നന്മയെ വരവേറ്റ് വിദ്യാപ്രഭയില്‍ ഇന്ന് വിജയദശമി

  അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്റെ പ്രകാശം അകക്കണ്ണുകളില്‍ നിറയ്ക്കുന്ന വിജയദശമി ഇന്ന് കോന്നി വാര്‍ത്ത ഡോട്ട് കോം :  മനുക്ഷ്യന്‍റെ  വൃക്തിത്വ വികസനത്തില്‍ വിദ്യയും വിനയവും ഏറ്റവും വലിയ ഘടകങ്ങളാണ്. വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നതിന് നവരാത്രി പ്രാധാന്യമായി എടുത്തിരിക്കുന്നു.തിന്മകളെ നശിപ്പിച്ച് നന്മപ്രധാനം ചെയ്യുന്ന ദിവസമാണ് വിജയ ദശമി. കുട്ടികളെ ഗുരുനാഥന്‍ മടിയിലിരുത്തി ‘ഹരിഃശ്രീ ഗണപതയേ നമഃ എന്നു കൈവിരല്‍ കൊണ്ട് എഴുതിക്കുന്നതാണ് എഴുത്തിനിരുത്തലിലെ പ്രധാന ചടങ്ങ്.മുത്തച്ഛന്‍, മുത്തശ്ശി, മാതാപിതാക്കള്‍, ബന്ധുക്കള്‍,ആത്മീയാചാര്യന്മാര്‍, മാതൃകാപരമായും സദാചാരപരമായും ധാര്‍മ്മികപരമായും യോഗ്യരായവരെകൊണ്ട് എഴുത്തിനിരുത്തിക്കുന്നത് ഐശ്വര്യപ്രദമാണ്.   അക്ഷരങ്ങള്‍ പഠിച്ചുകഴിയുമ്പോള്‍ അക്കങ്ങളിലേക്ക് . അക്കങ്ങളില്‍ നിന്ന് ഗണിതത്തിലേക്ക് .ഓം ഹരി ശ്രീ മുതല്‍ നമ:ഹ മുതല്‍ തുടങ്ങി അ മുതല്‍ അം വരേയും ക മുതല്‍ ക്ഷ വരേയുംഎഴുതി പഠിപ്പിക്കുമ്പോഴേക്കും ആശാട്ടി നമ്മളെകൊണ്ട് ‘ക്ഷ’ പരുവം ആയിട്ടുണ്ടങ്കിലും ആ അമ്മച്ചിയുടെ മുഖത്ത്…

Read More

ലോക ബഹിരാകാശവാരത്തിന് ഐ.എസ്.ആർ.ഒയിൽ തുടക്കം

  konnivartha.com : ഇന്ത്യൻ സ്‌പെയ്‌സ് റിസർച്ച് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ലോക ബഹിരാകാശവാരത്തിന്റെ ഉത്ഘാടനം കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിൽ നിർവ്വഹിച്ചു. ബഹിരാകാശ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഒക്ടോബർ 4 മുതൽ 10 വരെ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയുടെ ഉദ്ദേശം. ഉദ്ഘാടന ചടങ്ങിൽ ഐ. എസ്. ആർ. ഒയുടെ പ്രൗഡമായ വൈജ്ഞാനിക ചരിത്രം ഗവർണർ അനുസ്മരിച്ചു. കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കാൻ ഐ. എസ്. ആർ. ഒ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ. എസ്. ആർ. ഒ. ചെയർമാൻ എസ്. സോമനാഥ് അധ്യക്ഷനായ ചടങ്ങിൽ വി. എസ്. എസ്. സി. ചീഫ് കൺട്രോളർ സി. മനോജ്, സെന്റർ ഡയറക്ടർമാരായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ, ഡോ. വി. നാരായണൻ, ഡോ. ഡി. സാം ദയാല ദേവ് എന്നിവർ…

Read More

നെൽമണികൾകൊണ്ട് വിസ്മയം തീർത്ത് കൊൽക്കത്ത സ്വദേശിനി പുതുൽ ദാസ് മിത്ര കേരളത്തില്‍

  konnivartha.com : നെൽമണികൾകൊണ്ട് വിസ്മയം തീർത്ത് കൊൽക്കത്ത സ്വദേശിനി പുതുൽ ദാസ് മിത്ര. കോഴിക്കോട് സ്വപ്നനഗരിയിൽ വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിച്ച മലബാർ ക്രാഫ്റ്റ് മേളയിലാണ് സന്ദർശകരിൽ ആശ്ചര്യമുണർത്തി പുതുലിന്റെ സ്റ്റാളുള്ളത്. മാലകളും കമ്മലുകളും കൗതുകത്തോടെ വീക്ഷിക്കുന്നവർ ഇതെല്ലാം നിർമ്മിച്ചിരിക്കുന്നത് നെല്ലുപയോ​ഗിച്ചാണെന്നറിയുന്നതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടും. ചെറുതും വലുതുമായി കൗതുകമുണർത്തുന്ന മനോഹരമായ ആഭരണങ്ങളാണ് പുതുലിന്റെ സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്നത്. കമ്മലുകൾ, മാലകൾ, ചോക്കർ ചെയിനുകൾ തുടങ്ങി വ്യത്യസ്ത ഡിസൈനുകളിലുള്ള ആഭരണങ്ങൾ ഇവിടെ കിട്ടും. പൂർണ്ണമായും നെല്ലുപയോ​ഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് പ്രധാന ആകർഷണം. പല നിറങ്ങളിലും വലുപ്പത്തിലുമുള്ള മാലകളും കമ്മലുകളും അവയുടെ സെറ്റുകളും ലഭ്യമാണ്. സ്റ്റഡ് കമ്മലുകൾ മുതൽ വ്യത്യസ്ത നീളത്തിലുള്ള കമ്മലുകളുടെ ശേഖരം തന്നെ സ്റ്റാളിലുണ്ട്. സാരികൾക്ക് അനുയോജ്യമായ നീളത്തിലുള്ള മാലകൾ, ചോക്കർ എന്നിവയും ഇവിടെ ലഭ്യമാണ്. 50 മുതൽ 1000 രൂപവരെയാണ് വില.   പശ്ചിമ…

Read More

ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്

  The Royal Swedish Academy of Sciences has decided to award the 2022NobelPrize in Physics to Alain Aspect, John F. Clauser and Anton Zeilinger konnivartha.com : ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്. അലെയ്ൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ എഫ്. ക്ലൗസർ (യുഎസ്), ആന്റൺ സെയ്‌ലിംഗർ (ഓസ്ട്രിയ) എന്നിവര്‍ക്കാണ് പുരസ്കാരം.   ക്വാണ്ടം മെക്കാനിക്സിലെ നിർണായക സംഭാവനകൾക്കാണ് പുരസ്കാരം. സ്റ്റോക്കോമിലെ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിനാണ്.   നാളെ രസതന്ത്ര നൊബേലും വ്യാഴാഴ്ച സാഹിത്യത്തിനുള്ള നൊബേലും പ്രഖ്യാപിക്കും.സമാധാന നൊബേൽ പുരസ്കാരം വെള്ളിയാഴ്ചയും സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്കാരം ഒക്ടോബർ പത്തിനുമാണ് പ്രഖ്യാപിക്കുക.

Read More

കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധം: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പൊലീസ്

    konnivartha.com : കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എൻ ഐ എ റിപ്പോർട്ട് കൈമാറി എന്ന വാർത്ത അടിസ്ഥാന രഹിതമാണ് എന്ന് പോലീസ് പറയുന്നു . പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നൽകി എന്നായിരുന്നു വാർത്ത. എന്‍ഐഎ സംഘടിപ്പിച്ച റെയ്ഡ് വിവരങ്ങൾ ചോര്‍ത്തി നല്‍കി. വിവരങ്ങള്‍ ചോരാന്‍ പൊലീസ് നടപടി കാരണമായെന്നും, പിഎഫ്‌ഐക്ക് റെയ്ഡിനെ പ്രതിരോധിക്കാന്‍ അവസരം നല്‍കിയെന്നും എൻ.ഐ.എ റിപ്പോർട്ട് ഉദ്ധരിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ വാർത്ത നല്‍കിയതിന് പിന്നാലെ ആണ് പോലീസ് തങ്ങളുടെ സോഷ്യല്‍ മീഡിയാ വഴി വിശദീകരണം നല്‍കിയത് . സംസ്ഥാന പൊലീസിനെ ചില ഉന്നതരായ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് റെയ്ഡ് സംബന്ധിച്ച് ആദ്യം വിവരം ലഭിച്ചിരുന്നുള്ളൂ. ഒരു തരത്തിലും വിവരങ്ങള്‍ ചോരാതിരിക്കാന്‍…

Read More

Meet Svante Paabo, the 2022 Nobel Prize winner in Medicine

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. konnivartha.com : ഹോമോസാപിയന്‍സിന്റെ ജനിതക പ്രത്യേകത കണ്ടെത്തിയ സ്വാന്റെ പേബുവിനാണ് പുരസ്‌കാരം.ഹോമോസാപിയന്‍സിന്റെ ജനിതക പ്രത്യേകത കണ്ടെത്തിയ സ്വാന്റെ പേബുവിനാണ് പുരസ്‌കാരം. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനാണ് സ്വാന്റെ പേബുവിന്‍. ജനിതക ഗവേഷണളെ മുന്‍നിര്‍ത്തിയായിരുന്നു പുരസ്‌കാരം നല്‍കിയത്. സ്റ്റോക്ക്‌ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നൊബേല്‍ കമ്മിറ്റി സെക്രട്ടറി തോമസ് പെര്‍ല്‍മാനാണ് ജേതാവിനെ പ്രഖ്യാപിച്ചത്. ആദ്യ മനുഷ്യന്റെ ജനിതക ഘടനെയും പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്. മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്ടറാണ് സ്വാന്റേ പേബൂവിൻ. ഡിസംബര്‍ 10 ന് പുരസ്‌കാരം സമ്മാനിക്കും. 10 മില്യണ്‍ സ്വീഡിഷ് ക്രൗണാണ് സമ്മാനത്തുക. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്കുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.   konnivartha.com : Svante Paabo was on…

Read More

ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനം നോര്‍ക്കയില്‍ ലഭിക്കും

konnivartha.com : കേരളത്തില്‍ നിന്നും ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം ഖത്തര്‍ എംബസ്സി അറ്റസ്റ്റേഷനു വേണ്ടി സമര്‍പ്പിക്കാവുന്നതാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം അതത് മാര്‍ക്ക് ലിസ്റ്റുകളും ഖത്തര്‍ എംബസ്സി അറ്റ്സ്റ്റ് ചെയ്യേണ്ടതുണ്ട്.   വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തുന്നതിന് മുന്നോടിയായുളള എച്ച്.ആര്‍.ഡി, വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തലുകള്‍ എന്നീ സേവനങ്ങളും നോര്‍ക്ക-റൂട്ട്സ് മേഖലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം, വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളുടെ ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങളും നോര്‍ക്കയുടെ ഓഫീസുകളില്‍ ലഭ്യമാണ്. www.norkaroots.org എന്ന് വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്പറിലോ, norkacertificates@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Read More

ലഹരിമുക്ത കേരളം പരിപാടിയുടെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ നെഹ്റു യുവ കേന്ദ്ര പത്തനംതിട്ട, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,   യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍  അമ്പലപ്പാറ – മോതിര വയലില്‍ ലഹരിമുക്ത കേരളം പരിപാടി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കൂട്ടയോട്ടം -ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ 3.0, ലഹരിക്കെതിരെ ഫ്ളാഷ് മോബ്, ക്ലീന്‍ ഇന്ത്യ 2.0 കാമ്പയിന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സംഘടിപ്പിച്ചത്. കൂട്ടയോട്ടം ക്ലബ് രക്ഷാധികാരി ഫാ. എസ്. ബിജു ഫ്ളാഗ് ഓഫ് ചെയ്തു. ക്ലബ് വൈസ് പ്രസിഡന്റ് ആര്‍. അനന്തുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഴവങ്ങാടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ഷൈനി രാജീവ്  ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി ഫാ. എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. സരിഗമപാ ടോപ്സിംഗര്‍ ഐശ്വര്യ അനില്‍, എസ്. അനുപമ, നെഹ്റു യുവകേന്ദ്ര…

Read More

പൂജ ആഘോഷത്തിനുള്ള പൂക്കളൊരുക്കി പന്തളം തെക്കേക്കര

  konnivartha.com : മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്ക് നാടന്‍ പൂക്കള്‍ തയാറാക്കി പന്തളം തെക്കേക്കര പഞ്ചായത്ത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൂ കൃഷിയുടെ വിളവെടുപ്പ് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വാടാ മുല്ല, ബന്ദി, സീനിയ, തുളസി എന്നിവയാണ് വിളവെടുത്തത്. വര്‍ഷം മുഴുവന്‍ തെക്കേക്കരയ്ക്ക് ആവശ്യമായ പൂക്കള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ കൂടുതല്‍ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കും. വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധര പണിക്കര്‍, വാര്‍ഡ് മെമ്പര്‍ പ്രസാദ് കുമാര്‍, കൃഷി ഓഫീസര്‍ സി. ലാലി, സീനിയര്‍ അസിസ്റ്റന്റ് എന്‍. ജിജി, കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Read More

ആൽക്കോ സ്കാൻ വാൻ ഓടിത്തുടങ്ങി, ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ്‌ ചെയ്തു

  konnivartha.com / പത്തനംതിട്ട : മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാൻ പോലീസ് പുറത്തിറക്കിയ ആൽക്കോ സ്കാൻ വാൻ ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ്‌ ചെയ്തു. ഇന്ന് രാവിലെ 11 നാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് വാനിന്റെ യാത്രയ്ക്ക് കൊടികാട്ടിയത്. മദ്യം, സിന്തറ്റിക് ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചവരെ കണ്ടെത്താൻ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ വാൻ ജില്ലയിൽ പ്രവർത്തിച്ചുതുടങ്ങി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഓരോ ദിവസം ഉപയോഗപ്പെടുത്തുന്നതിന് നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികൾ കണ്ടെത്താൻ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തിൽ തയാറാക്കിയിട്ടുള്ളത്. ഉമിനീർ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം ഡി എം എ ഉൾപ്പെടെയുള്ള രാസലഹരികൾ എന്നിവയുടെ ശരീരത്തിലെ സാന്നിധ്യം…

Read More