കോന്നിയൂര്‍ ജനീഷ് കുമാറിന് ഒപ്പം: എം എല്‍ എയായി തുടരും

കോന്നിയൂര്‍ ജനീഷ് കുമാറിന് ഒപ്പം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എയായി തുടരും . തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി . കോന്നിയിലെ നിയമസഭാ അംഗമായിരുന്ന അടൂർപ്രകാശ് 2019 ലോക് സഭാ തിരെഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ തുടർന്ന് ഒഴിവ് വന്ന നിയമസഭാ മണ്ഡലത്തിൽ ഒക്ടോബർ 21, 2019 നു ഉപതെരെഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ് പാർട്ടിയുടെ പി മോഹൻരാജിനെ 9,953 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് കെ.യു. ജനീഷ് കുമാർ ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയം ഒരുക്കിയത്. മണ്ഡലം പുനർനിർണയത്തിന് മുമ്പും പിമ്പും കോന്നി മണ്ഡലത്തിൽ കോൺഗ്രസ് ശക്തമായിരുന്നു. ഇവിടെയാണ് 54,099 വോട്ട് നേടി ജനേഷ് കുമാർ ജയിച്ചു കയറിയത് . അഡ്വ കെ യു ജനീഷ് കുമാര്‍ കോന്നി: കോന്നിയിലെ ജനങ്ങൾ…

Read More

കേരളത്തില്‍ പിണറായി വിജയന്‍റെ രണ്ടാമത് “ഓക്സിജന്‍ “

കേരളത്തില്‍ പിണറായി വിജയന്‍റെ രണ്ടാമത് “ഓക്സിജന്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ ഇടതു തരംഗം . പിണറായി വിജയന്‍ നേതൃത്വം നല്‍കിയ തേരോട്ടത്തില്‍ യു ഡി എഫ് അടിപതറി . എന്‍ ഡി എ യ്ക്കു പിണറായി വിജയനെ പിടിച്ച് കെട്ടാന്‍ കഴിഞ്ഞില്ല.

Read More

കേരളത്തില്‍ എന്‍ഡിഎ വളരെ ശക്തമായ വോട്ടിങ് നിലയില്‍ : കെ സുരേന്ദ്രന്‍

ശക്തമായ മൂന്നാം ബദല്‍ കേരളത്തില്‍ ഉയര്‍ന്നുവരും ശ്രീപത്മനാഭ ക്ഷേത്ര ദര്‍ശനം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൂടെ കൃഷ്ണകുമാറും കരമന ജയനുമുണ്ടായിരുന്നു. നല്ല വിജയ പ്രതീക്ഷയുണ്ടെന്നും നല്ല മുന്നേറ്റം എന്‍ഡിഎ കാഴ്ച വയ്ക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.ശക്തമായ മൂന്നാം ബദല്‍ കേരളത്തില്‍ ഉയര്‍ന്നുവരും. എല്‍ഡിഎഫിനും യുഡിഎഫിനും ഒരു ബദലിനായി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. എന്‍ഡിഎ കേരളത്തില്‍ വളരെ ശക്തമായ സാന്നിധ്യമായിരിക്കുമെന്നും കെ സുരേന്ദ്രന്‍

Read More

പൊതുഭരണ വകുപ്പ് അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി

  സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് പൊതുഭരണ വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി. നടപടികളിലേക്കാണ് പൊതുഭരണ വകുപ്പ് കടന്നിരിക്കുന്നത്.നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും. കൊവിഡ് രോഗവ്യാപനം തുടര്‍ന്നാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ മൂന്നു ഘട്ടമായി നടത്തിയേക്കാം. ഇടതു മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പിണറായി വിജയന്‍ വീണ്ടും അധികാരമേല്‍ക്കുന്നത് ഈ മാസം 9ന് ശേഷമേയുള്ളുവെന്ന് സിപിഐഎം വൃത്തങ്ങള്‍ സൂചിപ്പിച്ചു. അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. രാവിലെ 6 ന് ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ തുറന്നു . നിരീക്ഷകരുടേയും ഏജന്റുമാരുടേയും സാന്നിധ്യത്തിലായിരുന്നു . തപാല്‍ വോട്ടുകളുടെ ആധിക്യം ഫലം വൈകിക്കുമോ എന്ന ആശങ്കയുണ്ട്. 584238 തപാല്‍ വോട്ടുള്ളതില്‍ നാലര ലക്ഷത്തിലേറെ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിട്ടുണ്ട്.

Read More

തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യം

തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യം Results will be available on 2nd May at 8 AM onwards https://results.eci.gov.in/# നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ വെബ്സൈറ്റായ https://results.eci.gov.in/ ലോഗിന്‍ ചെയ്യുക . കമ്മീഷന്റെ ‘വോട്ടർ ഹെൽപ്ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇതിനുപുറമേ, മാധ്യമങ്ങൾക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെൻററുകളിൽ ‘ട്രെൻറ് ടിവി’ വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും അറിയാം. മാധ്യമങ്ങൾക്ക് സംസ്ഥാനതലത്തിൽ ഐ.പി.ആർ.ഡി സജ്ജീകരിച്ച മീഡിയാ സെൻറർ വഴിയും ഫലം അറിയാം. വോട്ടെണ്ണൽ സമയത്ത് വോട്ടെണ്ണൽ പുരോഗതി സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിന് തടസ്സമുണ്ടാകാതിരിക്കാൻ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 8 എം.പി.ബി.എസ് ഡെഡിക്കേറ്റഡ് ലീസ്ഡ് ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സേവനദാതാക്കളുടെ ബാക്കപ്പ് ലീസ്ഡ് ലൈനുകളും സജ്ജമാണ്.…

Read More

ആകാംക്ഷക്ക് വിരാമം ; എട്ട് മണി മുതൽ ലീഡറിയാം

ആകാംക്ഷക്ക് വിരാമം ; എട്ട് മണി മുതൽ ലീഡറിയാം   ഒരുമാസത്തോളംനീണ്ട കാത്തിരിപ്പിനൊടുവില്‍ ഞായറാഴ്ച രാവിലെ എട്ടുമുതല്‍ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തപാല്‍വോട്ടുകള്‍ കൂടുതലാണ് എന്നതിനാല്‍ ഇവ എണ്ണിത്തീരുംമുന്‍പ് 8.15 ഓടെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ https:results.eci.gov.in എന്ന വെബ്‌സൈറ്റിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാവുക. കോവിഡ് മാനദണ്ഡങ്ങള്‍പാലിക്കാനായി ടേബിളുകളുടെ എണ്ണം കൂട്ടിയതും തപാല്‍വോട്ടുകളുടെ എണ്ണക്കൂടുതലും കാരണം അവസാനഫലം പതിവിലും വൈകും. ഒരു റൗണ്ടില്‍ 28 ടേബിളുകള്‍ 28 ടേബിള്‍ വീതമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണുന്നതിനായി ഓരോ മണ്ഡലങ്ങളിലും ക്രമീകരിച്ചിരിക്കുന്നത്. 28 ടേബിളുകളിലെയും വോട്ടെണ്ണുന്നതോടെ ഒരു റൗണ്ട് പൂര്‍ത്തിയാവും. ഓരോ റൗണ്ടും പൂര്‍ത്തിയാവുമ്പോള്‍ ഫലം പുറത്തുവിടും. മുഴുവന്‍ റൗണ്ടും പൂര്‍ത്തിയായി കഴിയുമ്പോള്‍ റാന്‍ഡമൈസ് ചെയ്‌തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും. തപാല്‍ ബാലറ്റുകളും എണ്ണിക്കഴിയുമ്പോള്‍…

Read More

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലെ അഞ്ച് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വീടിന് പുറത്തുള്ള ആഘോഷങ്ങളും പാര്‍ട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലുമായുള്ള ആഘോഷ ആഹ്ലാദ പ്രകടനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലും നേതാക്കളോട് ഇക്കാര്യം പറയുകയും അവര്‍ അതിനോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അച്ചടക്കത്തോടെ എല്ലാവരും പ്രവര്‍ത്തിച്ചാല്‍ മാത്രമേ കോവിഡ് കേസുകള്‍ വ്യാപിക്കുന്നതു നമ്മള്‍ക്ക് കുറയ്ക്കാന്‍ കഴിയുകയുള്ളൂ. ഇത് നമ്മുടെ ഉത്തരവാദിത്തമായി എല്ലാവരും കാണണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Read More

ജില്ലയില്‍ സ്പെഷല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തത് 20,214 പേര്‍;പോസ്റ്റല്‍ ബാലറ്റ് ഇതുവരെ ലഭിച്ചത് 6132

  ജില്ലയില്‍ സ്പെഷല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തത് 20,214 പേര്‍;പോസ്റ്റല്‍ ബാലറ്റ് ഇതുവരെ ലഭിച്ചത് 6132 പത്തനംതിട്ട ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍വീസ് വോട്ടുകള്‍ ഉള്‍പടെ ഇതുവരെ ലഭ്യമായത് 6132 പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഏര്‍പ്പെടുത്തിയ ആബ്സന്റീസ് സ്പെഷല്‍ ബാലറ്റിലൂടെ 80 വയസിന് മുകളില്‍ പ്രായമുള്ളവരുടെ 17,915 വോട്ടുകളും 1804 ഭിന്നശേഷി വോട്ടുകളും, 16 അവശ്യസേവന വിഭാഗത്തില്‍നിന്ന് 495 പേര്‍ വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്. നിയോജകമണ്ഡലം, ലഭിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം (സര്‍വീസ് വോട്ട് ഉള്‍പ്പടെ), 80 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വോട്ടുകള്‍, ഭിന്നശേഷി വോട്ടുകള്‍, അവശ്യസേവന വിഭാഗം എന്നിവ ക്രമത്തില്‍ :- തിരുവല്ല – 360, 3914, 368, 31 റാന്നി – 959, 2834, 358, 52 ആറന്മുള – 1717, 4629, 419, 109 കോന്നി – 1785,…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് തുടങ്ങും

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ നിയമസഭാ വോട്ടെണ്ണല്‍ ( ഏപ്രില്‍ 02) രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെതന്നെ ലീഡ് നില വ്യക്തമാകുമെങ്കിലും കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ബൂത്തുകളുടെ എണ്ണം കൂടിയതും പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം കൂടിയതും ഔദ്യോഗിക ഫല പ്രഖ്യാപനം വൈകിയേക്കും. തിരുവല്ല നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ കുറ്റപ്പുഴ മര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, റാന്നി നിയോജക മണ്ഡലത്തിലെ റാന്നി സെന്റ് തോമസ് കോളേജ്, ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂള്‍, കോന്നി നിയോജക മണ്ഡലത്തിലെ മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജ്, അടൂര്‍ നിയോജക മണ്ഡലത്തിലെ മണക്കാല തപോവന്‍ പബ്ലിക് സ്‌കൂള്‍ എന്നിവമേയ് 2 ഞായര്‍ ) പുലര്‍ച്ചെ അഞ്ചു മുതല്‍ സജീവമാകും. രാവിലെ അഞ്ചിനാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട തരംതിരിക്കല്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും…

Read More

കൗണ്ടിംഗ് ഏജന്‍റുമാര്‍ക്ക് ആന്‍റീജന്‍ ടെസ്റ്റ്നാളെ ( ഏപ്രില്‍ 30) ന് നടക്കും

കൗണ്ടിംഗ് ഏജന്‍റുമാര്‍ക്ക് ആന്‍റീജന്‍ ടെസ്റ്റ്നാളെ ( ഏപ്രില്‍ 30) ന് നടക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ കൗണ്ടിംഗ് ഹാളുകളിലേക്കു നിയോഗിക്കപ്പെട്ടിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്കുള്ള ആന്റിജന്‍ ടെസ്റ്റ് ജില്ലാ ഭരണകേന്ദ്രം, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ (ഏപ്രില്‍ 30 വെള്ളി) നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തോജ് ലോഹിത് റെഡ്ഡി അറിയിച്ചു. നിയോജക മണ്ഡലം, സമയം, പരിശോധനാ കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ:- തിരുവല്ല- രാവിലെ 9.30-12.30, തിരുവല്ല താലൂക്ക് ആശുപത്രി. റാന്നി- രാവിലെ 9.30-12.30, റാന്നി താലൂക്ക് ആശുപത്രി. ആറന്മുള- രാവിലെ 9.30-12.30, സി.എഫ്.എല്‍.ടി.സി മുത്തൂറ്റ് കോഴഞ്ചേരി (മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റല്‍). കോന്നി- രാവിലെ 9.30-12.30, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം. അടൂര്‍- രാവിലെ 9.30-12.30,…

Read More