ശബരിമല:ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ അന്വേഷണം

  ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണപ്പാളിക്ക്‌ എന്തുപറ്റിയെന്ന് അന്വേഷിച്ച് കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയമിച്ച് ഹൈക്കോടതി.   സ്വർണപ്പാളികൾ ആർക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ജസ്റ്റിസ് എ. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വംബെഞ്ച് അന്വേഷണം നിർദേശിച്ചത്. അന്വേഷണസംഘത്തിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് നേതൃത്വം നൽകും.അന്വേഷണസംഘം കോടതിയുടെമാത്രം നിയന്ത്രണത്തിലായിരിക്കും.

Read More

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്

  konnivartha.com: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി മരുന്ന് നൽകരുത്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികൾക്കുള്ള മരുന്ന് നൽകരുത്. ഇതുസംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി. ഇതിനായി ബോധവത്ക്കരണവും ശക്തമാക്കും. കുട്ടികൾക്കുള്ള മരുന്നുകൾ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടർമാർ ഡോസ് നിശ്ചയിക്കുന്നത്. അതിനാൽ ഒരു കുഞ്ഞിന് കുറിച്ച് നൽകിയ മരുന്ന് മറ്റ് കുഞ്ഞുങ്ങൾക്ക് നൽകാൻ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു പ്രശ്നവും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്ക പരിഹരിക്കാനും ശക്തമായ ബോധവത്ക്കരണം നൽകും. ഇതുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാൻ നിർദേശം നൽകി. ഐഎപിയുടെ സഹകരണത്തോടെ പീഡിയാട്രീഷ്യൻമാർക്കും മറ്റ് ഡോക്ടർമാർക്കും പരിശീലനം നൽകും.…

Read More

ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ്-2025 ഇന്ന് (ഒക്ടോബർ 7 ന്) തിരുവനന്തപുരത്ത്

സുരക്ഷിത വിദേശ തൊഴിൽ കുടിയേറ്റം: നോർക്ക-PoE ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ്-2025 ഇന്ന് (ഒക്ടോബർ 7 ന്) തിരുവനന്തപുരത്ത് konnivartha.com: വിദേശ തൊഴിൽ കുടിയേറ്റ നടപടികളിൽ സുതാര്യതും സുരക്ഷിതത്വവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കേരള പ്രവാസി കേരളീയകാര്യ വകുപ്പും (നോർക്ക) കേന്ദ്ര വിദേശകാര്യ മന്ത്രായത്തിനു കീഴിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും (തിരുവനന്തപുരം, കൊച്ചി) സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ് ഇന്ന് (2025-ഒക്ടോബർ 7ന്, രാവിലെ 10.30 ന്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ ചേരുന്ന കോൺക്ലേവിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന സർക്കാർ പ്രതിനിധികൾ, നൈപുണ്യ വികസന ഏജൻസികളിൽ നിന്നും, സംസ്ഥാനത്തെ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികളിൽ നിന്നുമുളള പ്രതിനിധികൾ, കുടിയേറ്റ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധർ, തുടങ്ങിയവർ സംബന്ധിക്കും. വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റുകളിലെ നവീകരണം, സുരക്ഷിതത്വം, പരസ്പര സഹകരണം തുടങ്ങിയ വിവിധ വിഷയങ്ങൾ…

Read More

ചുമ മരുന്നുകളുടെ ഉപയോഗം: വിദഗ്ധ സമിതി റിപ്പോർട്ട് കൈമാറി

  സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോർട്ട് കൈമാറി. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാർഗരേഖ പുറത്തിറക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തെ തുടർന്നാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.

Read More

“കേരളത്തിലെ പക്ഷികള്‍ “:കോന്നിയില്‍ ക്ലാസും ചിത്രപ്രദർശനവും സംഘടിപ്പിച്ചു

  konnivartha.com; കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഇക്കോ ക്ലബ്ബ്,സയൻസ് ക്ലബ്ബ് എന്നിവ സംയുക്തമായി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പക്ഷി നിരീക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി കേരളത്തിലെ പക്ഷികൾ എന്ന വിഷയത്തിൽ ക്ലാസും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയുഷ് കുമാർ കോറി ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. നല്ല വന പ്രദേശങ്ങളിൽ മലമുകളിലും, ചോലക്കാടുകളിലും ,പുൽമേടുകളിലുമായി മാത്രം കാണപ്പെടുന്ന പോരുക്കിളി, കരിച്ചെമ്പൻ പാറ്റ പിടിയൻ,സന്ധ്യക്കിളി,ചിലൂചിലപ്പൻ, മരപ്രാവ്,മലവരമ്പൻ, മലമുഴക്കി വേഴാമ്പൽ,പാണ്ടൻ വേഴാമ്പൽ എന്നിവയുടെ ഒക്കെ ചിത്രങ്ങൾ സന്ദർശകരുടെ മനം കവർന്നു. വന – പ്രകൃതി നിരീക്ഷകനും,എഴുത്തുകാരനും കേരളത്തിൽ പക്ഷി നിരീക്ഷണ രംഗത്തെ അതികായനുമായ പി കെ ഉത്തമൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ ജൈവ വൈവിധ്യ മേഖലകളിൽ കാണപ്പെടുന്ന വ്യത്യസ്ത തരം പക്ഷികളെക്കുറിച്ചും അവയുടെ സംരക്ഷണത്തിൻ്റെ…

Read More

കോന്നി താലൂക്ക് വികസന സമിതി പിരിച്ചു വിടണം:വിജിൽ ഇന്ത്യ മൂവ്മെൻ്റ്

  konnivartha.com: കോന്നി താലൂക്ക് വികസന സമിതി പിരിച്ചു വിടണം എന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലിൽ വയലാത്തല ആവശ്യം ഉന്നയിച്ചു . കോന്നിയിലെ പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനും, ജനക്ഷേമകരമായ പുതിയ പദ്ധതികൾക്ക് രൂപം കൊടുത്ത് നടപ്പിലാക്കുന്നതിനും, ഓരോ യോഗവും അതിനു മുൻപ് എടുത്ത തീരുമാനങ്ങൾ കാര്യക്ഷമായി നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് പ്രവർത്തിക്കേണ്ട കോന്നി താലൂക്ക് വികസന സമിതി കൃത്യമായി യോഗം ചേരുന്നതിനോ എടുത്ത തീരുമാനങ്ങൾ യഥാസമയം നടപ്പിലാക്കുന്നതിനോ കഴിഞ്ഞ രണ്ട് വർഷമായി കഴിയാതെ വന്നിട്ടുള്ള സാഹചര്യത്തിലാണ് താലൂക്ക് വികസന സമിതി ഉടൻ പിരിച്ചുവിടണം എന്നുള്ള ആവശ്യം മുന്നോട്ടു വെച്ചത് .   ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിന് കൃത്യമായി എത്താതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും അഴിമതിയിലൂടെ പണം സമ്പാദിക്കാനും ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ അവരിൽ…

Read More

നിയമസഭയിൽ സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ബില്ലുകൾ അവതരിപ്പിച്ചു

  സിൻഡിക്കേറ്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടത് സർവ്വകലാശാലകൾക്കും വിദ്യാർത്ഥികൾക്കും അത്യന്താപേക്ഷിതമാണെന്നും അതുറപ്പാക്കാനാണ് സർവ്വകലാശാലാ ഭേദഗതി ബില്ലുകളെന്നും ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. നിയമസഭയിൽ സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ബില്ലുകൾ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈസ് ചാൻസലർമാർ ചില ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി തീരുമാനങ്ങൾ എടുക്കുന്ന രീതി ഇപ്പോഴുണ്ടെന്നും ചിലപ്പോഴെങ്കിലും വൈസ് ചാൻസലർമാർ തങ്ങളുടെ അധികാരപരിധിക്ക് പുറത്ത് തീരുമാനമെടുക്കുകയും നിയമസംവിധാനങ്ങൾ ആവശ്യപ്പെടുന്ന നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നടപ്പിലാക്കിയ പരിഷ്‌കാരങ്ങളെല്ലാം വിദ്യാർത്ഥികൾക്ക് അവർക്കവകാശപ്പെട്ട സേവനങ്ങൾ എത്രയും വേഗത്തിലും ഗുണമേന്മ ഉറപ്പാക്കിയും ലഭിക്കുന്നതിനുള്ളതാണ്. പരീക്ഷകളും മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും എല്ലാം വേഗത്തിലും സമയനിഷ്ഠയോടെയും നടപ്പിലാക്കാൻ കഴിഞ്ഞു. കോവിഡിന്റെ കാലത്ത് താളം തെറ്റിപ്പോയ അക്കാദമിക് കലണ്ടർ എല്ലാ സർവ്വകലാശാലകളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഏകീകരിച്ച് ചിട്ടയായി നടപ്പിലാക്കി. ഇതിലൂടെ…

Read More

കാസർഗോഡിൽ ആദ്യ സർക്കാർ എഞ്ചി. കോളേജ്: നടപടികൾക്ക് തുടക്കം

  konnivartha.com; കാസർഗോഡ് ജില്ലയിൽ ആദ്യ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ചെറുവത്തൂരിലെ സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ വളപ്പിലാണ് കോളേജ് ആരംഭിക്കുക. എം രാജഗോപാലൻ എം എൽ എയുടെ സാന്നിദ്ധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാളിനെ ഇതിനായുള്ള നോഡൽ ഓഫീസറായി നിയമിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. കാസർഗോഡ് ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും അക്കാദമികമായ കഴിവുള്ളവരുമായ നിരവധി വിദ്യാർത്ഥികളുടെ ചിരകാലാവശ്യമാണ് സർക്കാർ ഉടമസ്ഥതയിൽ എഞ്ചിനീയറിംഗ് കോളേജ്. ചെറുവത്തൂരിലെ സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ വളപ്പിൽ പുതുതലമുറ കോഴ്സുകൾ ഉൾപ്പെടുത്തിയുള്ള ബിടെക് കോഴ്സുകൾ ആരംഭിക്കാനുള്ള ശുപാർശ പരിശോധിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാന ബജറ്റിൽ അനുവദിച്ച തുക ഇതിനായി ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും – മന്ത്രി പറഞ്ഞു. ഇലക്ട്രിക്കൽ ആൻഡ്…

Read More

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പോലീസ് മേധാവിയുമായി ചർച്ച നടത്തി

  തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറുമായി ചർച്ച നടത്തി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള ക്രമസമാധാനപാലന നടപടികൾ, പോലീസ് വിന്യാസം തുടങ്ങിയ കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ എഡിജിപി എസ്.ശ്രീജിത്ത്, എഐജിമാരായ മെറിൻ ജോസഫ്, ജി. പൂങ്കുഴലി, തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, മറ്റുന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/10/2025 )

തദ്ദേശ തിരഞ്ഞെടുപ്പ് : പരിശീലന പരിപാടി   (ഒക്ടോബര്‍ ഏഴ്, ചൊവ്വ) മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭാ വരണാധികാരി/ ഉപവരണാധികാരികള്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും. തീയതി, സമയം, തദ്ദേശസ്വയംഭരണ സ്ഥാപനം ക്രമത്തില്‍ ഒക്ടോബര്‍ ഏഴ്- രാവിലെ 9 മുതല്‍ വൈകിട്ട് 5.15 വരെ-  മല്ലപ്പള്ളി, കോയിപ്രം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി, അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂര്‍, പുറമറ്റം, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം ഗ്രാമപഞ്ചായത്ത്. ഒക്ടോബര്‍ എട്ട്- രാവിലെ 9 മുതല്‍ വൈകിട്ട് 5.15 വരെ -പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, പന്തളം, കോന്നി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള,…

Read More