konnivartha.com: ക്ലിനിക്കൽ എസ്റ്റേബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കുമ്പോൾ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളെയും, ടെക്‌നിഷ്യന്മാരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാരാമെഡിക്കൽ ടെക്‌നിഷ്യന്മാരും, ഉടമസ്ഥരും പങ്കെടുക്കുന്ന ശക്തി പ്രകടനം പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു ടൌൺ ഹാളിൽ എത്തിച്ചേരുമ്പോൾ ജില്ലാ പ്രസിഡന്റ് വിഷ്ണു പി വി പതാക ഉയർത്തുന്നത്തോടെ ജില്ലാ സമ്മേളനം ആരംഭിക്കും. തുടർന്ന് Application of Genetics and Molecular Genetics in Laboratory Practice എന്ന വിഷയത്തിൽ ഡോക്ടർ. ദിനേശ് റോയ് ഡി ക്ലാസ്സ് നടത്തുന്നു. തുടർന്ന് ജില്ലാ പ്രസിഡന്റ് വിഷ്ണു പി വി യുടെ അധ്യക്ഷതയിൽ കൂടുന്ന പൊതുയോഗത്തിൽ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി കെ രജീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ലിനിക്കൽ എസ്റ്റേബ്ലിഷ്മെന്റ് നിയമവും ടെക്‌നിഷ്യന്മാരുടെയും ലാബുകളുടെയും നിലനിൽപ്പും എന്ന വിഷയത്തിൽ കൊല്ലം ജില്ലാ പ്രസിഡൻറ് ബിജോയ്…
Read Moreവിഭാഗം: Entertainment Diary
ലഹരിക്കെതിരെ ഒരുമിക്കാം :കോന്നി പബ്ലിക്ക് ലൈബ്രറിയില്‍ പരിപാടികൾക്ക് തുടക്കം
konnivartha.com: പുസ്തകമാണ് ലഹരി വായനയാണ് ലഹരി, ലഹരിക്കെതിരെ ഒരുമിക്കാം എന്ന മുദ്രാവാക്യം ഉയർത്തി കുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രായോഗിക പരിപാടികൾക്ക് കോന്നി പബ്ലിക്ക് ലൈബ്രറിയിൽ തുടക്കമായി. വേനലവധിക്കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുകയും രണ്ട് മാസക്കാലം അവർ വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് തയ്യാറാക്കി നൽകുന്ന 5 കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതിനും വിവിധ കലാ മത്സരങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു. അദ്ധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ പി.അജിത പ്ലസ് വൺ വിദ്യാർത്ഥിയായ TN.അയിഷാമോൾക്ക് ആദ്യ പുസ്തകം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്. മുരളിമോഹൻ,എസ്.കൃഷ്ണകുമാർ, രാജേന്ദ്രനാഥ് കമലകം, എൻ.വി. ജയശീ, ജി.രാമകൃഷ്ണപിള്ള, A.ചെമ്പകവല്ലി , വി.ദീപ , തീർത്ഥ അരുൺ, ഗ്ലാഡിസ് ജോൺ, M.ജനാർദ്ദനൻ, വിനോദ്, എ.ശശിധരൻ എന്നിവർ സംസാരിച്ചു.
Read Moreനാളെ ആറ്റുകാല്‍ പൊങ്കാല : വാര്‍ത്തകള്‍ /വിശേഷങ്ങള്‍
www.konnivartha.com ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു 13ന് പുലര്‍ച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06077) രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് 13ന് പകല്‍ 2.15ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06078) രാത്രി 7.40ന് എറണാകുളത്തെത്തും. അധിക സ്റ്റോപ്പുകള്‍ (തീയതി, ട്രെയിന്‍, താല്‍ക്കാലിക സ്റ്റോപ് എന്നീ ക്രമത്തില്‍) 13ന് പുറപ്പെടുന്ന കന്യാകുമാരി -പുനലൂര്‍ പാസഞ്ചര്‍ (56706)- ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, ഇടവ, മയ്യനാട് 13- തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12624)-കഴക്കൂട്ടം, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് 13- തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12696) – കഴക്കൂട്ടം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ 13- നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) – ബാലരാമപുരം, തിരുവനന്തപുരം സൗത്ത് 12- മംഗളൂരു-…
Read Moreഫെഫ്ക പി.ആർ.ഓ യൂണിയൻ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു
konnivartha.com/കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഓ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. 14 വയസ്സിന് മുകലിലേക്കുള്ളവർക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. യൂണിയൻ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ‘ജീവിതം തന്നെ ലഹരി’ എന്ന വിഷയത്തിൽ രണ്ട് മിനിട്ടിൽ കവിയാത്ത ഹ്രസ്വചിത്രം ഏപ്രിൽ 10ന് മുൻപ് യൂണിയൻ്റെ ഇമെയിലിൽ അയച്ച് മത്സരത്തിൽ പങ്കെടുക്കാം. സൃഷ്ടികൾ അയക്കുന്നവരുടെ പേരും മേൽവിലാസവും, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തി fefkaprosunion@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. മൊബൈലിൽ ഷൂട്ട് ചെയ്തോ, അല്ലാത്തതോ ആയ വീഡിയോകൾ സ്വീകരിക്കുന്നതാണ്. ജഡ്ജിങ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങൾക്ക് പ്രശസ്തി പത്രവും, മറ്റ് സമ്മാനങ്ങളും നൽകും. മത്സരത്തിൽ പങ്കെടുത്ത് മികവ് പുലർത്തിയവർക്ക് പ്രോത്സാഹനസമ്മാനങ്ങളും…
Read Moreകോന്നി കല്ലേലികാവിൽ നാഗ പൂജ നടത്തി
കോന്നി :999 മലകളുടെ മൂല സ്ഥാനമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കുംഭത്തിലെ ആയില്യം നാളിൽ ആയില്യം പൂജയും നാഗ പൂജയും നടത്തി.ആദി ദ്രാവിഡ നാഗ ഗോത്ര ജനതയെ ഉണർത്തിച്ച് നാല് ദിക്കിലും പന്തം തെളിയിച്ച് മണ്ണിനേയും വിണ്ണിനെയും ദീപം കാണിച്ചു. കദ്രുവിൽ ജനിച്ച ആയിരം നാഗങ്ങളിൽ പ്രധാനികളായ അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖപാലന്‍, ഗുളികന്‍ എന്നീ അഷ്ടനാഗങ്ങൾക്ക് നൂറും പാലും നൽകി ഉണർത്തി. നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും മഞ്ഞൾ നീരാട്ടും നാഗ പാട്ടും അർപ്പിച്ച് വഴിപാടുകാരുടെ ശനി രാഹൂർ കേദൂർ ദോഷം മാറുവാൻ ഊരാളി മല വിളിച്ചു ചൊല്ലി. എല്ലാ ആയില്യം നാളിലും കല്ലേലികാവിൽ വിശേഷാൽ ആയില്യം പൂജ നടത്തി വരുന്നു. പൂജകൾക്ക് ഊരാളിമാർ നേതൃത്വം നൽകി.
Read Moreപ്രമാടം:വിദ്യാര്‍ഥി സൗഹൃദ പഞ്ചായത്ത്:പഠനം സുഗമമാക്കാന്‍ പദ്ധതികള്‍ പലവിധം
konnivartha.com: പ്രമാടം ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍ക്ക് പരിമിതികളൊന്നുമില്ലാതെ പഠനത്തിലേര്‍പ്പെടാമെന്ന് ഉറപ്പിക്കുകയാണ് ഇവിടുത്തെ ഭരണസമിതി. ചിത്രകലയിലും പാട്ടിലും ഉള്‍പ്പടെ അഭിരുചികള്‍ കണ്ടറിഞ്ഞ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന വേറിട്ടമാതൃകയാണ് മേഖലയിലെ ജനപ്രതിധികള്‍. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കലാപഠനത്തിനായി അധ്യാപകരെ നിയമിച്ചു കഴിഞ്ഞു. പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുവര്‍ഷമായി സംഗീതം, ചിത്രമെഴുത്ത് എന്നിവയ്ക്കായി രണ്ട് അധ്യാപകരെയാണ് നിയോഗിച്ചത്. 45 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന എ കെ ബാലന്‍ മാഷിന്റെ പരിശീലനമാണ് സംഗീതത്തില്‍. ശാസ്ത്രീയ സംഗീതം, ലളിതഗാനം, സംഘഗാനം എന്നിവയിലാണ് ക്ലാസുകള്‍. കോന്നി ആനക്കൂട് മ്യുസിയത്തിനായി ചുമര്‍ചിത്രം വരച്ചുനല്‍കിയ പ്രേം ദാസ് പത്തനംതിട്ടയുടെ ശിക്ഷണത്തിലാണ് കുരുന്നുകള്‍ ചിത്രരചന അഭ്യസിക്കുന്നത്. പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളറിങ് എന്നിവയിലാണ് പരിശീലനം. ജി എല്‍ പി എസ് ളാക്കൂറില്‍ കുട്ടികളാണ് ചുമര്‍ചിത്രം ഒരുക്കിയത്. മാസത്തില്‍ അഞ്ച് ക്ലാസുകള്‍വീതമാണ് ഓരോസ്‌കൂളിലും നടത്തുന്നത്. പ്രമാടം, മല്ലശ്ശേരി, തെങ്ങുംകാവ്, വികോട്ടയം, ളാക്കൂര്‍ എന്നിവിടങ്ങളിലെ…
Read More84 ദിവസത്തെ “സുമതി വളവിന് “പാക്കപ്പ് :ചിത്രം മെയ് എട്ടിന് തിയേറ്ററുകളിലേക്ക്
konnivartha.com: പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സുമതി വളവിന്റെ ഷൂട്ടിങ്ങിന് പാക്കപ്പ്. കഴിഞ്ഞ ദിവസം പാലക്കാട് ആണ് സുമതി വളവിന്റെ ഷൂട്ടിന് പാക്കപ്പ് ആയത്. സാധാരണ ലൊക്കേഷൻ പാക്കപ്പ് ലഹരി ആഘോഷങ്ങൾ ഒഴിവാക്കി സുമതി വളവിൽ ജോലി നോക്കിയ എല്ലാപേർക്കും വസ്ത്രവും ഒരു ദിവസത്തെ ബാറ്റയും അധികം നൽകിയാണ് സുമതി വളവ് മാതൃക ആയത്. “ഞാൻ മദ്യം ഉപേക്ഷിച്ചത് പോലെ തന്നെ പാക്കപ്പ് പാർട്ടിയിലെ മദ്യ സൽക്കാരവും ഉപേക്ഷിച്ച് അത്തരം ആഘോഷ തുക കൂടെ നിന്നവർക്ക് സന്തോഷത്തോടെ നൽകാനാണ് തീരുമാനിച്ചത്, ഈ സിനിമയോടൊപ്പം അവരുടെ ഓരോരുത്തരുടെയും കഷ്ടപ്പാട് ഉണ്ട്. അതിന്റെ ചെറിയ അംഗീകാരം മാത്രമാണ് ഞങ്ങളാൽ കഴിയുന്നതായി ചെയ്തത്” എന്ന് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു. അഭിലാഷ് പിള്ളയുടെ രചനയിൽ വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം മേയ് എട്ടിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്. സുമതി വളവിന്റെ…
Read Moreമലയാലപ്പുഴ പൊങ്കാല : ഓട്ടോ തൊഴിലാളികളുടെ നിവേദ്യ സമര്‍പ്പണം
konnivartha.com: മലയാലപ്പുഴ ദേവീ ക്ഷേത്രവും ഇവിടെ ഉള്ള പൊങ്കാല സമര്‍പ്പണവും അതി പ്രശസ്തം . മലയാലപ്പുഴ അമ്പലത്തിന് മുന്നിലെ ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് മലയാലപ്പുഴ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പണം നടത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു . ഓട്ടോ സ്റ്റാന്റ് തുടങ്ങിയ കാലം മുതല്‍ മലയാലപ്പുഴ അമ്മയ്ക്ക് ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് ഒരുക്കുന്ന പൊങ്കാല വേറിട്ട ഭക്തിയുടെ കാഴ്ചയാണ് . എല്ലാ ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് മലയാലപ്പുഴ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കുന്നത് മനസ്സ് അര്‍പ്പിച്ചാണ് . പൊങ്കാല അടുപ്പ് കൂട്ടുന്നത് മുതല്‍ നിവേദ്യം ദേവി ജീവിതയില്‍ എഴുന്നള്ളി സ്വീകരിക്കുന്നത് വരെയുള്ള മുഹൂര്‍ത്തം എല്ലാവരും ഒന്ന് ചേര്‍ന്നാണ് നടത്തുന്നത് .
Read Moreകോന്നി അരുവാപ്പുലം ശ്രീ ഭൂവനേശ്വരി ക്ഷേത്രം:മഹോത്സവ കാഴ്ചകള്‍
കോന്നി അരുവാപ്പുലം ശ്രീ ഭൂവനേശ്വരി ക്ഷേത്രം :കുംഭ കാർത്തിക മഹോത്സവ കാഴ്ചകള്‍
Read Moreമൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ പുരസ്ക്കാരത്തിന് ദിനൂപ് പെരുവണ്ണാൻ അർഹനായി
konnivartha.com: തെയ്യാനുഷ്ഠാന രംഗത്ത് മൂന്നു പതിറ്റാണ്ട് പിന്നിടുന്ന ദിനൂപ് പെരുവണ്ണാൻ മൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ പുരസ്ക്കാരത്തിന് അർഹനായതായി മൊട്ടമ്മൽ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . മാതാപിതാക്കളായ മൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ എന്നിവരുടെ സ്മരണാർത്ഥം ചലച്ചിത്രനിർമ്മാതാവും പ്രവാസി വ്യവസായിയും ഹോട്ടൽ ഹോറിസോൺഗ്രൂപ്പ് എം ഡി യുമായ മൊട്ടമ്മൽ രാജൻ ഏർപ്പെടുത്തിയ അവാർഡാണിത് .തൃച്ചംബരം ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 6 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങിൽ കണ്ണൂർ അഡീഷണൽ പോലിസ് സൂപ്രണ്ട് കെ വി വേണുഗോപാൽ പുരസ്ക്കാരം നല്കും .25,000 രൂപയും പ്രശസ്തിപത്രവും അടന്നതാണ് പുരസ്ക്കാരം. ചലചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി , ജോൺ ബ്രിട്ടാസ് എം പി , പാലിയേറ്റീവ് പ്രവർത്തക പി ശോഭന, തളിപ്പറമ്പ നഗരസഭ മുൻ ചെയർമാൻ അള്ളാംകുളം…
Read More