konnivartha.com : സാംസ്കാരിക വകുപ്പ് യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പിന് തെരഞ്ഞെടുത്ത കലാകാരൻമാരുടെ റാങ്ക് പട്ടിക www.keralaculture.org, www.culturedirectorate.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട കലാകാരൻമാർക്ക് പ്രത്യേകമായി ഇ-മെയിൽ സന്ദേശവും അയച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ പേരിനു നേരെ കൺഫേംഡ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ കലാകാരൻമാരും ആധാറിന്റെ പകർപ്പ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ഡിസംബർ 27 മുതൽ 30 വരെയുള്ള തീയതികളിൽ തിരുവനന്തപുരം കിഴക്കേകോട്ട, കോട്ടയ്ക്കകത്തെ സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിലോ ഡിസംബർ 27, 28 തീയതികളിൽ തൃശ്ശൂർ സംഗീത നാടക അക്കാദമിയിലോ നിയമനത്തിനായി റിപ്പോർട്ട് ചെയ്യണം.
Read Moreവിഭാഗം: Entertainment Diary
ലഹരി വസ്തുക്കള്‍ തടയുന്നതിന് താലൂക്ക് തല സ്‌ക്വാഡ് രൂപീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ക്രിസ്തുമസ്, പുതുവത്സര ആഘോഷ വേളയില്‍ വ്യാജമദ്യം, മയക്കു മരുന്ന്, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ വിപണനവും വിതരണവും തടയുന്നതിന് റവന്യൂ, എക്സൈസ്, പോലീസ്, വനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി താലൂക്ക് തല സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. തഹസീല്‍ദാര്‍ നേതൃത്വം നല്‍കുന്ന സ്‌ക്വാഡില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളാണ്.
Read Moreറാന്നിയിലെ നോളജ് അസംബ്ലി നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു
നോളജ് വില്ലേജിന്റെ റാന്നി മോഡല്‍ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കും: നിയമസഭ സ്പീക്കര്‍ konnivartha.com : നോളജ് വില്ലേജിന്റെ റാന്നി മോഡല്‍ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. റാന്നിയിലെ നോളജ് വില്ലേജിന്റെ ഭാഗമായ നോളജ് അസംബ്ലി വളയനാട്ട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റാന്നിയിലെ നോളജ് വില്ലേജ് സംസ്ഥാനതലത്തില്‍ ശ്രദ്ധേയമാകും. തൃത്താല മണ്ഡലത്തിലും പദ്ധതി നടപ്പാക്കും. കേരളം നോളജ് എക്കണോമിയായി മാറാനുള്ള ശ്രമത്തിലാണ്. മനുഷ്യ മൂലധനമാണ് കേരളത്തിന്റെ ഏറ്റവും വലിയ ആസ്തി. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുന്നതിന്റെ ആദ്യ ഘട്ടമാണ് റാന്നിയില്‍ നടപ്പാകുന്നത്. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന നോളജ് വില്ലേജ് പരിപാടിയുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗമെന്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ബഹുദൂരം മുന്നിലാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്ത് കേരളം ഒരുപാട് മുന്നിലാണ്.…
Read Moreചരിത്ര പ്രസിദ്ധമായ കുമ്പഴ 49 മത് സംയുക്ത ക്രിസ്തുമസ് ആഘോഷത്തിന് തുടക്കം കുറിച്ചു
ചരിത്ര പ്രസിദ്ധമായ കുമ്പഴ 49 മത് സംയുക്ത ക്രിസ്തുമസ് ആഘോഷത്തിന് തുടക്കം കുറിച്ചു KONNIVARTHA.COM :മതസൗഹൃദത്തിന് എന്നാളും സ്വാഗതമോതി കുമ്പഴ 49 മത് സംയുക്ത ക്രിസ്തുമസ് ആഘോഷത്തിന് തിരിതെളിഞ്ഞു. സംയുക്ത ക്രിസ്തുമസ് ചെയർമാൻ ഫാ. ജോർജ് വർഗ്ഗീസ് കുറ്റികണ്ടത്തിൽ ക്രിസ്തുമസ് നക്ഷത്രം ഉയർത്തി സംയുക്ത ക്രിസ്ത്രുമസ് ആഘോഷത്തിന് തുടക്കമായി. ഫാദർ ബിജു മാത്യൂസ്, ഫാദർ ജോൺസൻ പാറയ്ക്കൽ, അനിൽ ടി. ടൈറ്റസ്, കരുണാകരൻ പരുത്യാനിക്കൽ, ഷാജി മാടപ്പള്ളിൽ, ഫിനാൻസ് കൺവീനർ പോൾ പർത്തലപ്പാടിയിൽ, പ്രോഗ്രാം കൺവീനർ മനോജ് മങ്ങാട്ട്, ജോർജ്ജ് കിളീക്കൽ, കുഞ്ഞുമോൻ കെങ്കിരേത്ത്, സജി കുമ്പഴ തുടങ്ങിയ സാമുദായിക സാംസ്കാരിക നേതാക്കൾ നേതൃത്വം നൽകി. റിപ്പോർട്ട് : ജേക്കബ് ഫിലിപ്പ് ( അൽവിൻ അട്ടച്ചാക്കൽ )
Read Moreകേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ എം.പി
KONNIVARTHA.COM : കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ എം.പി. കോന്നി അരുവാപ്പുലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ ഇന്ദിരാഭവൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്ത് സംഭവിച്ചാലുംവേണ്ടില്ല എന്തിനും കമ്മീഷൻ അടിക്കുക എന്നുള്ളത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. വീടുകൾ നഷ്ടപ്പെടുന്ന, ജീവിതം വഴിയാധാരമാകുന്ന ജനങ്ങളെപ്പറ്റി പിണറായിക്ക് ചിന്തയില്ല.ഒന്നരലക്ഷം കോടിയുടെ കമ്മീഷനിൽ കണ്ണുവെച്ചാണ് സി.പി.എം. കെ-റെയിലിന് പിന്നാലെ കൂടിയിരിക്കുന്നത്.പണം കിട്ടുമെങ്കിൽ ആർക്കെതിരേയും അവർ എന്തും ചെയ്യും.സർവകലാശാലകളിൽ സി.പി.എം.നേതാക്കളുടെ ഭാര്യമാരെ നിയമിക്കുന്നു. ചാൻസലർ കൂടിയായ ഗവർണർക്ക് മന്ത്രി നിർദേശം നൽകുന്നു. ഇതൊന്നും കേരളത്തിന് പരിചയമുള്ള കാര്യങ്ങളായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു…….
Read Moreആര്‍ഷദര്‍ശന പുരസ്ക്കാരം സി രാധാകൃഷ്ണന്
KONNIVARTHA.COM : സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരത്തിന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ സതീഷ് അമ്പാടി അറിയിച്ചു. വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും നല്‍കി ആദരിക്കുന്നതാണ് പുരസ്‌ക്കാരം. മഹാകവി അക്കിത്തത്തിനാണ് കഴിഞ്ഞ തവണ പുരസ്‌ക്കാരം നല്‍കിയത്. ഡോ എം. വി പിള്ള, കെ ജയകുമാര്‍ ഐഎഎസ്, ആഷാ മോനോന്‍, പി ശ്രീകുമാര്‍, കെ രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്. ആറ് പതിറ്റാണ്ടുകള്‍ നീളുന്ന നിഷ്ണാതമായ സാഹിത്യ സംഭാവനകളിലൂടെ മലയാളനോവല്‍ ചരിത്രത്തില്‍ ഈടാര്‍ന്ന സ്വന്തം അദ്ധ്യായം എഴുതിച്ചേര്‍ത്ത ധിഷണാശാലിയായ ഏകാന്ത സഞ്ചാരിയാണ് സി. രാധാകൃഷ്ണന്‍ എന്ന് സമിതി വിലയിരുത്തി. നോവല്‍ നവകത്തിലൂടെയും മറ്റനേകം നോവലുകളിലൂടെയും ഇംഗ്‌ളീഷ്…
Read Moreകുക്കറിലും അരിക്കലത്തിലും 17 ലക്ഷം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ പിടിയില്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എ.എം.ഹാരിസിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ സംഘം കണ്ടെത്തി. കോട്ടയത്തെ വ്യവസായില്‍ നിന്ന് 25,000 രൂപ വാങ്ങിയതിന് ഹാരിസ് ഇന്നലെ പിടിയിലായിരുന്നു.കോട്ടയം ജില്ലാ എന്‍വൈറണ്‍മെന്റല്‍ എന്‍ജിനീയര്‍ എ.എം. ഹാരിസിനെയാണ് കിഴക്കന്‍മേഖല വിജിലന്‍സ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത് ആലുവയിലെ ഫ്ലാറ്റിലും പരിശോധന നടന്നു . ഫ്ലാറ്റിൻ്റെ മൂല്യം 80 ലക്ഷം രൂപയാണ്. ഫ്ലാറ്റില്‍ രണ്ടുലക്ഷത്തിന്റെ ടെലിവിഷനും, ഒന്നരലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും കണ്ടെത്തി. എ.എം ഹാരിസിന് ബാങ്ക് നിക്ഷേപം 18 ലക്ഷം രൂപയുണ്ടെന്നും പത്തിലേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി രേഖ ലഭിച്ചെന്നും വിജിലൻസ് അറിയിച്ചു.ആലുവയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 25 ലക്ഷത്തോളം രൂപ വിജിലന്‍സ് പിടിച്ചെടുത്തു. എ.എം. ഹാരിസിന് തിരുവനന്തപുരത്ത് വീട്, പന്തളത്ത് വീടും സ്ഥലവും,…
Read Moreകല്ലേലി കാവിൽ മലക്കൊടി എഴുന്നള്ളിച്ചു : ദർശനം ധനു 10 വരെ
KONNIVARTHA.COM : :പൂർണ്ണമായ പ്രകൃതി സംരക്ഷണ പൂജകൾ ഒരുക്കി 999 മലകൾക്കും ഒന്ന് പോലെ മൂല നാഥനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ പവിത്രമായ മലക്കൊടി എഴുന്നള്ളിച്ച്പ്രത്യേക പീഠത്തിൽ ഇരുത്തി. ധനു പത്തു വരെ ഭക്തജനതയ്ക്ക് മലക്കൊടി ദർശിക്കാവുന്നതും നാണയപറ, മഞ്ഞൾ പറ, വിത്ത് പറ എന്നിവ തിരു മുന്നിൽ സമർപ്പിക്കവുന്നതുമാണ്. കാവ് ഉണർത്തി മലയ്ക്ക് താംബൂലം സമർപ്പിച്ചതോടെ ആദി ദ്രാവിഡ നാഗ ഗോത്ര ചടങ്ങുകൾക്ക് മല വിളിച്ചു ചൊല്ലി. ജലത്തിൽ നിന്നും മരത്തിൽ നിന്നും മണ്ണിൽ നിന്നും വനത്തിൽ നിന്നും വന്ന ജീവി വർഗ്ഗങ്ങൾക്കും പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗങ്ങൾക്കും ഊട്ടും പൂജയും നൽകിയതോടെ 999 മലക്കൊടി ചെണ്ട മേളത്തോടെയും ആർപ്പ് വിളികളോടും കൂടി എഴുന്നള്ളിച്ചു. തുടർന്ന് പ്രഭാത പൂജയും നമസ്ക്കാരവും നടന്നു. കാവ് മുഖ്യ ഊരാളി ഭാസ്കരൻ, വിനീത്…
Read Moreവിമുക്തി ഷോർട്ട് ഫിലിം മത്‌സരം നടത്തുന്നു
സംസ്ഥാന ലഹരി വർജ്ജനമിഷൻ വിമുക്തി സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ ലഹരിയുടെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തുന്നതിനും സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഷോർട്ട് ഫിലിം മത്‌സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ്. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപയും ലഭിക്കും. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ 2022 ജനുവരി 31 നകം ഷോർട്ട് ഫിലിം vimukthiexcise@gmail.com ലേക്ക് അയയ്ക്കണം. മത്‌സര നിബന്ധനകളും മറ്റുവിശദാംശങ്ങളും vimukthi.kerala.gov.in ൽ ലഭിക്കും.
Read Moreഅതിദാരിദ്ര്യം നേരിടുന്ന കുടുംബങ്ങളെ കണ്ടെത്താന്‍ എന്‍.എസ്.എസ് വോളന്റീയര്‍മാര്‍
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യം നേരിടുന്ന കുടുംബങ്ങളെ കണ്ടെത്തുന്നതിനായി ഇലന്തൂര്‍ ഗവ. കോളജിലെ എന്‍.എസ്.എസ് വോളന്റീയര്‍ സ്വയംസന്നദ്ധരായി മുന്നോട്ട്. 13 വാര്‍ഡുകളിലായി 26 വിദ്യാര്‍ത്ഥികളാണ് സേവനം ചെയ്യുന്നത്. ഗ്രാമപഞ്ചായത്തില്‍ നടന്ന പരിശീലനത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാനത്ത് അപൂര്‍വ്വം ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് എന്‍.എസ്.എസിന്റെ സഹകരണത്തോടെ സര്‍വേ നടപടികല്‍ നടക്കുന്നത്. ഇന്ന്(16) മുതല്‍ വിവിധ വാര്‍ഡുകളില്‍ മൂന്നു തലത്തിലുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിക്കുകയാണ്. തുടര്‍ന്ന് വാര്‍ഡ്തല ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ എന്യൂമറേഷന്‍ പ്രവത്തികള്‍ പൂര്‍ത്തിയാക്കും.
Read More