പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: നാളെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി

  തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. സന്ദര്‍ശനം നടക്കുന്ന രണ്ടിന് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി എത്തിച്ചേരുന്ന പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം മുതല്‍ പരിപാടി നടക്കുന്ന പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം വരെയുള്ള റൂട്ടില്‍ പരമാവധി യാത്രകള്‍ ആളുകള്‍ ഒഴിവാക്കണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ കോന്നി ടൗണ്‍ മുതല്‍ പൂങ്കാവ് വരെയുള്ള റോഡില്‍ ഗതാഗതം കര്‍ശനമായ നിയന്ത്രണത്തില്‍ ആയിരിക്കും. അബാന്‍ ജംഗ്ഷനില്‍ നിന്നും റിംഗ് റോഡ് വഴി ഡി.പി.ഒ ജംഗ്ഷന്‍, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍, സ്റ്റേഡിയം വഴി അടൂര്‍ ഭാഗത്തേക്കും, തിരിച്ചുള്ള വാഹനങ്ങള്‍, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍, ഡി.പി.ഒ ജംഗ്ഷന്‍, റിംഗ് റോഡ് വഴി…

Read More

രാജ്യത്തിന്‍റെ ഭാവി ബി ജെ പി യുടെ കരങ്ങളിൽ സുരക്ഷിതം : സിനിമാ താരം ദേവൻ

  കോന്നി: കേരളം ഭരിക്കുന്നവർ വിശ്വാസികൾക്കെതിരാണെന്നും കെ സുരേന്ദ്രൻ എന്നും വിശ്വാസികൾക്കൊപ്പമാണെന്നും പ്രശസ്ത സിനിമാ താരം ദേവൻ. കോന്നി നിയോജക മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   എൻ ഡി എ പരിപാടികളിൽ ശ്രദ്ധിക്കപ്പെടേണ്ട ഒന്ന് സ്ത്രീകളുടെ സാന്നിധ്യമാണ്. പ്രായ ഭേദമന്യേ സ്ത്രീകൾ ബി ജെ പിക്കൊപ്പം കേരളത്തിൽ അണിനിരക്കുകയാണ്. രാജ്യത്തിന്റെ ഭാവി ബി ജെ പി യുടെ കരങ്ങളിൽ സുരക്ഷിതമാണെന്ന സന്ദേശമാണ് ഇത് നൽകുന്നത്. കോന്നി മണ്ഡലത്തിലെ ജനങ്ങൾ ഭാഗ്യമുള്ളവരാണെന്നും അവർക്കു ഭാരതം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ തന്നെ സ്ഥാനാർഥിയായി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു,

Read More

കരം പിടിച്ച് കെ.എസ് : മനം നിറഞ്ഞ് കേരളം

കരം പിടിച്ച് കെ.എസ്: മനം നിറഞ്ഞ് കേരളം കോന്നിയുടെ സമഗ്ര വികസനത്തിന് എന്‍ ഡി എ സ്ഥാനാര്‍ഥി കെ . സുരേന്ദ്രനെ താമര അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക

Read More

ശബരിമല വിഷയത്തിൽ കെ സുരേന്ദ്രനെതിരെ കേരളം മുഴുവനും കേസ്: കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പെറ്റി കേസുപോലുമില്ല: വി മുരളീധരൻ

    സീതത്തോട്: ശബരിമല വിഷയത്തിൽ കേരളമങ്ങോളമിങ്ങോളം കെ സുരേന്ദ്രനെതിരെ നൂറു കണക്കിന് കേസെടുത്തു , എന്നാൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ഒരു കേസുപോലുമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാരുടെ കണ്ണീര് കണ്ടാണ് സുരേന്ദ്രൻ ശബരിമല സമരത്തിന്റെ അമരത്ത് വന്നത്. വിഷയം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ വോട്ടു ചോദിച്ചു വരുന്ന മറ്റുള്ളവർ എവിടെയായിരുന്നു എന്ന് ചിന്തിക്കണം. ശബരിമലയുടെ പേരിലാണ് അദ്ദേഹം ജയിൽവാസം അനുഭവിച്ചത്. ശബരിമല പ്രശ്നത്തിൽ വേണ്ടി വന്നാൽ ബിജെപി നേതാക്കൾ വീണ്ടും ജയിലിൽ പോകാൻ തയ്യാറാകും. കോൺഗ്രസ്സ് നേതാക്കൾ അതിന് തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.   വിശ്വാസ സംരക്ഷണ നായകനായ കെ സുരേന്ദ്രന് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ചിത്രമായി ഉൾപ്പെടുത്തിയിട്ടുള്ള ലച്ചു എന്ന കുട്ടി…

Read More

ഇ സഞ്ജീവനി സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം: ഡിഎംഒ

  കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ തിരക്ക് കൂടുന്ന സാഹചര്യം ഉള്ളതിനാല്‍ ഇ സഞ്ജീവനി ടെലി മെഡിസിന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എ.എല്‍. ഷീജ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് വകഭേദം കണ്ടെത്തിയതും ജില്ലയില്‍ രോഗവ്യാപന നിരക്ക് കൂടുന്നതും കണക്കിലെടുത്താണ് ആശുപത്രിയില്‍ എത്താതെ തന്നെ ചികിത്സ തേടാനുള്ള സംവിധാനമായ ഇ സഞ്ജീവനി ഉപയോഗപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇ സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാം. നിര്‍ദേശിക്കുന്ന സമയത്ത് വീഡിയോ കോളിലൂടെ ഡോക്ടറെ കണ്ട് രോഗവിവരങ്ങള്‍ അറിയിക്കാം. സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങളും ലഭ്യമാകും. ഡോക്ടര്‍ നല്‍കുന്ന കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. ഇതോടൊപ്പം കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ പരിശോധനകളും സൗജന്യമായി നടത്താം. ഇ സഞ്ജീവനി…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: അവശ്യസേവന വിഭാഗത്തില്‍നിന്ന് 495 പേര്‍ വോട്ട് ചെയ്തു

  നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെട്ട 495 പേര്‍ പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ അപേക്ഷിച്ച 571 വോട്ടര്‍മാരില്‍ 495 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നിയമസഭാ മണ്ഡലം, അവശ്യസര്‍വീസ് തപാല്‍ വോട്ട് രേഖപ്പെടുത്തിയവര്‍, ആകെ അവശ്യസര്‍വീസ് തപാല്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍ ചുവടെ:- റാന്നി- 52, 76. കോന്നി-110, 124. തിരുവല്ല-31, 40. അടൂര്‍- 193, 207. ആറന്മുള- 109, 124. മാര്‍ച്ച് 28 29, 30 തീയതികളില്‍ലാണ് അഞ്ച് മണ്ഡലങ്ങളിലായി ക്രമീകരിച്ച പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിലുള്ള 16 അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കായിരുന്നു പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്.

Read More

മിട്ടു യാത്ര തുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പ്: ഭക്ഷണ വിതരണത്തിന് സജ്ജീകരണങ്ങളുമായി കുടുംബശ്രീ നിയമസഭാ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷണ വിതരണത്തിന് സംവിധാനം കുടുംബശ്രീ ഒരുക്കും. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഭക്ഷണ വിതരണത്തിന് കുടുംബശ്രീ യൂണിറ്റുകളെ കണ്ടെത്തുകയും ഭക്ഷണത്തിന് വില നിശ്ചയിക്കുകയും ചെയ്തതായി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 1077 പോളിംഗ് സ്റ്റേഷനുകളിലേക്കായി ആറായിരത്തി അഞ്ഞൂറോളം ഉദ്യോഗസ്ഥര്‍ക്കാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി. ഇവര്‍ക്കായി വിതരണ കേന്ദ്രങ്ങളില്‍ പണം നല്‍കി വാങ്ങാവുന്ന കൗണ്ടറുകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ഏപ്രില്‍ 5, 6 തീയതികളില്‍ പ്രഭാത ഭക്ഷണം, ഉച്ചയൂണ്, രാത്രി ഭക്ഷണം എന്നിവ ആവശ്യാനുസരണം തയ്യാറാക്കി നല്‍കുന്നതിന് യൂണിറ്റുകള്‍ സജ്ജമാണ്. ഇതോടൊപ്പം ചായയും സ്‌നാക്കുകളും മറ്റു പാനീയങ്ങളും ലഭ്യമാക്കും. പ്രഭാത ഭക്ഷണത്തിന് 40 രൂപ, ഉച്ചയൂണ്- 50 രൂപ. സ്വീപ് ബോധവത്കരണം; മിട്ടു യാത്ര തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സ്വീപ്…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 2 ന് രാവിലെ 11.30 നു കോന്നിയില്‍ എത്തും

  വിജയ് റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും: 9 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ അണിനിരക്കും   കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിജയ് റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും. 9 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ വേദിയിൽ അണിനിരക്കും. കോന്നി നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രന് പുറമെ ജില്ലയിൽ നിന്നുള്ള മറ്റു നാല് മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളും, ചെങ്ങന്നൂർ, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര എന്നീ മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളുമാകും വിജയ് റാലിയിൽ പങ്കെടുക്കുക.   വിജയ് റാലി തീരുമാനിച്ചിരിക്കുന്ന ഏപ്രിൽ 2 ന് രാവിലെ 11.30 നുള്ളിൽ പ്രമാടം ഇൻഡോർ സ്റ്റേഡിയം മൈതാനിയിൽ സന്ദർശകർ പ്രവേശിക്കണം. 11.45 ഓട് കൂടി കാര്യക്രമങ്ങൾ ആരംഭിക്കും. 11 മണി മുതലാണ് പ്രവേശനം അനുവദിക്കുക. മത…

Read More

നാലു മണ്ഡലങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് പൂര്‍ത്തിയായി

  നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ നടത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് അടൂര്‍, ആറന്മുള, റാന്നി, കോന്നി നിയോജകമണ്ഡലങ്ങളില്‍ പൂര്‍ത്തിയായി. റാന്നി സെന്റ് തോമസ് കോളജ്, തിരുവല്ല മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്ന ഇവിഎം കമ്മീഷനിംഗ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിംഗിനായി തയാറാക്കി അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്. ഓരോ മണ്ഡലത്തിലേക്കുമുള്ള മെഷീനുകള്‍ അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടത്തിയത്. ആവശ്യമായ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് തുടങ്ങിയവയുടെ കമ്മീഷനിംഗാണ് നടന്നത്. ആറന്മുള മണ്ഡലത്തിലെ മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, റാന്നിയിലെ സെന്റ് തോമസ് കോളജ്, കോന്നിയിലെ എലിയറയ്ക്കല്‍ അമൃത…

Read More

പോസ്റ്റല്‍ വോട്ടുകള്‍ സ്‌ട്രോംഗ് റൂമില്‍ സുരക്ഷിതം

  നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആബ്‌സന്റീ വോട്ടേഴ്‌സിന്റെ പോസ്റ്റല്‍ ബാലറ്റുകള്‍ പ്രത്യേകം സജ്ജീകരിച്ച സ്‌ട്രോംഗ് റൂമില്‍ സുരക്ഷിതമായി സൂക്ഷിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ പ്രത്യേകമായി നിയോഗിച്ച ഉപവരണാധികാരികള്‍(എആര്‍ഒമാര്‍) അതത് ദിവസം തന്നെ ബന്ധപ്പെട്ട വരണാധികാരികളെ ഏല്‍പ്പിക്കും. വരണാധികാരികള്‍ നിലവിലെ വിതരണ, സ്വീകരണ കേന്ദ്രത്തിനടുത്തായി പ്രത്യേകം തയാറാക്കിയ സ്‌ട്രോംഗ് റൂമിലേക്ക് അതത് ദിവസം തന്നെ ബാലറ്റുകള്‍ സുരക്ഷിതമായി മാറ്റും. വെബ് ക്യാമറ നിരീക്ഷണവും പോലീസ് സുരക്ഷയും പ്രത്യേകമായി സജ്ജീകരിച്ച സ്‌ട്രോംഗ് റൂമിന് ഉണ്ടായിരിക്കും. പോലീസ് നിരീക്ഷണത്തിലാകും വരണാധികാരികള്‍ സ്‌ട്രോംഗ് റൂമിലെ ലോക്ക് ചെയ്ത പെട്ടിയിലേക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ നിക്ഷേപിക്കുക. 221 ടീമുകളാണ് അബ്സന്റീ വോട്ടേഴ്‌സിന്റെ വോട്ട് ശേഖരിക്കുന്നതിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് വോട്ട് ശേഖരിക്കാന്‍ ഏര്‍പ്പെടുത്തിയ പോളിംഗ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ പോസ്റ്റല്‍ വോട്ടിംഗ് പ്രക്രിയ കുറ്റമറ്റതും സുരക്ഷിതവുമായി നടത്താന്‍ പോലീസ് നിരീക്ഷണവും…

Read More