നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല് അഞ്ച് കേന്ദ്രങ്ങളില് കോന്നി വാര്ത്ത ഡോട്ട് കോം : നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള് പത്തനംതിട്ട ജില്ലയില് പൂര്ത്തിയായി. മേയ് രണ്ടിന് രാവിലെ എട്ട് മുതല് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല് അഞ്ച് കേന്ദ്രങ്ങളിലായി നടക്കും. കൗണ്ടിംഗ് സൂപ്പര്വൈസര്, അസിസ്റ്റന്റ്, മൈക്രോ ഒബ്സര് എന്നിവരാണ് വോട്ടെണ്ണുന്ന ടേബിളില് ഉണ്ടാകുക. കൂടാതെ ഒരോ സ്ഥാനാര്ത്ഥിക്കും ഒരു ഏജന്റിനെ വോട്ടെണ്ണുന്ന ഓരോ ടേബിളിലും നിയോഗിക്കാം. പോസ്റ്റല് ബാലറ്റ് എണ്ണുന്നതിന് പ്രത്യേക ക്രമീകരണവും കേന്ദ്രങ്ങളില് ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തില് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്ക്കോ അല്ലെങ്കില് ആര്ടിപിസിആര്/ ആന്റിജന് പരിശോധനാ ഫലം നെഗറ്റീവ് ആയവര്ക്കോ മാത്രമേ വോട്ടെണ്ണല് കേന്ദ്രത്തില് പ്രവേശനം അനുവദിക്കൂ. പൊതു ജനങ്ങള്ക്ക് വോട്ടെണ്ണല് കേന്ദ്രത്തില് പ്രവേശനമില്ല. കൗണ്ടിംഗ് ഏജന്റുമാര്ക്കായുള്ള ആന്റിജന് ടെസ്റ്റ് സൗകര്യം ജില്ലാ ഭരണകേന്ദ്രം ഒരുക്കിയിട്ടുണ്ട്. ജില്ലയില് മുഴുവന്…
Read Moreവിഭാഗം: election 2021
നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല് കേന്ദ്രത്തിന് മുന്നില് ആള്ക്കൂട്ടം പാടില്ല
കോന്നി വാര്ത്ത ഡോട്ട് കോം : കോവിഡ് സാഹചര്യത്തില് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ഏര്പ്പെടുത്തുന്ന ക്രമീകരണങ്ങള് ചര്ച്ച ചെയ്യുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര് ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില് രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഓണ്ലൈനായി ചേര്ന്നു. വോട്ടെണ്ണല് കേന്ദ്രത്തിന് മുന്നില് ആള്ക്കൂട്ടം പാടില്ലെന്നും ഏപ്രില് 30ന് രാവിലെ ഏഴിന് ശേഷമുള്ള കോവിഡ് നെഗറ്റീവായിട്ടുള്ള ആര്.ടി.പി.സി.ആര് അല്ലെങ്കില് ആന്റിജന് പരിശോധന സര്ട്ടിഫിക്കറ്റുകള് രാഷ്ട്രീയ പാര്ട്ടികളുടെ കൗണ്ടിംഗ് ഏജന്റുമാര് ഹാജരാക്കണമെന്നും കളക്ടര് നിര്ദേശിച്ചു. കൗണ്ടിംഗ് ഏജന്റുമാരുടെ ലിസ്റ്റ് ജില്ലാ പോലീസ് മേധാവിക്ക് രാഷ്ട്രീയ പാര്ട്ടികള് കൈമാറണം. കൗണ്ടിംഗ് ഏജന്റുമാര്ക്ക് കോവിഡ് പരിശോധനയ്ക്കുള്ള ക്രമീകരണങ്ങള് ആരോഗ്യ വകുപ്പ് ഒരുക്കും. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ കൗണ്ടിംഗ് ഏജന്റുമാര്ക്കായി കോവിഡ് പരിശോധന നടത്തുന്നതിനുള്ള ക്രമീകരണങ്ങള് വിവിധ സ്ഥലങ്ങളിലായി ഉണ്ടാകും. ഓരോ നിയോജക മണ്ഡലത്തിലും…
Read Moreനിലമ്പൂര് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ത്ഥി വി വി പ്രകാശ് അന്തരിച്ചു
മലപ്പുറത്തെ നിലമ്പൂര് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ത്ഥി വി വി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്ന്നാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് പശ്ചാത്തലത്തില് വളരെ ലളിതമായ ചടങ്ങുകളോടെയായിരിക്കും സംസ്കാരം.
Read Moreകൗണ്ടിംഗ് ഏജന്റ് നിയമനം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേശങ്ങള്
കൗണ്ടിംഗ് ഏജന്റ് നിയമനം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേശങ്ങള് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ മേല്നോട്ടത്തിന് സ്ഥാനാര്ഥിയുടെ പ്രതിനിധിയായി കൗണ്ടിംഗ് ഏജന്റിന് ആര്.ടി.പി.സി.ആര്/ ആന്റിജന് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രമേ കൗണ്ടിംഗ് ഹാളില് പ്രവേശനം ലഭ്യമാക്കുകയുള്ളൂ. നിയമിക്കുന്നതിനു നിയമപ്രകാരം പ്രത്യേക യോഗ്യതയൊന്നും നിഷ്കര്ഷിക്കപ്പെടുന്നില്ല. എന്നാല്, സ്ഥാനാര്ഥിയുടെ താല്പര്യം സംരക്ഷിക്കാനായി 18 വയസിനു മുകളില് പ്രായമുള്ള, പക്വതയുള്ളവരെ ഏജന്റായി നിയമിക്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്ദേശിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്ക്ക് കൗണ്ടിംഗ് ഹാളില് പ്രവേശനം ഇല്ലാത്തതിനാല് കമ്മീഷന്റെ നിര്ദേശ പ്രകാരം നിലവിലെ കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി, എം.പി, എം.എല്.എ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്, കോര്പറേഷന് മേയര്, നഗരസഭ ചെയര്പേഴ്സന്, ജില്ല, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാര്, ദേശീയ, സംസ്ഥാന, ജില്ലാ സഹകരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ചെയര്പേഴ്സന്, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയര്പേഴ്സനായി നിയോഗിക്കപ്പെട്ട രാഷ്ട്രീയ പ്രവര്ത്തകര്, സര്ക്കാര് സ്ഥാപനങ്ങളുടെ ചെയര്പേഴ്സന്,…
Read Moreവോട്ടെണ്ണല്: ആര്ടിപിസിആര് പരിശോധന നിര്ബന്ധം
വോട്ടെണ്ണല്: ജീവനക്കാര്ക്ക് ആര്ടിപിസിആര് പരിശോധന 29ന് നിയമസഭാ തെരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ലയില് വോട്ടെണ്ണലിന് നിയുക്തരായിട്ടുള്ള എല്ലാ കൗണ്ടിംഗ് ജീവനക്കാര്ക്കും (കൗണ്ടിംഗ് സൂപ്പര്വൈസര്, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്വര്) ഈ മാസം 29ന് രാവിലെ 9.30 മുതല് വിവിധ ആശുപത്രികളിലായി ആര്ടിപിസിആര് പരിശോധന നടത്തും. കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയുക്തരായ എല്ലാ ഉദ്യോഗസ്ഥരും ഈ സൗകര്യം പ്രയോജനപ്പെടുത്തി നിര്ബന്ധമായും ടെസ്റ്റ് ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ആര്ടിപിസിആര് പരിശോധന സൗകര്യം ഏര്പ്പെടുത്തിയിരിക്കുന്ന ആശുപത്രികള് താഴെ കൊടുക്കുന്നു. തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റല്, പത്തനംതിട്ട ജനറല് ഹോസ്പിറ്റല്, അടൂര് താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി. വോട്ടെണ്ണലിലേക്ക് നിയുക്തരായിട്ടുള്ള എല്ലാ കൗണ്ടിംഗ് ജീവനക്കാര്ക്കും ഈ ആശുപത്രികളില് എവിടെയും ആര്ടിപിസിആര് പരിശോധന നടത്താം.…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല് മേയ് രണ്ടിന് : നടപടികള് പുരോഗമിക്കുന്നു
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല് മേയ് രണ്ടിന് രാവിലെ എട്ടു മുതല് ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളുടെയും വരണാധികാരികളുടെ നേതൃത്വത്തില് പുരോഗമിക്കുകയാണെന്ന് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര് കെ.ചന്ദ്രശേഖരന് നായര് പറഞ്ഞു. വോട്ടെണ്ണലിന് തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാക്കിയിട്ടുള്ള എന്കോര് എന്ന ആപ്ലിക്കേഷനില് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടികള് നടത്തിക്കഴിഞ്ഞു. കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റമാണ് എന്കോര്. മേയ് രണ്ടിന് രാവിലെ എട്ടിന് വോട്ടെണ്ണല് ആരംഭിക്കും. പോസ്റ്റല് ബാലറ്റാണ് ആദ്യം എണ്ണുന്നത്. 8.30 ന് ഇവിഎം വോട്ടുകള് എണ്ണിത്തുടങ്ങും. സര്വീസ് വോട്ടര്മാര്ക്കുള്ള പോസ്റ്റല് ബാലറ്റായ ഇ.ടി.പി.ബി.എസ് എണ്ണുന്നതിനുള്ള നടപടികളും എട്ടിന് ആരംഭിക്കും. മെഷീന്റെ കൃത്യത ഉറപ്പാക്കാന് ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തിലെ വിവിപാറ്റ് സ്ലിപ്പും ഒടുവില് എണ്ണും. പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും വോട്ടിംഗ് മെഷീന് വോട്ടുകള് എണ്ണാന് മൂന്നു ഹാളുകള് വീതവും പോസ്റ്റല് ബാലറ്റ് എണ്ണാന്…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്: ഉദ്യോഗസ്ഥര്ക്ക് പരിശീലനം നല്കി
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് നിയോജമണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസര്മാരുടെ ഐടി ജീവനക്കാര്ക്ക് പരിശീലനം നല്കി. പത്തനംതിട്ട കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ഇലക്ട്രിക്കലി ട്രാന്സ്മിറ്റഡ് പോസ്റ്റല് ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) ക്യുആര് സ്കാനര്, എന്കോര് ഡാറ്റാ എന്ട്രി എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പരിശീലനം. അഡീഷണല് ഡിസ്ട്രിക്ട് ഇന്ഫര്മാറ്റിക്സ് ഓഫീസര് നിജു എബ്രഹാം ക്ലാസ് നയിച്ചു. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര് കെ. ചന്ദ്രശേഖരന് നായര്, നാഷണല് ഇന്ഫര്മാറ്റിക്സ് ഓഫീസര് ജിജി ജോര്ജ്, ജില്ലാ ഐടി സെല് കോ-ഓര്ഡിനേറ്റര് അജിത്ത് ശ്രീനിവാസ്, ജില്ലാ ഐടി മിഷന് പ്രൊജക്ട് മാനേജര് ഷൈന് ജോസ് എന്നിവര് പരിശീലന പരിപാടിയില് പങ്കെടുത്തു.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്: മുന്നൊരുക്കങ്ങള് 28 ന് പൂര്ത്തിയാകും
പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല് മുന്നൊരുക്കങ്ങള് ഈ മാസം 28 ന് പൂര്ത്തിയാക്കുമെന്ന് ജില്ലാ കളക്ടര് ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില് ജില്ലയിലെ വോട്ടെണ്ണല് മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിനായുള്ള അവലോകന യോഗത്തില് സംസാരിക്കുകയായിരുന്നു കളക്ടര്. മേയ് രണ്ടിന് രാവിലെ 8 മുതല് പോസ്റ്റ് ബാലറ്റുകള് എണ്ണിത്തുടങ്ങും. 8:30 മുതല് ഇവിഎം എണ്ണിത്തുടങ്ങും. ആദ്യം പോസ്റ്റല് ബാലറ്റുകളാണ് എണ്ണുക. വോട്ടെണ്ണലിന് മുമ്പായി വോട്ടിംഗ് യന്ത്രത്തിന്റെ കണ്ട്രോള് യൂണിറ്റ് പരിശോധിച്ച് കേടുപാടില്ലെന്നും സീലുകളെല്ലാം ഭദ്രമാണെന്നും ഉറപ്പുവരുത്തും. വോട്ടെണ്ണല് കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കല് പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. റിട്ടേണിങ് ഓഫീസര്മാര്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്മാര്, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാര്ഥികള്, സ്ഥാനാര്ഥികളുടെ കൗണ്ടിംഗ് ഏജന്റുമാര്, ഡ്യൂട്ടിയിലുള്ള സര്ക്കാര് ഉദ്യോഗസ്ഥര്, ഇലക്ഷന് കമ്മീഷന് നിയോഗിച്ചവര് എന്നിവര്ക്കല്ലാതെ മറ്റാര്ക്കും കൗണ്ടിംഗ് ഹാളില്…
Read Moreതെരഞ്ഞെടുപ്പില് പങ്കാളികളായവര്ക്കായി പ്രത്യേക സൗജന്യ കോവിഡ് പരിശോധന ക്യാമ്പുകള് (ഏപ്രില് 16,17 )
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണം, ഔദ്യോഗിക ജോലികള് തുടങ്ങിയ പ്രവര്ത്തനങ്ങളില് പങ്കാളികളായിട്ടുള്ള രാഷ്ട്രീയ പ്രവര്ത്തകര്, പൊതുജനങ്ങള്, ഉദ്യോഗസ്ഥര് എന്നിവര്ക്കായി ആരോഗ്യവകുപ്പുമായി ചേര്ന്ന് (16), (17) തീയതികളില് ജില്ലാ ഭരണകേന്ദ്രം പ്രത്യേക സൗജന്യ കോവിഡ് പരിശോധന ക്യാമ്പുകള് നടത്തും. രാവിലെ 10 മുതല് ഉച്ചയ്ക്ക് ഒന്നുവരെയാണ് സമയം. നിയോജകമണ്ഡലം, പരിശോധനാ സ്ഥലം എന്ന ക്രമത്തില്: തിരുവല്ല- താലൂക്ക് ആശുപത്രി തിരുവല്ല. റാന്നി-സിഎഫ്എല്ടിസി റാന്നി(മേനാംതോട്ടം ആശുപത്രി). ആറന്മുള- സിഎഫ്എല്ടിസി, മുത്തൂറ്റ്, കോഴഞ്ചേരി(മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റല്). കോന്നി-ഇന്ഡോര് സ്റ്റേഡിയം പ്രമാടം. അടൂര്-വൈഎംസിഎ ഹാള്, അടൂര്. പ്രത്യേക പരിശോധന ക്യാമ്പുകള്ക്ക് പുറമെ ജില്ലാ ആശുപത്രി കോഴഞ്ചേരി, പത്തനംതിട്ട, അടൂര് ജനറല് ആശുപത്രികള്, കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികള്, വല്ലന, ചാത്തങ്കേരി സിഎച്ച്സികള്, എഫ് എച്ച് സി ഓതറ, സിഎഫ്എല്റ്റിസി പന്തളം എന്നിവിടങ്ങളിലും ദിവസേന 100 മുതല് 150 വരെ സാമ്പിളുകള് ആര്ടിപിസിആര്…
Read More2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്തത് 74.06 % വോട്ട്
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്തത് 74.06 % വോട്ട്. 2,03,27,893 വോട്ടർമാരാണ് വോട്ട് ചെയ്തത്. രണ്ട് കോടി 74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ 98,58,832 പുരുഷന്മാരും, 1,04,68,936 സ്ത്രീകളും, 115 ട്രാൻസ്ജൻഡേഴ്സും വോട്ട് ചെയ്തു. കുന്ദമംഗലത്താണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. 81.52% ശതമാനമാണ് പോളിംഗ്. 61.85 ശതമാനവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. നേരത്തെ 80 വയസ് പിന്നിട്ടവർക്ക് തപാൽ വോട്ട് ഏർപ്പെടുത്തിയിരുന്നു. മൂന്നര ലക്ഷം പേരാണ് ഇത്തരത്തിൽ പോസ്റ്റൽ വോട്ട് ചെയ്തത്. ഈ കണക്കും, ഒപ്പം സർവീസ് വോട്ടും ചേർത്താണ് നിലവിലെ പോളിംഗ് ശതമാനം കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 3.1 ശതമാനം കുറവാണ് ഇത്തവണത്തെ പോളിംഗ്. 2016 ലെ പോളിംഗ് 77.53 ശതമാനമായിരുന്നു.
Read More