റാന്‍ഡമൈസേഷന്‍ നടത്തിയ ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയും വരണാധികാരികള്‍ ഏറ്റുവാങ്ങി. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലാണ് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ അഴൂര്‍ ഗോഡൗണില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇലക്ഷന്‍ വെയര്‍ഹൗസിന്റെ പൂട്ട് തുറന്ന് മെഷീനുകള്‍ വിതരണത്തിനായി പുറത്തെടുത്തത്. ഓരോ മണ്ഡലത്തിലേക്കും 23 ശതമാനം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 33 ശതമാനം വിവിപാറ്റും മെഷീനും അധികമായി വിതരണം ചെയ്തു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ 1530 പോളിംഗ് ബൂത്തുകളിലായി 1896 കണ്‍ട്രോള്‍ യൂണിറ്റും 1896 ബാലറ്റ് യൂണിറ്റും 2037 വിവിപാറ്റുകളുമാണ് വിതരണം ചെയ്തത്. തിരുവല്ല നിയമസഭാ മണ്ഡലത്തിലെ 331 പോളിംഗ് ബൂത്തുകളിലേക്ക് 386 കണ്‍ട്രോള്‍ യൂണിറ്റും 386 ബാലറ്റ് യൂണിറ്റും 414 വിവിപാറ്റ് യൂണിറ്റുമാണ് വിതരണം…
Read Moreവിഭാഗം: election 2021
ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ മാത്രം
ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ ആയിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് പുതിയ സമയക്രമം. മറ്റ് നിയമസഭാ മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില് നാലു പത്രികകള് കൂടി സമര്പ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില് (മാര്ച്ച് 15) സമര്പ്പിച്ചത് നാലു പത്രികകള്. കോന്നി നിയോജക മണ്ഡലത്തില്‍ രണ്ട്, ആറന്മുള, തിരുവല്ല നിയോജക മണ്ഡലങ്ങളില്‍ ഓരോ പത്രികയുമാണ് സമര്പ്പിച്ചത്. കോന്നി നിയോജക മണ്ഡലത്തില്‍ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ രണ്ടു സെറ്റ് പത്രികകള് റിട്ടേണിംഗ് ഓഫീസറിനു സമര്പ്പിച്ചു. ആറന്മുള നിയോജക മണ്ഡലത്തില്‍ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥി വീണാ കുര്യാക്കോസ്, തിരുവല്ലയില് സ്വതന്ത സ്ഥാനാര്‍ത്ഥി കെ.കെ.സുരേന്ദ്രന്‍ എന്നിവരും ഓരോ സെറ്റ് പത്രിക വീതവും സമര്പ്പിച്ചു. കോന്നി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.കെ യു ജനീഷ് കുമാർ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പ്രവർത്തകരോടൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത് . കോന്നി നിയോജക മണ്ഡലം ഉപ വരണാധികാരി ടി.വിജയകുമാറിനാണ് പത്രിക കൈമാറിയത് .രണ്ട് സെറ്റ് പത്രികയാണ് നൽകിയത്. പ്രമാടം പഞ്ചായത്ത് ഗ്രാമ…
Read Moreനേമത്തില്‍ നട്ടെല്ല് ഉള്ള ആണ്‍കുട്ടിയായി മുരളീധരന്‍
കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവും 2019 മുതൽ വടകരയിൽ നിന്നുള്ള ലോക്സഭാംഗവുമാണ് കെ. മുരളീധരൻ (ജനനം: 14 മെയ് 1957) കെ.പി.സി.സിയുടെ മുൻ പ്രസിഡണ്ടായിരുന്ന കെ. മുരളീധരൻ, മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ. കരുണാകരന്റെ മകനാണ്. കോന്നി വാര്‍ത്ത : കോണ്‍ഗ്രസ്സിലെ നട്ടെല്ല് ഉള്ള ആണ്‍ കുട്ടി . കെ മുരളീധരന്‍ തന്നെ . ജനകീയര്‍ എന്ന് മേനി പറഞ്ഞു നടന്ന ഉമ്മന്‍ ചാണ്ടി ,രമേഷ് ചെന്നിത്തല ആദിയായവര്‍ സ്വന്തം മണ്ഡലം വിട്ട് മല്‍സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്ന് സ്വയം അറിയാവുന്നത് കൊണ്ട് നേമം എന്ന് കേട്ടപ്പോള്‍ വാലും ചുരുട്ടി മാളത്തില്‍ ഒളിച്ചു . അവിടെയാണ് കെ മുരളീധരന്‍ എന്ന കെ കരുണാകരന്‍റെ മകന്‍ നട്ടെല്ല് നിവര്‍ത്തി നേമം മണ്ഡലത്തില്‍ വിജയിച്ച് വരാം എന്നുള്ള ആത്മ ധൈര്യം പ്രകടിപ്പിച്ചതും അവിടെ സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തതും . കെ കരുണാകരനെ പ്രിയ പുത്രന്‍ കെ മുരളീധരനെ മുഖ്യ മന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണം . കെ കരുണാകരന്‍ എന്ന കൂര്‍മ്മ…
Read Moreവ്യക്തിപരമായി വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി: കെ സുരേന്ദ്രന്‍
കോന്നി വാര്‍ത്ത : നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍(കോന്നി , മഞ്ചേശ്വരം) മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത് വര്‍ധിച്ച ആത്മവിശ്വാസമുള്ളതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ . രണ്ടും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. ജനങ്ങളിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നതെന്നും രണ്ട് മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട സീറ്റാണ് മഞ്ചേശ്വരം.വ്യക്തിപരമായി വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി. പ്രത്യേകിച്ച് ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെ പേരില്‍ വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി . രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുക എന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. സംസ്ഥാനത്തും പുതിയ കാര്യമല്ല.
Read Moreമഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് രാജി വച്ചു; തല മുണ്ഡനം ചെയ്ത് പ്രതിഷേധം
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. തന്റെ രാജി അവര്‍ പ്രഖ്യാപിച്ചു. കോട്ടയം ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും അടക്കം തന്റെ ആഗ്രഹം പങ്കുവച്ചിരുന്നു. തന്റെ പേര് പല സാധ്യത പട്ടികയിലും വന്നിരുന്നു. എന്നാല്‍ പാര്‍ലമെന്റ്- നിയമസഭ തെരഞ്ഞെടുപ്പില്‍ പേര് വന്ന് പോവാറേയുള്ളെന്നും അവര്‍ ചൂണ്ടിക്കാട്ടി. കെപിസിസി ആസ്ഥാനത്ത് വച്ച് അവര്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. പാര്‍ട്ടി സ്ത്രീകളെ പരിഗണിക്കാത്തതില്‍ തലമുടിയുടെ ഒരു ഭാഗവും രാജ്യത്തെയും സംസ്ഥാനത്തെയും സ്ത്രീകളെ പരിഗണിക്കാത്ത നയങ്ങള്‍ക്ക് എതിരെ മറ്റൊരു ഭാഗവും മുറിക്കുമെന്നായിരുന്നു പ്രഖ്യാപനം.
Read Moreകോന്നി മണ്ഡലം ആര്‍ക്കൊപ്പം ( LDF, UDF, NDA )
കോന്നി മണ്ഡലം ആര്‍ക്കൊപ്പം ( LDF UDF NDA ) [IT_EPOLL id=”17292″][/IT_EPOLL] കോന്നിയുടെ ജനകീയ എം എല്‍ എ ആരെന്ന് ഇന്ന് അറിയാം . അഡ്വ കെ യു ജനീഷ് കുമാര്‍ (എല്‍ ഡി എഫ് ) റോബിന്‍ പീറ്റര്‍ (യു ഡി എഫ് ) കെ സുരേന്ദ്രന്‍ ( എന്‍ ഡി എ ) എന്നിവര്‍ തമ്മില്‍ ആയിരുന്നു പ്രധാന മല്‍സരം . ഇവരില്‍ ആരാണ് ജനകീയന്‍ എന്ന് മണ്ഡലത്തിലെ ജനം വിധി എഴുതി . ഇന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോന്നി എം എല്‍ എ ആരെന്ന് അറിയാം . (എല്‍ ഡി എഫ് ) അഡ്വ. കെ.യു ജനീഷ് കുമാര്‍ (വിലാസം:-കാലായില്‍ വീട്, സീതത്തോട് പി.ഒ,പത്തനംതിട്ട വയസ്:-37 (ജനനം:-1983 ഏപ്രില്‍ 10) വിദ്യാഭ്യാസ യോഗ്യത:- സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം, എല്‍എല്‍ബി. സി.പി.ഐ.എം പത്തനംതിട്ട…
Read Moreകോന്നിയുടെ ചിത്രം തെളിഞ്ഞു : ത്രികോണ മല്‍സരം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇനി ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ . മൂന്ന് പ്രമുഖ മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പ്രബല ശക്തിയാണ് . കോന്നിയില്‍ ത്രികോണ മല്‍സരത്തിന് തുടക്കം എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ കെ യു ജനീഷ് കുമാര്‍ , യു ഡി എഫില്‍ നിന്നും റോബിന്‍ പീറ്റര്‍ , എന്‍ ഡി എയില്‍ നിന്നും കെ സുരേന്ദ്രന്‍ എന്നിവര്‍ ആണ് പ്രധാന മല്‍സരം . കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍ കെ യു ജനീഷ് കുമാര്‍ വിജയിച്ച മണ്ഡലം . 23 വര്‍ഷത്തിന് ശേഷം യു ഡി എഫില്‍ നിന്നും എല്‍ ഡിഎഫ് മണ്ഡലം പിടിച്ചെടുത്തു . അതേ മണ്ഡലം എല്‍ ഡി എഫില്‍ നിന്നും യു ഡി എഫ് പിടിച്ചെടുക്കും എന്ന വാശിയിലാണ് യു ഡി എഫ് . ഇരു മുന്നണികള്‍ക്കും…
Read Moreപി മോഹന്‍ രാജ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്‍റ് പി മോഹന്‍ രാജ് രാജി വെച്ചു . കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ വഞ്ചിച്ചതായി പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്‍റ് പി മോഹന്‍ രാജ് . ആറന്‍മുളയില്‍ സ്ഥാനാര്‍ഥിയാക്കുമെന്നുള്ള വാഗ്ദാനം പാര്‍ട്ടി പാലിച്ചില്ല . തന്നെ പറഞ്ഞു ചതിച്ച പാര്‍ട്ടിയോടൊപ്പം ഇനി നില്‍ക്കില്ല . കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങുന്നു . കോന്നിയോ ആറന്‍മുളയോ കിട്ടുമെന്ന് കരുതി . രണ്ടു മണ്ഡലത്തില്‍ നിന്നും ഒഴിവാക്കി . കഴിഞ്ഞ കോന്നി ഉപ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും ചേര്‍ന്നാണ് തന്നെ തോല്‍പ്പിച്ചത് എന്നും പി മോഹന്‍ രാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
Read Moreകോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു : കോന്നിയില്‍ റോബിന്‍ പീറ്റര്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു . കോന്നിയില്‍ റോബിന്‍ പീറ്ററാണ് യു ഡി എഫ് സ്ഥാനാര്‍ഥി .ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചിരുന്നു . നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷന്‍ മെംബറും ഡി സി സി വൈസ് പ്രസിഡന്‍റുമാണ് . കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 25 വയസ് മുതൽ 50 വയസുവരെയുള്ള 46 പേർക്കാണ് പട്ടികയിൽ ഇടം നൽകിയിരിക്കുന്നത്. 50 വയസിനും 61 വയസിന് മുകളിലുള്ള 22 പേർക്കും, 60നും 70 നും മധ്യേ പ്രായമുള്ള 15 പേർക്കും 70 വയസിന് മുകളിലുള്ള മൂന്ന് പേർക്കും പട്ടികയിൽ ഇടം നൽകി. പുതുമുഖങ്ങൾക്കാണ് പട്ടികയിൽ സ്ഥാനാർത്ഥി പട്ടികയുടെ പൂർണ രൂപം : ഉദുമ- ബാലകൃഷ്ണൻ…
Read More