തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും( 17/10/2025 )

  തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും( 17/10/2025 ).വൈകിട്ട് 4ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുലാമാസം ഒന്നിന് (ശനിയാഴ്ച) രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും 18ന് രാവിലെ സന്നിധാനത്ത് നടക്കും. തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22ന് രാഷ്‌ട്രപതി ദൗപതി മുർമു ശബരിമല ദർശനം നടത്തും. രാഷ്‌ട്രപതിയെ വരവേൽക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിച്ചു. രാഷ്‌ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 22ന് ദർശനത്തിന് നിയന്ത്രണമുണ്ട്. ഒക്ടോബർ 21നാണ് ശ്രീചിത്തിര ആട്ടതിരുനാൾ.

Read More

പേരുവാലി കുടിവെള്ള പദ്ധതി ; 1000 കുടുംബങ്ങളിലേക്ക് ശുദ്ധജലം

  konnivartha.com: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ, എലിമുള്ളുംപ്ലാക്കൽ വാർഡുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്ന തരത്തിൽ വിഭാവനം ചെയ്തിട്ടുള്ള പേരുവാലി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി. ഇരു വാർഡുകളിലെ 1000 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്ന തരത്തിലുള്ള ബ്രഹത് പദ്ധയാണ് 11.57 കോടി മുതൽ മുടക്കിൽ നിർമ്മാണം ആരംഭിക്കുന്നത്. വനം വകുപ്പിൻ്റെ അധീനതയിലുള്ള 64 സെൻ്റ് സ്ഥലമാണ് പദ്ധതിയ്ക്കായി വിട്ടു കിട്ടിയിട്ടുളളത്. ആദ്യഘട്ടത്തിൽ വനം വകുപ്പിൻ്റെ സ്ഥലത്ത് കിണർ, പമ്പ് ഹൗസ്, പൈപ്പ്ലൈൻ സ്ഥാപിക്കൽ എന്നിവയ്ക്കായി വകയിരുത്തിയിരിക്കുന്ന 2.12 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. മണ്ണ് ടെസ്റ്റ് നടത്തിയതിന് ശേഷം നിർമ്മാണ പ്രവർത്തന്നങ്ങൾ തുടങ്ങും. വെള്ളം സംഭരിക്കുന്നതിനുള്ള പ്രധാന സംഭരണ ടാങ്കുകൾ നിർമ്മിക്കുവാൻ സ്ഥലം സൗജന്യമായി വിട്ടു തന്നവരായ എലിമുള്ളുംപ്ലാക്കൽ പുത്തൻപുരയിൽ മത്തായി കുരുവിള, മണ്ണീറ വടക്കേക്കര തെക്കേതിൽ ജി.…

Read More

ശബരിമല സ്വർണക്കവർച്ച :”ഒരു പ്രതിയെ” അറസ്റ്റ് ചെയ്തു

  ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു . പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ എസ് പി പി.ബിജോയിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം ആണ് നിലവിലുള്ള തെളിവുകളുടെ പിന്‍ ബലത്തില്‍ അറസ്റ്റ് ചെയ്തത് .   ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും.കോടതിയിൽനിന്ന് അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും . ദ്വാരപാലകശിൽപങ്ങളിലെ സ്വർണപ്പാളി കവർച്ചയും ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണക്കവർച്ചയും 2 കേസുകളായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്

Read More

കുടുംബ ബജറ്റ് സർവേ 2025-26 ന് തുടക്കമായി

  സംസ്ഥാന തൊഴിൽ വകുപ്പും സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സംസ്ഥാന കുടുംബ ബജറ്റ് സർവേ 2025-26 ന്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. സംസ്ഥാന തൊഴിലാളി കുടുംബങ്ങളുടെ വരുമാനം, ചെലവ്, ഉപഭോഗരീതി എന്നിവ ശാസ്ത്രീയമായി വിലയിരുത്തി തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കാർഷിക, വ്യവസായ, സേവന മേഖലകളിലടക്കം വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാണ് കുടുംബ ബജറ്റ് സർവേയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ വരുമാനം, ചെലവ്, ജീവിത നിലവാരം എന്നിവയെ ആധാരമാക്കിയുള്ള നയരൂപീകരണം അതീവ പ്രാധാന്യം അർഹിക്കുന്ന കാലഘട്ടമാണിത്. ഉപഭോക്തൃ വില സൂചിക (Consumer Price Index) കണക്കാക്കുന്നതിന് ഈ സർവേ അടിസ്ഥാനമാകും. തൊഴിലാളികളുടെ ജീവിത ചെലവിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കാനും, ക്ഷാമബത്ത കണക്കാക്കുന്നതിനുള്ള ശാസ്ത്രീയ അടിസ്ഥാനം ഉറപ്പാക്കാനും സർവേയിലൂടെ…

Read More

സത്രസ്മൃതി യജ്ഞവിളംബരം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ നിന്നും തുടങ്ങി

  കോന്നി: തിരുവല്ല ശ്രീവല്ലഭപുരിയിലെ ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ 2025 ഡിസംബർ 18 മുതൽ 25 വരെ നടക്കുന്ന സത്രസ്മൃതി ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് മുന്നോടിയായി 999 മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന അനുഷ്ഠാനങ്ങൾ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നിന്നും ആരംഭിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര കൗള ആചാര ശാസ്ത്ര വിധി പ്രകാരം ദേശം ഉണർത്തി മലകളുടെ അനുഗ്രഹത്തിന് വേണ്ടി താംബൂലം സമർപ്പിച്ചു ഊരാളി മല വിളിച്ച് ചൊല്ലി. യജ്ഞവിളംബരത്തിന്റെ ഭാഗമായി തിരുവല്ല ശ്രീവല്ലഭപുരിയിൽ നിന്നും നൂറോളം യജ്ഞനിർവ്വഹണ ഭാരവാഹികൾ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എത്തി അടുക്കാചാരം സമർപ്പിച്ചു. തുടർന്ന് ശ്രീവല്ലഭപുരിയിലെ ഭക്തജനങ്ങൾ സത്രസ്മൃതി യജ്ഞവിളംബരം നടത്തി.ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )സെക്രട്ടറി സലിം കുമാർ കല്ലേലി ഉദ്ഘാടനം ചെയ്തു. കാവ് പി ആർ ഒ ജയൻ കോന്നി സ്വാഗതം പറഞ്ഞു.…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 16/10/2025 )

സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ്  നിയമനം മല്ലപ്പളളി ബ്ലോക്കിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനത്തിന് സൂക്ഷ്മസംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. മല്ലപ്പള്ളി ബ്ലോക്കിലെ സ്ഥിരതാമസക്കാരായ 18-45 പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി അംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യംചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം.  പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഓണറേറിയം. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) അയല്‍ക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫിസില്‍/ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കലക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട വിലാസത്തില്‍ തപാല്‍ മുഖേനെയോ സമര്‍പ്പിക്കാം. അവസാന തീയതി  ഒക്ടോബര്‍ 28 വൈകിട്ട് അഞ്ച് വരെ.  ഫോണ്‍ :9746488492, 9567043513.…

Read More

അന്താരാഷ്ട്ര വയോജന ദിനാഘോഷം

അന്താരാഷ്ട്ര വയോജന ദിനാഘോഷം ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസ ഭവനില്‍ ജില്ലാ സാമൂഹിക നീതി ഓഫീസിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. മെയിന്റേനന്‍സ് ട്രൈബ്യൂണല്‍, ജില്ലാതല വയോജന കമ്മിറ്റി, വയോമിത്രം യൂണിറ്റ്, ഓള്‍ഡേജ് ഹോമുകള്‍ പങ്കുചേര്‍ന്നു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു . ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ ഷംലാ ബീഗം  സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷനായി.

Read More

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യവിതരണം

  കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി /പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വൈഎംസിഎ ഹാളില്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ആനുകൂല്യങ്ങളുടെ വിതരണവും മുഖ്യപ്രഭാഷണവും പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. കേരളാ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ വര്‍ഗീസ് ഉമ്മന്‍ അധ്യക്ഷനായി. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ റ്റി.ആര്‍.ബിജുരാജ്, ബീനാ ബാബു, കെ.എസ്.കെ.റ്റി.യു. ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Read More

ജനകീയ ശുചിത്വ പദയാത്ര

konnivartha.com: പത്തനംതിട്ട നഗരസഭയുടെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ ‘പത്തരമാറ്റോടെ പത്തനംതിട്ട ‘ ജനകീയ ശുചിത്വപദയാത്ര സംഘടിപ്പിച്ചു . ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം ജനമനസുകളിലേക്ക് എത്തിക്കുന്നതിനായുള്ള പദയാത്ര നഗരസഭാ ആരോഗ്യ സ്ഥിരം കാര്യസമിതി അധ്യക്ഷന്‍  ജെറി അലക്‌സ് , കലക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍  വര്‍ഗീസ് മാത്യു എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.   കലക്ടറേറ്റ് ജംഗ്ഷനില്‍ നിന്ന് ടൗണ്‍സ്‌ക്വയറില്‍ പദയാത്ര  സമാപിച്ചു . ജനപ്രതിനിധികള്‍ , വിവിധ സ്‌കൂള്‍, കോളജുകളിലെ എന്‍ എസ് എസ്  വിദ്യാര്‍ഥികള്‍ , വിവിധ ഓഫീസ് പ്രതിനിധികള്‍ , നഗരസഭാ ഉദ്യോഗസ്ഥര്‍ , മതപുരോഹിതര്‍ ,അധ്യാപകര്‍ , പൊതുജനങ്ങള്‍ ,ഹരിതകര്‍മസേന അംഗങ്ങള്‍ , ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍  പങ്കെടുത്തു . നഗരസഭാ ആരോഗ്യ സ്ഥിരം കാര്യസമിതി അധ്യക്ഷന്‍  ജെറി അലക്‌സ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Read More

തദ്ദേശ തിരഞ്ഞെടുപ്പ് : നഗരസഭകളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടന്നു

  konnivartha.com; പത്തനംതിട്ട ജില്ലയിലെ അടൂര്‍, പത്തനംതിട്ട ,തിരുവല്ല, പന്തളം നഗരസഭകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ.എസ് നൈസാം സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. അടൂര്‍ നഗരസഭ – സ്ത്രീ സംവരണ വാര്‍ഡുകള്‍ – 5-സിവില്‍ സ്റ്റേഷന്‍ , 6-ജവഹര്‍ , 7-ആനന്ദപ്പളളി, 9-എം.ജി.വാര്‍ഡ് , 10-ഭഗത്സിങ്ങ് ,11-പന്നിവിഴ ഈസ്റ്റ്, 14-പറക്കോട്, 15-പറക്കോട് ഈസ്റ്റ്, 18-ടി.ബി.വാര്‍ഡ് , 24-ഠൗണ്‍ വാര്‍ഡ്, 26-പ്രിയദര്‍ശിനി ,27-മുനിസിപ്പല്‍ ഓഫീസ് , 28-ഹോളിക്രോസ്. പട്ടികജാതി സ്ത്രീ സംവരണം – 20-അടൂര്‍ സെന്‍ട്രല്‍ , 29-പുതിയകാവ് ചിറ പട്ടികജാതി സംവരണം – 2-ഇ.വി.നഗര്‍ , 25-മൂന്നാളം പത്തനംതിട്ട നഗരസഭ – സ്ത്രീ സംവരണ വാര്‍ഡുകള്‍ 4-അറബിക് കോളജ് , 6-മൈലാടുപാറ താഴം , 9-കുമ്പഴ ഈസ്റ്റ്…

Read More