KONNI VARTHA.COM : കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പുസ്തക സമാഹരണ പരിപാടിയുടേയും അംഗത്വ പ്രവർത്തനത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം സാംസ്ക്കാരിക പ്രവർത്തകൻ Dr.കെ.വിജയകൃഷ്ണൻ നിർവഹിച്ചു. സ്ക്കൂൾ കോളേജ് വിദ്യാർത്ഥികളെ ലൈബ്രറിയുമായി അടുപ്പിക്കുന്നതിന് ബാലോത്സവം, സാഹിത്യസദസ്, പഠനയാത്രകൾ, ശാസ്ത്രോത്സവം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. NS മുരളീമോഹൻ,S. കൃഷ്ണകുമാർ,K .രാജേന്ദ്രനാഥ്, തുഷാര ശ്രീകുമാർ,S. അർച്ചിത, ശ്രീകുമാർ എന്നിവർ സംസാരിച്ചു. ശാസ്ത്ര റഫറൻസ് ലൈബ്രറി ക്ക് തുടക്കമാകുന്നു കോന്നി പബ്ലിക് ലൈബ്രറി യുടെ നേതൃ ത്വത്തിൽ വിദ്യാർത്ഥി കൾക്കായി ആരംഭിക്കുന്ന ശാസ്ത്ര റഫറൻസ് ലൈബ്രറി യുടെ പ്രവർത്തനങ്ങളുടെ ഭാഗമായ പുസ്തക സമാഹരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിദ്യാർത്ഥി കൾക്കായി അക്ഷര സദസ്സ്, സാഹിത്യ മത്സരങ്ങൾ, പഠന യാത്ര, ശാസ്ത്ര വാണി,…
Read Moreവിഭാഗം: Entertainment Diary
കുമ്മാട്ടി @ 4k: ഇന്ത്യയിൽ ആദ്യമായാണ് ഈ 4K പതിപ്പ് പ്രദർശിപ്പിക്കുന്നത്
konnivartha.com : രാജ്യാന്തര ചലച്ചിത്ര മേളയിൽ പഴമയിലെ പുതുമയായി ജി.അരവിന്ദന്റെ കുമ്മാട്ടി. ചിത്രത്തിന്റെ നവീകരിക്കപ്പെട്ട 4K പതിപ്പാണ് പ്രദർശിപ്പിക്കുന്നത്. ഹോളിവുഡ് സംവിധായകന് മാര്ട്ടിന് സ്കോര്‍സെസെയുടെ ദി ഫിലിം ഫൗണ്ടേഷന്, ഇറ്റലിയിലെ ബൊലോഗ്ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തെ നവ രൂപത്തിൽ സജ്ജമാക്കിയത്. ഇന്ത്യയിൽ ആദ്യമായാണ് ഈ 4K പതിപ്പ് പ്രദർശിപ്പിക്കുന്നത്. മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച ശ്രീ തിയറ്ററിൽ രാവിലെ 11.30 നാണ് ചിത്രത്തിന്റെ പ്രദർശനം.
Read More26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കമായി
2 konni vartha.com : 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര മേളയ്ക്കു തിരിതെളിച്ചു. കോവിഡ് അതിജീവനത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളുടെ ഉയർച്ച താഴ്ചകളും മനുഷ്യ മനസിന്റെ സന്തോഷവും സന്താപവുമെല്ലാം പ്രമേയമാക്കിയിട്ടുള്ള വിവിധ ചലച്ചിത്രങ്ങളാകും വരുന്ന ഒരാഴ്ചത്തെ മേളയിൽ തെളിയുകയെന്നു പ്രതീക്ഷിക്കാമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 25 വരെയാണു മേള. ഐഎസ് ഭീകരാക്രമണത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാനെ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു. ലിസ ചലാന്റെ ജീവിതവും സർഗസൃഷ്ടികളും അതിജീവനത്തിന്റെ ഉദാഹരണവും ചെറുത്തുനിൽപ്പുകളെ ആയുധംകൊണ്ടു നിശബ്ദമാക്കാൻ കഴിയില്ല എന്ന സന്ദേശവുമാണു നൽകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് അവർ നടത്തുന്ന പ്രവർത്തനങ്ങൾക്കും ലിംഗസമത്വം ഉറപ്പാക്കാൻ നടത്തുന്ന ഇടപെടലുകൾക്കും…
Read Moreബയോബിന്നുകള്‍ പത്തനംതിട്ട നഗരസഭ വിതരണം ചെയ്തു
ഉറവിട മാലിന്യ സംസ്കരണത്തിനായി ആയിരം റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും, നൂറ് ബയോബിന്നുകളും സബ്സിഡിയോടെ പത്തനംതിട്ട നഗരസഭ വിതരണം ചെയ്തു തുടങ്ങി. ബയോബിന്നുകളുടെ വിതരണ ഉദ്ഘാടനം നഗരസഭാ ചെയര്മാന് അഡ്വ. ടി.സക്കീര്‍ ഹുസൈന് നിര്‍വഹിച്ചു. ഉപാധ്യക്ഷ ആമിന ഹൈദരാലി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്സ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ആര്.അജിത് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക വേണു, കൗണ്‍സിലര്‍മാരായ ആര്.സാബു, സി.കെ. അര്ജുനന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനീസ്.പി.മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. 500 കി.ഗ്രാം ജൈവ മാലിന്യം സംസ്കരിക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ലാന്റ് നഗരസഭാ മാര്‍ക്കറ്റില്‍ പൂര്‍ത്തിയായി വരുകയാണ്. മാലിന്യ സംസ്കരണത്തിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി നഗരസഭ സ്വീകരിക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളായി 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അറവു…
Read Moreപത്തനംതിട്ട ജില്ലയിലെ പുരാതനവും അപൂർവ്വ വഴിപാട് സമര്‍പ്പണവും ഉള്ള കോന്നി മഠത്തിൽ കാവ് ഭഗവതി ക്ഷേത്രം
konnivartha.com : കേരളത്തിൽ അപൂർവമായ ചടങ്ങുകൾ നടക്കുന്ന ക്ഷേത്രം. ദേവിയുടെ പാദാരവിന്ദങ്ങളിൽ പാവ സമർപ്പണം നടത്തുന്ന ക്ഷേത്രം സന്താനലബ്ധിക്കായും സന്താനങ്ങൾക്ക് ഉണ്ടാകുന്ന ഗുരുതര രോഗപീഡകളിൽ നിന്നും രക്ഷ പ്രാപിക്കുന്നതിനും അമ്മയുടെ തിരുമുമ്പിൽ പാവ സമർപ്പണത്തിനായി വർഷാവർഷം മീനമാസത്തിലെ പൂരം തിരുനാളിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ എത്തിച്ചേരുന്നു. കോന്നി മഠത്തിൽ കാവ് ക്ഷേത്രത്തിൽ ബാല രൂപത്തിൽ ദേവി കുടികൊള്ളുന്നു. കുട്ടികളാണ് ദേവിയുടെ ഇഷ്ട പ്രജകൾ. മീനമാസത്തിലെ പൂരമാണ് പ്രധാന ഉത്സവദിവസം. ഈ കാലഘട്ടത്തിൽ സന്താനലബ്ധിക്കായി കാത്തിരിക്കുന്ന അനേകം ദമ്പതികൾ ഉണ്ട്. ജാതി മത ഭേദമെന്യേ ഏവരും അമ്മയുടെ തിരുമുമ്പിൽ എത്തി പ്രാർത്ഥിക്കുകയും, പ്രാർത്ഥനാ ഫലമായി കുഞ്ഞു ജനിച്ചു ഒരു വർഷത്തിനുശേഷം കുഞ്ഞിനെ തിരുമുമ്പിൽ എത്തിച്ച്, ( അവരവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് സ്വർണ്ണം,വെള്ളി,മരം ) പാവയെ എടുപ്പിച്ച്, നടയിൽ തൊഴുത്, പക്കമേളത്തിന്റെ അകമ്പടിയോടുകൂടി ക്ഷേത്രത്തിന്…
Read Moreകോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂള്‍ : വിരമിച്ചവര്‍ക്ക് യാത്രയയപ്പ് നൽകി
KONNI VARTHA.COM : : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിച്ച ഹെഡ് മിസ്ട്രെസ് ശശികല വി നായർ,അധ്യാപകരായ എസ് സന്തോഷ് കുമാർ,സജി വർഗീസ്, ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് പി ആർ സുധാകുമാർ തുടങ്ങിയവർക്ക് യാത്ര അയപ്പ് നൽകി. യാത്ര അയപ്പ് സമ്മേളനം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി ഉത്ഘാടനം ചെയ്തു. സ്കൂൾ പി റ്റി എ പ്രസിഡന്റ് മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉപഹാര സമർപ്പണവും ആദരിക്കൽ ചടങ്ങും നിർവഹിച്ചു. നാരി ശക്തി പുരസ്കാര ജേതാവ് ഡോ എം എസ് സുനിൽ മുഖ്യ പ്രഭാഷണം നടത്തി. കോന്നി ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, ആർ വി എച്ച് എസ് മാനേജർ എൻ മനോജ്, വിദ്യാർത്ഥി പ്രതിനിധി…
Read More“ലൂയിസ് “ചലച്ചിത്രത്തിന്റെ ചിത്രീകരണം കോന്നിയില്‍ പുരോഗമിക്കുന്നു
konnivartha.com : മലയാളികളുടെ സിരകളില്‍ സിനിമ എന്ന ചിന്തയുടെ ശ്രേണികള്‍ വ്യത്യസ്ത തൂലികയിലൂടെ ചലിപ്പിച്ച പ്രമുഖ തിരക്കഥാകൃത്തും ,സംവിധായകനും ,അഭിനേതാവുമായ ശ്രീനിവാസന് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചലച്ചിത്രം “ലൂയിസ് ” കോന്നിയിലും പരസര പ്രദേശങ്ങളിലും ചിത്രീകരണം പുരോഗമിക്കുന്നു . കോന്നി കല്ലേലി ഊരാളി ആപ്പൂപ്പന് കാവിലും അരുവാപ്പുലത്തും ഈ ചലച്ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരുന്നു . മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു . മലയാള ചലച്ചിത്രത്തില്‍ ലൂയിസ് എന്ന പേര് നിറഞ്ഞു നില്ക്കുന്ന നിലയില്‍ ശ്രീനിവാസന് തന്റെ കഥാപാത്രത്തെ വരും ദിവസങ്ങളില്‍ അഭ്ര പാളികളില്‍ പകര്‍ത്തും . മനോജ് കെ ജയനും ,അശോകനും ,സായി കുമാറും ,ജോയ് മാത്യൂവും ,ലെനയും,സ്മിനു സിജോയും പിന്നെ ഒരു പിടി പ്രമുഖ താരങ്ങളും കോന്നിയുടെ മണ്ണില്‍ വന്നിറങ്ങി .ഇത് വരെ പ്രേക്ഷകർ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളിൽ…
Read Moreകോന്നി ബ്ലോക്ക് പഞ്ചായത്ത് സൗജന്യ കലാപരിശീലന പരിപാടി ആരംഭിച്ചു
konnivartha.com : കേരള സർക്കാർ സാംസ്കാരിക വകുപ്പ് കോന്നി ബ്ലോക്ക് പഞ്ചായത്ത് സൗജന്യ കലാപരിശീലന പരിപാടി ആരംഭിച്ചു.സിനിമ താരം ശ്രീരമ്യ ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അധ്യക്ഷതവഹിച്ചു. വജ്രജൂബിലി ഫെലോഷിപ് ജില്ലാ കോർഡിനേറ്റർ കെ യു ഉല്ലാസ് പദ്ധതി വിശദീകരണം നടത്തി. കേരള നടനം, ഓട്ടൻ തുള്ളല്‍ , ശീതങ്കർ, പറയൻ,പാക്കനാർ തുള്ളൽ എന്നീ ഇനങ്ങളിൽ ആണ് ഇന്ന് പരിശീലനം ആരംഭിച്ചത്. report:anu elakolloor
Read Moreകാടിന്റെ മക്കള്‍ കഥ പറയുന്നു: തെയ്യാരവും മന്നാച്ചി പൂജയും
കാടിന്റെ മക്കള്‍ കഥ പറയുന്നു konnivartha.com : വിശ്വാസ തീരങ്ങളിലൂടെ ഒരു യാത്ര : പമ്പ കഥ പറയുന്നു : ശബരിമലയുടെ ഉള്‍ക്കാടുകളില്‍ ആദിവാസി സമൂഹം ഇന്നും വിശ്വാസപൂര്‍വ്വം ഒരുക്കുന്ന തെയ്യാരവും മന്നാച്ചി പൂജയും ഉടന്‍ സംപ്രേക്ഷണം ചെയ്യുന്നു പമ്പയുടെ വിരിമാറിലൂടെ ഇരു കരകളിലും ഉള്ള ആരാധനാ കേന്ദ്രങ്ങളെ ആധികാരികമായി പരിചയപ്പെടാം . പഴമയുടെ ഹൃദയ താളം തുടി കൊട്ടി ഉണര്‍ത്താം . ശബരിമലയുടെ ഉള്‍ക്കാടുകളില്‍ ആദിവാസി സമൂഹം ഇന്നും അനുഷ്ടിക്കുന്ന അത്യപൂര്‍വ്വ ആചാര അനുഷ്ടാനങ്ങള്‍ , പമ്പ കടലില്‍ വിലയം പ്രാപിക്കുമ്പോള്‍ എത്ര എത്ര ആരാധനാ കേന്ദ്രങ്ങളെ തഴുകി ഉണര്‍ത്തി വരുന്നു . എല്ലാ വിശ്വാസ കേന്ദ്രങ്ങളെയും പരിചയപ്പെടാം .
Read Moreഅവര്‍ വരുന്നു കാടിന്റെ മക്കള്‍@പമ്പ കഥപറയുന്നു
അവര്‍ വരുന്നു…. കാടിന്റെ മക്കള്‍ ഉടന്‍ ആരംഭിക്കുന്നു … വിശ്വാസ തീരങ്ങളിലൂടെ ഒരു യാത്ര … പമ്പ കഥപറയുന്നു
Read More