ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കാം

  ആധാർ പുതുക്കൽ: 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഇനി സൗജന്യം   konnivartha.com: അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update – MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). നേരത്തെ 5 മുതൽ 7 വരെയും 15 മുതൽ 17 വയസ്സുവരെയുള്ളവർക്കുമുള്ള നിർബന്ധിത പുതുക്കൽ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ, പുതിയ നിർദ്ദേശമനുസരിച്ച് 7 വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കും ഒരു നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കും. നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാറിന് എൻറോൾ ചെയ്യാം. 0-5 വയസ്സിൽ ബയോമെട്രിക്സ് ശേഖരിക്കാത്തതിനാൽ കുട്ടികൾക്ക് അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) നിർബന്ധമായും പുതുക്കേണ്ടതുണ്ട്.…

Read More

നവി മുംബൈയിൽ ”നോർക്കാ കെയർ കരുതൽ സംഗമം സംഘടിപ്പിക്കുന്നു

ഒക്ടോബർ 12 ന് konnivartha.com; പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പദ്ധതിയുടെ പ്രചരണാർത്ഥം മഹാരാഷ്ട്രയിലെ നവി മുംബൈയിൽ ”നോർക്കാ കെയർ കരുതൽ സംഗമം – സ്‌നേഹകവചം” സംഘടിപ്പിക്കുന്നു. പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർക്കുന്ന ”സ്‌നേഹകവചം” സംഗമം നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സഹായം ആവശ്യമായ പ്രവാസി കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനരീതി (Support Mechanism) രൂപപ്പെടുത്തുകയെന്നതും സ്‌നേഹകവചം” ലക്ഷ്യമിടുന്നു. സംഗമത്തിന്റെ ഭാഗമായി, മലയാളി സംഘടനകൾ നിർദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുബൈയിലെ 50 മലയാളി കുടുംബങ്ങൾക്ക് നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സാമ്പത്തിക സഹായം ”കെയർ ഫോർ മുബൈ” സന്നദ്ധ സംഘടന ചടങ്ങിൽ നൽകും. നവി മുംബൈ റമാഡ ഹോട്ടലിൽ (മില്ലേനിയം ബിസിനസ് പാർക്ക്,…

Read More

കണ്ണൂർ പൈതൃകോത്സവം ഒക്ടോബർ 15 മുതൽ

  konnivartha.com; കേരള പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പൈതൃകോത്സവം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ഒക്ടോബർ 15 മുതൽ 27 വരെ നടക്കും. പ്രഭാഷണങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ, ഭക്ഷ്യമേള, ക്വിസ് മത്സരങ്ങൾ, പൈതൃക പദയാത്ര എന്നിവയാണ് പൈതൃകോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നത്. കേരളം പിന്നിട്ട ഏഴുപതിറ്റാണ്ട് എന്ന വിഷയത്തിൽ അൻപതോളം വരുന്ന ഗ്രന്ഥശാലകളിൽനടക്കുന്ന പ്രഭാഷണ പരമ്പരയോടെയാണ് പൈതൃകോത്സവ പരിപാടികളുടെ തുടക്കം. ഒക്ടോബർ 23 മുതൽ 27 വരെ ഗാന്ധിജിയുടെ ജീവിതസന്ദർഭങ്ങളെ അടിസ്ഥാനമാക്കി മുരളി ചീരോത്ത്, പി.എൻ ഗോപീകൃഷ്ണൻ എന്നിവർ ക്യുറേറ്റ് ചെയ്ത ഗാന്ധി പ്രദർശനം മഹാത്മാമന്ദിരത്തിലും മൂന്നു വകുപ്പുകളുടെ നേതൃത്വത്തിലുള്ള പൈതൃക പ്രദർശനം ടൗൺസ്‌ക്വയറിലും നടക്കും. മുഖ്യവേദിയായ ടൗൺസ്‌ക്വയറിലെ പരിപാടികളുടെ ഉദ്ഘാടനം 25ന് വൈകിട്ട് നടക്കും. മുണ്ടേരി, അറക്കൽ, ചിറക്കൽ എന്നിവിടങ്ങളിലാണ് അനുബന്ധപരിപാടികൾ നടക്കുക. കണ്ണൂരിന്റെ പ്രാദേശിക ചരിത്രം വിഷയമാക്കി രണ്ട്…

Read More

50000 കുട്ടികൾക്ക് ‘ഇക്കോ സെൻസ് സ്‌കോളർഷിപ്പ്’ പദ്ധതിക്ക് തുടക്കം

  സ്‌കൂൾക്കുട്ടികളെ ‘മാലിന്യമുക്തം നവകേരളം’ ദൗത്യത്തിന്റെ മുന്നണിപ്പോരാളികളാക്കിമാറ്റുന്ന ‘ഇക്കോ സെൻസ്’ വിദ്യാർത്ഥി ഹരിതസേന സ്‌കോളർഷിപ്പ് പദ്ധതിക്ക് തുടക്കമായി. ഇതിനുള്ള രജിസ്‌ട്രേഷൻ സ്‌കൂളുകളിൽ ആരംഭിച്ചു. മാലിന്യ പരിപാലനത്തിൽ നൂതനചിന്തയും താൽപ്പര്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുന്നതിന് തദ്ദേശ സ്വയംഭരണവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ശുചിത്വമിഷനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിൽ വീട്ടിലും നാട്ടിലും അനുകൂലമായ മനോഭാവമാറ്റങ്ങൾ ഉണ്ടാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഒറ്റത്തവണ ഉപയോഗിക്കുന്നതരം വസ്തുക്കൾ കഴിയുന്നതും ഒഴിവാക്കൽ, അളവു കുറയ്ക്കൽ, വീണ്ടും ഉപയോഗിക്കൽ, ഉപയോഗയോഗ്യമായ മറ്റു വസ്തുക്കളാക്കി മാറ്റൽ എന്നിങ്ങനെയുള്ള ശീലങ്ങൾ കുട്ടികളിലൂടെ സമൂഹത്തിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ്. 6, 7, 8, 9 ക്ലാസ്സുകളിലെയും, ഒന്നാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറിയിലേയും വിദ്യാർഥി/ വിദ്യാർഥിനികളെയാണ് സ്‌കോളർഷിപ്പിനു പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർഥിക്കും 1500 രൂപ സ്‌കോളർഷിപ്പ് തുകയും സർട്ടിഫിക്കറ്റും നൽകും. സംസ്ഥാന…

Read More

കുടുംബശ്രീ റിലയൻസുമായി കൈകോർത്ത് 10000 വനിതകൾക്ക് തൊഴിലൊരുക്കും

  കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുമായി കൈകോർത്ത് പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിജ്ഞാന കേരളം- കുടുംബശ്രീ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും റിലയൻസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ ഇത്രയും പേർക്ക് തൊഴിൽ ലഭ്യമാക്കുന്നത്. സ്‌കിൽഡ് തൊഴിലുകൾ, ഡിജിറ്റൽ ഉൽപന്നങ്ങളുടെ വിപണനം, വർക്ക് ഫ്രം ഹോമായി കസ്റ്റമർ കെയർ ടെലികോളിംഗ് ഉൾപ്പെടെയുള്ള തൊഴിലുകളിലേക്കാണ് കുടുംബശ്രീ വനിതകളുടെ സേവനം പ്രയോജനപ്പെടുത്തുക. തൊഴിലിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ പരിശീലനവും റിലയൻസ് നൽകും, ആകർഷകമായ വേതനവും ലഭ്യമാക്കും. കുടുംബശ്രീയും റിലയൻസ് പ്രോജക്ട്‌സ് ആൻഡ് പ്രോപ്പർട്ടി മാനേജെന്റ് സർവീസസ് ലിമിറ്റഡും തമ്മിൽ ധാരണാ പത്രം ഒപ്പുവച്ചതായി മന്ത്രി അറിയിച്ചു. മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ,…

Read More

അരുവാപ്പുലത്ത് ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ചു

  ജില്ലയിൽ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ച് അരുവാപ്പുലം konnivartha.com/അരുവാപ്പുലം:ബാലസഹൃദ തദ്ദേശ സ്വയംഭരണം എന്ന ലക്ഷ്യത്തോടെ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ ജില്ലയിൽ ആദ്യത്തെ ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ചു. കുട്ടികളുടെ ക്ഷേമ,വികസന, സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പിലാക്കുകയാണ് ലക്ഷ്യം. കുട്ടികളെ സംബന്ധിക്കുന്ന പരാതികളിൽ നടപടിയെടുക്കൽ, ബാലസൗഹാർദ വിവര പഠനം, കൗൺസിലിങ്, കുട്ടികളെ സംബന്ധിക്കുന്ന വിവിധ പദ്ധതികളുടെ നടപ്പാക്കലും മോണിറ്ററിങ്ങും ബോധവത്കരണം തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. കുട്ടികളിൽ കലാകായിക അഭിരുചി വളർത്തുന്നതിനുള്ള പരിപാടികൾ, വ്യക്തിത്വ വികസനത്തിനുള്ള പരിശീലനങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നതിന് അഞ്ച് ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മണിയമ്മ രാമചന്ദ്രൻ നായർ അധ്യക്ഷയായ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…

Read More

കുമ്മണ്ണൂർ ജുമാ മസ്ജിദ് പടിയിൽ പൊക്ക വിളക്ക് ഉദ്ഘാടനം ചെയ്തു

  konnivartha.com;  : കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കുമ്മണ്ണൂർ ജുമാ മസ്ജിദ് പടിയിൽ ആൻ്റോ ആൻ്റണി എം.പി യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും തുക വകയിരുത്തി സ്ഥാപിച്ച പൊക്ക വിളക്ക് ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗം ജി.ശ്രീകുമാർ, ജി. എസ്.സന്തോഷ്‌ കുമാര്‍ , ഉമ്മർ റാവുത്തർ, നസീമ ബീവി, റാസി മൗലവി, മുഹമ്മദ് നാസിം, ഫൈസൽ, അബ്ദുൾ നാസർ, അബ്ദുൾ അസീസ്, ഷംസുദ്ദീൻ മുളന്തറ, അബ്ദുൾ അസീസ് കുമ്മണ്ണൂർ എന്നിവർ പ്രസംഗിച്ചു.

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍

  konnivartha.com; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13, 14, 15, 18, 21 തീയതികളില്‍ പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഒക്ടോബര്‍ 13 ന് രാവിലെ 10 മുതല്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും നറുക്കെടുപ്പ് നടക്കും. ഒക്ടോബര്‍ 14 ന് രാവിലെ 10 മുതല്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും 11 മുതല്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് മുതല്‍ റാന്നി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും നറുക്കെടുപ്പ് നടക്കും. ഒക്ടോബര്‍ 15 ന് രാവിലെ 10 മുതല്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും 11 മുതല്‍ പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് മുതല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും നറുക്കെടുപ്പ്…

Read More

ലോക മാനസികാരോഗ്യ ദിനാചരണം നടന്നു

  konnivartha.com; ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളത്തിന്റെയും ലയണ്‍സ് ഇന്റര്‍നാഷണല്‍ സിസ്ട്രിക്റ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. കെ ടി സീമ അധ്യക്ഷയായി. റാലിയിലും പൊതുസമ്മേളനത്തിലും മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള പുരസ്‌ക്കാരം പൊയ്യാനില്‍ കോളജ് ഓഫ് നഴ്‌സിംഗ്, ഇലന്തൂര്‍ സര്‍ക്കാര്‍ കൊളജ് ഓഫ് നഴ്‌സിംഗ്, മുത്തൂറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് എന്നിവര്‍ നേടി.

Read More

വികസന സദസുമായി കുളനട ഗ്രാമപഞ്ചായത്ത്

  konnivartha.com: സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും കുളനട ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ആര്‍ മോഹന്‍ദാസ് അധ്യക്ഷനായി. കുളനട ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി സി അംബിക അവതരിപ്പിച്ചു. 25 കുടുംബങ്ങളെ അതിദരിദ്ര മുക്തമാക്കി. ഡിജി കേരളം വഴി കണ്ടെത്തിയ 933 പഠിതാക്കളുടെയും പരിശീലനം പൂര്‍ത്തിയാക്കി. ലൈഫ് മിഷന്‍ വഴി 245 പേര്‍ക്ക് വീട് നല്‍കി. 20 വീട് നിര്‍മാണം പുരോഗമിക്കുന്നു. പഞ്ചായത്തിന്റെ ഭാവി വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു. തരിശ് ഭൂമിയില്‍ കൃഷി, പന്നി ശല്യത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുക, പോളച്ചിറ തോട് വൃത്തിയാക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച…

Read More