ബിഹാറിൽ‌ എൻഡിഎ തന്നെ :പ്രതിപക്ഷ ഇന്ത്യാ സഖ്യം തകര്‍ന്നു

  ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും എൻഡിഎയുടെ തേരോട്ടം.പ്രതിപക്ഷ ഇന്ത്യാ സഖ്യം തകര്‍ന്നു .വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെങ്ങും എൻഡിഎയുടെ വിജയ ആഘോഷം തുടങ്ങി .66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച.   നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി എന്ന് എന്‍ ഡി എ പ്രഖ്യാപിച്ചു .ലീഡ് നിലയില്‍ എന്‍ഡിഎ സഖ്യം 200 സീറ്റുകള്‍ കടന്നു. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം പരാജയപ്പെട്ടിരിക്കുകയാണ്. യുവതയുടെ നേതാവായി തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന ഇന്ത്യാസഖ്യത്തിന്റെ അമിത ആഗ്രഹമാണ് തകര്‍ന്നത്

Read More

തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ( നവംബർ 14ന് )

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14ന് പുറപ്പെടുവിക്കും. അതോടൊപ്പം തന്നെ അതത് വരണാധികാരികൾ തിരഞ്ഞെടുപ്പ് പൊതുനോട്ടീസ് പരസ്യപ്പെടുത്തും. രാവിലെ 11 മുതൽ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 ഉച്ചകഴിഞ്ഞ് 3 വരെയാണ്. സ്ഥാനാർത്ഥിക്ക് നേരിട്ടോ തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് നാമനിർദ്ദേശപത്രിക (ഫോറം 2) സമർപ്പിക്കാം. സ്ഥാനാർത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കുകയും വേണം. സ്ഥാനാർത്ഥി ബധിര/മൂകനായിരിക്കരുത്. സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ തന്നെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർത്ഥിക്ക് 3 സെറ്റ് പത്രിക സമർപ്പിക്കാം. സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണവാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നുള്ള…

Read More

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അവധിയില്ല

  പ്രാദേശിക അവധി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നവംബർ 14 ഉച്ചക്ക് ശേഷവും പ്രവർത്തി ദിനമായിരിക്കും.   തിരുവനന്തപുരം ജില്ലാ കളക്ടർ പ്രാദേശിക അവധി അനുവദിച്ചിട്ടുള്ള തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെയും, മുൻപ് നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ കാട്ടാക്കട താലൂക്കിൽ ഉൾപ്പെട്ടുവരുന്നതുമായ അമ്പൂരി, വാഴിച്ചൽ കള്ളിക്കാട്. ഒറ്റശേഖരമംഗലം കീഴാറൂർ, കളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജുകളിലും ഉള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിനും നവംബർ 14 ഉച്ചയ്ക്ക് ശേഷം പ്രവർത്തി ദിവസമായി നിശ്ചയിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.

Read More

സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും:മാർഗനിർദേശങ്ങൾ പുറത്തിറക്കി

    തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് വേണം വരണാധികാരികൾ തീരുമാനമെടുക്കേണ്ടതെന്ന് കമ്മീഷൻ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.   സംസ്ഥാനസർക്കാർ, കേന്ദ്രസർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയും ജീവനക്കാർക്ക് മത്സരിക്കാൻ യോഗ്യതയില്ല. സർക്കാരിന് 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലെയും സഹകരണ സംഘങ്ങളിലെയും ജീവനക്കാർക്കും മത്സരിക്കാൻ യോഗ്യതയില്ല. ബോർഡുകളിലോ സർവ്വകലാശാലകളിലോ ജോലി ചെയ്യുന്നവർക്കും ഇതേ നിയന്ത്രണം ബാധകം. പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം വാങ്ങി ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും.   അങ്കണവാടി ജീവനക്കാർക്കും ബാലവാടി ജീവനക്കാർക്കും ആശാവർക്കർക്കും മത്സരിക്കാം. സാക്ഷരതാ പ്രേരക്മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാനാകൂ. സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാം . എന്നാൽ കെ.എസ്.ആർ.ടി.സി., വൈദ്യുതി ബോർഡ്, എംപാനൽ…

Read More

ബീഹാറിലെ ജനവിധി നാളെ അറിയാം

  ബീഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. അഭിപ്രായ സർവേ ഫലങ്ങളിൽ വിശ്വാസമർപ്പിച്ച് ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. .അഭിപ്രായ സർവേകളെ മഹാസഖ്യം പാടെ തള്ളി . വിജയിക്കും എന്ന് മഹാസഖ്യവും പറയുന്നു . പത്ത് വർഷത്തെ തുടർച്ചയായ ഭരണം ശക്തമായ ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം എൻ.ഡി.എ.ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് മഹാസഖ്യത്തിന്റെ വിലയിരുത്തൽ. ജനകീയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലെ തൊഴിൽ വാഗ്ദാനങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും എൻ.ഡി.എക്ക് അനുകൂലമായ തരംഗമുണ്ടാക്കിയെന്നും വിലയിരുത്തപ്പെടുന്നു. യുവാക്കളുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും തങ്ങൾക്ക് അനുകൂലമാകുമെന്നും അവർ കരുതുന്നു. സമാധാനപരമായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സംതൃപ്തി രേഖപ്പെടുത്തി. നാളെ രാവിലെയോടെ ബീഹാറിലെ ജനവിധി അറിയാം.

Read More

എൻഡിഎ അയിരൂർ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

  konnivartha.com; എൻഡിഎ അയിരൂർ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് നടത്തി. ബിജെപി മണ്ഡലം പ്രസിഡൻ്റ് സിനു എസ്സ് പണിക്കർ അധ്യക്ഷതവഹിച്ച യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് വി എ സൂരജ് ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ല വൈസ് പ്രസിഡൻ്റമരായ അജിത് പുല്ലാട് , കെ ബിന്ദു, സംസ്ഥാന കോൺസിൽ എം അയ്യപ്പൻകുട്ടി, സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് ചെറുകോൽ ന്യൂന പക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ജോൺസൺ മാത്യു മണ്ഡലം ജനറൽ സെക്രട്ടറി എസ്സ് ആശ,മണ്ഡലം വൈസ് പ്രസിഡൻ്റ് ശ്രീ മനു ചെറുകോൽ,യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അനന്ദു ബി നായർ കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ് അയ്യപ്പൻകുട്ടി ഇടത്രമൻ എന്നിവർ സംസാരിച്ചു.  

Read More

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: അറിയിപ്പുകള്‍ ( 13/11/2025 )

  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം 14 മുതൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നവംബർ 14 വെള്ളിയാഴ്ച നിലവിൽ വരും. നാമനിർദേശ പത്രികാ സമർപ്പണവും വെള്ളിയാഴ്ച ആരംഭിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 വെള്ളി. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. നിശ്ചിത ഫോറത്തിലുള്ള (ഫോറം 2) പത്രികയോടൊപ്പം ഫോറം 2എ-ൽ സ്ഥാവര ജംഗമ സ്വത്തുക്കളുടെയും, ബാധ്യത/കുടിശ്ശികയുടെയും, ക്രിമിനൽ കേസുകളുടെയും ഉൾപ്പടെയുളള വിശദവിവരങ്ങൾ നൽകണം. സ്ഥാനാർഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തിൽ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 5,000 രൂപയും കെട്ടിവെക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും. സ്ഥാനാർഥിക്ക് നോമിനേഷൻ നൽകുന്ന ദിവസം 21 വയസ്സ് പൂർത്തിയായിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണ…

Read More

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പുകള്‍

പൊതുതിരഞ്ഞെടുപ്പ്: പ്രചാരണം പരിശോധിക്കാൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോയെന്ന് പരിശോധിച്ച് വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്ക് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുത്തരവായി. ജില്ലാ തലത്തിൽ വരണാധികാരിയുടെ ചുമതലയില്ലാത്ത അസിസ്റ്റന്റ് കളക്ടർ/ സബ് കളക്ടർ/ ഡെപ്യൂട്ടി കളക്ടറിന്റെ നേതൃത്വത്തിൽ ഒരു സ്ക്വാഡും താലൂക്ക് തലത്തിൽ തഹസിൽദാർ/ ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു സ്ക്വാഡും രൂപീകരിക്കാനാണ് നിർദ്ദേശം. നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്മെന്റ്, പൊതുയോഗങ്ങൾ, മീറ്റിംഗുകൾ, മറ്റ് സാമൂഹ്യ മാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണ പരിപാടികൾ എന്നിവയുടെ നിയമസാധുത സ്ക്വാഡ് പരിശോധിക്കും. നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതും സംബന്ധിച്ച്…

Read More

കാട്ടാത്തി ഉന്നതിയില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു

  konnivartha.com; തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കോന്നി കാട്ടാത്തി ഉന്നതിയില്‍ സന്ദര്‍ശനം നടത്തി. നാടിന്റെ വികസനം സാധ്യമാക്കുന്നതിനും സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത് വോട്ടവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് 2002 ലെ വോട്ടര്‍ പട്ടിക നല്‍കിയതിനാല്‍ ഫോം പൂരിപ്പിക്കുന്നത് അനായസമാകും. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഏവരും പങ്കാളികളാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ 210-ാം നമ്പര്‍ ബൂത്ത് പരിധിയിലുള്ള കാട്ടാത്തി ഉന്നതിയിലുള്ളവര്‍ക്ക് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ബിഎല്‍ഒ കെ മനോജ് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു. ആകെ 55 വോട്ടര്‍മാരാണ് ഉന്നതിയിലുള്ളത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോം വിതരണം നവംബര്‍ നാലിന് ആരംഭിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ…

Read More

ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ സ്ഥാനാർഥിയായി ഷിജോ വകയാറിന്(എൽ ഡി എഫ്) സാധ്യത 

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് :ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ സ്ഥാനാർഥിയായി ഷിജോ വകയാറിന്(എൽ ഡി എഫ്) സാധ്യത    Konnivartha. Com:തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുന്നണികൾ ജന സമ്മതരായ സ്ഥാനാർഥി കളുടെ പേരുകൾക്ക് മുൻ‌തൂക്കം നൽകി വരുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ മുന്നണികൾ തങ്ങൾക്ക് വിജയസാധ്യത ഉള്ള ജന സമ്മതരായ അംഗങ്ങളുടെ പേരുകൾ ചർച്ച ചെയ്യുമ്പോൾ എൽ ഡി എഫിലെ പേരുകാരിൽ മുൻഗണ ഷിജോ വകയാറിന് ആണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തു സജീവ സാന്നിധ്യമാണ് ഷിജോ. സി പി ഐയുടെ പ്രദേശിക നേതാവ് എന്നത് കൂടാതെ ജീവകാരുണ്യ രംഗത്തു നിറ സാന്നിധ്യമാണ്. കുട്ടികളുടെ പഠനോ പകരണ വിതരണം മുതൽ ഏത് ആവശ്യങ്ങൾക്കും ജനത്തിന് ഒപ്പം ഷിജോ ഉണ്ട്.ഗാന്ധി ഭവൻ എക്സിക്ക്യൂട്ടീവ് കൺവീനവർ കൂടിയാണ്. ജീവകാരുണ്യവുമായി ബന്ധപ്പെട്ടു ഉള്ള പ്രവർത്തനങ്ങൾ നടത്തി…

Read More