ഭക്ഷണ ശീലം ക്രമപ്പെടുത്തി എങ്ങനെ ആരോഗ്യം നിലനിര്‍ത്താം : രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തു ചെയ്യണം . ഈ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക ഗ്രീഷ്മ (ഹെര്‍ബ ലൈഫ് )
Read Moreവിഭാഗം: Entertainment Diary
2021 ലെ പൊതു അവധി ദിനങ്ങള്‍ അംഗീകരിച്ചു
കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കുള്ള 2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും മന്ത്രിസഭ അംഗീകരിച്ചു. തൊഴില്‍ നിയമം-ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രീയല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.
Read More16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നിര്‍ണയിക്കാന്‍ തീരുമാനം
കോന്നി വാര്‍ത്ത : കര്‍ഷകര്‍ക്ക് പിന്തുണ നല്കി കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിയുണ്ടാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി 16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നിര്‍ണയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നവംബര്‍ ഒന്നിന് ഈ പദ്ധതി നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നീ 16 ഇനങ്ങള്‍ക്കാണ് അടിസ്ഥാന വില ഉറപ്പാക്കുന്നത്. ഉൽപ്പാദനച്ചെലവും ഉൽപാദനക്ഷമതയും കണക്കിലെടുത്താണ് അടിസ്ഥാന വില തീരുമാനിക്കുക. വിപണിവില ഇതിലും കുറയുമ്പോള്‍ അടിസ്ഥാന വില കര്ഷകന് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലൂടെ കര്‍ഷകര്‍ക്ക് വിലസ്ഥിരതയും നല്ല വരുമാനവും ഉറപ്പാക്കാന്‍ കഴിയും. വിപണിവിലയുടെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാനും ഇത് സഹായിക്കും. അതിനാല്‍ അടിസ്ഥാനവില നിശ്ചയിച്ചിട്ടുള്ള വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് താല്പര്യമുണ്ടാകും. സംസ്ഥാനത്ത്…
Read Moreകോന്നിയില്‍ ഹിന്ദി സിനിമ ഷൂട്ടിങ്ങ് ആരംഭിക്കുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയുടെ വിശാലമായ പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ വീണ്ടും സിനിമയുടെ ക്യാമറാ കണ്ണുകള്‍ പതിയുന്നു . ഇക്കുറി കൊക്കാത്തോട് ഗ്രാമത്തിലേക്ക് ആണ് പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്തിയത് . പുതിയ ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് മുന്നോടിയായി കൊക്കാത്തോട്ടിലെ ഗ്രാമീണ ഭംഗി നേരില്‍ കാണുവാന്‍ പുതിയ ഹിന്ദി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് എത്തി . കൊക്കാത്തോട്ടിലെ അപ്പൂപ്പന് തോടും , കാട്ടാത്തി പാറയും മറ്റ് ഇടങ്ങളും ഇനി ഹിന്ദി സിനിമയില്‍ ഇടം പിടിക്കും . ഏതാനും മാസം മുന്നേ കോന്നിയില്‍ മറ്റൊരു ഹിന്ദിസിനിമയുടെ ഷൂട്ടിങ്ങ് നടന്നു . ഒരു ഇംഗ്ലീഷ് സിനിമയും കോന്നിയില്‍ വെച്ചു ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്തു എങ്കിലും കോവിഡ് മൂലം ഷൂട്ടിങ്ങ് മാറ്റി വെച്ചു . കോന്നി ഗ്രാമത്തിലെ വശ്യ മനോഹരമായ സ്ഥലങ്ങളില്‍ ഇതിനോടകം…
Read Moreകോന്നി തൂക്കുപാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും
കോന്നിവാര്‍ത്ത : കോന്നിതൂക്കുപാലം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 4.9 ലക്ഷം രൂപ മുടക്കിയാണ് തൂക്കുപാലം പുനർനിർമ്മിക്കുന്നത്. കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് അച്ഛൻകോവിലാറിന് കുറുകെ പത്തുവർഷം മുമ്പാണ് തൂക്കുപാലം നിർമ്മിച്ചത്.ദുരന്തനിവാരണ വകുപ്പിൻ്റെ 57 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം. പാലം നിർമ്മിച്ച് മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും കൈവരികളും, നട്ട്ബോൾട്ടുകളും തുരുമ്പിച്ച് നശിക്കുകയും,കൈപിടികൾ വേർപെടുകയും ചെയ്ത് പാലം അപകടാവസ്ഥയിലായി. പാലത്തിലൂടെ നടക്കുന്നത് അപകടമാണെന്നും, സഞ്ചാരയോഗ്യമാക്കണമെന്നും നിരവധി കാലമായി ജനങ്ങൾ ആവശ്യപ്പെടുന്നു എങ്കിലും പാലം ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുകയായിരുന്നു. കോന്നി,അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകൾ ഈ പാലം ഉപയോഗിച്ചിരുന്നു. അപകടാവസ്ഥയിലായ പാലത്തിലൂടെയുള്ള യാത്ര വിദ്യാർത്ഥികൾക്കടക്കം അപകടം ക്ഷണിച്ചു വരുത്തുമെന്ന് ജനങ്ങൾ എം.എൽ.എയെ അറിയിച്ചതിനെ തുടർന്നാണ് എം എൽ .എ അറ്റകുറ്റപണികൾക്ക്…
Read Moreകലാം സ്മൃതി സദസ്സും അക്കിത്തം അനുസ്മരണവും സംഘടിപ്പിച്ചു
കോന്നി വാര്‍ത്ത : കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ എ പി ജെ അബ്ദുൾ കലാം സ്മൃതി സദസ്സും അക്കിത്തം അനുസ്മരണവും . ലൈബ്രറി പ്രസിഡന്റ് സലിൽ വയലത്തല അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. എസ്. മുരളി മോഹൻ സ്വാഗതം ആശംസിച്ചു. അദ്ധ്യാപകനും ബാല സാഹിത്യകാരനുമായ റെജി മലയാലപ്പുഴ എ പി ജെ അബ്ദുൾ കലാം, അക്കിത്തം അച്യുതൻ നമ്പൂതിരി എന്നിവരുടെ സംഭാവനകളെ അനുസ്മരിച്ചു പ്രഭാഷണം നടത്തി. രാജേന്ദ്ര നാഥ്. കെ, ഷിറാസ് എം. കെ, എൻ. എസ്. രാജേന്ദ്ര കുമാർ , പി. കെ സോമൻ പിള്ള , എസ്. കൃഷ്ണ കുമാർ, കോന്നിയൂർ ദിനേശൻ എന്നിവർ സംസാരിച്ചു
Read Moreശബരിമല ദര്‍ശനം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തുലമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ നിയന്ത്രണങ്ങളോടെയാകും ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക. ഒരു പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആവശ്യത്തിന് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിര്‍ച്വല്‍ ക്യു സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കുന്നത്.ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഭക്തര്‍ ഹാജരാക്കണം.മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഭക്തര്‍ കരുതണം. 10 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുവാദമുള്ളത്.വിര്‍ച്വല്‍ ക്യുവിലൂടെ ബുക്കിംഗ് നടത്തുമ്പോള്‍ ദര്‍ശനത്തിന് തീയതിയും സമയവും അനുവദിച്ചിട്ടുണ്ട്. ഈ സമയത്തുതന്നെ ഭക്തര്‍ ദര്‍ശനത്തിനായി എത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ എല്ലാവിധ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം. സാനിറ്റൈസര്‍, മാസ്ക്, കൈയ്യുറകള്‍ എന്നിവ കരുതുകയും അവ യഥാവിധി ഉപയോഗിക്കുകയും വേണം. ഭക്തര്‍ കൂട്ടംചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ല. നിശ്ചിത അകലം…
Read Moreജൂനിയർ ടീച്ചർ താത്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഈഴവ/തിയ്യ/ബില്ല വിഭാഗത്തിനു സംവരണം ചെയ്ത ജൂനിയർ ടീച്ചർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. കൺസെർവേഷനിൽ 55 ശതമാനം മാർക്കോടെ ബിരദാനന്തര ബിരുദമുളളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തിൽ കെമിസ്ട്രിയിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും കൺസർവേഷനിൽ പി.ജി ഡിപ്ലോമയുമുളളവരെ പരിഗണിക്കും. പ്രതിദിനം 1500 രൂപ ശമ്പളം ലഭിക്കും. 20-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം) ഈഴവ. പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 21ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം.
Read Moreആയിരം പച്ചത്തുരുത്തുകള്‍:പൂര്‍ത്തീകരണ പ്രഖ്യാപനം 15ന് മുഖ്യമന്ത്രി നിര്‍വഹിക്കും
കോന്നി വാര്‍ത്ത : ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തു തീര്‍ത്ത ആയിരത്തിലേറെ പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന് 15ന് രാവിലെ 10 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. പച്ചത്തുരുത്ത് പദ്ധതിയുടെ അവലോകന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അതിജീവനത്തിന് ജൈവ വൈവിധ്യത്തിന്റെ ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യമിട്ടു തുടങ്ങിയ സംരംഭം ലക്ഷ്യം കടന്ന് ഇതുവരെ 1261 പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കിയതായി ഹരിതകേരളം മിഷന് എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു. തുടര്‍ന്ന് പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദന പത്രം നല്‍കും. പൊതു സ്ഥലങ്ങള്‍ ഉള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുക്കാനാണ്…
Read More50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സാംസ്കാരിക മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം വാസന്തി നേടി. റഹ്മാൻ ബ്രദേഴ്സ് (ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ) സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാതാവ് സിജു വിൽസനാണ് (നിർമ്മാതാവിന് രണ്ട് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും, സംവിധായകർക്ക് ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം ലഭിക്കും). മനോജ് കാന സംവിധാനവും നിർമ്മാണവും നിർവഹിച്ച കെഞ്ചിര ആണ് മികച്ച രണ്ടാമത്തെ ചിത്രം (നിർമ്മാതാവിന് 1.5 ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും, സംവിധായകന് 1.5 ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും). ജെല്ലിക്കട്ടിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ (രണ്ട് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും). ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ Ver.5.25, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള പുരസ്കാരം നേടി (ഒരു ലക്ഷം…
Read More