കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റനർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ജനുവരി 8 ന് രാവിലെ 10 മണിക്ക് കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിനോട് ചേർന്നുള്ള ഡൈനിങ് ഹാളിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. ചുരുങ്ങിയത് രണ്ടു വർഷക്കാലമെങ്കിലും വിദേശത്തു ജോലി ചെയ്തു സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരഭകർക്കു തത്സമയം വായ്പ അനുവദിക്കുന്നതും അഭിരുചിയുള്ളവർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാർ മാനേജ്മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും. സംരഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സംരംഭകരാകാൻ താത്പര്യമുള്ളവർ നോർക്ക റൂട്സിന്റെ വെബ്സൈറ്റ് ആയ www.norkaroots.org ൽ NDPREM ഫീൽഡിൽ…
Read Moreവിഭാഗം: Entertainment Diary
സിനിമാ ശാലകള്‍ ജനുവരി അഞ്ച് മുതൽ തുറക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറക്കും. കർശന മാർഗനിർദേശങ്ങളോടെ പ്രവർത്തിക്കാനാണ് അനുമതി.സീറ്റിന്റെ പകുതി പേർക്ക് മാത്രമേ തിയറ്ററുകളിൽ പ്രവേശനം അനുവദിക്കുകയുള്ളു. കൊവിഡ് മാനദണ്ഡം പാലിക്കണം. ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. ഇതിന് പുറമെ ആരാധനാലയങ്ങളിലെ ഉത്സവങ്ങളിൽ കലാപരിപാടികൾക്കും അനുമതി നൽകി. ഇൻഡോറിൽ 100 പേർക്കും, ഔട്ട് ഡോറിൽ 200 പേർക്കും അനുമതി നൽകും.
Read Moreഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജനുവരി എട്ടിന്
പരിഗണിക്കുന്നത് ക്രൈംബ്രാഞ്ചിലെ പരാതികള്‍ കോന്നി വാര്‍ത്ത : സംസ്ഥാന പോലീസ് മേധാവിയുടെ ജനുവരി എട്ടിന് നടക്കുന്ന ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ജനുവരി നാലിന് മുമ്പ് ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദേ്യാഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദേ്യാഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രതേ്യകത. പോലീസ് ഉദേ്യാഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.
Read Moreകോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികള്‍ സ്കൂളിലെത്തി
കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളിലെത്തി. കുട്ടികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചിരുന്നു. മാസ്ക് ധരിച്ചെത്തിയ കുട്ടികളുടെ താപനില പരിശോധിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച ശേഷമാണ് ക്ലാസില്‍ പ്രവേശിപ്പിച്ചത്. ക്ലാസുകള്‍ക്ക് പുറത്ത് സാനിറ്റൈസര്‍ ക്രമീകരിച്ചിരുന്നു. വിദ്യാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഉച്ചഭാഷിണിയിലൂടെ നിര്‍ദേശങ്ങള്‍ നല്കി. സ്കൂളിന്റെ ഭിത്തിയില്‍ മാര്‍ഗനിര്‍ദേശങ്ങളുടെ പോസ്റ്ററുകളും പതിപ്പിച്ചിരുന്നു. ഒരു ക്ലാസില്‍ 15 കുട്ടികള്‍ മാത്രമാണുള്ളത്. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ വീതമാണ് ഇരുത്തിയത്. രാവിലെ 9.30 ന് ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് ആരംഭിച്ചു. ഉച്ചയ്ക്ക് 12.30 വരെയാണ് ആദ്യ ബാച്ചിന് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനലില്‍ പഠിപ്പിച്ച പാഠഭാഗങ്ങളുടെ സംശയനിവാരണമാണ് ക്ലാസുകളില്‍ നടക്കുന്നത്. രാവിലെയും ഉച്ചയ്ക്കുമായി രണ്ട്…
Read Moreപത്തനംതിട്ട എസ്പിയായി രാജീവ് പിബിയെ നിയമിച്ചു
വിരമിച്ച കെജി സൈമണിന് പകരം പത്തനംതിട്ട എസ്പിയായി രാജീവ് പിബിയെ നിയമിച്ചു . പോലീസ് തലപ്പത്ത് വിപുലമായ അഴിച്ചുപണി. സുദേഷ് കുമാറിന് ഡിജിപി റാങ്ക് നല്കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു
Read Moreക്ഷേത്രങ്ങളില്‍ സ്റ്റേജ് പ്രോഗ്രാമുകൾക്കുള്ള നിയന്ത്രണം നീക്കി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്.സ്റ്റേജ് പ്രോഗ്രാമുകൾക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ക്ഷേത്രകലകൾക്ക് വിലക്ക് ബാധകമല്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് തീരുമാനം. ആചാരപരമായി നടത്തുന്ന ക്ഷേത്രകലകൾ നടത്തുന്നതിന് വിലക്കുണ്ടാകില്ല. എന്നാൽ കൊവിഡ് മാനണ്ഡങ്ങൾ പൂർണമായി പാലിക്കണം. സ്റ്റേജ് പരിപാടികൾ അതത് പ്രദേശത്തെ പൊലീസ് അധികൃതരുടെ കൂടി അനുമതി വാങ്ങി കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ടായിരിക്കണം നടത്തേണ്ടത്.കലാകാരൻമാരുടെ സംഘടന നൽകിയ പരാതിയിലാണ് നടപടി.
Read Moreഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട ജില്ലയില്‍ കാലാകാലങ്ങളായി നടപ്പാക്കി വരുന്ന ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ 2020-21 വര്‍ഷം ചേരുവാന്‍ താല്പര്യമുളള അംഗീകൃത മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായവരും 60 വയസ് കഴിയാത്തവരും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തതും, മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുളളവരുമായ പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 2020 മാര്‍ച്ച് മാസം വരെ തുക അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, ഏതെങ്കിലും ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് എടുത്ത പാസ്ബുക്കിന്റെ പകര്‍പ്പ്, കഴിഞ്ഞ 6 മാസത്തിനകം എടുത്ത 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജനുവരി മാസം ഗുണഭോക്തൃവിഹിതം 2 ഗഡു 500 രൂപ പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സ് ഓഫീസില്‍…
Read Moreപത്തനംതിട്ട ജില്ലാ പോലീസ് മേധാവി ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി
കോന്നി വാര്‍ത്ത : രാഷ്ട്രപതിയുടെ മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി ജില്ലയ്ക്ക് അഭിമാനമായ ജില്ലാപോലീസ് മേധാവിക്ക് മറ്റൊരു അതുല്യ നേട്ടം. സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ ഏറ്റുവാങ്ങി. കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിനു മുന്നിലെത്തിച്ചതിന്റെ അംഗീകരമായാണ് ഇപ്പോള്‍ ബാഡ്ജ് ഓഫ് ഓണര്‍ ഉത്തരവായത്. സംസ്ഥാന പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്നുമാണ് ഏറ്റുവാങ്ങിയത്. ജില്ലാ പോലീസ് മേധാവി ഉള്‍പെടെ ആറു പേര്‍ക്കാണ് ജില്ലയില്‍ നിന്നും പുരസ്ക്കാരം ലഭിച്ചത്. കൂടത്തായി കേസിന്റെ സമയത്തു കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയായിരുന്നു കെ.ജി സൈമണ്‍ കേസില്‍ നിര്‍ണായകമായ തുമ്പുണ്ടാക്കുകയും ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും ചെയ്തു. കേസ് അന്വേഷണത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഉദ്യോഗസ്ഥനായ…
Read Moreനോർക്ക റൂട്ട്സ് എൻ.ആർ.കെ. ഇൻഷുറൻസ്: പരിരക്ഷ തുക ഇരട്ടിയാക്കി
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ത്യയ്ക്കകത്തെ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് നോർക്ക റൂട്ട്സ് നല്കുന്ന എൻ.ആർ.കെ. ഇൻഷുറൻസ് കാർഡുകൾക്കുള്ള പരിരക്ഷ രണ്ട് ലക്ഷത്തിൽ നിന്നും നാല് ലക്ഷമാക്കി ഉയർത്തി. അപകട മരണമോ ,അപകടത്തെ തുടർന്ന് സ്ഥിരമായോ, ഭാഗികമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. 2020 മേയ് 22 മുമ്പ് അംഗങ്ങളായവർക്ക് പ്രീമിയം പുതുക്കുന്ന മുറയ്ക്ക് വർദ്ധിപ്പിച്ച ആനുകൂല്യത്തിന് അർഹതയുണ്ടാകും. നോർക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org ൽ (service – ൽ insurance card option- ൽ ) 315 രൂപയടച്ചു തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. മൂന്ന് വർഷമാണ് കാർഡിന്റെ കാലാവധി. കുറഞ്ഞത് രണ്ട് വർഷമായി മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 മുതൽ 70 വയസ്സു വരെയുള്ള കേരളീയർക്ക് അപേക്ഷിക്കാം. മറ്റ് സംസ്ഥാനത്ത് താമസിക്കുന്നതിന്റെ അംഗീകൃത രേഖ,…
Read Moreസിനിമാ ശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം
സിനിമാ ശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ഫിലിം ചേംബര്‍. വിനോദ നികുതിയും വൈദ്യുതി ഫിക്സഡ് ചാര്‍ജും ഒഴിവാക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ലോക്ക് ഡൗണിനും മുന്‍പ് മാര്‍ച്ച് 10നാണ് സംസ്ഥാനത്ത് തിയറ്ററുകള്‍ അടച്ചത്. ബാറുകള്‍ ഉള്‍പ്പടെ തുറന്ന സാഹചര്യത്തില്‍ തിയറ്ററുകളും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഫിലിം ചേംബറിന്റെ ആവശ്യം.സിനിമ വ്യവസായം വന്‍ തകര്‍ച്ച നേരിടുമ്പോള്‍ ജിഎസ്ടിക്ക് പുറമെ സംസ്ഥാനം ഏര്‍പ്പെടുത്തിയ വിനോദ നികുതിയും തിയറ്റര്‍ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജും ഒഴിവാക്കണം. കൊവിഡാനന്തരം റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് സബ്സിഡി നല്‍കണമെന്നും എന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ടുപോകാനാവില്ല എന്നാണ് കേരളത്തിലെ തിയറ്റര്‍ ഉടമകളുടെ നിലപാട്. തിയറ്റര്‍ അടഞ്ഞ് കിടക്കുമ്പോഴും ഉപകരണങ്ങള്‍ പരിപാലിക്കുന്നതിനും തൊഴിലാളികള്‍ക്ക് നല്കുന്നതിനുമായി നല്ല തുക ഉടമകള്‍ക്ക്…
Read More