പത്തനംതിട്ട ജില്ലയിലെ പുരാതനവും അപൂർവ്വ വഴിപാട് സമര്‍പ്പണവും ഉള്ള കോന്നി മഠത്തിൽ കാവ് ഭഗവതി ക്ഷേത്രം

 

konnivartha.com : കേരളത്തിൽ അപൂർവമായ ചടങ്ങുകൾ നടക്കുന്ന ക്ഷേത്രം. ദേവിയുടെ പാദാരവിന്ദങ്ങളിൽ പാവ സമർപ്പണം നടത്തുന്ന ക്ഷേത്രം സന്താനലബ്ധിക്കായും സന്താനങ്ങൾക്ക് ഉണ്ടാകുന്ന ഗുരുതര രോഗപീഡകളിൽ നിന്നും രക്ഷ പ്രാപിക്കുന്നതിനും അമ്മയുടെ തിരുമുമ്പിൽ പാവ സമർപ്പണത്തിനായി വർഷാവർഷം മീനമാസത്തിലെ പൂരം തിരുനാളിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ എത്തിച്ചേരുന്നു.

കോന്നി മഠത്തിൽ കാവ് ക്ഷേത്രത്തിൽ ബാല രൂപത്തിൽ ദേവി കുടികൊള്ളുന്നു. കുട്ടികളാണ് ദേവിയുടെ ഇഷ്ട പ്രജകൾ. മീനമാസത്തിലെ പൂരമാണ് പ്രധാന ഉത്സവദിവസം.

ഈ കാലഘട്ടത്തിൽ സന്താനലബ്ധിക്കായി കാത്തിരിക്കുന്ന അനേകം ദമ്പതികൾ ഉണ്ട്. ജാതി മത ഭേദമെന്യേ ഏവരും അമ്മയുടെ തിരുമുമ്പിൽ എത്തി പ്രാർത്ഥിക്കുകയും, പ്രാർത്ഥനാ ഫലമായി കുഞ്ഞു ജനിച്ചു ഒരു വർഷത്തിനുശേഷം കുഞ്ഞിനെ തിരുമുമ്പിൽ എത്തിച്ച്, ( അവരവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് സ്വർണ്ണം,വെള്ളി,മരം ) പാവയെ എടുപ്പിച്ച്, നടയിൽ തൊഴുത്, പക്കമേളത്തിന്റെ അകമ്പടിയോടുകൂടി ക്ഷേത്രത്തിന് മൂന്ന് വലംവെച്ച്, നാലമ്പലത്തിനുള്ളിൽ കയറി ശ്രീകോവിലിന് മൂന്ന് വലംവച്ച ശേഷം പാവയെ നടക്ക് സമർപ്പിക്കുന്നു. ഈ പാവയെ ക്ഷേത്ര മേൽശാന്തി ശുദ്ധി വരുത്തി ദേവിയെ തൃപ്പാദങ്ങളിൽ സമർപ്പിച്ച് ചടങ്ങ് പൂർത്തീകരിക്കുന്നു.കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ഗുരുതര രോഗപീഡകൾ ഒഴിയുന്ന അതിനായി രക്ഷിതാക്കളും പാവ വഴിപാട് നേരുകയും അടുത്തവർഷത്തെ പൂരത്തിന് പാവയെ നടക്കു സമർപ്പിക്കുകയും ചെയ്യുന്നു.സന്താന വരദായിനിയായ ദേവിയുടെ തിരുമുമ്പിൽ നൂറ്റാണ്ടുകളായി പാവ സമർപ്പണവഴിപാട് തുടർന്നുവരുന്നു

റിപ്പോര്‍ട്ട്
രതീഷ്‌ ബാബു

error: Content is protected !!