ജീവിത മാതൃകയും വഴി കാട്ടിയുമായതില്‍ വലിയൊരു ശതമാനം വയോധികര്‍: ജില്ലാ കളക്ടര്‍

  konnivartha.com : നമ്മുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തി ജീവിത മാതൃകയും വഴികാട്ടിയുമായവരില്‍ വലിയ ശതമാനവും വയോധികരാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാതല വയോജന ദിനാഘോഷം പത്തനംതിട്ട കാപ്പില്‍ നാനോ ആര്‍കേഡ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.   ഈ വര്‍ഷത്തെ പ്രമേയം മാറുന്ന ലോകത്ത് വയോജനങ്ങളുടെ അതിജീവനം എന്നതാണ്. വാര്‍ധക്യത്തേയും വയോജന ദിനത്തേയും ഉത്സവമാക്കി മാറ്റാം. വയോധികരുടെ പ്രാധാന്യം മനസിലാക്കാത്തത് സമൂഹത്തിന്റെ വൈകല്യമാണ്. വയോജനങ്ങള്‍ക്ക് താങ്ങും തണലുമാകേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്. വാര്‍ധക്യത്തെ ഒരിക്കലും ദുര്‍ബല വെളിച്ചത്തില്‍ കാണില്ലെന്ന് നാം ഉറപ്പുവരുത്തണം. ജീവതത്തില്‍ നാം എല്ലാവരും എത്തിപ്പെടുന്ന കാലഘട്ടമാണ് വാര്‍ധക്യം. ജീവിത സായാഹ്നത്തിലേക്കെത്തുന്ന വയോജനങ്ങള്‍ക്ക് കൈത്താങ്ങാവേണ്ടത് പുതുതലമുറയുടെ ഉത്തരവാദിത്വമാണെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഏലിയാസ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്…

Read More

101 വയസുള്ള സമ്മതിദായകയെ ജില്ലാ കളക്ടര്‍ വീട്ടിലെത്തി ആദരിച്ചു

konnivartha.com : ജില്ലയിലെ 101 വയസുള്ള വോട്ടറുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദരിച്ചു. വയോജന ദിനത്തോടനുബന്ധിച്ച് ജില്ലയിലെ നൂറുവയസ് പൂര്‍ത്തിയായ വോട്ടര്‍മാരെ അനുമേദിക്കുന്നതിന്റെ ഭാഗമായാണ് കോഴഞ്ചേരി താലൂക്കിലെ ഇലന്തൂര്‍ ഈസ്റ്റില്‍ പാറപ്പാട്ട് കടക്കല്‍ അന്നമ്മ സാമുവേലിനെ വീട്ടിലെത്തി ജില്ലാ കളക്ടര്‍ ആദരിച്ചത്.   ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ അനുമോദനപത്രവും കളക്ടര്‍ അന്നമ്മ സാമുവേലിന് കൈമാറി. ജില്ലയിലെ വിവിധ താലൂക്കുകളിലായി പത്തൊമ്പത് മുതിര്‍ന്ന പൗരന്‍മാരെ, ഇആര്‍ഒമാരുടെ നേതൃത്വത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണറുടെ അനുമോദന പത്രം നല്‍കി ആദരിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുതിര്‍ന്ന പൗരന്‍മാരുടെ സംഭാവന പരിഗണിച്ചാണ് ആദരിക്കല്‍ ചടങ്ങ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്.

Read More

പോക്സോ കേസിൽ റെക്കോർഡ് ശിക്ഷ,142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

  konnivartha.com/ പത്തനംതിട്ട : പത്തുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസിൽ കുട്ടിയുടെ അടുത്ത ബന്ധുവിനെതിരെ റെക്കോർഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1(പ്രിൻസിപ്പൽ പോക്സോ കോടതി ) ജഡ്ജ് ജയകുമാർ ജോൺ ആണ് 142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 3 വർഷം കൂടി തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതി. തിരുവല്ല പോലീസ് കഴിഞ്ഞവർഷം മാർച്ച് 20 ന് രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല കവിയൂർ ഇഞ്ചത്തടി പുലിയാലയിൽ ബാബു എന്ന് വിളിക്കുന്ന ആനന്ദൻ പി ആർ (41) നെ ജില്ലയിൽ പോക്സോ കേസിൽ ഇതുവരെയുള്ള ഏറ്റവും കൂടിയ കാലയളവിലേക്കുള്ള ശിക്ഷവിധിച്ച് ഉത്തരവായത്. കുട്ടിക്കും മാതാപിതാക്കൾക്കുമൊപ്പം ഒന്നിച്ചതാമസിച്ചുവന്ന ഇയാൾ, 2019 ഏപ്രിൽ 20 നുശേഷമുള്ള…

Read More

ഞായറാഴ്ച തുടര്‍ച്ചയായി പ്രവര്‍ത്തിദിനമാക്കുന്നതിന് പിന്നില്‍ ആസൂത്രിത നീക്കം: എം.സി.വൈ.എം സീതത്തോട് വൈദിക ജില്ലാ

  konnivartha.com/ ചിറ്റാർ : പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്ച ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിദിനമാക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ അംഗീകരിക്കാനാവില്ലെന്നും ഒക്‌ടോബര്‍ രണ്ടിലെ ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞായറാഴ്ച പ്രവര്‍ത്തിദിവസമല്ലെങ്കിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് തിരുത്തണമെന്നും എ൦.സി.വൈ.എ൦ സീതത്തോട് വൈദിക ജില്ലയുടെ യുവത്വം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഗാന്ധിജയന്തി ദിനമായതുകൊണ്ട് പൊതു അവധി ദിവസമായ ഒക്‌ടോബര്‍ 2ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ പേരില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തങ്ങളുടെ സ്ഥാപനങ്ങളില്‍ ഹാജരാകണമെന്ന് നിര്‍ബന്ധിക്കരുത്. മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയാനുള്ള നടപടികളും ലഹരിവിമുക്ത കേരളം പദ്ധതികളും സ്വാഗതാര്‍ഹമാണ്. അതിനുവേണ്ടി ഗാന്ധിജയന്തി ദിനത്തിന്റെ മറവില്‍ പൊതു അവധി ദിവസമായ ഞായറാഴ്ച പ്രവര്‍ത്തിദിനമാക്കുന്നത് ശരിയായ നടപടിയല്ല. മദ്യവും മയക്കുമരുന്നുമുള്‍പ്പെടെ ലഹരിക്കെതിരെ ബോധവല്‍ക്കരണം…

Read More

കോന്നി വനത്തില്‍ പോലീസ് പരിശോധന: കോന്നി കുമ്മണ്ണൂർ കേന്ദ്ര ഐ ബി നിരീക്ഷണത്തില്‍

  konnivartha.com : കോന്നി കുമ്മണ്ണൂരിൽ വീണ്ടും പോലീസ് പരിശോധന. അറസ്റ്റിലായ പോപുലർഫ്രണ്ട് നേതാവ് അജ്മലുമായി കുമ്മണ്ണൂർ വനമേഖലയിൽ ഇന്ന് രാവിലെയോടെ കോന്നി പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. അച്ചൻകോവിൽ നദിയിൽ പ്രതികൾ ഉപേക്ഷിച്ച വസ്ത്രങ്ങൾ അടക്കം കണ്ടെത്താനാണ് പരിശോധന നടന്നത്. കെഎസ്ആർടിസി ബസ്സിന് കല്ലെറിയുന്ന സമയത്ത് പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങളും, ബാഗും കണ്ടെത്താനാണ് വനമേഖലയിൽ തിരച്ചിൽ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അച്ചൻകോവിലാറ്റിൽ ഇറങ്ങി തെരച്ചിൽ നടത്തിയെങ്കിലും തൊണ്ടി കണ്ടെത്താനായില്ല. ഇയാൾക്കെതിരേ വനമേഖലയിൽ അതിക്രമിച്ച് കടന്ന് കയറിയതിനും കേസ് എടുക്കാൻ സാധ്യതയുണ്ട്.

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 30/09/2022)

  അന്താരാഷ്ട്ര വയോജന ദിനാചരണം:  സംസ്ഥാനതല ഉദ്ഘാടനം (01.10.2022) മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും അന്താരാഷ്ട്ര വയോജന ദിനാചരണം, സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രാവിലെ 11.30ന് ആരോഗ്യ വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ പ്രമേയം മാറുന്ന ലോകത്ത് വയോജനങ്ങളുടെ പ്രതിരോധം എന്നതാണ്.   നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, അസിസ്റ്റന്റ് ഡയറക്ടറും നോഡല്‍ ഓഫീസറുമായ ഡോ. ബിപിന്‍ കെ ഗോപാല്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം) ഡോ. വി. മീനാക്ഷി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍…

Read More

കോന്നി ആനകുത്തിയില്‍ ആയുധ പ്രദര്‍ശനം നടന്നു : പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അറിഞ്ഞില്ല

  konnivartha.com : കോന്നി കേന്ദ്രമാക്കി നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ സാന്നിധ്യം . നിരോധിത സംഘടനായ സിമിയുടെ ക്യാമ്പ് നടന്ന കോന്നി കുമ്മണ്ണൂരില്‍ തന്നെ ഇക്കഴിഞ്ഞ ആഗസ്റ്റ്‌ മാസം മൂന്നു ദിവസം നീണ്ടു നിന്ന ആനകുത്തി ഏരിയാ സമ്മേളനത്തില്‍ ആണ് ആയുധ പ്രദര്‍ശനം നടന്നത് . ആയോധന കലാ പ്രദര്‍ശനം എന്നാണ് നോട്ടീസ്സില്‍ ചേര്‍ത്തത് . ഉത്ഘാടനം നടത്തിയത് നിലവില്‍ പോലീസ് പിടിയില്‍ ഉള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിഎ അബ്ദുള്‍ സത്താര്‍ ആണ് . ഏരിയാ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിതന്നെ നേരിട്ട് എത്തുമെന്ന് നോട്ടീസില്‍ കാണുന്നു . 2022 ആഗസ്റ്റ്‌ 26,27,28 തീയതികളില്‍ ആണ് കുമ്മണ്ണൂര്‍ ആനകുത്തിയില്‍ ആസാദ് നഗര്‍ എന്ന് പേരിട്ട സ്ഥലത്ത് ആയുധ പ്രദര്‍ശനം നടന്നത് . കോന്നി പോലീസ് കീഴില്‍ ഉള്ള സ്പെഷ്യല്‍ ബ്രാഞ്ച് സംഭവം…

Read More

ബഫർസോൺ: സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു

ബഫർ സോൺ സംബന്ധിച്ച് ഇക്കഴിഞ്ഞ ജൂൺ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ നിർദ്ദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇതിനായി ഫീൽഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.    ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാൻ ആയിട്ടുള്ള സമിതിയിൽ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മുൻ വനം വകുപ്പ് മേധാവി ജയിംസ് വർഗീസ് എന്നിവരാണ് അംഗങ്ങൾ. സമിതിയ്ക്ക് സാങ്കേതിക സഹായം നൽകുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇതിൽ പ്രമോദ് ജി. കൃഷ്ണൻ (അഡീഷണൽ പി.സി.സി.എഫ് (വിജിലൻസ് & ഫോറസ്റ്റ് ഇന്റലിജൻസ്), ഡോ.റിച്ചാർഡ് സ്‌കറിയ (ഭൂമി ശാസ്ത്ര അധ്യപകൻ), ഡോ. സന്തോഷ് കുമാർ എ.വി (കേരള ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ…

Read More

കോന്നിയില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ചു

  konnivartha.com : കോന്നി ചിറ്റൂര്‍ മുക്കില്‍ ബൈക്കും മറ്റൊരു വാഹനവും കൂട്ടി ഇടിച്ചു. ബൈക്ക് യാത്രികന് ചെറിയ രീതിയില്‍ പരിക്ക് ഉണ്ട് . പ്രദേശ വാസികള്‍ എത്തി അപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തി .

Read More

മേലേതിൽ ബാബുവിന് നീതി വേണം :ബി ജെ പി

പഞ്ചായത്ത് പ്രസിഡന്റ് നേതൃത്വത്തിൽ അനധികൃതമായി സ്ഥലം കയ്യേറിയതിനാൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മേലേതിൽ ബാബുവിന്റെ കൈയേറ്റ സ്ഥലം ഒഴിപ്പിച്ച് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെൻസിംഗ് ഇട്ട് കൊടുത്തു konnivartha.com : മേലേടത്ത് ബാബുവിന്റെ ആത്മഹത്യയിൽ സി.പി.എം. നേതാക്കളുടെ പങ്ക് അന്വേഷിച്ച് അവരെ അറസ്റ്റ് ചെയ്യുക എന്ന് അവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി പെരുനാട് ഏരിയാ കമ്മിറ്റിയുടെ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി . പെരുനാട്ടിലെ CPM നേതാക്കളുടെ സ്വച്ഛാധിപത്യവും ധാർഷ്ട്യവും കാരണം അടുത്തിടെ പല ജീവനുകളാണ് ഇവിടെ പൊലിഞ്ഞിരിക്കുന്നത്. പേവിഷ ബാധയേറ്റു മരിച്ച അഭിരാമി, മാമ്പാറ സ്വദേശിനി പൊന്നമ്മ, കുമ്പഴയിലുള്ള അമൃത, മഠത്തുംമൂഴി ബാബു തുടങ്ങി അറിയാതെ പോയവരും ഉണ്ടാകാം. ജനാധിപത്യത്തെ തിരസ്കരിച്ച് ഭീകരതയുടെ പ്രതീകമായി മാറിയിരിക്കുന്ന അത്യാർത്തിക്കാർ പാവപ്പെട്ടവരുടെ രക്തം ഊറ്റി കുടിച്ച്കൊഴുത്ത് തടിക്കുകയാണ്. CPM നേതാക്കളായ പി.എസ്. മോഹനൻ, റോബിൻ കെ. തോമസ്,…

Read More