ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അയ്യപ്പ സംഗമം നടത്താമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി നിർദേശിച്ച നിയന്ത്രണങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. ഒരു ദിവസത്തെ സംഗമം എന്തിന് വിവാദമാക്കുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു.ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആഗോള അയ്യപ്പ സംഗമം നടത്താൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നൽകിയ മൂന്ന് ഹർജികളാണ് തള്ളിയത്.
Read Moreവിഭാഗം: Editorial Diary
National Award-Winning Film ‘Chalo Jeete Hain’ Set for Special Nationwide Re-release
konnivartha.com: National Award-winning film “Chalo Jeete Hain”—a moving cinematic tribute to Swami Vivekananda’s philosophy “Bas wahi jeete hain, jo doosro ke liye jeete hain” (Only those are truly successful who live for others)—is set for a special re-release across India from September 17 to October 2, 2025. The critically acclaimed film, among the most viewed short films of 2018, will be screened in lakhs of schools and nearly 500 cinema halls nationwide, including PVRInox, Cinepolis, Rajhans and Miraj. Inspiring Young Minds To mark the re-release, the ‘Chalo Jeete Hain:…
Read More‘ചലോ ജീത്തേ ഹേ ‘ രാജ്യവ്യാപകമായി റീ-റിലീസ് ചെയ്യുന്നു
ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്രം ‘ചലോ ജീത്തേ ഹേ ‘ രാജ്യവ്യാപകമായി റീ-റിലീസ് ചെയ്യുന്നു ദേശീയ അവാർഡ് നേടിയ ചലച്ചിത്രം “ചലോ ജീത്തേ ഹേ” — “ബസ് വഹീ ജീത്തെ ഹേ, ജോ ദൂസ്രോ കേ ലിയേ ജീത്തേ ഹേ” (മറ്റുള്ളവർക്കായി ജീവിക്കുന്നവരാണ് യഥാർത്ഥത്തിൽ വിജയിക്കുന്നവർ) എന്ന സ്വാമി വിവേകാനന്ദന്റെ തത്ത്വചിന്തയ്ക്കുള്ള ഹൃദയസ്പർശിയായ ചലച്ചിത്രാവിഷ്കാരമാണ്. 2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി ഇത് പ്രത്യേക റീ-റിലീസിന് ഒരുങ്ങുന്നു. 2018ൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ഷോർട്ട് ഫിലിമുകളിലൊന്നും നിരൂപക പ്രശംസ നേടിയതുമായ ഈ ചിത്രം, ലക്ഷക്കണക്കിന് സ്കൂളുകളിലും രാജ്യത്തുടനീളം പിവിആർ ഐനോക്സ്, സിനീപോളിസ്, രാജ്ഹൻസ്, മിറാജ് എന്നിവയുൾപ്പെടെ ഏകദേശം 500 സിനിമാ ശാലകളിലും പ്രദർശിപ്പിക്കും. യുവമനസ്സുകൾക്ക് പ്രചോദനാത്മകം റീ-റിലീസിനോടനുബന്ധിച്ച് ‘ചലോ ജീത്തേ ഹേ : സേവാ കാ സമ്മാൻ’ എന്ന പ്രത്യേക പരിപാടിക്കും…
Read Moreഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ; മാധ്യമപ്രവർത്തകർക്ക് എ.ഐ ശിൽപ്പശാല
‘മാധ്യമങ്ങൾ നേരിന് മാധ്യമങ്ങൾ സമാധാനത്തിന്’ എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള – 2025 തിരുവനന്തപുരം ടാഗോർ തീയറ്റർ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, മാനവീയം വീഥി എന്നിവിടങ്ങളിലായി സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരുടെ സഹകരണത്തോടെയാണ് ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളിൽ നിലവിൽ ജോലി ചെയ്യുന്ന 50 മാധ്യമ പ്രവർത്തകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സെപ്തംബർ 30, ഒക്ടോബർ 1 തീയതികളിൽ ശിൽപ്പശാല നടത്തുന്നു. താത്പര്യമുള്ള മാധ്യമപ്രവർത്തകർ https://forms.gle/uPG6bT51wij8bCq49 എന്ന ലിങ്ക് വഴി സെപ്തംബർ 25 ന് വൈകീട്ട് അഞ്ച് മണിക്കകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് : 0484- 2422275, 0471-2726275, 9633525585
Read Moreസംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുക്കൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിർമിച്ച മികച്ച പച്ചത്തുരുത്തുകൾക്കുള്ള പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണ രംഗത്ത് കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പുരസ്‌കാരങ്ങൾ പ്രചോദനമായി മാറട്ടെയെന്നും പുരസ്‌കാര ജേതാക്കളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയായിത്തീരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ലോക ഓസോൺ ദിനമാണ്. ഓസോൺ പാളിയെ സംരക്ഷിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ് ഹരിതാവരണ വർദ്ധനവ്. അതിനുതകുന്ന ഒരു പദ്ധതിയാണ് ‘പച്ചത്തുരുത്ത്’. ഈ പച്ചത്തുരുത്ത് പുരസ്‌കാരങ്ങൾ ലോക ഓസോൺ ദിനത്തിൽ തന്നെ വിതരണം ചെയ്യുന്നതിൽ തികഞ്ഞ ഔചിത്യ ഭംഗിയുണ്ട്. സവിശേഷമായ ഭൂപ്രകൃതിയുള്ള നാടാണ് കേരളം. ഒരു വശത്ത് പശ്ചിമഘട്ടം, മറുവശത്ത് വിശാലമായ തീരദേശം, അതാണ് നമ്മുടെ ഭൂ പ്രകൃതി.…
Read Moreപന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സ്ത്രീ കാമ്പയിന്‍ ആരംഭിച്ചു
konnivartha.com; പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്ത്രീ കാമ്പയിന്റെ ഉദ്ഘാടനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആരോഗ്യ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. മാര്‍ച്ച് എട്ട് വരെയാണ് കാമ്പയിന്‍. വൈസ് പ്രസിഡന്റ് റാഹേല്‍, അംഗങ്ങളായ വി.പി ജയാദേവി, ശ്രീവിദ്യ, മെഡിക്കല്‍ ഓഫീസര്‍ ഡോ. അയിഷ എസ് ഗോവിന്ദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ചു, പിഎച്ച്എന്‍ ലീജ, ജെഎച്ച്‌ഐ വിനോദ്, ജെപിഎച്ച്എന്‍ രേഖ, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreകോന്നി ഗ്രാമപഞ്ചായത്തുതല ‘സ്ത്രീ കാമ്പയിന്‍’ ഉദ്ഘാടനം ചെയ്തു
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തുതല ‘സ്ത്രീ കാമ്പയിന്‍’ ഉദ്ഘാടനം കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രസിഡന്റ് ആനി സാബു തോമസ് നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സേവനം, പരിശോധന എന്നിവ നല്‍കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ സേവനവും ബോധവല്‍ക്കരണവും നല്‍കും. ‘ആരോഗ്യമുള്ള സ്ത്രീ, ആരോഗ്യമുള്ള സമൂഹം’ എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. മാര്‍ച്ച് എട്ട് വരെയാണ് കാമ്പയിന്‍. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും സ്‌ക്രീനിങ് സംഘടിപ്പിക്കും. സ്ത്രീകളിലെ വിളര്‍ച്ച, പ്രമേഹം, രക്തസമ്മര്‍ദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ പരിശോധനയും ഫോളിക് ആസിഡ്, അയണ്‍, കാല്‍സ്യം ഗുളികകളുടെ വിതരണവും സ്ത്രീ ക്ലിനിക്കില്‍ നല്‍കും. ജെ.പി.എച്ച്.എന്‍, ജെ.എച്ച്.ഐ, എം.എല്‍.എസ്.പി, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്ലിനിക്കിനും അയല്‍ക്കൂട്ട സ്‌ക്രീനിംഗ് കാമ്പയിനും നേതൃത്വം നല്‍കും. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍…
Read Moreഅരുവാപ്പുലം ഏഴാം വാര്‍ഡില്‍ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
konnivartha.com: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടം പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എല്ലാ അങ്കണവാടിയും മികവിന്റെ കേന്ദ്രങ്ങളായി മാറിയതായി പ്രസിഡന്റ് പറഞ്ഞു. സ്വകാര്യ വ്യക്തിയില്‍ നിന്നും 2022 ല്‍ പഞ്ചായത്ത് വാങ്ങിയ വസ്തുവിലാണ് അങ്കണവാടി നിര്‍മിച്ചത്. പഞ്ചായത്തംഗം റ്റി.ടി സന്തോഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി.റ്റി അജോമോന്‍, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ബേബി, സ്ഥിരം സമിതി അംഗങ്ങളായ വി. ശ്രീകുമാര്‍, പി. സിന്ധു, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീലത, വി.കെ രഘു, എസ്.ബാബു, മിനി രാജീവ്, സ്മിത സന്തോഷ്, ജി. ശ്രീകുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ സുധീഷ്, മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാതോമസ്, എഎല്‍എംസി അംഗങ്ങളായ കെ.പി തോമസ്, പി.കെ സുരേന്ദ്രന്‍ , കെ. ഉണ്ണി, ദിവ്യ, സുജാത സുരേഷ് എന്നിവര്‍ പങ്കെടുത്തു.
Read Moreകേരളത്തില്‍ സ്വര്‍ണ്ണ വില വെട്ടിത്തിളങ്ങുന്നു( 16/09/2025 )
konnivartha.com: 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം)11,105 രൂപ:22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹10,260 രൂപ,18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹8,395 രൂപയുമാണ് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് (24 കാരറ്റ് ) 11,105 രൂപ: വില വെട്ടിതിളങ്ങുന്നു.സാധാരണക്കാരെ ആശങ്കപ്പെടുത്തി സ്വര്‍ണവില അനുദിനം റെക്കോഡ് തിരുത്തി മുന്നേറുകയാണ്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണ വില ഉയര്‍ന്നതോടെ കേരളത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് വില ഉയര്‍ന്നു . ഒരു ഗ്രാം സ്വര്‍ണ്ണത്തിനു നികുതി,ജി എസ് ടി,പണിക്കൂലിയടക്കം 11,105 രൂപ വിലയെത്തി . ഒരു പവന് 88,825 രൂപ. സ്വര്‍ണ്ണത്തിനു കേരളത്തില്‍ വില നിശ്ചയിക്കുന്ന സംഘടനയുടെ ഇന്നത്തെ വിലയനുസരിച്ച് ആണ് സ്വര്‍ണ്ണക്കടയില്‍ വില്‍പ്പന നടക്കുന്നത് .സ്വര്‍ണം ഒരു ഉത്പന്നം മാത്രമായതിനാല്‍ സര്‍ക്കാരിന് വില നിശ്ചയിക്കാനാവില്ല. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് വര്‍ഷങ്ങളായി സ്വര്‍ണ്ണത്തിനു…
Read Moreഈജിപ്തിലെ കെയ്‌റോയിൽ അന്താരാഷ്ട്ര കാർഷിക പ്രദർശനമേള നടന്നു
ഈജിപ്തിലെ കെയ്‌റോയിൽ നടക്കുന്ന സഹാറ അന്താരാഷ്ട്ര കാർഷിക പ്രദർശനമേളയുടെ 37-ാമത് പതിപ്പിൽ, ‘ഇന്ത്യൻ കയർ പവലിയൻ’, ഈജിപ്തിലെ ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു. 2025 സെപ്റ്റംബർ 14 മുതൽ 16 വരെ കെയ്‌റോയിലെ ഈജിപ്ത് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് (ഇഐഇസി) അന്താരാഷ്ട്ര കാർഷിക പ്രദർശനമേള സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ, ഈജിപ്തിലെ ഇന്ത്യൻ അംബാസഡർ സുരേഷ് കെ. റെഡ്ഡി ഇന്ത്യൻ കയർ പവലിയൻ ഉദ്ഘാടനം ചെയ്യുകയും കയർ സംരംഭകരുടെ സ്റ്റാളുകൾ സന്ദർശിച്ച് അവരുമായി സംവദിക്കുകയും ചെയ്തു. ഈജിപ്തിലെ ഇന്ത്യൻ എംഎസ്എംഇകളുടെ പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിക്കുകയും ഇന്ത്യൻ കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതി സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുള്ള വിലയേറിയ നിർദ്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.പുതിയ വിപണികൾ കണ്ടെത്താനും ആഗോളതലത്തിൽ സാന്നിധ്യം ശക്തിപ്പെടുത്താനും അദ്ദേഹം സംരംഭകരെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള പത്ത് സംരംഭകർ പ്രദർശനത്തിൽ പങ്കെടുത്തു. എംഎസ്എംഇ മന്ത്രാലയ ഡയറക്ടറും കയർ ബോർഡ്സെക്രട്ടറിയുമായ അരുൺ ജ്ഞാനശേഖരൻ…
Read More