എറണാകുളം ജില്ലാ നൃത്തോത്സവം: ചിലങ്ക 2025 ഉദ്ഘാടനം ചെയ്തു

  konnivartha.com: എറണാകുളം ജില്ലാ പഞ്ചായത്ത്, ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ നൃത്തോത്സവം ചിലങ്ക 2025 ഉദ്ഘാടനം ജില്ലാ കലക്ടര്‍ ജി പ്രിയങ്ക നിര്‍വ്വഹിച്ചു . സാങ്കേതികമായ കാര്യങ്ങൾക്കപ്പുറം കലാരൂപങ്ങളും സംസ്കാരവും ആണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കലയുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. നൃത്തോത്സവത്തിൽ 8 നൃത്ത വിദ്യാലയങ്ങളിൽ നിന്നായി നൂറിൽപരം കലാകാരൻമാരാണ് പരിപാടി അവതരിപ്പിക്കുന്നത്.

Read More

പി. എസ്. ബാനർജി പുരസ്‌കാരം ഡോ. ജിതേഷ്ജിയ്ക്ക്

  konnivartha.com: അകാലത്തിൽ അന്തരിച്ച പ്രശസ്ത നാടന്‍പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ്. ബാനര്‍ജിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പി.എസ് ബാനര്‍ജി പുരസ്‌കാരത്തിന് അതിവേഗ പെർഫോമിംഗ്‌ ചിത്രകാരനും സചിത്ര പ്രഭാഷകനും ‘വരയരങ്ങ്’ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവുമായ ഡോ. ജിതേഷ്ജി  അർഹനായി.പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 15 ന് വൈകിട്ട് ഏഴുമണിക്ക് ‘ഓര്‍മ്മയില്‍ ബാനര്‍ജി’ എന്ന പേരില്‍ ശാസ്താംകോട്ട, ഭരണിക്കാവ് ‘തറവാട്’ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ധനകാര്യമന്ത്രി ഡോ. കെ. എൻ. ബാലഗോപാൽ, ഡോ. ജിതേഷ്ജി യ്ക്ക് പുരസ്‌കാരം സമ്മാനിക്കും. വേഗവരയിലെ ലോകറെക്കോർഡ് നേട്ടത്തിനുടമയായ ജിതേഷ്ജി 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ ലഭിച്ച ആദ്യമലയാളിയെന്ന സോഷ്യൽ മീഡിയ റെക്കോർഡിനുടമയാണ്. ഇക്കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി വേഗവരയിലൂടെയും സചിത്ര പ്രഭാഷണങ്ങളിലൂടെയും ഒട്ടനവധി അന്താരാഷ്ട്രവേദികളില ടക്കം ചിത്രകലയെ അരങ്ങിന്റെ ആഘോഷമാക്കിയ ജിതേഷ്ജിയെപ്പറ്റി എഴുതാൻ കേരള പി എസ്. സി മത്സരപരീക്ഷകളിൽ പലതവണ…

Read More

കോന്നി കരിയാട്ടം :സ്വാഗത സംഘം രൂപീകരിച്ചു

Konnivartha. Com: കോന്നി കരിയാട്ടം സ്വാഗത സംഘ രൂപീകരണയോഗം കാർട്ടൂണിസ്റ്റ് ജിതേഷ് ജി ഉദ്ഘാടനം ചെയ്‌തു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പേർ പങ്കെടുത്തു. 5001 പേര് അടങ്ങുന്ന സ്വാഗത സംഘം കമ്മറ്റിയാണ് രൂപീകരിച്ചത്. സ്വാഗത സംഘം ചെയർമാനായി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ,വർക്കിങ് ചെയർമാനായി പി ജെ അജയകുമാർ,ജനറൽ കൺവീനറായി ശ്യാം ലാൽ,വർഗീസ് ബേബി (ട്രഷറർ ),അഡ്വ സുരേഷ് സോമ ( കോ ഓർഡിനേറ്റർ), കൺവീനർ മാരായി പ്രൊഫ.കെ. മോഹൻ കുമാർ, എ ദീപകുമാർ, അഡ്വ ആർ ബി രാജീവ് കുമാർ, എം എസ് രാജേന്ദ്രൻ, സന്തോഷ്‌ കൊല്ലൻപടി എന്നിവരെ തിരഞ്ഞെടുത്തു.

Read More

സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്

Konnivartha. Com :മൂന്നു ദിനങ്ങളിൽ 9.5 കോടി കളക്ഷൻ നേടി സുമതി വളവ്.ജാതി മത ഭേദമില്ലാതെ കുടുംബ പ്രേക്ഷകർ നൽകിയ വിജയം മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം അതെ ടീമൊരുക്കിയ ചിത്രം സുമതി വളവിലൂടെ വീണ്ടും ചരിത്രം കുറിക്കുന്നു. കളക്ഷനിൽ പത്തു കോടിയോടടുപ്പിച്ച്‌ കളക്ഷനിലേക്ക് കുതിച്ചുയർന്ന് സുമതി വളവ് മാളികപ്പുറത്തിന്റെ ആദ്യ മൂന്നു ദിന കളക്ഷനുകൾ തകർത്തെറിയുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. മാളികപ്പുറത്തിനു ശേഷം അതേ ടീം ഒരുക്കുന്ന സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്. രണ്ടാം ദിനം കേരളത്തിൽ നിന്ന് മാത്രം രണ്ടു കൊടിയില്പരം കളക്ഷനും വേൾഡ് വൈഡ് ഒരു കൊടിയില്പരം രൂപയും കഴിഞ്ഞ ദിവസം നേടി. രണ്ടു ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം ഗ്രോസ് കളക്ഷൻ വേൾഡ് വൈഡ് നേടിയ ചിത്രം സുമതി വളവ് കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയ ചിത്രമായിമാറുന്നു. ദിനവും ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക്…

Read More

കോന്നിയൂർ കാരിയാട്ടത്തിന് ഒരുങ്ങുന്നു:സ്വാഗത സംഘം രൂപീകരണയോഗം നാളെ നടക്കും

  Konnivartha. Com :കോന്നിയുടെ ഓണനാളുകളിൽ ആവേശം പകർന്ന് കോന്നിയിൽ കരിയാട്ടം നടക്കും. സ്വാഗത സംഘം രൂപീകരണയോഗം 5/8/2025 വൈകിട്ട് 4 മണിക്ക് കോന്നി പ്രീയദർശിനി ഓഡിറ്റോറിയത്തിൽ കാർട്ടൂണിസ്റ്റ് ജിതേഷ് ജി ഉദ്ഘാടനം ചെയ്യും. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും.   ടൂറിസം, സംസ്കാരികം , വ്യവസായം, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ സഹകരണത്തോടെ കേരള സംസ്‌ഥാന ഫോക് ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.   കോന്നി എം എൽ എ അഡ്വ കെ യു ജനീഷ്കുമാർ നേതൃത്വം നൽകുന്ന പരിപാടി 2023 ലാണ് കോന്നിയിൽ ആദ്യമായി സംഘടിപിച്ചത്.10 ദിവസം നീണ്ട് നിൽക്കുന്നതാണ് പരിപാടി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം കരിയാട്ടം നടത്തിയില്ല. ഈ വർഷം പൂർവാധികം ഭംഗിയായി കരിയാട്ടം നടത്തുമെന്ന് അഡ്വ. കെ…

Read More

പന്നിയങ്കര ക്ഷേത്രത്തിനുണ്ട് മൂന്നു പെരുമാക്കന്മാരുടെ പെരുമ

konnivartha.com: കോഴിക്കോട് പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കേരള പുരാവസ്തു വകുപ്പു നടത്തിയ പഠനത്തിൽ ഈ ക്ഷേത്രത്തിന് മൂന്ന് ചേരപ്പെരുമാക്കന്മാരുടെ പെരുമ അവകാശപ്പെടാനുണ്ടെന്ന് വ്യക്തമായി.   പിൽക്കാലത്ത് പോർളാതിരിമാരുടെയും സാമൂതിരിമാരുടെയും ചരിത്രവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രത്തിലെ മൂന്നു ലിഖിതങ്ങൾ ചരിത്ര പണ്ഡിതനായ ഡോ. എം.ജി.എസ്. നാരായണനാണ് ആദ്യമായി വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും. പൊതുവർഷം 962 മുതൽ 1021 വരെ ഭരണം നടത്തിയ ചേരപ്പെരുമാളായ ഭാസ്‌കര രവിവർമ്മന്റെയും തുടർന്ന് പൊതുവർഷം 1021 മുതൽ 1036 വരെ ഭരിച്ച രവി കോത രാജസിംഹന്റെയും ലിഖിതങ്ങൾ കൃത്യമായി ഡോ. എം.ജി.എസ്. തിരിച്ചറിഞ്ഞിട്ടുണ്ട്.   ഭാസ്‌കരരവിവർമ്മന്റെ രേഖയുള്ള കല്ലിന്റെ മറുപുറത്തുള്ള രേഖ തേഞ്ഞു പോയതിനാൽ രാജാവിന്റെ പേര് അദ്ദേഹത്തിന് വ്യക്തമായിരുന്നില്ല. ഏതോ പെരുമാളിന്റെ എട്ടാമത്തെ ഭരണ വർഷത്തിലെ രേഖയാണെന്നും കോത രവിയുടേതാകാമെന്നും അദ്ദേഹം അനുമാനിക്കുകയാണ് ഉണ്ടായത്. കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്രമ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ലിഖിതങ്ങളാണ്…

Read More

രാമായണം : സചിത്ര പ്രഭാഷണത്തിലൂടെ ഭക്തരെ വിസ്മയിപ്പിച്ച് ഡോ. ജിതേഷ്ജി

  konnivartha.com: ഓച്ചിറ: രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ ഡോ. ജിതേഷ്ജി അവതരിപ്പിച്ച “രാമായണം: രേഖായനം പരിപാടി ഭക്തർക്ക് വിസ്മയസായൂജ്യമായി. രാമായണശ്ലോകങ്ങളെയും ദർശനഗരിമയെയും ആധാരമാക്കി വാക്കും വേഗവരയും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ടായിരുന്നു വേഗവരയിലെ ലോക റെക്കോർഡ് ജേതാവും അന്താരാഷ്ട്രശ്രദ്ധ നേടിയ സചിത്ര പ്രഭാഷകനുമായ ഡോ. ജിതേഷ്ജിയുടെ സചിത്രപ്രഭാഷണം.   ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്‍റെ  ഭാഗമായി നടന്ന ഈ വ്യത്യസ്തമായ ഈ പ്രഭാഷണശൈലി നേരിൽ കാണാനും കേൾക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് അനേകായിരം ഭക്തജനങ്ങളാണ് ഓച്ചിറ പര ബ്രഹ്മക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.   പരമശിവനും ശ്രീരാമലക്ഷ്മണന്മാരും രാവണനുമൊക്കെ മിനിറ്റുകൾകൊണ്ട് ജിതേഷ്ജിയുടെ വലിയ വെള്ളകാൻവാസിൽ അതിവേഗ രേഖാചിത്രങ്ങളായി അവതരിച്ചപ്പോൾ ഭക്തർ ആനന്ദ നിർവൃതിയിലായി. ഇതാദ്യമായാണ് രാമായണം സചിത്രപ്രഭാഷണരൂപത്തിൽ സ്റ്റേജിൽ അവതരിപ്പിക്കപ്പെടുന്നത് സചിത്രപ്രഭാഷണത്തിൽ രാമായണത്തെ അധികരിച്ചുള്ള സചിത്ര പ്രശ്നോത്തരിയും തത്സമയ സമ്മാനങ്ങളും കൂടി ഉൾപ്പെടുത്തിയായിരുന്നു നവ്യമായ ഈ അവതരണശൈലി.…

Read More

2023-ലെ ചലച്ചിത്രങ്ങൾക്കുള്ള 71-ാമത് ദേശീയ പുരസ്‌കാരങ്ങൾ

  2023-ലെ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുടെ വിജയികളെ ഇന്ന് അതത് ജൂറികൾ പ്രഖ്യാപിച്ചു. ഈ വർഷം, അവാർഡുകളിൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ 332 എൻട്രികളും, നോൺ-ഫീച്ചർ ഫിലിമുകളിൽ 115 എണ്ണവും, 27 പുസ്തകങ്ങളും, 16 നിരൂപക സമർപ്പണങ്ങളും ഉൾപ്പെട്ടിരുന്നു.71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഫീച്ചർ ഫിലിം അവാർഡ് 12th ഫെയിൽ കരസ്ഥമാക്കി. ഫ്ലവറിംഗ് മാൻ മികച്ച നോൺ-ഫീച്ചർ ഫിലിം അവാർഡ് നേടി, ഗോഡ് വൾച്ചർ ആൻഡ് ഹ്യൂമൺ മികച്ച ഡോക്യുമെന്ററിയായി അംഗീകരിക്കപ്പെട്ടു. രണ്ട് ചിത്രങ്ങളുടെയും ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡാണ് ഇവ ഷാരൂഖ് ഖാനും (ജവാൻ) വിക്രാന്ത് മാസിയും (12-ാമത് ഫെയിൽ) മികച്ച നടനുള്ള അവാർഡ് നേടി. ഷാരൂഖ് ഖാന്റെ ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡാണിത്.   മിസിസ് ചാറ്റർജി vs നോർവേയിലെ ശക്തമായ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിക്കുള്ള പുരസ്കാരം നേടി.…

Read More

സുമതി വളവ് നാളെ (ആഗസ്റ്റ് 1) ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും

  ദുബായിൽ നടന്ന പ്രീമിയർ ഷോയിൽ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങൾ നേടി സുമതി വളവ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിലേക്ക് konnivartha.com: മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ പ്രീമിയർ ഷോ കഴിഞ്ഞ ദിവസം ദുബായ് മാളിലെ റീൽ സിനിമാസ്സിൽ നടന്നു. മാധ്യമപ്രവർത്തകർക്കും ജി സി സിയിലെ സിനിമാ പ്രവർത്തകർക്കും പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അതിഥികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പ്രീമിയർ ഷോയിൽ സുമതി വളവിനു ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്. പ്രീമിയർ ഷോക്ക് ശേഷം ചിത്രത്തിലെ താരങ്ങളായ അർജുൻ അശോകനും ബാലു വർഗീസും മാളവികാ മനോജ്,സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർ പ്രേക്ഷകരോടും മാദ്ധ്യമ പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി. അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രചന നിർവഹിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീത സംവിധാനം ചെയ്യുന്ന…

Read More

ആടി തിരുവാതിരൈ ഉത്സവം :സ്മാരക നാണയം പ്രധാനമന്ത്രി പുറത്തിറക്കി

  ശൈവ ഭക്തി പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ആഘോഷമാണ് ആടി തിരുവാതിരൈ ഉത്സവം.അരുൾമിഗു പെരുവുടൈയാർ ക്ഷേത്രത്തെ യുനെസ്കോ ലോക പൈതൃക സ്ഥലമായി അംഗീകരിച്ചിട്ടുണ്ട്. എല്ലാ വർഷവും ആദി മാസത്തിൽ, രാജേന്ദ്ര ചോളന്റെ ജന്മദിനത്തോടനുബന്ധിച്ച് ആദി തിരുവാതിരൈ ഉത്സവം ആഘോഷിക്കുന്നു. ഹിന്ദു ജ്യോതിഷ പ്രകാരം ശിവന്റെ ജന്മനക്ഷത്രമായ “തിരുവാതിരൈ” 27 നക്ഷത്രങ്ങളിൽ ഒന്നാണ്. തമിഴ് ടൂറിസം വകുപ്പാണ് ഈ ശ്രദ്ധേയമായ ഉത്സവം നടത്തുന്നത്. കർണാടക സംഗീത കച്ചേരികൾ .നൃത്ത പരിപാടികളിൽ ഭരതനാട്യം, സിലമ്പാട്ടം, കരഗാട്ടം എന്നിവ ഉൾപ്പെടുന്നു.ഇന്ത്യയിലെ തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിൽ ജയൻകൊണ്ടത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഗംഗൈക്കോണ്ട ചോളപുരം. ഇത് 1025-ൽ ചോള ചക്രവർത്തിയായ രാജേന്ദ്ര ഒന്നാമൻ ചോള രാജവംശത്തിന്റെ തലസ്ഥാനമായി ഏകദേശം 250 വർഷത്തോളം പ്രവർത്തിച്ചു.തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലാണ് ഗംഗൈകൊണ്ട ചോളപുരം അഥവാ ഗംഗൈകൊണ്ടചോളീശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 250 വർഷത്തിലേറെയായി ചോള രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന…

Read More