പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പൂനെ മെട്രോ റെയില്‍ പദ്ധതിയുടെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം പൂനെയിൽ നിര്‍വഹിച്ചു . വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോഷിയാരി, ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാര്‍, കേന്ദ്ര മന്ത്രി ശ്രീ രാംദാസ് അത്താവലെ, പാര്‍ലമെന്റ് അംഗം ശ്രീ പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ സംസാരിക്കവേ സ്വാതന്ത്ര്യസമരത്തിലെ പൂനെയുടെ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിക്കുകയും ലോകമാന്യ തിലക്, ചാപേക്കര്‍ സഹോദരന്മാര്‍, ഗോപാല്‍ ഗണേഷ് അഗാര്‍ക്കര്‍, സേനാപതി ബപത്, ഗോപാല്‍ കൃഷ്ണ ദേശ്മുഖ്, ആര്‍.ജി. ഭണ്ഡാര്‍കര്‍, മഹാദേവ് ഗോവിന്ദ് റാനഡെ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. രാംഭൗ മല്‍ഗിയെയും ബാബാ സാഹേബ് പുരന്ദരെയെയും അദ്ദേഹം വണങ്ങുകയും ചെയ്തു. നേരത്തെ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വളപ്പില്‍ ഛത്രപതി ശിവജി…
Read Moreവിഭാഗം: Editorial Diary
സുമിയിലെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കും:സുമിയിലെ ഇന്ത്യൻ സ്ഥാനപതി
റഷ്യക്കും യുക്രൈനും മേൽ സമ്മർദ്ദം ശക്തമാക്കി ഇന്ത്യ. സുമിയിലെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കുമെന്ന് സുമിയിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. വിദ്യാർത്ഥികൾ സമാനതകളില്ലാത്ത ഇച്ഛാശക്തിയും ദൃഢതയും കാണിച്ചു. വിദ്യാർത്ഥികൾ കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഖാർകീവിലെ ഭൂരിഭാഗം ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. അടിയന്തര വെടിനിർത്തലിന് സമ്മർദ്ദം ശക്തമാക്കി. സുമിയിൽ ആക്രമണവും ഗതാഗതവുമാണ് വെല്ലുവിളി. 24 മണിക്കൂറിനിണ്ടെ 15 വിമാനങ്ങൾ സർവീസ് നടത്തി. 13 വിമാനങ്ങൾ കൂടി സർവീസ് നടത്തും. യുക്രൈനിൽ നിന്ന് 13,000 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തങ്ങൾക്കെതിരെ ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങൾക്കെതിരെ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ രംഗത്തെത്തി. തങ്ങൾക്കെതിരെ ഉപരോധമെന്നാൽ യുദ്ധപ്രഖ്യാപനമാണെന്ന് പുടിൻ പറഞ്ഞു. യുക്രൈനിൽ വ്യോമപാത നിരോധനം ഏർപ്പെടുത്തുന്നത് യുദ്ധപ്രഖ്യാപനമാണ്. റഷ്യയിൽ പട്ടാള നിയമം പ്രഖ്യാപിക്കില്ല. യുക്രൈൻ പൂർണമായി പിടിച്ചടക്കുമെന്നും…
Read Moreഎയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നിവ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി
konnivartha.com : എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നിവ യുക്രൈനിന്റെ അയൽരാജ്യങ്ങളിൽ നിന്നും ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് വിമാനസർവീസുകൾ സജ്ജമാക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായിട്ടുണ്ട്. യുക്രൈനിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ ഉള്ള കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യാത്രികരെ സ്വാഗതം ചെയ്യവേ കേന്ദ്ര മന്ത്രി ഭഗവത് ഖുബ വ്യക്തമാക്കി. അവരുടെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഉടൻ തന്നെ ഇന്ത്യയിൽ തിരിച്ചെത്തിക്കും എന്നും അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. ഭാരത സർക്കാരിന്റെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇരുന്നൂറോളം വിദ്യാർത്ഥികളെയും ഇന്ത്യൻ പൗരന്മാരെയും യുക്രൈനിൽ നിന്നും സുരക്ഷിതമായി ഇന്ത്യയിൽ എത്തിച്ചു കൂടുതലും വിദ്യാർഥികൾ അടങ്ങുന്ന സംഘത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാസവസ്തു-വളം മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ ഭഗവത് ഖുബ സ്വാഗതം ചെയ്തു. ഇന്ന് രാവിലെയാണ് പ്രത്യേക ഇൻഡിഗോ…
Read Moreപത്തനംതിട്ട ജില്ലയില്‍ മനസോടിത്തിരി മണ്ണ് കാമ്പയിന്‍; ഭൂമി ദാനമായി നല്‍കാന്‍ അവസരം
konnivartha.com : ജില്ലയിലെ ഭൂരഹിത ഭവനരഹിതരായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിന് ആവശ്യമായ ഭൂമി ദാനമായി സ്വരൂപിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മനസോടിത്തിരി മണ്ണ് കാമ്പയിനില്‍ പങ്കാളികളാകുന്നതിന് സന്നദ്ധരായവര്‍ ജില്ലാ കളക്ടറെയോ ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്ററെയോ ബന്ധപ്പെടണം. ഭൂ ഉടമ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഭൂരഹിതര്‍ക്കോ ഉടമ താത്പര്യപ്പെടുന്ന മറ്റേതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയോ ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കാം. രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കി നല്‍കും. ഭൂമി ദാനം ചെയ്യാന്‍ തയാറുള്ളവര്‍ക്ക് മാര്‍ച്ച് 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് സമ്മത പത്രം നേരിട്ട് നല്‍കാം. ബന്ധപ്പെടേണ്ട നമ്പര്‍ – ജില്ലാ കളക്ടര്‍ : 0468 2222505, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍: 9447007364.
Read Moreകോന്നി ഇളകൊള്ളൂര്‍ ശ്രീനാരായണ സദനത്തിൽ ശില്പങ്ങൾ വിലപിക്കുന്നു
KONNI VARTHA.COM : കെ.എസ് റ്റി പി റോഡുവികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുത്തപ്പോൾ ആകെയുണ്ടായിരുന്ന ഉപജീവനമാർഗ്ഗവും, വീടും നിലനിർത്താനായി അധികൃതരുടെ കരുണ തേടുകയാണ് ഇവിടെ ഒരു ശില്പി. കോന്നി – കുമ്പഴ റോഡിൽ ഇള കൊള്ളൂർ സെന്റ് ജോർജ് ഹൈസ്കൂളിനു സമീപത്തായി ശില്പ നിർമ്മാണം നടത്തുന്ന ശ്രീനാരായണസദനത്തിൽ രാജ ഗോപാലിനാണ് ഈ ദുർവിധി. ഉയർന്നു കിടന്ന വീടിന്റെ മുൻഭാഗം റോഡ് വികസനത്തിന്റെ ഭാഗമായി താഴ്ത്തിയതോടെ ഏതാണ്ട് 25 അടി ഉയരത്തിലായി വീടിന്റെ സ്ഥാനം. ഇവിടെ റോഡിലെ പാറ പൊട്ടിച്ച് നീക്കിയപ്പോൾ വീട്ടിനുണ്ടായ ക്ഷതവും വേറെ. 4 സെന്റ് സ്ഥലത്തിൽ രണ്ട് സെന്റ് കെ എസ് റ്റി പിക്ക് വീട്ടു നൽകിയിരുന്നു. കെ എസ് റ്റി പി കല്ലിട്ട് തിരിച്ച സ്ഥലത്തിൽ നിന്നും 15 അടി നീളത്തിൽ ഒരു മീറ്റർ സ്ഥലം ഒഴിവാക്കിയാണ് കെട്ടിടത്തിന്റെ മുൻഭാഗം പൊളിച്ചു…
Read Moreയുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കുമെന്ന് റഷ്യ
യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കുമെന്ന് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ചര്‍ച്ച നടത്തിയതിനുശേഷമാണ് നിര്‍ണായക തീരുമാനം പുറത്തെത്തിയത്. ഖര്‍ക്കീവില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് റഷ്യന്‍ അതിര്‍ത്തിയിലേക്കെത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ റഷ്യന്‍ സേന തേടുമെന്നാണ് വിവരം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് റഷ്യന്‍ സൈന്യത്തിന് പുടിന്‍ നിര്‍ദേശം നല്‍കുമെന്നാണ് വിവരം. റഷ്യന്‍ അധിനിവേശത്തില്‍ യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയത്. വിദ്യാര്‍ത്ഥികളെ അടിയന്തരമായി റഷ്യന്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിക്കുന്നതിനുള്ള മാര്‍ഗമാണ് ഇന്ത്യ തേടിയത്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയിലുള്ള ആശങ്ക പ്രധാനമന്ത്രി ചര്‍ച്ചയില്‍ രേഖപ്പെടുത്തി. ഇവരെ സുരക്ഷിതമായി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനാണ് പരമപ്രാധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി…
Read Moreകാമുകനെ തേടി വീട് വിട്ടിറങ്ങി തെരുവിൽ അലഞ്ഞ പെൺകുട്ടിയെ മാധ്യമ പ്രവര്‍ത്തകന്‍ രക്ഷപ്പെടുത്തി
KONNI VARTHA.COM : കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പത്തനംതിട്ട നഗരസഭാ ബസ്സ്റ്റാൻഡിന് പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടന്ന പത്തനാപുരം പുന്നല സ്വദേശിനി 22 കാരി കോളേജ് വിദ്യാർത്ഥിനിയെ സുരക്ഷിതയായി പോലീസിൽ ഏൽപ്പിച്ചു മാതൃകയായി മാധ്യമ പ്രവര്‍ത്തകന്‍ .മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ കുമാര്‍ പ്രക്കാനം ആണ് ഈ പെണ്‍കുട്ടിയെ രക്ഷപെടുത്തിയത് രാത്രി 9 മണി മുതൽ തോളിൽ ബാഗ് തുക്കി ഒരു പെൺകുട്ടി ഒറ്റക്ക് ബസ് സ്റ്റാൻഡിലും, ഓട്ടോ സ്റ്റാൻഡിലും, റോഡിലും കറങ്ങി നടക്കുന്നത് കണ്ടിരുന്നങ്കിലും യാത്രക്കാരി എന്നാണ് ആദ്യം കരുതിയത്. എന്നാൽ 10 മണിയോടെ അവസാന വണ്ടിയും പോയി കഴിഞ്ഞപ്പോഴും വിജയനമായ സ്റ്റാൻഡിലും പരിസത്തും തനിച്ച് നടക്കുന്ന കുട്ടിയെ കൂടുതൽ ശ്രദ്ധിച്ചു ഇരുളിന്റെ മറവിലെ ചില ” കഴുകൻമ്മാരുടെ കണ്ണുകൾ ” ആ കുട്ടിയുടെ മേൽ പതിയുന്നതു പോലെ തോന്നിയപ്പോൾ ഒരു പെൺകുട്ടിയുടെ…
Read Moreകെ എസ് റ്റി പി റോഡ് പണിമൂലം കോന്നിയില്‍ മുടങ്ങിയ കുടിവെള്ള വിതരണം പുന: സ്ഥാപിക്കും
KONNI VARTHA.COM : കെ എസ് റ്റി പി റോഡു പണികളുടെ പേരില്‍ കോന്നി മേഖലയില്‍ 4 മാസമായി മുടങ്ങിയ കുടിവെള്ള വിതരണം ഒരാഴ്ചയ്ക്ക് ഉള്ളില്‍ പൂര്‍ണ്ണമായും പുന : സ്ഥാപിക്കും എന്ന് കെ എസ് റ്റി പി അധികാരികള്‍ രേഖാമൂലം അറിയിച്ചു . കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിക്ഷേധിച്ച് കോന്നി പഞ്ചായത്ത് വൈസ് പ്രസി: റോജി എബ്രഹാം മെമ്പര്‍ അനി സാബു എന്നിവര്‍ കോന്നി എലിയറക്കല്‍ ജങ്ക്ഷനില്‍ ഇന്ന് രാവിലേ മുതല്‍ വെയില്‍ കൊണ്ട് സമരം നടത്തി . വൈകിട്ട് നാല് മണിയോട് കൂടി കെ എസ് റ്റി പി അധികൃതര്‍ എത്തി ചര്‍ച്ച നടത്തി . രണ്ടു ദിവസത്തിന് ഉള്ളില്‍ കോന്നി ,എലിയറക്കല്‍ മേഖലയിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വകയാര്‍ മേഖലയിലും കുടിവെള്ളം വിതരണം ചെയ്യുവാന്‍ ഉള്ള നടപടി സ്വീകരിച്ചതായി അറിയിച്ചു .ഇതിനെ തുടര്‍ന്ന്…
Read Moreകീവിലുള്ള എല്ലാ വിദ്യാർഥികളോടും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ നിർദേശം നൽകി
കീവിലുള്ള എല്ലാ വിദ്യാർഥികളോടും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ നിർദേശം നൽകി യുക്രൈനിലുള്ള ഇന്ത്യൻ എംബസി.രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കുന്നതിനായാണ് റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയത്. ഇതിനായി യുക്രൈൻ റെയിൽവെ സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു യുക്രൈനിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരാന്‍ സ്‌പൈസ്‌ജെറ്റ് ബുഡാപെസ്റ്റിലേയ്ക്ക് സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ബോയിങ് 737 എംഎഎക്സ് വിമാനമായിരിക്കും സ്പെഷ്യൽ സർവീസ് നടത്തുക. Weekend curfew lifted in Kyiv. All students are advised to make their way to the railway station for onward journey to the western parts. Ukraine Railways is putting special trains for evacuations.
Read Moreയുക്രൈനിൽ നിന്ന് 82 മലയാളി വിദ്യാർഥികൾ നാട്ടിലെത്തി
konnivartha.com : യുദ്ധം ആരംഭിച്ച ശേഷം യുക്രൈനിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഞായറാഴ്ച കേരളത്തിലെത്തി. ഡൽഹി വഴി 56 പേരും മുംബയ് വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ പതിനൊന്നു പേരാണ് ഉൾപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ 19 പേർ വിമാനമിറങ്ങി. രാത്രി എട്ടരയോടെ ആറു പേർ എത്തിച്ചേരും. നെടുമ്പാശ്ശേരിയിൽ മന്ത്രി പി രാജീവും തിരുവനന്തപുരത്ത് മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, നോർക്ക ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവരും വിദ്യാർഥികളെ സ്വീകരിച്ചു. തിരികെയെത്തുന്ന വിദ്യാർഥികൾക്ക് യാത്രാ സൗകര്യം ഉൾപ്പടെ ഒരുക്കിയിട്ടുണ്ടെന്നും യുക്രൈനിൽ നിന്ന് എല്ലാ വിദ്യാർഥികളെയും നാടുകളിലെത്തിക്കാൻ വേണ്ട ആശയവിനിമയം കേന്ദ്രസർക്കാരുമായി സംസ്ഥാനം നടത്തി വരികയാണെന്നും മന്ത്രി…
Read More