കോന്നി നിവാസി ചെങ്ങറ സുരേന്ദ്രൻ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സിപിഎം പ്രതിനിധി ഡോ. എ കെവിജയനെയും സിപിഐ പ്രതിനിധി ചെങ്ങറ സുരേന്ദ്രനെയും സർക്കാർ നോമിനേറ്റ് ചെയ്തു. എകെ വിജയന്‍ ചെയര്‍മാനാകും. ഒമ്പതംഗ ഭരണസമിതിയില്‍ മൂന്ന് പേര്‍ സ്ഥിരാംഗങ്ങളാണ് KONNI VARTHA.COM : സി.പി.ഐ നേതാവും മുൻ എം.പിയുമായ ചെങ്ങറ സുരേന്ദ്രനെ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായി നോമിനേറ്റ് ചെയ്തു. 20ന് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യും. 53കാരനായ ചെങ്ങറ സുരേന്ദ്രൻ ബോർഡിലെ സി.പി.ഐ പ്രതിനിധിയാണ്. പത്തനംതിട്ട കോന്നി ചെങ്ങറയിൽ കുഞ്ഞുകുഞ്ഞിന്റെയും ജാനകിയുടെയും മകനാണ്. സി.പി.ഐ കൊല്ലം ജില്ലാ കൗൺസിൽ അംഗമായ സുരേന്ദ്രൻ സി.പി.ഐ പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ് അംഗം, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റാണ്. 1998 – 99, 2004 -09 കാലയളവിൽ അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക് സഭാംഗമായി. കൊട്ടാരക്കര റെയിൽവേ…

Read More

പ്രാർത്ഥനയുടെ പേരിൽ പതിനേഴുകാരിയ്ക്ക് നേരേ ലൈംഗികാതിക്രമം : കൂടലിലെ വൈദികൻ റിമാൻഡിൽ

  KONNIVARTHA.COM : പ്രാർത്ഥനയുടെ പേരിൽ പതിനേഴുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയതിന് പോക്സോനിയമപ്രകാരമെടുത്ത കേസിൽ വൈദികനെ റിമാൻഡ് ചെയ്തു. കൂടൽ ഓർത്തഡോക്സ് മഹാ ഇടവക അസി വികാരികൊടുമൺ ഐക്കാട് വടക്ക് കൃപാലയം വീട്ടിൽ പി പി ജോണിന്റെ മകൻ പോൺസൺ ജോൺ (35) ആണ്അറസ്റ്റിലായത്. പെൺകുട്ടിക്ക് പ്രാർത്ഥനയും കൗൺസിലിങ്ങിനും മറ്റുമായി കുട്ടിയുടെ അമ്മപുരോഹിതനെ സമീപിച്ചിരുന്നു. മാർച്ച് 12ന് വൈദികന്റെ കൂടലിലെ വാസസ്ഥസലത്ത്പ്രാർത്ഥനക്കായി എത്തിച്ച പെൺകുട്ടിയെ കയറിപ്പിടിക്കുകയും, അടുത്തദിവസം കുട്ടിയുടെ വീട്ടിൽ വച്ച് ലൈംഗികാതിക്രമം കാട്ടുകയുമായിരുന്നു. വനിതാ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയനുസരിച്ച്16.03.2022) പോലീസ് ഇൻസ്‌പെക്ടർ എ ആർ ലീലാമ്മകുട്ടിയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന്റെനിർദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച പോലീസ് ഇയാളെ കൊടുമണിലെ വീട്ടിൽ നിന്നും ഇന്ന് (17.03.2022)വെളുപ്പിന് വനിതാ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ…

Read More

കൂടല്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക പള്ളിയിലെ അസി. വികാരി പോക്‌സോ കേസില്‍ പോലീസ് പിടിയില്‍

  KONNI VARTHA.COM ;       പഠനത്തില്‍   പിന്നാക്കം പോയ മകള്‍ക്കും മകനും കൗണ്‍സിലിങ് നല്‍കാനും പ്രാര്‍ഥനയ്ക്കുമായി വീട്ടിലേക്ക് വിളിച്ചു വരുത്തി: അടച്ചിട്ട മുറിയില്‍ കൗണ്‍സിലിങിന് വിളിച്ചത് ഓരോരുത്തരെയായി: മകന്റെ തലയില്‍ കൈ വച്ച് പ്രാര്‍ഥിച്ചപ്പോള്‍ മകളുടെ ശരീരത്ത് കൈ ക്രിയ: കൂടല്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക പള്ളിയില്‍ അസി. വികാരി ഫാ. പോള്‍സണ്‍ ജോണ്‍ പോക്‌സോ കേസില്‍ പിടിയിലായത്  സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍   KONNI VARTHA.COM : കൂടലില്‍ വൈദികന്‍ പതിനേഴുകാരിയെ പീഡിപ്പിച്ചത് പ്രാര്‍ഥനയുടെയും കൗണ്‍സിലിങിന്റെയും മറവില്‍. പഠനത്തില്‍ തീരെ ശ്രദ്ധയില്ലാത്ത മകനും മകള്‍ക്കും കൗണ്‍സിലിങ് നടത്തുന്നതിനും പ്രാര്‍ഥിക്കുന്നതിനും വേണ്ടിയാണ് മാതാവ് കൂടല്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക അസി. വികാരിയായ ഫാ. പോള്‍സണ്‍ ജോണിനെ വിളിച്ചു വരുത്തിയത്. ഇതിനിടെയാണ് പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. കുട്ടി സ്‌കൂളിലെ…

Read More

‘ഇടം’ ബോധവല്‍ക്കരണ ക്യാംപയിന് ജില്ലയില്‍ തുടക്കമായി

‘ ‘ഇടം’ ബോധവല്‍ക്കരണക്യാംപയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നേരിടുന്ന സാമൂഹിക വെല്ലുവിളികളില്‍ പരിവര്‍ത്തനം വരുത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ നിരവധി പുരോഗമന പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്നതിന്റെ ഭാഗമായാണ് ഈ ക്യാംപയിന്‍ നടത്തുന്നത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാ കുമാരിക്ക് ലോഗോ നല്‍കി പ്രകാശനം നിര്‍വഹിച്ചു.   എല്ലാ ലിംഗക്കാര്‍ക്കും തുല്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, അര്‍ഹിക്കുന്ന ഇടം നല്‍കുക എന്ന ആശയത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഇടം ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ലോഗോ പ്രകാശനം വനിതാ ദിനത്തില്‍ ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ്മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ജില്ലാ തലങ്ങളില്‍ ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്.     സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടത്തുന്ന…

Read More

യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായി

  യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായതായി വിദേശകാര്യ മന്ത്രാലയം. യുക്രൈനിൽ നിന്ന് 22,500 ലധികം ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിച്ചുവെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു   യുക്രൈൻ വിഷയത്തിൽ കേന്ദ്രസർക്കാർ ഉചിതമായാണ് ഇടപെട്ടത്. 76 സിവിലിയൻ വിമാനങ്ങൾ ഉൾപ്പെടെ 90 വിമാനങ്ങൾ ഓപറേഷൻ ഗംഗയിൽ പങ്കെടുത്തു. ഇന്ത്യ നിലകൊണ്ടത് സമാധാനത്തിന് വേണ്ടിയെന്ന് എസ് ജയശങ്കർ പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവി സംബന്ധിച്ച കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും എസ് ജയശങ്കർ അറിയിച്ചു.

Read More

മീഡിയ വണ്‍ സംപ്രേഷണത്തിന് താല്‍കാലികാനുമതി

  മീഡിയ വണ്‍ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സംപ്രേക്ഷണ വിലക്ക് സ്റ്റേ ചെയ്തത്. ചാനലിന് ഉടന്‍ പ്രക്ഷേപണം പുനരാരംഭിക്കാമെന്ന് കോടതി വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ നല്‍കിയ രണ്ട് ഫയലുകള്‍ പരിശോധിച്ച ശേഷമാണ് സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തത്. മീഡിയ വണ്‍ ലൈഫ്, മീഡിയ വണ്‍ ഗ്ലോബല്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു ഫയലും മീഡിയ വണ്‍ ചാനലുമായി ബന്ധപ്പെട്ട മറ്റൊരു ഫയലുമാണ് കേന്ദ്ര സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ സുപ്രീം കോടതിക്ക് കൈമാറിയത്.       വാദം കേള്‍ക്കല്‍ ഇരുപത് മിനിറ്റോളം നിർത്തിവെച്ച ശേഷം ചേമ്പറില്‍ പോയാണ് ജസ്റ്റിസ് മാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത്, വിക്രം നാഥ് എന്നിവര്‍ ഫയലുകള്‍ പരിശോധിച്ചത്.മുദ്ര…

Read More

കോന്നിയില്‍ കുടിവെള്ള ക്ഷാമം അതി രൂക്ഷം :കോന്നി പഞ്ചായത്തിനോട് ജില്ലാ ഭരണകൂടത്തിന് അവഹേളനം

കോന്നിയില്‍ കുടിവെള്ള ക്ഷാമം അതി രൂക്ഷം :കോന്നി പഞ്ചായത്തിനോട് ജില്ലാ ഭരണകൂടത്തിന് അവഹേളനം കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കണം:കോൺഗ്രസ്സ് KONNIVARTHA.COM :കെ.എസ്.റ്റി.പി റോഡ് പണിയുമായി ബന്ധപ്പെട്ട് ജല വിതരണം തടസപ്പെടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ രൂക്ഷമായി ഇപ്പോഴും നിലനിൽക്കുന്നു. എം.എൽ.എ യുടെ അധ്യക്ഷതയിൽ രണ്ട് അവലോകന യോഗങ്ങൾ കൂടിയിട്ടും നടപടികൾ എങ്ങും എത്തിയിട്ടില്ല.വേനൽ കാലം രൂക്ഷമായതിനെ തുടർന്ന് കോന്നി ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുന്ന സാഹചര്യമാണ് ഉളവായിരിക്കുന്നത്. മുൻ കാലങ്ങളിൽ സർക്കാർ അനുമതിയോടു കൂടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം എല്ലാ പ്രദേശങ്ങളിലും എത്തിച്ചു കൊടുത്തിരുന്നു.എന്നാൽ പഞ്ചായത്ത്‌ കമ്മിറ്റി ഐക്യകണ്ഠെന എടുത്ത തീരുമാന പ്രകാരം നിലവിൽ മൂന്ന് തവണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകിയെങ്കിലും ഇതുവരെ അനുമതി നൽകാതെ,ഈ വിഷയത്തിന്മേൽ അലംഭാവം ആണ് കാണിക്കുന്നത്. വേനൽ കാലത്ത്‌…

Read More

മസ്തിഷ്‌ക മരണം: ജീവിതത്തിനും  മരണത്തിനുമിടയ്ക്കുള്ള  നൂല്‍പ്പാലം

മസ്തിഷ്‌ക മരണം എന്താണ് അർത്ഥമാക്കുന്നത്….? ജീവിതത്തിനും  മരണത്തിനുമിടയ്ക്കുള്ള  നൂല്‍പ്പാലമാണ് പലപ്പോഴും മസ്തിഷ്‌ക മരണം.തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലക്കുന്നതിനെയാണ് മസ്തിഷ്‌ക മരണം(Brain death) എന്നു പറയുന്നത്. തലച്ചോർ മരിക്കുകയും അവയവങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരുടെ ഹൃദയം, കിഡ്‌നി, ലിവർ എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയകളെ അത് സഹായിക്കും. ഒരു ക്ലിനിക്കൽ പരിശോധനയിലൂടെ മസ്തിഷ്ക മരണം / ഡിഎൻ‌സി നിർണ്ണയിക്കാൻ കഴിയും കോമ, ബ്രെയിൻ സിസ്റ്റം അരേഫ്ലെക്സിയ, അപ്നിയ എന്നിവ കാണിക്കുന്നു.       വിഷ്വൽ, ഓഡിറ്ററി, ടാക്റ്റൈൽ ഉത്തേജനം എന്നിവയുൾപ്പെടെ പരമാവധി ബാഹ്യ ഉത്തേജനത്തിന് ഉത്തേജനമോ അവബോധമോ ഉണ്ടെന്നതിന് തെളിവുകളൊന്നുമില്ല.വിദ്യാർത്ഥികളെ ഇടത്തരം അല്ലെങ്കിൽ നീളം കൂടിയ സ്ഥാനത്ത് ഉറപ്പിക്കുകയും പ്രകാശത്തിന് പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നു.കോർണിയ, ഒക്കുലോസെഫാലിക്, ഒക്കുലോവെസ്റ്റിബുലാർ റിഫ്ലെക്സുകൾ ഇല്ല.വിഷമയമായ ഉത്തേജനത്തിലേക്ക് മുഖചലനങ്ങളൊന്നുമില്ല.ഗാഗ് റിഫ്ലെക്സ് ഉഭയകക്ഷി പിൻ‌വശം ആൻറിഫുഗൽ ഉത്തേജനത്തിന് ഇല്ല.ആഴത്തിലുള്ള ശ്വാസനാളം വലിച്ചെടുക്കുന്നതിന് ചുമ റിഫ്ലെക്സ് ഇല്ല.കൈകാലുകളുടെ വിഷമയമായ ഉത്തേജനത്തിന്…

Read More

സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിംഗ് പരിശീലനം

സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിംഗ് പരിശീലനം പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈവിധ്യമായ പഠന മേഖലകളില്‍ തിളങ്ങാനും തൊഴില്‍ നേടി ലക്ഷ്യത്തില്‍ എത്താനും സാധിക്കും : ജില്ലാ കളക്ടര്‍ konnivartha.com : പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈവിധ്യമായ പഠന മേഖലകളില്‍ തിളങ്ങാനും തൊഴില്‍ നേടി ലക്ഷ്യത്തില്‍ എത്തിച്ചേരാനും വിശാലമായ സാധ്യതകള്‍ ആണ് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംസ്ഥാന പട്ടികവര്‍ഗ വികസനവകുപ്പും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ബാങ്ക് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.   സംസ്ഥാനത്ത് ആദ്യമായാണ് പത്തനംതിട്ട ജില്ലയില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഇത്തരമൊരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ എട്ട് ശതമാനം സംവരണം പട്ടികവര്‍ഗവിഭാഗത്തിനുണ്ടെങ്കിലും ഇവരുടെ പ്രാതിനിധ്യം കുറവാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലക്ഷ്യത്തിലേക്ക് എത്താനാണ് ഇത്തരമൊരു നൂതന ഉദ്യമം നടപ്പിലാക്കുന്നത്.…

Read More

കോന്നി ടൗണിലെ വൈദ്യുതി മുടക്കവും വോൾട്ടേജ് വ്യതിയാനവും ഉടന്‍ പരിഹരിക്കണം : കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ

  KONNI VARTHA.COM : കോന്നി ടൗണിലും പരിസര പ്രദേശങ്ങളിലും ഇടയ്ക്കിടയ്ക്ക് വൈദ്യുതി ഇല്ലാതാകുന്നതും, വോൾട്ടേജ് വ്യതിയാനവും, കുടിവെള്ള പ്രശ്നവും അടിയന്തിരമായി    പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളേയും, ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉൾപ്പടെയുള്ള നിയമ സംവിധാനങ്ങളേയും സമീപിക്കുന്നതിന് കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ നേതൃയോഗം തീരുമാനിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത യഥാർത്ഥ പ്ലാനനുസരിച്ച് നിർമ്മിക്കാത്തതു കൊണ്ട് ജനങ്ങൾക്ക് ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി. വൃത്തിയും സൗകര്യവുമുള്ള ശുചിമുറി കോന്നി ടൗൺ പ്രദേശത്ത് ഉടൻ നിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. ജി .രാമകൃഷ്ണപിള്ളഎന്‍ എസ് മുരളിമോഹൻ, എം കെ ഷിറാസ് , കെ . രാജേന്ദ്രനാഥ്, സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.

Read More