konnivartha.com/കോന്നി : പൗരന്‍റെ അവകാശമായ വോട്ടവകാശം വെട്ടിമാറ്റപ്പെടുന്ന കാലം ജനാധിപത്യം അപമാനിക്കപ്പെടുന്ന കെട്ടകാലമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ആരോപിച്ചു. വോട്ട് മോഷണത്തിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് എ ഐ സി സി ആരംഭിച്ച അഞ്ച് കോടി ഒപ്പുശേഖരണത്തിൻ്റെ ഭാഗമായി കോന്നി മണ്ഡലം കമ്മിറ്റി നടത്തിയ വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ മണ്ഡലം തല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു റോബിൻ പീറ്റർ. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. എലിസബത്ത് അബു, ദീനാമ്മ റോയി, എസ്. സന്തോഷ്കുമാർ, അഡ്വ റ്റി.എച്ച് സിറാജുദ്ദീൻ, റോജി എബ്രഹാം, എബ്രഹാം വാഴയിൽ, ജി. ശ്രീകുമാർ, അസീസ് കുട്ടി, രാജീവ് മള്ളൂർ, അനിസാബു, സലാം കോന്നി, തോമസ് കാലായിൽ, സി. കെ ലാലു, നിഷ അനീഷ്, സൗദ റഹിം, സുലേഖ വി നായർ,…
Read Moreവിഭാഗം: Editorial Diary
കേരള ടൂറിസത്തിന്റെ ‘യാനം’ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒക്ടോബറിൽ
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് ‘യാനം’ എന്ന പേരിൽ ലിറ്ററേച്ചർ ഫെസ്റ്റിവെൽ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല ക്ലിഫിലെ രംഗകലാകേന്ദ്രത്തിൽ നടക്കും. സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോർത്തിണക്കിയാണ് കേരളം പുതിയ ഉദ്യമത്തിന് തുടക്കമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതൽ അടയാളപ്പെടുത്തുവാനാണ് ലിറ്ററേച്ചർ ഫെസ്റ്റിവെലിലൂടെ ഉദ്ദേശിക്കുന്നത്. പരമ്പരാഗത സാഹിത്യോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായ പരിപാടിയാണ് ‘യാനം’. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആൻഡ് മൈസ് ടൂറിസം കോൺക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോൺക്ലേവ് തുടങ്ങി വ്യത്യസ്തമായ സമ്മേളനങ്ങൾ സംസ്ഥാന ടൂറിസം വകുപ്പ് ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. ഈ മാതൃകയിൽ ടൂറിസം പ്രചാരണത്തിനായി അടുത്തതായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ലിറ്ററേച്ചർ ഫെസ്റ്റിവെൽ. ഇത്തരമൊരു…
Read Moreലഹരി വിരുദ്ധ ബോധവൽക്കരണവുമായി മാജിക് ഷോ
konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അടിമാലി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി മാജിക് ഷോ സംഘടിപ്പിച്ചു. മജീഷ്യൻ ആർ. സി ബോസ് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ ശോഭ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്, സി.ബി.സി ഉദ്യോഗസ്ഥ ഹനീഫ് എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 26 വരെ അടിമാലി ഗ്രാമപഞ്ചായത്ത് ടൗൺഹാളിൽ സംഘടിപ്പിച്ചിട്ടുള്ള ഗവൺമെൻ്റ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് മാജിക് സംഘടിപ്പിച്ചത്.
Read Moreമാധ്യമ ശില്പശാല ഇന്ന് പത്തനംതിട്ടയിൽ നടക്കും
konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിലെ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്പശാല -വാർത്താലാപ് ഇന്ന് (2025 സെപ്റ്റംബർ 25 ന് ) നടക്കും. പത്തനംതിട്ട എവർഗ്രീൻ കോണ്ടിനൻ്റലിൽ നടക്കുന്ന പരിപാടി രാവിലെ പത്തിന് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പിഐബി കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിക്കും. പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ ബോബി എബ്രഹാമിനെ ചടങ്ങിൽ ആദരിക്കും. പിഐബി ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് മാത്യു സ്വാഗതം ആശംസിക്കും. പ്രസ്സ് ക്ലബ് സെക്രട്ടറി വൈശാഖൻ ജി കൃതജ്ഞത രേഖപ്പെടുത്തും. സമൂഹ മാധ്യമത്തിന്റെ കാലഘട്ടത്തിൽ വാർത്താ റിപ്പോർട്ടിംഗിനുള്ള നിർമിതബുദ്ധി ഉപകരണങ്ങൾ…
Read Moreസംസ്ഥാന സ്‌കൂൾ കായിക മേള: സംഘാടക സമിതി ഓഫീസ് തുറന്നു
സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സംഘാടക സമിതി ഓഫീസ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ കായിക മേളയ്ക്ക് ഇന്നത്തെ സമൂഹത്തിൽ നിറവേറ്റാനുള്ള ഉത്തരവാദിത്തം വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവുമധികം കുട്ടികൾ പങ്കെടുക്കുന്ന സംസ്ഥാന കായികമേളയാണ് കേരളത്തിൽ നടക്കുന്ന സ്‌കൂൾ കായികമേള. സമൂഹത്തിൽ പടരുന്ന ലഹരി വിപത്തും, ഡിജിറ്റൽ ഗെയിമുകളുടെ ഉപയോഗവും കുറയ്ക്കാൻ ഇത്തരം കായികമേളയിലൂടെ കായികപരമായ താൽപര്യം വിദ്യാർത്ഥികളിൽ വർദ്ധിപ്പിക്കണം. ചെറുപ്പത്തിലെ കായിക മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ തോൽക്കാൻ കൂടി പഠിക്കുകയാണ്. തോൽവിയിൽ നിന്ന് മാനസികമായി അതിജീവിക്കാനുള്ള ശേഷി കായികമത്സരങ്ങളിലൂടെ കുട്ടികൾക്ക് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു കേരള സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇക്കൊല്ലം മുതൽ മുഖ്യമന്ത്രിയുടെ സ്വർണ്ണ കപ്പ് സമ്മാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇത് ജില്ലകൾ…
Read Moreപാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി: ടെണ്ടർ നടപടികൾ പൂർത്തിയായി
കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാർട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടർ നടപടികൾ കേരളം പൂർത്തിയാക്കി. ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡും (ഡിബിഎൽ) പിഎസ്‌പി പ്രോജെക്ടസ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭത്തിനാണ് നിർമ്മാണക്കരാർ. കഴിഞ്ഞ വർഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി – സ്മാർട്ട് സിറ്റി പദ്ധതികളിൽ അടിസ്ഥാനസൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. ജിഎസ്ടി ഉൾപ്പടെ 1316.13 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും. ആകെ 3,600 കോടിയോളം രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയാണ് പാലക്കാട് സ്മാർട് സിറ്റി. ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടു വർഷം മുൻപുതന്നെ കിഫ്ബി വഴി സംസ്ഥാന സർക്കാർ 1,489 കോടി രൂപ ചെലവിട്ടിരുന്നു. 1,450 ഏക്കർ ഭൂമിയാണ് ഇതിനോടകം ഏറ്റെടുത്തിട്ടുള്ളത്. നിലവിൽ…
Read More2026-ലെ ഏഷ്യൻ ഗെയിംസിലേക്കുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പുറത്തിറക്കി
മെഡൽ നേടാൻ യഥാർത്ഥ സാധ്യതയുള്ള കായികതാരങ്ങളെ മാത്രമേ ബഹുകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പരിഗണിക്കൂ എന്ന് ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട്, സുതാര്യവും നീതിയുക്തവുമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായി 2026-ലെ ഏഷ്യൻ ഗെയിംസിലും മറ്റ് ബഹു-കായിക മത്സരങ്ങളിലും പങ്കെടുക്കുന്നതിനുള്ള കായികതാരങ്ങളുടേയും ടീമുകളുടേയും തിരഞ്ഞെടുപ്പ് സംബന്ധിച്ച മാനദണ്ഡങ്ങൾ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം പുറത്തിറക്കി. ഏഷ്യൻ ഗെയിംസ്, പാരാ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഇൻഡോർ ഗെയിംസ്, ഏഷ്യൻ ബീച്ച് ഗെയിംസ്, യൂത്ത് ഒളിമ്പിക്സ്, ഏഷ്യൻ യൂത്ത് ഗെയിംസ്, കോമൺവെൽത്ത് യൂത്ത് ഗെയിംസ് തുടങ്ങിയ ബഹു-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങളാണ് ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നത്. അളക്കാവുന്നതും അല്ലാത്തതുമായ മത്സരങ്ങൾക്ക് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഒളിമ്പിക്സ് ഒഴികെയുള്ള മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിൽ കായികതാരങ്ങൾ, ടീമുകൾ എന്നിവയുടെ പങ്കാളിത്തം അതത് അന്താരാഷ്ട്ര ഫെഡറേഷനുകൾ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങൾ…
Read Moreകേന്ദ്ര മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ ( 24/09/2025 )
രാജ്യത്ത് മെഡിക്കൽ ബിരുദാനന്തര, ബിരുദ വിദ്യാഭ്യാസ ശേഷി വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്ത്, നിലവിലുള്ള സംസ്ഥാന/കേന്ദ്ര ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾ, പി.ജി. സ്ഥാപനങ്ങൾ, ഗവണ്മെന്റ് ആശുപത്രികൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ (CSS) മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, അംഗീകാരം നൽകി. ഇതിലൂടെ 5,000 പി.ജി. സീറ്റുകൾ വർദ്ധിപ്പിക്കാനും, നിലവിലുള്ള ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾ നവീകരിച്ച് 5,023 എം.ബി.ബി.എസ്. സീറ്റുകൾ കൂടി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ഒരു സീറ്റിന് 1.50 കോടി രൂപയുടെ വർദ്ധിപ്പിച്ച ചെലവ് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ പദ്ധതികൾ ഇനി പറയുന്നവയ്ക്ക് സഹായകമാകും: ബിരുദ തലത്തിലെ മെഡിക്കൽ വിദ്യാഭ്യാസ ശേഷി ഗണ്യമായി വർദ്ധിപ്പിക്കും. കൂടുതൽ പി.ജി. സീറ്റുകൾ സൃഷ്ടിക്കുന്നതിലൂടെ വിദഗ്ധ ഡോക്ടർമാരുടെ ലഭ്യത ഉറപ്പാക്കും. ഗവണ്മെന്റ് മെഡിക്കൽ സ്ഥാപനങ്ങളിൽ പുതിയ…
Read More64-ാമത് ദേശീയ കലാപ്രദർശനത്തിന്റെ അവാർഡ്‌ദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു
ലളിത് കലാ അക്കാദമി സംഘടിപ്പിച്ച 64-ാമത് ദേശീയ കലാപ്രദർശനത്തിന്റെ അവാർഡ് ദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുത്തു. ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി എല്ലാ അവാർഡ് ജേതാക്കളെയും അഭിനന്ദിക്കുകയും അവരുടെ സൃഷ്ടികൾ മറ്റ് കലാകാരന്മാർക്ക് പ്രചോദനമേകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ പാരമ്പര്യത്തിൽ, കലയെ വളരെക്കാലമായി ഒരു ആത്മീയ പരിശീലനമായി കണക്കാക്കുന്നുവെന്നും, കല സൗന്ദര്യാസ്വാദനത്തിന്റെ ഒരു മാധ്യമം മാത്രമല്ല, നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുന്നതിനും കൂടുതൽ സംവേദിയായ ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നതിനുമുള്ള ശക്തമായ ഉപകരണം കൂടിയാണ് എന്നും രാഷ്‌ട്രപതി പറഞ്ഞു. കലാകാരന്മാർ അവരുടെ ആശയങ്ങൾ, ദർശനം, ഭാവന എന്നിവയിലൂടെ ഒരു പുതിയ ഇന്ത്യയുടെ മാതൃക അവതരിപ്പിക്കുന്നുവെന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. കലാകാരൻമാർ അവരുടെ സമയവും ഊർജ്ജവും വിഭവങ്ങളും കലാസൃഷ്ടിക്കായി നിക്ഷേപിക്കുന്നുവെന്നും, ഇവയ്ക്ക് ന്യായമായ വില ലഭിക്കുന്നത് കലാകാരന്മാരെയും കലയെ ഒരു തൊഴിലായി പിന്തുടരാൻ ആഗ്രഹിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുമെന്നും…
Read Moreകളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി
പദ്ധതി എച്ച്.എം.ടി യിൽ നിന്ന് ഏറ്റെടുക്കുന്ന 27 ഏക്കർ ഭൂമിയിൽ; പ്രാരംഭ നടപടികൾക്ക് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. എച്ച്. എം.ടി യുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. 2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാർഷികയോഗത്തിൻ്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിൻ്റെ ഭാഗമായി നിയമവകുപ്പ് മന്ത്രി പി. രാജീവിന്റെയും ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരുടേയും നേതൃത്വത്തില്‍ കളമശ്ശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയത്. കേരള ഹൈക്കോടതി…
Read More