വയോജനസംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി

  konnivartha.com/കൊച്ചി: അമൃത ആശുപത്രിയിലെ ജെറിയാട്രിക്സ് മെഡിസിൻ വിഭാഗം വയോജന സംഗമം സംഘടിപ്പിച്ചു. ആരോഗ്യകരമായ വാർദ്ധക്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി സന്തോഷം നിറഞ്ഞൊരു വേദിയൊരുക്കുകയായിരുന്നു സംഗമത്തിൻ്റെ ലക്ഷ്യം. സംഗമത്തിന്റെ ഭാഗമായി ഫിസിയോതെറാപ്പി, ആരോഗ്യകരമായ വാർദ്ധക്യം, ഡിമെൻഷ്യ, പ്രതിരോധ കുത്തിവെപ്പുകൾ എന്നീ  വിഷയങ്ങളിൽ ക്ലാസുകളും, വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചു. അമൃത ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഡോ. രഹ്‌ന വയോജന സംഗമം ഉദ്ഘാടനം ചെയ്തു, മുതിർന്ന പൗരന്മാരോടുള്ള കരുണയും ആദരവും ജീവിതത്തിൽ വളരെ പ്രധാനമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ജെറിയാട്രിക്ക് വിഭാഗം ക്ലിനിക്കൽ പ്രൊഫസർ ഡോ. പ്രിയ വിജയകുമാർ സ്വാഗതം അർപ്പിച്ചു. ഡോ. പത്മശ്രീ, ഡോ. പർമേസ്.എ.ആർ, നിഖിൽ മേനോൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.     konnivartha.com/Kochi: The Department of Geriatrics Medicine at Amrita Hospital organized a gathering of the elderly. To create…

Read More

49-ാമത് വയലാർ സാഹിത്യ അവാർഡ് ഇന്ന് പ്രഖ്യാപിക്കും ( 05/10/2025 )

  konnivartha.com: 2025 -ലെ 49-ാമത് വയലാർ സാഹിത്യ അവാർഡ്  ഒക്ടോബർ 5-ാം തീയതി (ഞായറാഴ്‌ച) ഉച്ചയ്ക്ക് പ്രഖ്യാപിക്കും .  ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളും ട്രസ്റ്റിൻ്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രഭാവർമ്മ, ശാരദാ മുരളീധരൻ IAS (Rtd.), വി. രാമൻകുട്ടി എന്നിവർ പങ്കെടുക്കുന്ന പത്രസമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡൻ്റ് പെരുമ്പടവം ശ്രീധരൻ അവാർഡ് പ്രഖ്യാപിക്കും എന്ന് സെക്രട്ടറി അഡ്വ .ബി സതീശന്‍ അറിയിച്ചു . സംസ്ഥാന സർക്കാരിലെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സാഹിത്യ കലാ സാംസ്കാരിക സ്ഥാപനമാണ് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്. കഴിഞ്ഞ 48 വർഷമായി വയലാർ ട്രസ്റ്റ് വയലാർ സാഹിത്യ അവാർഡ് പ്രഖ്യാപിച്ചു വരുന്നു.

Read More

മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’ :സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയതിന്റെ ആഘോഷമായി ‘മലയാളം വാനോളം ലാൽസലാം’ പരിപാടി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ (ഒക്ടോബർ 4) അരങ്ങേറി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഈ അനുപമമായ ചടങ്ങ് പ്രിയ നടനോടുള്ള ആയിരങ്ങളുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി. ജനസാഗരത്തിന്റെ ആദരവ്, സുരക്ഷിതമായ സംഘാടനം വൈകുന്നേരം 4.30ന് മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി സാന്ദ്രാ ഷിബു അവതരിപ്പിച്ച മനോഹരമായ സോളോ വയലിൻ പ്രകടനത്തോടെ ആരംഭിച്ച ചടങ്ങ് ആദ്യനിമിഷം മുതൽ ജനമനസ്സുകളെ കീഴടക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള സർക്കാരിന്റെ ആദരസൂചകമായി അദ്ദേഹം മോഹൻലാലിനെ ഉപഹാരം നൽകി…

Read More

ആരോഗ്യ മേഖല ഉന്നത നിലവാരത്തില്‍: ചിറ്റയം ഗോപകുമാര്‍

  സംസ്ഥാനത്തെ ആരോഗ്യ മേഖല ഉന്നത നിലവാരത്തിലാണെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നു 25 ലക്ഷം രൂപ ഉപയോഗിച്ച് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പറന്തല്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യം വികസിപ്പിച്ചും രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ലഭ്യമാക്കിയും സര്‍ക്കാര്‍ ആശുപത്രികളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തി. അടൂര്‍ മണ്ഡലത്തിലെ പി എച്ച് സി, സി എച്ച് സികള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ചു. അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 14 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദേഹം പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷരായ…

Read More

കോൾഡ്രിഫ് സിറപ്പിന്റെ വിൽപന കേരളത്തിൽ നിർത്തിവച്ചു

കോൾഡ്രിഫ് സിറപ്പിന്റെ വിൽപന കേരളത്തിൽ നിർത്തിവച്ചു :ശക്തമായ പരിശോധനയുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് konnivartha.com: കേരളത്തിൽ കോൾഡ്രിഫ് (Coldrif) സിറപ്പിന്റെ വിൽപന സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. ഈ ബാച്ച് മരുന്നിന്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോൾഡ്രിഫ് മരുന്നിന്റെ വിതരണവും വിൽപ്പനയും പൂർണമായും നിർത്തിവയ്ക്കാൻ ഡ്രഗ്സ് കൺട്രോളർ ഡ്രഗ്സ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയത്. കേരളത്തിൽ 8 വിതരണക്കാർ വഴിയാണ് ഈ മരുന്നിന്റെ വിൽപ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വിൽപനയും നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള കോൾഡ്രിഫ്…

Read More

പ്രത്യേക നിര്‍ദേശം :ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ചുമ മരുന്നുകള്‍ നല്‍കരുത്

  konnivartha.com; The Union Health Ministry has issued guidelines that cough and cold medicines should not be given to children below two years of age unless prescribed by a doctor രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ നല്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ നല്‍കരുതെന്ന മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, കൃത്യമായ പരിശോധനകൾക്കു ശേഷം കടുത്ത മേൽനോട്ടത്തിലായിരിക്കണം മരുന്നുകൾ നൽകേണ്ടതെന്നും നിർദ്ദേശമുണ്ട്. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിന് മന്ത്രാലയം കത്ത് നൽകി. അതേസമയം മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ച കുട്ടികൾ…

Read More

തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം

  konnivartha.com; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in ലെ വോട്ടർസെർച്ച് (Voter search) ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് തിരയാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർപട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേര്, കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർതിരിച്ചറിയൽ കാർഡ് നമ്പർ (EPIC) എന്നിവ നൽകി പേര് തിരയാം. EPIC കാർഡ് നമ്പർ രണ്ട് തരത്തിലുണ്ട്, പഴയതും പുതിയതും. തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ അപേക്ഷിക്കുമ്പോൾ ഇവയിലേതാണോ നൽകിയിട്ടുള്ളത്, അതുപയോഗിച്ച് തിരഞ്ഞാൽ മാത്രമേ പേര് കണ്ടെത്താൻ കഴിയുകയുള്ളൂ. ഇതു കൂടാതെ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള പഴയ SEC Id നമ്പരോ, പുതിയ SEC നമ്പരോ ഉപയോഗിച്ചും പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനതലത്തിൽ വോട്ടർപട്ടികയിൽ പേരു തിരയാൻ വെബ് സൈറ്റിൽ പ്രവേശിച്ച് വോട്ടർ സർവീസസ്…

Read More

വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യും

  രാജ്യമെമ്പാടും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നിവയ്ക്ക് നിർണായകമായ മുന്നേറ്റം നൽകിക്കൊണ്ട്, 62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശൽ ദീക്ഷന്ത് സമാരോഹും പരിപാടിയിൽ ഉൾപ്പെടും. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്നും ദേശീയതലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി അനുമോദിക്കും. 60,000 കോടി രൂപയുടെ നിക്ഷേപമുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം-സേതു (പ്രധാൻ മന്ത്രി സ്കില്ലിംഗ് ആൻഡ് എംപ്ലോയബിലിറ്റി ട്രാൻസ്ഫോർമേഷൻ ത്രൂ അപ്ഗ്രേഡഡ് ഐടിഐ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 200 ഹബ് ഐടിഐകളും 800 സ്പോക്ക് ഐടിഐകളും അടങ്ങുന്ന ഒരു ഹബ്-ആൻഡ്-സ്പോക്ക് മാതൃകയിൽ…

Read More

അജിതയുടെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും; ആറ് അവയവങ്ങൾ ദാനം ചെയ്തു

  മസ്തിഷ്‌ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അജിതയ്ക്ക് മന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുകയും ചെയ്തു. കോഴിക്കോട്, ചാലപ്പുറം, വെള്ളിയഞ്ചേരി, പള്ളിയത്ത് വീട്ടിൽ കെ.അജിത (46)യുടെ ഹൃദയം ഉൾപ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരൾ, 2 വൃക്ക, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്കും ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് നൽകിയത്. ഹൃദയസ്തംഭനത്തെ തുടർന്ന് 2025 സെപ്റ്റംബർ 28ന് അജിതയെ കോഴിക്കോട്…

Read More

വിദ്യാർത്ഥി ഹരിത സേന സ്‌കോളർഷിപ്പ്: ഇക്കോ സെൻസ് പദ്ധതിക്ക് അംഗീകാരം

  ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂൾവിദ്യാർഥികൾക്കായി സ്‌കോളർഷിപ്പ് പദ്ധതി ആരംഭിക്കുന്നു. ‘വിദ്യാർത്ഥി ഹരിത സേന സ്‌കോളർഷിപ്പ്-ഇക്കോ സെൻസ്’ എന്ന പേരിലുള്ള വാർഷിക സ്‌കോളർഷിപ്പ് പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ശുചിത്വ മിഷൻ എന്നിവ സംയുക്തമായാണ് നടപ്പാക്കുന്നത്. മാലിന്യ പരിപാലനത്തിൽ നൂതന ചിന്തയും താൽപ്പര്യവുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രീയ പാഴ് വസ്തു പരിപാലനം, ഹരിത നൈപുണ്യം വികസിപ്പിക്കൽ, പ്രാദേശിക മാലിന്യ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തൽ, പാഴ് സ്തുക്കളുടെ അളവ് കുറയ്ക്കൽ തുടങ്ങിയവയാണ് സ്‌കോളർഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്തമുള്ള ഉപഭോക്തൃ സംസ്‌കാരവും സുസ്ഥിര വികസനത്തിനുള്ള പ്രതിബദ്ധതയും വിദ്യാർത്ഥികളിൽ വളർത്തുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. ‘പാഴ് വസ്തു പരിപാലനം ഹരിത സാങ്കേതിക വിദ്യയിലൂടെ’ എന്ന മേഖലയിൽ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി 5 മുതൽ…

Read More