സ്റ്റേജ് പ്രോഗ്രാമുകൾ നടത്തുവാൻ അനുമതി നൽകണം : കമലദളം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലാപരിപാടികൾ അടുത്തവർഷവും വേണ്ടാ എന്ന തീരുമാനം പുന:പരിശോധിക്കണം എന്നാവശ്യപെട്ട് കലാകാരന്മാരുടെ സംഘടനയായ കമലദളം കേരള കലാകുടുംബം ഒത്തു ചേര്‍ന്നു . കമലദളം കലഞ്ഞൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സംവിധായകൻ ബിനോയ്‌ പട്ടിമറ്റം ഉദ്‌ഘാടനം ചെയ്തു. സംവിധായകരയ സതീഷ്ആ മുണ്ടക്കൽ, രാജീവ്‌ മങ്കോമ്പ് എന്നിവർ മുഖ്യഥിതികൾ ആയിരുന്നു. ആരാധനാലയങ്ങളിൽ ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും ഒപ്പം കലാകാരമാരുടെ ഉപജീവനമാർഗമായ സ്റ്റേജ് പ്രോഗ്രാമുകളും നടത്താൻ അനുവദിക്കണം എന്ന് ഉദ്ഘാടകൻ ബിനോയ്‌ പട്ടിമറ്റം പറഞ്ഞു. സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചു ജീവിച്ചിരുന്ന ഒരുപാട് കലാകാരന്മാർ ജീവിക്കാനായി ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പരിപാടികൾ, ബീവറേജ്, ബാർ എന്നിവ യാതൊരു തടസവും ഇല്ലാതെ മുൻപോട്ടു പോകുന്ന സാഹചര്യത്തിൽ കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം പരിപാടികൾ നടത്തുവാൻ ഉള്ള സാഹചര്യം ഉണ്ടാകണം എന്നും അദ്ദേഹം…

Read More

കോവിഡ് മഹാമാരിയിലും പ്രത്യാശയുടെ നിറവുമായി സോമര്‍സെറ്റ് ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍

  സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ വാര്‍ത്ത അറിയിക്കുവാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാന്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ക്രിസ്മസ് കരോള്‍, കോവിഡിന്റെ മഹാമാരിയില്‍ ലോകം അതിജീവനത്തിന് ശ്രമിക്കുമ്പോഴും പുത്തന്‍ പ്രതീക്ഷയോടെ ഈ വര്‍ഷവും സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. വീട് വീടാന്തരം നടത്തി വന്നിരുന്ന ക്രിസ്മസ് കരോള്‍ കോവിഡ് കാലമായതിനാല്‍ സി.ഡി.സി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു സാമൂഹീക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയും വാര്‍ഡടിസ്ഥാനത്തിലാണ് ദേവാലയത്തില്‍ നടത്തപ്പെട്ടത്. കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വളരെ കുറച്ചു പേര്‍ക്ക് മാത്രമേ കാരോളിങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കൂ എന്നതിനാല്‍ ലൈവ് സ്ട്രീമിങ്ങും ഏര്‍പ്പെടുത്തിയിരുന്നു. വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ പല സമയങ്ങളിലായി നടത്തിയ കരോളിംഗില്‍ അമ്പതിലധികം കുടുംബാംഗങ്ങള്‍ വീതം ഓരോ…

Read More

കോന്നി – അമൃത ആശുപത്രി കെ എസ് ആര്‍ ടി സി ബസ്സ് സര്‍വീസ് പുനരാരംഭിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും കോന്നി -അമൃത ആശുപത്രി ബസ്സ് സര്‍വീസ് പുനരാരംഭിച്ചു . ഇന്ന് ബുധന്‍ ( 23/12/2020 )രാവിലെ 4.30 നു കോന്നിയില്‍ നിന്നും പുറപ്പെട്ടു . ഉച്ചയ്ക്ക് 2 മണിയ്ക്ക് അമൃതയില്‍ നിന്നും കോന്നിയ്ക്കും സര്‍വീസ് നടത്തി . കോന്നി കോട്ടയം ഫാസ്റ്റും ആരംഭിച്ചു . കോന്നി കോട്ടയം ബസ്സ് രാവിലെ 5 . 30 നു കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നുംആരംഭിച്ചു കോന്നി – അമൃത ആശുപത്രി ഫാസ്റ്റ് 04:30 AM : കോന്നി ■ 04:40 AM : പത്തനംതിട്ട ■ 04:55 AM : കോഴഞ്ചേരി ■ 05:20 AM : തിരുവല്ല ■ 05:35 AM : ചങ്ങനാശ്ശേരി…

Read More

ഡിസംബർ 23: ദേശീയ കർഷക ദിനാചരണവും ഹരിതാശ്രമം ശിലാഫലക സ്ഥാപനവും കർഷകരെ ആദരിക്കലും

  കോന്നി വാര്‍ത്ത ഡോട്ട് കോം : എക്കോ – ഫിലോസഫറും അതിവേഗ രേഖാ ചിത്രകാരനുമായ ജിതേഷ്ജി യുടെ മതാതീത- പാരിസ്ഥിതിക ആത്മീയ ഗുരുകുലം ഹരിതാശ്രമം എക്കോസഫി സെന്‍ററിന്‍റെ ശിലാഫലകസ്ഥാപനം ദേശീയ കർഷകദി നാചരണത്തിന്‍റെ ഭാഗമായി ഡിസംബർ 23 നു രാവിലെ 10 മണിക്ക്‌ തട്ട ഭഗവതിക്കും പടിഞ്ഞാറു ഹരിതാശ്രമം എക്കോ-ഫിലോസഫി സെന്ററിൽ നടക്കും. ശിൽപിയും യുവ ഓഷധകർഷകനും പുരാവസ്തു ഗവേഷകനുമായ ശിലാ സന്തോഷ്‌ ശിലാഫലക സ്ഥാപനം നിർവ്വഹിക്കും. മണ്ണുമര്യാദ, പ്രകൃത്യോപാസന, ജലസാക്ഷരത എന്നിവയെ അടിസ്ഥാനപ്പെടുത്തിയ പാരിസ്ഥിതിക ആത്മീയതയും തത്വചിന്തയും പുതുതലമുറയിലേക്ക്‌ പകരലാണു ഹരിതാശ്രമം കമ്യൂണിന്‍റെ ലക്ഷ്യമെന്ന് എക്കോസഫി കമ്യൂൺ ഡയറക്റ്റർ ജിതേഷ്ജി പറഞ്ഞു. കാർഷികവൃത്തി കാലോചിതമായ മെഡിറ്റേഷനാണെന്നും അന്നം വിളയിക്കുന്ന കർഷകനേക്കാൾ മഹത്വമുള്ള ആത്മീയ പ്രവർത്തകനില്ലെന്നുമുള്ള തത്വചിന്തയാണു ഹരിതാശ്രമം മുന്നോട്ടുവയ്ക്കുന്നത്‌. ചടങ്ങിനോടനുബന്ധിച്ച്‌ പ്രദേശത്തെ പത്ത്‌ കർഷകരെ ജിതേഷ്ജി ആദരിക്കും

Read More

നേഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ നേഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം നടത്തും. ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിനസന്ദേശമായ ഉത്തരവാദിത്വം പങ്കുവയ്ക്കാം, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം (ഗ്ലോബല്‍ സോളിഡാരിറ്റി ആന്‍ഡ് ഷെയേഡ് റെസ്‌പോണ്‍സിബിലിറ്റി) എന്ന വിഷയത്തിലാണ് ഷോര്‍ട്ട് ഫിലിം തയാറാക്കേണ്ടത്. ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം അഞ്ച് മിനിട്ടില്‍ കൂടരുത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു മൊബൈല്‍ഫോണിലോ മറ്റ് ക്യാമറകളിലോ ഷൂട്ട്് ചെയ്യാം. അഭിനേതാക്കളുടെ എണ്ണം എത്ര വേണമെങ്കിലുമാകാം. പൂര്‍ണ്ണമായും വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തില്‍ വേണം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍. ഷോര്‍ട്ട് ഫിലിമിന് ഇഷ്ടമുളള പേര് നല്‍കാം. പൂര്‍ത്തിയാക്കിയ ഫിലിമുകള്‍ ഈ മാസം 28 ന് മുന്‍പ് oppamcampaign@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക്് അയയ്ക്കാം. ഒന്നും…

Read More

കോന്നിയില്‍ അധ്യാപക ഒഴിവ്: ഈ മാസം 21 ന് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജന്‍സ് ഫുഡ് ടെക്നോളജി(സി.എഫ്.ടി.കെ) യില്‍ കെമിസ്ട്രി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം(നെറ്റ് അഭികാമ്യം). താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 21 ന് രാവിലെ 11 ന് കോന്നി സി.എഫ്.ആര്‍.ഡി ആസ്ഥാനത്ത് നടക്കുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം

Read More

മറൈന്‍ ഡാറ്റാ എന്യൂമറേറ്ററുടെ ഒഴിവ്

  ഫിഷറീസ് വകുപ്പില്‍ കാസര്‍കോട് ജില്ലയില്‍ മറൈന്‍ ഡാറ്റാ ശേഖരണവും ജുവൈനല്‍ ഫിഷിങ് സംബന്ധിച്ച സര്‍വ്വേയുടെ വിവരശേഖരണവും നടത്തുന്നതിന് ഒരു പാര്‍ട്ടൈം ഡാറ്റാ എന്യൂമറേറ്ററുടെ ഒഴിവുണ്ട്. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഡിസംബര്‍ 18 ന് രാവിലെ 11 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍. ഫോണ്‍ 0467 2202537

Read More

എവറസ്റ്റ് കൊടുമുടി വീണ്ടും വളര്‍ന്നു : പുതിയ ഉയരം 29,032 അടി

  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം പുനര്‍നിര്‍ണയിച്ചു. ഇതിന്‍ പ്രകാരം എവറസ്റ്റിന്റെ പുതിയ ഉയരം 8848.86 (29,032 അടി) മീറ്റര്‍ ആണെന്ന് നേപ്പാളും ചൈനയും അറിയിച്ചു. ഇരു രാജ്യങ്ങളും സംയുക്തമായാണ് എവറസ്റ്റിന്റെ ഉയരം പുനര്‍നിര്‍ണയിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.1954ല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ അളവെടുക്കല്‍ പ്രകാരം 8848 മീറ്റര്‍ ആയിരുന്നു എവറസ്റ്റിന്റെ ഉയരം. ഇപ്പോള്‍ .86 മീറ്ററിന്റെ വര്‍ധനയാണ് എവറസ്റ്റിന്റെ ഉയരത്തിലുണ്ടായതായി നേപ്പാളും ചൈനയും കണ്ടെത്തിയിരിക്കുന്നത്.2015ലെ അതിശക്തമായ ഭൂകമ്പം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ആണ് ഉയരം കൂടാന്‍ കാരണം എന്നു പറയുന്നു . Mt Everest grows by nearly a metre to new height THE HIGHEST POINT on Earth has a newly announced elevation. Mount Everest is 29,031.69 feet above sea level, according…

Read More

പോളിംഗ് വിതരണകേന്ദ്രങ്ങളില്‍ വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കി കുടുംബശ്രീ

  കോന്നി വാര്‍ത്ത : പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്ത ആറു കേന്ദ്രങ്ങളില്‍ വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കി കുടുംബശ്രീ. കഫേ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷണശാലകളാണ് ഉദ്യോഗസ്ഥര്‍ക്ക് ആഹാരം വിളമ്പിയത്. കോയിപ്രം ബ്ലോക്കിലെ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂള്‍, മല്ലപ്പള്ളി ബ്ലോക്കിലെ സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുളിക്കീഴ് ബ്ലോക്കിലെ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍, കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,അടൂര്‍ കേരള യൂണിവേഴ്സിറ്റി ബിഎഡ് സെന്റര്‍, ഇലന്തൂര്‍ ബ്ലോക്കിലെ കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷണശാലകള്‍ പ്രവര്‍ത്തിച്ചത്. പോളിംഗ് സാമഗ്രി വിതരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു മുതലേ കൗണ്ടറുകളും പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. പാഴ്സല്‍ കിറ്റിനായി എല്ലാ കൗണ്ടറുകളിലും വലിയ തിരക്കായിരുന്നു. രാവിലെ ഇഡ്‌ലി, പാലപ്പം, ഇടിയപ്പം, ദോശ, പൊറോട്ട എന്നിവയും മുട്ടക്കറി, കടലക്കറി എന്നിവയും ചായയുമാണ് വിളമ്പിയത്. മീന്‍ വറത്തത് ഉള്‍പ്പടെയുള്ള…

Read More

നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

അസിസ്റ്റന്‍റ് പ്രൊഫസര്‍ മെക്കാനിക്കല്‍/സിവില്‍ തസ്തിക കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മെക്കാനിക്കല്‍/സിവില്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഡിസംബര്‍ നാലിന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില ലഭ്യമാണ് (www.mec.ac.in).

Read More