വയലാർ അവാർഡ്‌ ഏഴാച്ചേരി രാമചന്ദ്രന്‌

konni vartha:  44ാമത്‌ വയലാർ അവാർഡ്‌ ഏഴാച്ചേരി രാമചന്ദ്രന്റെ “ഒരു വെർജീനിയൻ വെയിൽക്കാലം ‘ എന്ന കവിതാസമാഹാരത്തിന്‌. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്‌ പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്‌. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പനചെയ്‌ത ശിൽപവും പ്രശസ്‌തി പത്രവുമാണ്‌ അവാർഡ്‌.ഡോ കെ പി മോഹനൻ, ഡോ എൻ മുകുന്ദൻ, പ്രൊഫ. അമ്പലപ്പുഴ ​ഗോപകുമാർ എന്നിവരായിരുന്നു അവാർഡ് നിർണ്ണയ കമ്മിറ്റിയംഗങ്ങൾ കോട്ടയം ജില്ലയിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ചു. ദേശാഭിമാനി അസിസ്‌റ്റൻറ്‌ എഡിറ്ററായിരുന്നു. വാരാന്തപ്പതിപ്പിന്റെ ചുമതലയുമുണ്ടായിരുന്നു. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്.സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു.ചന്ദന മണീവാതില്…

Read More

സംസ്‌കാരത്തിന് ചേരാത്ത പ്രവൃത്തി: ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

  യൂട്യൂബ് ചാനലില്‍ അശ്ലീല വിഡിയോ ഇട്ട വിജയ് പി.നായരെ കൈകാര്യം ചെയ്തതെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി. ഇവര്‍ക്ക് ഇനി ഹൈക്കോടതിയെ സമീപിക്കാം . ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കള്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

Read More

കല്ലേലി കാവില്‍ കന്നിയിലെ ആയില്യം : ആയില്യം പൂജാ മഹോല്‍സവം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കന്നിയിലെ ആയില്യവുമായി ബന്ധപ്പെട്ട് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഒക്ടോബര്‍ 12 തിങ്കള്‍ രാവിലെ 10 മണിയ്ക്ക് ആയില്യം പൂജാ മഹോല്‍സവം നടക്കും . നാഗ പൂജ, നാഗ ഊട്ട് ,കരിക്ക് അഭിഷേകം , മഞ്ഞള്‍ നീരാട്ട് , നൂറും പാലും സമര്‍പ്പണം . നാഗ ദൈവങ്ങളുടെ അനുഗ്രഹത്തിന് വേണ്ടി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ സര്‍പ്പ കാവില്‍ നടക്കുന്ന പൂജയിലേക്ക് പേരുകള്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യാം . ഫോൺ : 9946383143

Read More

”സുരക്ഷിത യാത്ര”: ആനിമേഷൻ ഫിലിം മത്സരം

”സുരക്ഷിത യാത്ര” എന്ന ആശയം അടിസ്ഥാനമാക്കി പത്ത് മുതൽ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള ആനിമേറ്റഡ് മൂവികൾ നിർമ്മിക്കാൻ ആനിമേറ്റർമാർ / ആനിമേഷൻ ഫിലിം നിർമ്മാതാക്കൾ എന്നിവരിൽ നിന്ന് കേരള റോഡ് സുരക്ഷാ അതോറിറ്റി ആശയങ്ങൾ ക്ഷണിച്ചു. ആശയങ്ങൾ / പൈലറ്റ് ഫിലിം/ സ്‌ക്രിപ്റ്റ് / സ്റ്റോറി ബോർഡ് എന്നിവ, പത്ത് സെക്കൻഡ് മൂവിയുടെ ഉൽപാദനച്ചെലവ് എന്നിവ ഡയറക്ടർ (സി & പി ആർ), കെആർഎസ്എ, നാലാം നില, ട്രാൻസ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലോ, krsaoffice@gmail.com ലോ അയക്കണം.തിരഞ്ഞെടുക്കപ്പെട്ട ആശയദാതാക്കളോടു വിശദമായ സ്‌ക്രിപ്റ്റുകൾ / ഡിസൈനുകൾ സമർപ്പിക്കാൻ ആവശ്യപ്പെടും. തിരഞ്ഞെടുക്കപ്പെട്ട മികച്ച ചിത്രത്തിന് സമ്മാനം ലഭിക്കും. വ്യവസ്ഥകൾക്ക് വിധേയമായി തയ്യാറാക്കിയ മൂവി റോഡ് സുരക്ഷാ അതോറിറ്റി വാങ്ങും. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31. എൻട്രിയോടൊപ്പം ചിത്രത്തിന്റെ പേര്, ദൈർഘ്യം, തീം /…

Read More

യൂസീ പത്തനംതിട്ട ജില്ലാ കമ്മറ്റി രൂപീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പാവപ്പെട്ടവരുടെയും അശരണരായവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുക, ആരാലും സഹായത്തിനില്ലാതെ ദുരിതമനുഭവിക്കുന്ന രോഗികൾക്ക് സഹായം എത്തിക്കുക, വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ കണ്ടെത്തി സഹായം ചെയ്യുക തുടങ്ങി മറ്റൊരാളുടെ സഹായം എത്തേണ്ട സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്ന അർഹരായവരെ കണ്ടെത്തി സഹായിക്കുക.പൊതുജനാരോഗ്യ രംഗത്ത് ക്രിയാത്‌മകമായ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെ തുടങ്ങിയ പ്രസ്ഥാനമാണ് യൂസീ (Universal Service Environmental Association   ജില്ലാ ഭാരവാഹികൾ   രാജു എ നായർ(പ്രസിഡന്‍റ് ) ജനറൽ സെക്രട്ടറി രവീന്ദ്രൻ കെ ജി ട്രഷറർ സുജ നായർ വൈസ് പ്രസിഡന്റുമാർ അരുൺകുമാർ എസ് സുധ പദ്മകുമാർ സെക്രട്ടറിമാർ സുരേഷ് വി എസ് അനു വസന്തൻ രതീഷ് ശർമൻ ഗീത ചന്ദ്രൻ ബിനു ശിവൻ അജി ഗോപിനാഥ് വിജയലക്ഷ്മി സുരേഷ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ സതീഷ് രാജൻ ശ്യാം കൃഷ്ണൻ…

Read More

ഫോക്‌ലോർ അക്കാദമി നാടൻ കലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

  കേരള ഫോക്‌ലോർ അക്കാദമി 2019ലെ നാടൻ കലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർവരെയുള്ള കാലയളവാണ് അവാർഡിനായി പരിഗണിക്കുക. മംഗലംകളി, എരുതുകളി, കുംഭപാട്ട്, പണിയർകളി, പളിയനൃത്തം, മാന്നാർകൂത്ത് തുടങ്ങിയ കലകളിലും തെയ്യം, പൂരക്കളി, പടയണി നാടൻപാട്ട്, മുടിയേറ്റ്, കുത്തിയോട്ടം തുടങ്ങിയ നാടൻകലളിലും പ്രാവിണ്യം തെളിയിച്ചവർക്ക് അപേക്ഷിക്കാം. കാലകാരന്റെ പേര്, വിലാസം, ജനനത്തീയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ടെലഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കലാരംഗത്ത് പരിചയം തെളിയിക്കുന്ന കോർപ്പറേഷൻ/മുനിസിപ്പൽ/ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ പരിചയപ്പെടുത്തൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ചേർക്കണം. പ്രാഗാത്ഭ്യം തെളിയിക്കുന്നതിന് മറ്റ് ജനപ്രതിനിധികൾ, സാസ്‌കാരിക സ്ഥാപനങ്ങൾ, അനുഷ്ഠാനകലയാണെങ്കിൽ ബന്ധപ്പെട്ട കാവുകൾ ക്ഷേത്രങ്ങൾ എന്നിവയുടെ പ്രതിനിധികൾ എന്നിവരിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേർക്കാം. മറ്റേതെങ്കിലും വ്യക്തിയോ കലാസംഘടനയോ നിർദ്ദേശിക്കുകയാണെങ്കിൽ അപേക്ഷയിൽ മേൽപറഞ്ഞ വിവരങ്ങളും കലാകാരന്റെ സമ്മതപത്രവും നൽകണം. കലാകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങൾ അപേക്ഷയോടൊപ്പം…

Read More

ഉത്സവത്തല്ലും കൊണ്ടുള്ള “കൊത്രാകൊള്ളി”കളുടെ ജൈത്രയാത്ര തുടരുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗ്രാമത്തിലെ ഉത്സത്തിനിടയിൽ ഉണ്ടാകുന്ന ഒരു പ്രശ്നവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവ വികാസങ്ങളും കോര്‍ത്തിണക്കിയ “കൊത്രാകൊള്ളികൾ “എന്ന ഹൃസ്വചിത്രം ഏറെ ശ്രദ്ധനേടുന്നു . ബ്ലാക്ക്‌ ആന്‍റ് എന്റർറ്റൈൻമെന്റ്സ്സിന്‍റെ ബാനറിൽ ശരത് കുമാർ സംവിധാനം ചെയ്ത് ഗിരീഷ് റ്റി നായർ രചനയും സഹസംവിധാനവും നിർവഹിച്ച “കൊത്രാകൊള്ളികൾ” എന്ന ഹൃസ്വചിത്രം ടീം ജാങ്കോ സ്പെസിലൂടെ ജനമനസ്സുകളിൽ സ്ഥാനം പിടിക്കുന്നു. നിലവിലുള്ള ചില സാമൂഹിക പ്രശ്നങ്ങളിലേക്കു വിരൽചൂണ്ടുന്ന ഇതിവൃത്തമാണ് ഈ കുഞ്ഞൻ ചിത്രത്തിനുള്ളത് . മലയാലപ്പുഴ ക്ഷേത്ര പരിസരത്തും ളാക്കൂരു മായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ ഹരികൃഷ്ണൻ , അഭിലാഷ് മല്ലശ്ശേരി, ശരത് കുമാർ , അനാമിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ക്യാമറ : സുധീഷ് ബ്ലാക്ക്‌ ആന്‍ഡ് വൈറ്റ്, എഡിറ്റിങ്: സുനീഷ് ബ്ലാക്ക്‌ ആന്‍ഡ് വൈറ്റ്, പശ്ചാത്തല സംഗീതം:…

Read More

പ്രഥമ ക്യാപ്റ്റൻ രാജു സ്മാരക പുരസ്ക്കാരം നടൻ ജനാർദ്ദനന് സമ്മാനിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : നാൽപ്പത്തിയാറ് വർഷമായി മലയാള സിനിമ രംഗത്ത് സജീവ സാന്നിദ്ധ്യമായ നടൻ ജനാർദ്ദനൻ സിനിമയുടെ നട്ടെല്ലാണെന്നും ,അദ്ദേഹം അതുല്യപ്രതിഭയാണെന്നും സംവിധായകൻ രൺജി പണിക്കർ പറഞ്ഞു. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രഥമ ക്യാപ്റ്റൻ രാജു സ്മാരക പുരസ്കാരവും , പൊന്നാട അണിയിക്കലും നടൻ ജനാർദ്ദനന് എറണാകുളത്തെ പ്രസാദം വീട്ടിൽവച്ച് നൽകിയശേഷം പുരസ്ക്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . നടൻ ജനാർദ്ദനന് തുല്യം അദ്ദേഹം മാത്രമാണെന്നും , അദ്ദേഹത്തിന്റെ സിനിമ ജീവിതം പുത്തൻ തലമുറയ്ക്ക് മാതൃകയാണ് . ക്യാപ്റ്റൻ രാജു , ജനാർദ്ദനൻ എന്നിവർ പ്രേക്ഷക മനസിൽ ഇടം നേടിയവരാണ്. അവർ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങൾ നമ്മുടെ ജീവിതത്തിൽ പോലും ചലനം സ്വഷടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും രൺജി പണിക്കർ പറഞ്ഞു. നടൻ ജനാർദ്ദനൻ അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയാണ് : എം.പത്മകുമാർ . നടൻ ജനാർദ്ദനൻ…

Read More

കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു

  തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട് സെപ്റ്റംബര്‍ 10 മുതല്‍ അടഞ്ഞുകിടന്നിരുന്ന അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള മുണ്ടോമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രം വ്യാഴാഴ്ച (സെപ്റ്റംബര്‍ 17) മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി കോന്നി ഡി.എഫ്.ഒ കെ.എന്‍ ശ്യാംമോഹന്‍ലാല്‍ അറിയിച്ചു. ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ 5.30 വരെ കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവര്‍ത്തിക്കും. ഫോണ്‍: 7025263433

Read More

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം ജനങ്ങളെ അറിയിക്കണം

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി. പുതിയ നിർദ്ദേശമനുസരിച്ച് സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മൂന്ന് തവണ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന അവസാന ദിവസത്തിനു മുൻപുള്ള ആദ്യ നാല് ദിവസത്തിനുള്ളിൽ ആദ്യത്തെയും അഞ്ച് മുതൽ എട്ടു വരെയുള്ള ദിവസത്തിനുള്ളിൽ രണ്ടാമത്തെയും പ്രസിദ്ധീകരണം നടത്തണം. പ്രചരണം അവസാനിക്കുന്നതിന്റെ ഒൻപത് ദിവസം മുൻപ് മുതൽ വോട്ടെടുപ്പിന് രണ്ടു ദിവസം മുൻപ് വരെ അവസാനത്തെ അറിയിപ്പ് നൽകാം. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നവരും അവരെ നാമനിർദ്ദേശം ചെയ്ത രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥിയുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Read More