂന്നാം വാരമാണ് ജില്ലാതല ക്വിസ് ചാമ്പ്യന്‍ഷിപ്പ്. വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര ക്വിസ് താരമായി www.iqa.asia പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഒരു വര്‍ഷത്തെ രജിസ്ട്രേഷന്‍ ഫീസ് 177 രൂപ. രജിസ്ട്രേഷന്‍ കാര്‍ഡും ഒരു വര്‍ഷം ഐ.ക്യൂ.എ കണ്ടന്റും ഓണ്‍ലൈന്‍ ആയി ലഭിക്കും. ഫോണ്‍: 9495470976.…

Read More