കോന്നി പഞ്ചായത്ത് “വെട്ടം “പദ്ധതി: കൊന്നപ്പാറ പള്ളി ജംഗ്ഷനില്‍ മിഴിപൂട്ടി

  konnivartha.com: കോന്നി പഞ്ചായത്ത് 2020-21 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി തണ്ണിത്തോട് റോഡില്‍ കൊന്നപ്പാറ പള്ളി ജംഗ്ഷനില്‍ സ്ഥാപിച്ച എല്‍ ഇ ഡി മിനി ലൈറ്റ് വളരെക്കാലമായി പ്രവർത്തിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതി ഉന്നയിച്ചു . കൊന്നപ്പാറ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയുടെ സമീപം ഉള്ള എല്‍ ഇ ഡി മിനി ലൈറ്റ് രണ്ടര വര്‍ഷമായി പ്രകാശം ചൊരിഞ്ഞിട്ടു എന്ന് ആണ് നാട്ടുകാര്‍ അറിയിച്ചത് . ഏഴ് അഞ്ച് വാര്‍ഡുകളിലെ പൊതു ജനത്തിന് ഉപകാരപ്പെടുവാന്‍ വേണ്ടി സ്ഥാപിച്ച ഈ “പ്രസ്ഥാനം ” ഒന്ന് രണ്ടു വര്‍ഷം പ്രകാശം ചൊരിഞ്ഞു .ഒരു രാത്രിയില്‍ വെളിച്ചം കെട്ടു .അറ്റകുറ്റപ്പണികള്‍ ചെയ്തു വെളിച്ചം നല്‍കാം എന്ന് പറഞ്ഞവര്‍ പിന്നീട് ഇക്കാര്യം മറന്നു . അക്കാര്യം ഓര്‍ക്കണം എന്ന് പ്രദേശവാസികള്‍ പറയുന്നു . ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്ന “ഇത്തരം വസ്തുക്കള്‍ “പിന്നീട് കാഴ്ചവസ്തുക്കളായിമാറുന്ന…

Read More

കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ ഇനി ക്വിയർ സൗഹൃദം

  കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങൾ ക്വിയർ സൗഹൃദമായി മാറ്റുന്നതിന്റെ ആദ്യ ഘട്ടം എറണാകുളം ജനറൽ ആശുപത്രി ക്വിയർ സൗഹൃദ ആശുപത്രിയായി പ്രഖ്യാപിച്ചു കൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികൾ ഉൾപ്പെടെയുള്ള ക്വിയർ സമൂഹത്തെ പൊതുആരോഗ്യ സംവിധാനത്തിന്റെ ഭാഗമായി മാറ്റുക, ആരോഗ്യസേവനങ്ങൾ വേർതിരിവില്ലാതെ എല്ലാവർക്കും ലഭ്യമാക്കുക, ആരോഗ്യസ്ഥാപനങ്ങളും ജീവനക്കാരെയും ക്വിയർ സൗഹൃദമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആരോഗ്യസ്ഥാപനങ്ങൾ ക്വിയർ സൗഹൃദ ആരോഗ്യകേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ട്രാൻസ്ജെൻഡർ, ഇന്റർസെക്‌സ് വ്യക്തികൾ ഉൾപ്പെടെയുള്ള ക്വിയർ സമൂഹം നേരിടുന്ന ശാരീരിക, മാനസിക വെല്ലുവിളികൾ പരിഹരിക്കുന്നതിനും ആരോഗ്യസ്ഥാപനങ്ങളിലെ വിവിധ സേവനങ്ങൾ ക്വിയർ സമൂഹത്തിലേക്ക് കൃത്യമായി എത്തിക്കുക എന്നതിനായി ആരോഗ്യകേരളത്തിന്റെ നേതൃത്വത്തിൽ 2023 ൽ ഇടം ആരോഗ്യ ബോധവൽക്കരണ കാമ്പയിൻ ആരോഗ്യവകുപ്പ് ആരംഭിച്ചിരുന്നു. തുടർന്ന് നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ ആശമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക്…

Read More

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിപ്പുകള്‍

   തദ്ദേശസ്ഥാപന വോട്ടർപട്ടിക : എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട 2,83,12,458 വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ ലഭിക്കും. ചില വോട്ടർമാർക്ക് അവർ നൽകിയതുപ്രകാരമുള്ള കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ തിരിച്ചറിയൽകാർഡ് നമ്പർ (EPIC Number), 2015 മുതൽ വോട്ടർമാരായവർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ നമ്പർ, മറ്റുള്ളവർക്ക് തിരിച്ചറിയൽ നമ്പരൊന്നുമില്ലാത്ത രീതിയിലുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽ വോട്ടർമാരുടെ വിവരങ്ങൾ തയ്യാറാക്കിയിരുന്നത്. എന്നാൽ ഇനി എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. SEC എന്ന ഇംഗ്‌ളീഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേർന്നതാണ് സവിശേഷ തിരിച്ചറിയൽ നമ്പർ. തദ്ദേശസ്ഥാപന വോട്ടർപട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടർനപടികൾക്കും, അന്വേഷണങ്ങൾക്കും…

Read More

3 ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് 1.665 കോടി രൂപ അനുവദിച്ചു

  konnivartha.com:  :കോന്നി മണ്ഡലത്തിലെ 3 ആരോഗ്യ ഉപ കേന്ദ്രങ്ങൾക്ക് 1.665 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.പ്രമാടം കോട്ടയംകര,പ്രമാടം ഇളകൊള്ളൂർ,ഏനാദിമംഗലം കുറുമ്പകര എന്നീ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്കാണ് 55.5 ലക്ഷം രൂപ വീതം പുതിയ കെട്ടിടം ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനായി അനുവദിച്ചത്.ആരോഗ്യ കേരളം എൻജിനീയറിങ് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. പ്രവർത്തി ആരംഭിക്കുന്നതിനായി ആദ്യഘട്ടം തുകയായി 15.5 ലക്ഷം രൂപ വീതം ആരോഗ്യ കേരളം പത്തനംതിട്ടയുടെ അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട്.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് നിർമ്മാണം വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എ അറിയിച്ചു.

Read More

വിജയ്‌യുടെ റാലി: തിക്കിലും തിരക്കിലുംപെട്ട് 39 മരണം

  തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. ഇതിൽ 8 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു.   കുഴഞ്ഞു വീണ കുട്ടികളട‌ക്കം 107 പേർ ചികിത്സയിലുണ്ട്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്.മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്.തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പുലർച്ചെ കരൂരിലെത്തി.തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.   ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പരുക്കേറ്റു ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി.മതിയഴകനെതിരെ പൊലീസ് കേസെടുത്തു.…

Read More

അടൂര്‍ കെ.എസ്.ആര്‍.ടി.സി യാര്‍ഡ് നിര്‍മാണത്തിന് ഭരണാനുമതി

  konnivartha.com: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ ഓപ്പറേറ്റിങ് യാര്‍ഡ് നിര്‍മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.   നിര്‍വഹണ ചുമതലയുള്ള പൊതുമരാമത്ത് നിരത്ത് വിഭാഗവുമായി ബന്ധപ്പെട്ട് സാങ്കേതിക അനുമതി നടപടി പുരോഗമിക്കുന്നു. സമയബന്ധിതമായി ടെന്‍ഡറിങ് സാധ്യമാക്കുമെന്നും ഡെപ്യൂട്ടിസ്പീക്കര്‍ അറിയിച്ചു. ഡിപ്പോയില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിന് ഒരു കോടി രൂപയ്ക്കുളള അന്തിമ ഭരണാനുമതി അവസാന ഘട്ടത്തിലാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു.

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/09/2025 )

ശിശുദിനാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം  ( വര്‍ണോല്‍സവം 2025 )  വിപുലമായി സംഘടിപ്പിക്കാന്‍ എ.ഡി എം ബി ജ്യോതിയുടെ അധ്യക്ഷതയില്‍  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 18, 19 തീയതികളില്‍ ജില്ലാതല മല്‍സരങ്ങള്‍ കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും  കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സംഘടിപ്പിക്കും. ഇതേ വേദികളില്‍ ഒക്ടോബര്‍ 25 ന് ചിത്രരചനാ മത്സരങ്ങള്‍ നടക്കും. സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ എല്‍.പി / യു .പി / എച്ച് .എസ് / എസ്. എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് നേരിട്ട്  പങ്കെടുക്കാം. സ്‌കൂള്‍ തലങ്ങളിലെ പട്ടിക ഒക്ടോബര്‍ 15ന്  മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം . നവംബര്‍ 14ന് പത്തനംതിട്ടയില്‍ നടക്കുന്ന ശിശുദിന റാലിയില്‍ നഗര…

Read More

ശുചിത്വ സന്ദേശം നല്‍കി ജില്ലാ കലക്ടറുടെ ചിത്രവര

    കലക്ടറേറ്റ് വരാന്തയില്‍ വലിച്ചു കെട്ടിയ വെള്ള തുണിയില്‍ മനോഹര പൂചെടി ചിത്രം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വരച്ചിട്ടമ്പോള്‍ ജീവനക്കാരുടെ നിറഞ്ഞ കയ്യടി. സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കലക്ടറേറ്റില്‍ പത്തനംതിട്ട നഗരസഭ സംഘടിപ്പിച്ച ചിത്രരചന കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജില്ലാ കലക്ടറുടെ കരവിരുത്. മാത്യു ടി തോമസ് എംഎല്‍എ, എഡിഎം ബി ജ്യോതി, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, സംവിധായകന്‍ ഡോ.ബിജു, തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എ എസ് നൈസാം, പത്തനംതിട്ട നഗരസഭ സെക്രട്ടറി എ മുംതാസ്, തിരുവല്ല നഗരസഭ സെക്രട്ടറി കെ ദീപേഷ്, ജില്ലാ ടൗണ്‍ പ്ലാനര്‍ ജി അരുണ്‍, ക്ലീന്‍സിറ്റി മാനേജര്‍ എം പി വിനോദ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചിത്രചനയില്‍ പങ്കാളികളായി. രാവിലെ ആരംഭിച്ച കാമ്പയിന്‍ വൈകിട്ട് പൂര്‍ത്തിയാകുമ്പോള്‍ 15 മീറ്റര്‍ നീളമുള്ള ബാനറില്‍ തെളിഞ്ഞത്…

Read More

ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി: മന്ത്രി വീണാ ജോര്‍ജ്

  പത്തനംതിട്ട ജില്ലയിലെ ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023-24 വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് മുഖേന 20 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നാല് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്കാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തുക അനുവദിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 55 ലക്ഷം രൂപ വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1.43 കോടി രൂപ വീതവും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാല് കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിലൂടെ കൂടുതല്‍ വികസനം സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളായ മെഴുവേലി, പ്രമാടം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ കുറ്റപ്പുഴ, പുറമറ്റം, മല്ലപ്പുഴശ്ശേരി, പന്തളം തെക്കേക്കര, തോട്ടപ്പുഴശ്ശേരി എന്നിവയ്ക്ക് ഒരു കോടി 43 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. സാമൂഹിക…

Read More

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം നടന്നു

  konnivartha.com; ചെങ്ങന്നൂര്‍ -മാന്നാര്‍ റോഡില്‍ പരുമല ആശുപത്രി ജംഗ്ക്ഷനിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. ചുമത്ര മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഘടന രൂപരേഖ കാലതാമസമില്ലാതെ ലഭ്യമാക്കണം. ശ്രീവല്ലഭ ക്ഷേത്രം തെക്കേ നടപ്പാലം പുനര്‍നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ എംഎല്‍എ ഫണ്ട് വഴി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ അനുമതി ലഭിച്ചവ ഉടന്‍ പൂര്‍ത്തിയാക്കണം. വരട്ടാര്‍ പാലം – ഓതറ റോഡ്, നെടുമ്പ്രം പുതിയകാവ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ കെട്ടിടം എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നതായും എംഎല്‍എ അറിയിച്ചു. അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ വീടുകളിലും സ്ഥാപനങ്ങളിലും ജലസ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് അധ്യക്ഷന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. എല്ലാ വീടുകളിലും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതിന് തദ്ദേശവകുപ്പ്…

Read More