കോന്നിയില്‍ ജനീഷ് കുമാറിന് വേണ്ടി പ്രചരണം തുടങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തില്‍ ഇടത്ത് പക്ഷ മുന്നണി സ്ഥാനാര്‍ഥിയായി അഡ്വ കെ യു ജനീഷ് കുമാറിന്‍റെ പേര് ഏരിയാ ,ജില്ലാ സംസ്ഥാന കമ്മറ്റി അംഗീകരിച്ചതോടെ ജനീഷിന് വേണ്ടിയുള്ള ചുമര്‍ എഴുത്ത് കോന്നിയില്‍ സജീവമായി .സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും . അതിന് മുന്നേ പാര്‍ട്ടിപ്രവര്‍ത്തകര്‍  അതിരുങ്കല്‍ മേഖലയില്‍ ആണ് ആദ്യ ചുമര്‍ എഴുത്ത് തുടങ്ങിയത് .ശ്യാം അതിരുങ്കലിന്‍റെ നേതൃത്വത്തില്‍ അതിരുങ്കല്‍ തോട്ട് കര ഭാഗത്താണ് ചുമര്‍ എഴുത്ത് തുടങ്ങിയത് . നിലവിലെ എം എല്‍ എ കൂടിയായ ജനീഷ് കുമാറിന്‍റെ വികസന നേട്ടം ആണ് ഇടത് മുന്നണി യുടെ പ്രചാരണ ആയുധം . കോന്നി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കിയ    കാര്യങ്ങളും മണ്ഡലത്തിലെ റോഡ് വികസനവും ആവണിപ്പാറയിലെ വൈദ്യുതി നേട്ടവും പ്രകടന പത്രികയില്‍ സ്ഥാനം നേടും . ഒന്നര വര്‍ഷക്കാലം…

Read More

സൗജന്യ പി.എസ്.സി പരിശീലനം

  പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി മത്സര പരീക്ഷകൾക്കായി ആറുമാസത്തെ സൗജന്യ പരിശീലനം നൽകുന്നു. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. ഏപ്രിൽ 12നാണ് ക്ലാസുകൾ തുടങ്ങുന്നത്. താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം മാർച്ച് 27ന് മുൻപ് ട്രെയിനിംഗ് സെന്ററിൽ അപേക്ഷ നൽകുകയും ഏപ്രിൽ ഒൻപതിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുകയും വേണം. അപേക്ഷാഫോം ട്രെയിനിംഗ് സെന്റർ ഓഫീസിൽ ലഭിക്കും.

Read More

കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ, ആർബിഐ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ വരുതിയിലായെന്ന് എ. വിജയരാഘവൻ കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്. ഇനി ജുഡീഷ്യറിയെയാണ് വരുതിയിലാക്കാനുള്ളത്. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു. മുഖ്യമന്ത്രി നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിച്ചതാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയെ ചൊടിപ്പിച്ചത്.

Read More

നിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പൂര്‍ണ്ണ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തണം- ഇലക്ഷന്‍ കമ്മീഷന്‍ നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നത് ഉറപ്പാക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീകാറാം മീണ പുറപ്പെടുവിച്ചു. പിവിസി ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി, തോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പിവിസി, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണ സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കണം. കോട്ടണ്‍ തുണി (100 ശതമാനം കോട്ടണ്‍ ഉപയോഗിച്ച് നിര്‍മിച്ചത്), പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ, പുനഃചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. ഇത്തരം മെറ്റീരിയല്‍ പ്രിന്റ് ചെയ്യുമ്പോള്‍…

Read More

കോന്നി കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസിലെ അഭിമുഖം മാറ്റിവച്ചു

  കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ഈ മാസം എട്ടിന് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കു നടത്താനിരുന്ന അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ താത്കാലികമായി മാറ്റിവച്ചതായി കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

Read More

ലേഖക്കും മക്കൾക്കും സുരക്ഷിത ഭവനം നൽകി സുനിൽ ടീച്ചർ

  കോന്നി വാര്‍ത്ത: സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ സ്വന്തമായി വീടില്ലാതെ കുടിലുകളിൽ കഴിയുന്ന ആലംബ ഹീനർക്കു പണിതു നൽകുന്ന 194ാ മത് സ്നേഹഭവനം പൂതങ്കര ഇടശ്ശേരിക്കോണിൽ ലേഖക്കും രണ്ടു കുട്ടികൾക്കുമായി ചാലക്കുടി സ്വദേശിയും ബഹറിനിൽ ജോലിയുള്ളതുമായ ഷാജു പുത്തൻപുരക്കലിന്‍റെ സഹായത്താല്‍ നിർമിച്ചു നൽകി. വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവും ഷാജുവിന്റെ മകൻ ഷോൺ ഷാജു നിർവഹിച്ചു. വര്‍ഷങ്ങളായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പട്ട് രണ്ടു കുട്ടികളുമായി ലേഖ ഒരു പ്ലാസ്റ്റിക് മറച്ച കുടിലിൽ ആയിരുന്നു താമസം. ഏതു നിമിഷവും തകർന്നു വീഴാരായ ചോർന്നൊലിക്കുന്ന ഒരു ചെറിയ കുടിലായിരുന്നു ലേഖയുടേത്. ഇവരുടെ അവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ ടീച്ചർ ഷാജുവിന്റെ സഹായത്താൽ രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജഗോപാൽ, വാർഡ് മെമ്പർ സതീഷ് കുമാർ, കെ.…

Read More

രണ്ടാമത് മലയാള കാവ്യ സംഗീതിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കഴിവുകൾ ഏറെയുണ്ടായിട്ടും അജ്ഞാത കാരണങ്ങളാൽ തമസ്കരിക്കപ്പെടുന്ന അസാമാന്യ കലാ സാഹിത്യ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയുംപൊതു സമൂഹത്തിന് മുൻപിൽ അവതരിപ്പിക്കുകയും ചെയ്യുക എന്ന സദുദേശ്യത്തോടെ രണ്ടു വർഷത്തിൽ ഒരിക്കൽ ദേശീയാടിസ്ഥാനത്തിൽ മലയാള കാവ്യ സംഗീതിക ഇന്റർനാഷണൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന, സംഗീത സാഹിത്യ മത്സരത്തിൽ വിജയികളായവർക്ക് വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫോറത്തിന് മുൻപിൽ വന്ന അപേക്ഷകരുടെ കഴിഞ്ഞ കാല സാഹിത്യ – സംഗീത – സാംസ്കാരിക സംഭാവനകൾ കൂടി പരിഗണിച്ചാണ് ഈ അവാർഡ്കൾ നൽകുന്നത്. മികച്ച സംഗീത സംവിധായകനുള്ള മലയാള കാവ്യ സംഗീതിക ത്യാഗ രാജ സംഗീത രത്ന ദേശീയ പുരസ്‌കാരത്തിന്അനീഷ് RC.യും മികച്ച പിന്നണി ഗായകനുള്ള പുരന്തര ദാസ സംഗീത രത്ന ദേശീയ പുരസ്‌കാരത്തിന്ഷൈൻ ഡാനിയേലും , മികച്ച കവിയ്ക്കുള്ള B.S.R മെമ്മോറിയൽ ദേശീയ കാവ്യ പ്രതിഭാ പുരസ്‌കാരം…

Read More

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ യുവജന സംഗമം സംഘടിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പി.എസ്.സി റാങ്ക് ജേതാക്കളുടെ സമരത്തിന്‍റെ മറവിൽ കേരളത്തിൽ പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ പ്രേരിത സമരത്തിന്‍റെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനും യുഡിഎഫ് നുണപ്രചാരണത്തിനുമെതിരെ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ യുവജന സംഗമം സംഘടിപ്പിച്ചു. ആയിരങ്ങൾ അണിനിരന്ന യുവജനറാലിയും സംഘടിപ്പിച്ചു. ”കള്ളം പറയുന്ന പ്രതിപക്ഷം, നേര് പറയുന്ന പി.എസ്.സി കണക്കുകൾ” എന്ന മുദ്രാവാക്യമുയർത്തിയാണ് യുവജന സംഗമം സംഘടിപ്പിച്ചത്. ജില്ലാ സ്‌റ്റേഡിയത്തിൽ നിന്നാണ് യുവജന റാലി ആരംഭിക്കുന്നത്. പുതിയ ബസ് സ്റ്റാൻഡിൽ പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്‍റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് സംഗേഷ് ജി നായർ അധ്യക്ഷനായി. ജില്ലാസെക്രട്ടറി പി സതീഷ് കുമാർ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ…

Read More

ഏറ്റവും മികച്ച യൂത്ത് ക്ലബിനുളള അവാര്‍ഡ് പന്തളം നാട്ടരങ്ങ് വേദിക്ക്

  പത്തനംതിട്ട നെഹ്റു യുവകേന്ദ്രയുടെ 2020 -21 സാമ്പത്തിക വര്‍ഷത്തെ ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുളള അവാര്‍ഡ് പന്തളം ചേരിക്കല്‍ പ്രവര്‍ത്തിക്കുന്ന നാട്ടരങ്ങ് കലാ സാംസ്‌കാരിക വേദിക്ക് ജില്ലാ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി ടി.എല്‍ റെഡ്ഡി അവാര്‍ഡ് വിതരണം ചെയ്തു. യോഗത്തില്‍ നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ പി. സന്ദീപ് കൃഷ്ണന്‍, യൂത്ത് ക്ലബ് ഭാരവാഹികളായ സുരേഷ്, ജൂബന്‍ എന്നിവര്‍ പങ്കെടുത്തു.

Read More

ആഴക്കടൽ മത്സ്യബന്ധനം; ധാരണാപത്രം റദ്ദാക്കി

  ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ എം സി സിയുമായുള്ള വിവാദ ധാരണാപത്രം റദ്ദാക്കി. വിവിധ മേഖലകളിൽ നിന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ധാരണാപത്രം റദ്ദാക്കിയത്. 400 ട്രോളറുകൾ നിർമ്മിക്കാനായിരുന്നു ധാരണാപത്രം. കെ എസ്‌ ഐ എൻ സി എംഡി പ്രശാന്താണ് ധാരണാ പത്രം ഒപ്പിട്ടിരുന്നത്. ധാരണാപത്രം ഒപ്പിടാൻ ഇടയായ സാഹചര്യം അന്വേഷിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഭ്യന്തര അഡീഷണൽ സെക്രട്ടറി ടി കെ ജോസിനാണ് അന്വേഷണ ചുമതല. ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് സെക്രട്ടറി കൂടിയാണ് ടി കെ ജോസ്. സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണ് ധാരണാ പത്രമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ധാരണാ പത്രം റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വ്യവസായ സംരംഭകരെ ആകർഷിക്കാനായി കൊച്ചിയിൽ നടത്തിയ അസന്റ് 2020 ലാണ് ചട്ടങ്ങൾ ലംഘിച്ച് കേരളതീരത്ത് മത്സ്യ ബന്ധനത്തിനായുള്ള 5000 കോടി രൂപയുടെ പദ്ധതിയ്ക്ക് യുഎസ് ആസ്ഥാനമായ ഇ…

Read More