നിയമസഭാ തെരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കി എംസിഎംസി മീഡിയ റൂം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കാന്‍ പത്തനംതിട്ട ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി(എംസിഎംസി) മീഡിയ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കമ്മിറ്റി ചെയര്‍മാനുമായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി മീഡിയ റൂം ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, നിരീക്ഷണം, പെയ്ഡ് ന്യൂസ് മോണിറ്ററിംഗ്, അച്ചടി മാധ്യമങ്ങള്‍, ഇലക്ട്രോണിക്ക് മാധ്യമങ്ങള്‍, കേബിള്‍ ടിവി, ഇന്റര്‍നെറ്റ്, സാമൂഹിക മാധ്യമങ്ങള്‍, മൊബൈല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പു സംബന്ധമായ പരാതികളുടെ പരിശോധനയ്ക്കായാണ് എംസിഎംസി മീഡിയ റൂം രൂപീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതിദിന റിപ്പോര്‍ട്ട് കമ്മിറ്റി അക്കൗണ്ടിംഗ് ടീമിന് സമര്‍പ്പിക്കും. ഇതിനായി ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ്…
Read Moreവിഭാഗം: election 2021
വിജയസാധ്യത മുന്‍ നിര്‍ത്തിയുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം ഉണ്ടാകും : കെ സുരേന്ദ്രന്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നു വരുന്നുണ്ട് .വിജയ സാധ്യത മുന്‍ നിര്‍ത്തിയുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം ഉണ്ടാകും എന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോന്നിയില്‍ പറഞ്ഞു . യു ഡി എഫ് സ്ഥാനാര്‍ഥി പട്ടിക കാത്തിരിക്കുന്നു . അതിനു ശേഷമേ ബി ജെ പിയുടെ പട്ടിക ഉണ്ടാകൂ . അതാത് തലത്തിലെ പട്ടിക തയാറായിട്ടുണ്ട് . കോന്നി വാര്‍ത്ത : ധനമന്ത്രി തോമസ് ഐസക്കിനും നിയമസഭാ സ്പീക്കർക്കും തിരഞ്ഞെടുപ്പിൽ സിപിഎം സീറ്റ് നിഷേധിച്ചത് സ്വർണ്ണക്കടത്തിലും ഡോളർക്കടത്തിലും ആരോപണ വിധേയരായതു കൊണ്ടാണോയെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മന്ത്രിമാർക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ഡോളർക്കടത്താണ് പ്രശ്നമെങ്കിൽ ആദ്യം മാറി നിൽക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കോന്നിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം…
Read Moreപിസി ചാക്കോ കോൺഗ്രസ് വിട്ടു
പിസി ചാക്കോ കോൺഗ്രസ് വിടുന്നു. ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം രാജി പ്രഖ്യാപനം നടത്തി. പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജി വെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് അദ്ദേഹം ഒരു പട്ടിക സമർപ്പിച്ചിരുന്നു. ഇതിൽ അദ്ദേഹം ചില പ്രതിനിധികളെ നിർദ്ദേശിച്ചിരുന്നു. ഒപ്പം, തന്നെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ പങ്കെടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാനുണ്ടായിരുന്നു. അഞ്ച് തവണ മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും കോൺഗ്രസ് നേതൃത്വം പരിഗണിച്ചില്ല എന്നാണ് ആരോപണം.
Read Moreകോന്നിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ കെ യു ജനീഷ്കുമാര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : അഡ്വ. കെ.യു ജനീഷ് കുമാര്‍ (വിലാസം:-കാലായില്‍ വീട്, സീതത്തോട് പി.ഒ,പത്തനംതിട്ട വയസ്:-37 (ജനനം:-1983 ഏപ്രില്‍ 10) വിദ്യാഭ്യാസ യോഗ്യത:- സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം, എല്‍എല്‍ബി. സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം,ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ,സംസ്ഥാന വൈ. പ്രസിഡൻറ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും എല്‍.എല്‍.ബിയും കരസ്ഥമാക്കിയ അഡ്വ. കെയു ജനീഷ് കുമാര്‍ കോന്നി ഉപതിരഞ്ഞെടുപ്പിലൂടെയാണ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.പത്തനംതിട്ട ബാറിലെ അഭിഭാഷകന്‍ കൂടിയായ ജനീഷ് കുമാര്‍ നിലവില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഭരണസമിതി അംഗമാണ്. സീതത്തോട് കെ ആര്‍ പി എം എച്ച് എസ് എസില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത്. റാന്നി സെന്റ് തോമസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റാന്നിയില്‍ എസ്എഫ്ഐ…
Read More85 മണ്ഡലത്തിലേക്ക് ഉള്ള സി പി എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
85 മണ്ഡലത്തിലേക്ക് ഉള്ള സി പി എം സ്ഥാനാര്‍ഥികളെ സംസ്ഥാന സെക്രട്ടറി എ വിജയ രാഘവന്‍ പ്രഖ്യാപിച്ചു. ദേവികുളവും ,മഞ്ചേശ്വരം സീറ്റുകളിലെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും . പൊതു സ്വതന്ത്രരായി 9 പേര് ഉണ്ട് .കോന്നി മണ്ഡലത്തില്‍ അഡ്വ കെ യു ജനീഷ് കുമാര്‍ മല്‍സരിക്കും. 12 വനിതകള്‍ മല്‍സരിക്കും മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക.സംസ്ഥാന സെക്രട്ടിറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ.ശൈല ടീച്ചര്‍, ടി.പി.രാമകൃഷ്ണന്‍. എം.എം.മണി എന്നിവരടക്കം എട്ട് പേര്‍ മത്സരിക്കുന്നുണ്ട്.30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ബിരുധധാരികളായ 42 പേരുണ്ട്. അതില്‍ 22 പേര്‍ അഭിഭാഷകരാണ്. സ്ഥാനാര്‍ഥി പട്ടിക ഉദുമ-സിഎച്ച് കുഞ്ഞമ്പു തൃക്കരിപ്പുര്‍-എം രാജഗോപാല്‍ പയ്യന്നൂര്‍-പി.ഐ മധുസൂദനന്‍ കല്ല്യാശ്ശേരി-എം വിജിന്‍ തളിപ്പറമ്പ-എം.വി ഗോവിന്ദന്‍ അഴീക്കോട്-കെ.വി സുമേഷ്.ധര്‍മടം-പിണറായി വിജയന്‍ തലശ്ശേരി-എ.എന്‍…
Read Moreകോന്നിയില്‍ ജനീഷ് കുമാറിന് വേണ്ടി പ്രചരണം തുടങ്ങി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തില്‍ ഇടത്ത് പക്ഷ മുന്നണി സ്ഥാനാര്‍ഥിയായി അഡ്വ കെ യു ജനീഷ് കുമാറിന്‍റെ പേര് ഏരിയാ ,ജില്ലാ സംസ്ഥാന കമ്മറ്റി അംഗീകരിച്ചതോടെ ജനീഷിന് വേണ്ടിയുള്ള ചുമര്‍ എഴുത്ത് കോന്നിയില്‍ സജീവമായി .സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും . അതിന് മുന്നേ പാര്‍ട്ടിപ്രവര്‍ത്തകര്‍ അതിരുങ്കല്‍ മേഖലയില്‍ ആണ് ആദ്യ ചുമര്‍ എഴുത്ത് തുടങ്ങിയത് .ശ്യാം അതിരുങ്കലിന്‍റെ നേതൃത്വത്തില്‍ അതിരുങ്കല്‍ തോട്ട് കര ഭാഗത്താണ് ചുമര്‍ എഴുത്ത് തുടങ്ങിയത് . നിലവിലെ എം എല്‍ എ കൂടിയായ ജനീഷ് കുമാറിന്‍റെ വികസന നേട്ടം ആണ് ഇടത് മുന്നണി യുടെ പ്രചാരണ ആയുധം . കോന്നി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കിയ കാര്യങ്ങളും മണ്ഡലത്തിലെ റോഡ് വികസനവും ആവണിപ്പാറയിലെ വൈദ്യുതി നേട്ടവും പ്രകടന പത്രികയില്‍ സ്ഥാനം നേടും . ഒന്നര വര്‍ഷക്കാലം…
Read Moreകോന്നിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി : ഡെല്‍ഹിയില്‍ ധാരണയായി
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും . അന്തിമ ചര്‍ച്ചകള്‍ ഡെല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ കോന്നി മണ്ഡലത്തിലെ ചിത്രം തെളിഞ്ഞു . കോന്നി മണ്ഡലത്തില്‍ നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രമാടം മെംബറും, മുന്‍ ജില്ലാ പഞ്ചായത്ത് ,പ്രമാടം പഞ്ചായത്ത് , കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവിയില്‍ ഇരുന്ന റോബിന്‍ പീറ്റര്‍ തന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി . തുടക്കം മുതലേ റോബിന്‍ പീറ്ററിന്‍റെ പേര് മാത്രമാണ് ഉയര്‍ന്ന് വന്നത് . റോബിന്‍ പീറ്റര്‍ സ്ഥാനാര്‍ത്ഥിയാകരുത് എന്നു ആവശ്യം ഉന്നയിച്ച് കൊണ്ട് കോന്നി ,പ്രമാടം മേഖലകളില്‍ ചിലര്‍ പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു . കെ പി സി സിയ്ക്കു പരാതി പോയി എങ്കിലും ഇതൊന്നും കാര്യമായി എടുത്തില്ല . ജയ സാധ്യത ഉള്ള സ്ഥാനാര്‍ത്ഥിയാണ് റോബിന്‍ പീറ്റര്‍ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തി . സ്വകാര്യ…
Read Moreസിപിഐഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
സിപിഐഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പൊന്നാനി ഉള്‍പ്പെടെ പ്രതിഷേധമുണ്ടായ മണ്ഡലങ്ങളില്‍ നേരത്തെ തീരുമാനിച്ച സ്ഥാനാര്‍ത്ഥികള്‍ തന്നെയാവും മത്സരിക്കുക. ദേവികുളം അടക്കം രണ്ടോമൂന്നോ സീറ്റുകള്‍ ഒഴികെയുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ രാവിലെ 11ന് പ്രഖ്യാപിക്കും.ഇത്തവണ 85 സീറ്റുകളിലാണ് ജനവിധി തേടുന്നത്. ദേവികുളം, മഞ്ചേശ്വരം, മലപ്പുറത്തെ ഒരു സീറ്റ് എന്നിവ ഒഴികെ മറ്റെല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ ഇന്നുതന്നെ പ്രഖ്യാപിക്കും. എതിര്‍ സ്ഥാനാര്‍ത്ഥികളാരെന്ന് അറിഞ്ഞശേഷം ഈ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് ആലോചന. രണ്ട് തവണ തുടര്‍ച്ചായി മത്സരിച്ചവരെ ഒഴിവാക്കിയുള്ള പട്ടികയ്‌ക്കെതിരെ പല മണ്ഡലങ്ങളിലും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് തരൂരില്‍ എ.കെ. ബാലന്റെ ഭാര്യയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോയി. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിക്കെതിരേയും കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ട് നല്‍കിയതിനെതിരേയും കടുത്ത പ്രതിഷേധം ഉണ്ടെങ്കിലും നേതൃത്വം പിന്നോട്ട് പോകില്ല. പ്രതിഷേധങ്ങള്‍ കണക്കിലെടുത്താല്‍ മറ്റിടങ്ങളിലും സമാനമായ…
Read Moreസിപിഐ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
അടൂരിൽ ചിറ്റയം ഗോപകുമാർ; സിപിഐ പ്രാഥമിക പട്ടിക സിപിഐ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കാനം രാജേന്ദ്രൻ. 21 മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളിൽ 12 പേർ നിലവിലെ എംഎൽഎമാരാണ്. ബാക്കി നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. 2016ൽ 27 സീറ്റിൽ സിപിഐ മത്സരിച്ചിരുന്നു. എന്നാൽ ഇത്തവണ 25 സീറ്റുകളിൽ മാത്രമേ മത്സരിക്കുന്നുള്ളു. പുതിയ ഘടക കക്ഷികൾക്ക് സിപിഐ രണ്ട് സീറ്റ് വിട്ടു കൊടുത്തു. സിറ്റിംഗ് സീറ്റുകൾ ഒന്നും സിപിഐ വിട്ടുകൊടുത്തിട്ടില്ല. നെടുമങ്ങാട് ജി ആർ അനിൽ ചിറയിൻകീഴ് വി ശശി ചാത്തന്നൂർ ജി എസ് ജയലാൽ പുനലൂർ പിഎസ് സുപാൽ കരുനാഗപ്പള്ളി ആർ രാമചന്ദ്രൻ ചേർത്തല പി പ്രസാദ് വൈക്കം സികെ ആശ മൂവാറ്റുപുഴ എൽദോ എബ്രഹാം പീരുമേട് വാഴൂർ സോമൻ തൃശൂർ പി ബാലചന്ദ്രൻ ഒല്ലൂർ കെ രാജൻ കൈപ്പമംഗലം…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ (9/3/2021 ) പ്രധാന വാര്‍ത്തകള്‍
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ചുവീതം മോഡല്‍ പോളിംഗ് സ്റ്റേഷനുകളാണുള്ളത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ കുന്നംന്താനം ദേവിവിലാസം ഗവ.എല്‍.പി.എസ്, കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(വെസ്റ്റേണ്‍ ബില്‍ഡിംഗ്), കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(ഈസ്റ്റേണ്‍ ബില്‍ഡിംഗ്), കുറ്റൂര്‍ ഗേള്‍സ് എല്‍.പി.എസ് (സെന്‍ട്രല്‍ ബില്‍ഡിംഗ് സൗത്ത് പോര്‍ഷന്‍), കുറ്റൂര്‍ ഗേള്‍സ് എല്‍.പി.എസ് (നോര്‍ത്ത് പോര്‍ഷന്‍) എന്നിവയും റാന്നി മണ്ഡലത്തില്‍ വെണ്‍കുറിഞ്ഞി എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്ററി സ്‌കൂള്‍, പഴവങ്ങാടി എസ്.സി യു.പി.എസ്, വലക്കൊടിക്കാവ് മാര്‍ത്തോമ എല്‍.പി.എസ്, പെരുമ്പെട്ടി ഗവ.എല്‍.പി.എസ്, കീക്കോഴൂര്‍ ഗവ.ജി.എച്ച്.എസ്.എസ് എന്നിവയും ആറന്മുള മണ്ഡലത്തില്‍ കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്(സൗത്ത് ബില്‍ഡിംഗ്), കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്(നോര്‍ത്ത് ബില്‍ഡിംഗ്), ഉള്ളന്നൂര്‍ ദേവിവിലാസം ഗവ.എല്‍.പി.എസ്(നോര്‍ത്തേണ്‍ സൈഡ്), ഉള്ളന്നൂര്‍ ദേവിവിലാസം ഗവ.എല്‍.പി.എസ്(സതേണ്‍ സൈഡ്), പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി…
Read More