കോന്നി കല്ലേലിയെ വിറപ്പിക്കുന്ന കാട്ടു കൊമ്പന്‍റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു

കോന്നി കല്ലേലിയെ വിറപ്പിക്കുന്ന കാട്ടു കൊമ്പന്‍റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു KONNIVARTHA.COM : ഏറെ നാളുകളായി കോന്നി കല്ലേലി മേഖലയില്‍ രാവും പകലും പരാക്രമം നടത്തി വിലസ്സുന്ന കാട്ടു കൊമ്പന്‍റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു . കല്ലേലിയില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് തൊട്ട് അടുത്ത് കൈത കൃഷിയിടത്തില്‍ ആണ് കാട്ടാന നിലയുറപ്പിച്ചത് . ഏതാനും ആഴ്ച മുന്നേ ബൈക്ക് യാത്രികന് നേരെ ആക്രമണം നടന്നിരുന്നു . ബൈക്ക് അടിച്ചു തകര്‍ത്തു . വയക്കര ഭാഗത്ത്‌ ഏതാനും മാസമായി ഇവന്‍ ഉണ്ട് . രാവിലെ 7 മണിയോട് കൂടി ഇത് വഴി വന്ന വീട്ടമ്മ ആണ് കാട്ടു കൊമ്പനെ കണ്ടതും വീഡിയോ എടുത്തതും . ഏറെ നേരം ഇവന്‍ ഇവിടെ ചിലവഴിച്ചു . പൊടി മണ്ണ് ദേഹത്ത് ഇടുന്ന ആനയെ ആണ് വീട്ടമ്മ കണ്ടത് . വീട്ടമ്മയുടെ സാന്നിധ്യം…

Read More

സ്വാതന്ത്ര്യ സമര സേനാനികളുടെ രേഖാ ചിത്രം വരയ്ക്കൽ മത്സരം

  KONNIVARTHA.COM : കേരളാ പോലീസിന്റെ ജനമൈത്രി/ചൈൽഡ്‌ ഫ്രെൻഡ്‌ലി പോലീസ്‌ സ്റ്റേഷന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എൽ പി/ യു പി/ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമരസേനാനികളുടെ രേഖാ ചിത്രം വരയ്ക്കൽ മത്സരം സംഘടിപ്പിക്കുന്നു റിപ്പബ്ലിക്‌ ദിനാചരണങ്ങളുടെ ഭാഗമായിട്ടാണു മത്സരം സംഘടിപ്പിക്കുന്നത്‌. എൽ പി / യു പി/ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക്‌ മത്സരത്തിൽ പങ്കെടുക്കാം. നിങ്ങൾക്ക്‌ ഏറ്റവും പ്രിയപ്പെട്ട 5 സ്വാതന്ത്ര്യ സേനാനികളുടെ രേഖാചിത്രം കറുത്ത മഷിയിൽ ഒരൊറ്റ A4 സൈസ്‌ പേപ്പറിൽ എല്ലാ ചിത്രങ്ങളും ഉൾക്കൊള്ളുന്ന വിധം വരച്ച്‌ ഫോട്ടോയെടുത്ത്‌ വാട്സ്‌ അപ്പിൽ 8281188888 നമ്പരിലേക്ക്‌ അയച്ചു തരിക. മത്സരാർത്ഥിയുടെ പേരും ക്ലാസ്സും പഠിക്കുന്ന സ്കൂളിന്റെ പേരും സ്ഥിരമായ മേൽ വിലാസവും മൊബെയിൽ നമ്പരും ചിത്രത്തിന്റെ താഴെ രേഖപ്പെടുത്തേണ്ടതാണു. എൽ പി / യു പി/ ഹൈസ്കൂൾ വിഭാഗങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക്‌…

Read More

ജനനി ഹോമിയോപ്പതി വന്ധ്യതാ നിവാരണ ചികിത്സ ബോധ വത്കരണ പരിപാടിയും സ്‌ക്രീനിംഗ് ക്യാമ്പും ഉദ്ഘാടനം ചെയ്തു

ജനനി ഹോമിയോപ്പതി വന്ധ്യതാ നിവാരണ ചികിത്സ ബോധ വത്കരണ പരിപാടിയും സ്‌ക്രീനിംഗ് ക്യാമ്പും ഉദ്ഘാടനം ചെയ്തു വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും പത്തനംതിട്ട ജില്ല ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനനി ഹോമിയോപ്പതി വന്ധ്യതാ നിവാരണ ചികിത്സ ബോധ വത്കരണ പരിപാടിയും സ്‌ക്രീനിംഗ് ക്യാമ്പും റാന്നി  അഡ്വ. പ്രമോദ് നാരായണന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു.   ഹോമിയോപ്പതി ചികിത്സ ശാസ്ത്രത്തിന്  വന്ധ്യത ചികിത്സയിലും, മറ്റു വിവിധ മേഖലകളിലും അനന്ത സാധ്യതകളാണ് ഉള്ളതെന്ന് എം. എല്‍. എ പറഞ്ഞു. വന്ധ്യതാ നിവാരണ ചികിത്സ ഹോമിയോപ്പതിയില്‍ എന്ന വിഷയത്തില്‍ ജനനി ജില്ലാ കണ്‍വീനര്‍ ഡോ. പ്രീതി  ഏലിയാമ്മ ജോണ്‍, ജീവിത ശൈലിയും വന്ധ്യതയും എന്ന വിഷയത്തില്‍ വടശ്ശേരിക്കര  മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിഷ  വി. എസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.   വടശ്ശേരിക്കര ഗ്രാമ…

Read More

ദേശത്തുടി സാഹിത്യോത്സവം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ദേശത്തുടി സാഹിത്യോത്സവം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു KONNIVARTHA.COM : മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സാഹിത്യോത്സവത്തിന് അടൂർ ഗോപാലകൃഷ്ണൻ തുടക്കം കുറിച്ചു.കോന്നിയൂർ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക പ്രഥമ ദേശത്തുടി പുരസ്കാരം കവി സെബ്യാ സ്റ്റ്യന് സമർപ്പിച്ചു. സാംസ്കാരിക സെമിനാർ , കവിയരങ്ങ് എന്നിവയും നടന്നു. നാളെ വനിതാ സെമിനാർ , കഥാ സെമിനാർ , കവിതാ സെമിനാർ, നാടക സംവാദം എന്നിവ നടക്കും

Read More

ആധുനിക അഗ്നി ശമന വാഹനം മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു

ആധുനിക അഗ്നി ശമന വാഹനം മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു ജില്ലയിലെ അഗ്നിശമന വിഭാഗത്തിന്റെ ആധുനികവത്ക്കരണം പൂര്‍ണമാക്കും: മന്ത്രി വീണാ ജോര്‍ജ് konnivartha.com : പത്തനംതിട്ട ജില്ലയിലെ അഗ്നി ശമന വിഭാഗത്തിന്റെ ആധുനികവത്ക്കരണം പൂര്‍ണമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.     പത്തനംതിട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ ആധുനിക അഗ്നിശമന വാഹനം ഫ്ളാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ വായുവില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക്ക്  പവര്‍ ടേക്ക് ഓഫ് സംവിധാനം, 360 ഡിഗ്രി തിരിഞ്ഞ് ജലം പമ്പ് ചെയ്യാന്‍ കഴിയുന്ന മോണിറ്റര്‍ സംവിധാനം തുടങ്ങിയ സവിശേഷതകള്‍ ഈ അഗ്നി ശമന വാഹനത്തിലുണ്ട്.     പത്തനംതിട്ട ജില്ലയില്‍ ഫയര്‍ ഫോയ്സിന്റെ സ്‌കൂബ ഡൈവിംഗ് ടീം ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുന്നു. ഈ ടീമിനുള്ള ഓക്സിജന്‍…

Read More

റാന്നി വലിയ പാലത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു: ജില്ലാ കളക്ടര്‍

റാന്നി വലിയ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു: ജില്ലാ കളക്ടര്‍ റാന്നി വലിയപാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം നല്ലനിലയില്‍ നടക്കുന്നതിനാല്‍ നിര്‍മ്മാണ പ്രവൃത്തികളില്‍ വേഗത കൈവരിച്ചിട്ടുണ്ടെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.     ജില്ലയിലെ വികസന പദ്ധതികളുടെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡിസ്ട്രിക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (ഡി.ഐ.സി.സി) യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. റാന്നി വലിയ പാലത്തിന്റെ സ്ഥലമെടുപ്പു പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.   പൊതുമരാമത്തു മന്ത്രിയുടെ നിര്‍ദേശപ്രകാരം ഡി.ഐ.സി.സിക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കാര്യക്ഷമമായി നടക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എല്ലാ മാസവും ഡി.ഐ.സി.സി ചേര്‍ന്ന് ജില്ലയിലെ വികസന പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനാല്‍…

Read More

പോത്തുകുട്ടി വിതരണ പരിപാടി ഡെപ്യുട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

മൃഗ സംരക്ഷണ വകുപ്പിന്റെയും  ഓണാട്ടുകര വികസന ഏജന്‍സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് സങ്കരയിനം പോത്തുകുട്ടികളെയും ആരോഗ്യരക്ഷാ മരുന്നുകിറ്റും വിതരണം ചെയ്യുന്ന പദ്ധതി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഓണാട്ടുകര വികസന പദ്ധതിയുടെ ഭാഗമായി 2021-2022 കാലയളവില്‍ പന്തളം നഗരസഭയിലെ കുരമ്പാല മേഖലയിലെ 20 കുടുംബങ്ങള്‍ക്ക് ആണ് പോത്തുകുട്ടികളെ വിതരണം ചെയ്തത്.  ഒരു കുടുംബത്തിന് പതിനായിരം രൂപ വരത്തക്കവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മാംസോത്പാദന മേഖലയില്‍ സ്വയം പര്യാപ്തമാകാനും ഗ്രാമീണ ഗോത്ര വര്‍ഗ സമ്പദ്ഘടനയില്‍ കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു. ഒന്‍പതിനായിരം രൂപ വില വരുന്ന പോത്ത് കുട്ടിയെയും മരുന്ന് ഇനത്തില്‍ 580 രൂപയും പരിശീലനത്തിനും ഇന്‍ഷ്വറന്‍സിനുമായി 250 രൂപ വീതവുമാണ്  ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൃഗസംരക്ഷണവകുപ്പ് സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടത്തിവരുന്നത്. മൃഗസംരക്ഷണ മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം…

Read More

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്നവേഷന്‍ ഹബ്ബ് ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്നവേഷന്‍ ഹബ്ബ് ഉദ്ഘാടനം ചെയ്തു   ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ :KONNIVARTHA.COM : ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎഇഐഒ), അമേരിക്കയിലെ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി, നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യാ ഗവണ്‍മെന്റ് എന്നിവയുടെ സഹകരണത്തോടുകൂടി ആരംഭിക്കുന്ന ‘ഇന്നവേഷന്‍ ഹബ്ബ്’ യുഎസ് കോണ്‍ഗ്രസ്മാന്‍ ഡോ. ബില്‍ ഫോസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.   ബോളിംഗ് ബ്രൂക്കിലൂള്ള ഗോള്‍ഫ് കോഴ്‌സില്‍ നടന്ന ക്രിസ്മസ്- പുതുവത്സരാഘോഷ ചടങ്ങും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. നോര്‍ത്ത് ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് ഡീനും, പ്രോബൈസ് കമ്പനിയുടെ പ്രസിഡന്റുമായ ഡോ. പ്രമോദ് വോറ ഈ എന്‍ജിനീയറിംഗ് സംഘടന വിവിധ യൂണിവേഴ്‌സിറ്റികളുടെ സഹകരണത്തോടെ നടത്തുന്ന സാങ്കേതിക വികസന സംരംഭത്തെ അഭിനന്ദിക്കുകയും, അത് ഭാവിയില്‍ ഇന്ത്യയ്ക്ക് ഒരു മുതല്‍ക്കൂട്ടായി…

Read More

സി ജി ദിനേശിൻ്റെ സ്മരണാർത്ഥം ഡിവൈഎഫ്ഐ വാങ്ങിയ ആംബുലൻസ് സർവ്വീസ് കോന്നിയില്‍ ഉദ്ഘാടനം ചെയ്തു

  KONNIVARTHA.COM : രാജ്യത്തിൻ്റെ പാർലമെൻ്റിൻ്റെ കീഴ് വഴക്കങ്ങൾ, ജനാധിപത്യത്തിൻ്റെ കീഴ്വഴക്കങ്ങൾ എല്ലാം അട്ടിമറിക്കപ്പെടുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏരിയ സെക്രട്ടറിയുമായിരുന്ന സി ജി ദിനേശിൻ്റെ സ്മരണാർത്ഥം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി വാങ്ങിയ ആംബുലൻസ് സർവ്വീസ് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി കെ സനോജ്. ഏറ്റവും ചെറിയ പാർട്ടിയുടെ പ്രതിനിധിക്കു പോലും പാർലമെൻ്റിൽ അഭിപ്രായം പറയാനുള്ള അവകാശങ്ങൾ ഉണ്ട് എന്നാൽ കിഴ് വഴക്കങ്ങൾ മുഴുവൻ റദ്ദുചെയ്ത് ആർ എസ് കാര്യാലയത്തിൽ ഞങ്ങൾ തീരുമാനിക്കുന്നത് അനുസരിച്ചു കൊള്ളണമെന്ന് ആക്രോശിക്കുകയാണ്.ഇതിനെല്ലാം എതിരെ പ്രതികരിക്കുന്നത് രാജ്യത്തെ ഇടതുപക്ഷം മാത്രമാണ്. ഏറ്റവും വലിയ മത നിരപേക്ഷ പാർട്ടി എന്നവകാശപെടുന്ന കോൺഗ്രസ് ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറാകുന്നില്ല. കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണ്.മത രാഷ്ട്രം…

Read More

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാലപ്പുഴ താഴം നിവാസിനി സാന്ദ്ര ബിനോയ്

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാലപ്പുഴ താഴം നിവാസിനി സാന്ദ്ര ബിനോയ് KONNIVARTHA.COM : ഇന്ത്യയുടെ ടൈപ്പോഗ്രഫിക് മാപ്പ് വരച്ചതിനാണ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ സാന്ദ്ര ബിനോയ് ഇടം നേടിയത്. ബോർഡർ “INDIA” എന്ന് എഴുതിയുംസംസ്ഥാനങ്ങൾക്ക് കളർ കൊടുത്തിരിക്കുന്നത് ,ഓരോ സംസ്ഥാനങ്ങളുടെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. .28 മിനിറ്റ് കൊണ്ട് ആണ് വരച്ചത്.   മലയാലപ്പുഴ താഴം ശാന്തി ഭവനിൽ ബിനോയ് രാജൻ്റെയും ,മഞ്ജു ബിനോയിയുടെയും മകളാണ് സാന്ദ്ര ബിനോയ് .മൂവാറ്റുപുഴ എസ്. എൻ കോളേജ് ഓഫ് എജ്യൂക്കേഷനിലെ വിദ്യാർത്ഥിനിയാണ്.  

Read More