ലോക ശാസ്ത്ര ദിനത്തിൽ ശാസ്ത്ര പ്രദർശനവുമായി വാഴമുട്ടം നാഷണൽ സ്കൂൾ

  konnivartha.com : ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്രപ്രദർശനം വാഴമുട്ടം നാഷണൽ യുപി സ്കൂളിൽ സംഘടിപ്പിച്ചു.ശാസ്ത്രപ്രദർശനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്രം സമാധാനത്തിനും പുരോഗതിക്കും എന്ന ആശയത്തെ അടിസ്ഥാനമാക്കി ശാസ്ത്ര അധ്യാപകൻ ശ്രീ രാജേഷ് ആക്ലേത്ത് വിദ്യാർത്ഥികൾക്ക് ക്ലാസ് നടത്തി. ശാസ്ത്ര ഡോക്യുമെൻററി പ്രദർശനം,ലഹരി വിരുദ്ധ ഫോട്ടോ പ്രദർശനം, ശാസ്ത്ര സെമിനാറുകൾ എന്നിവ നാഷണൽ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു.അധ്യാപികമാരായ പാർവതി ടി ആർ, ലക്ഷ്മി ആർ നായർ, സുനിലാകുമാരി എസ്, ആകാശ് പി എന്നിവർ നേതൃത്വം നൽകി.

Read More

ഡോ. എം.എസ്.സുനിലിന്‍റെ 260-മത് സ്നേഹ ഭവനം സദുവിന്‍റെ അഞ്ചംഗ കുടുംബത്തിന്

  പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാലംബർ നൽകുന്ന 260 -മത് സ്നേഹഭവനം ഇലവുംതിട്ട നല്ലാനിക്കുന്ന് തൊഴിക്കോട് കിഴക്കേക്കര സദുവിനും കുടുംബത്തിനുമായി വിദേശ മലയാളിയും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ അധ്യാപകൻ പ്രൊഫസർ പീറ്റർ മാത്യുവിന്റെയും കോട്ടയം ബിസിഎം കോളേജ് മുൻ അധ്യാപിക പ്രൊഫ.മേയമ്മ വെട്ടിക്കാട്ടിന്‍റെയും അൻപതാം വിവാഹ വാർഷിക സമ്മാനമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രൊഫ.പീറ്റർ മാത്യുവും മകൻ പ്രൊഫ. ജിജു മാത്യു പീറ്റേഴ്സും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു വീട് നിർമ്മിക്കുവാൻ സാധിക്കാതെ സുരക്ഷിതമല്ലാത്ത അടച്ചുറപ്പില്ലാത്ത ഒരു കുടിലിൽ ആയിരുന്നു സദുവും ഭാര്യ മിനിയും രോഗബാധിതനായ പിതാവും സ്കൂൾ വിദ്യാർത്ഥികളായ രണ്ടു കുട്ടികളും താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 3 മുറികളും ഹാളും…

Read More

ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി ആർ എൻ സിംഗ് ചുമതലയേറ്റു

  konnivartha.com : ദക്ഷിണ റെയിൽവേയുടെ ജനറൽ മാനേജരായി ആർ എൻ സിംഗ് 2022 നവംബർ 7-ന് ചുമതലയേറ്റു. 1986 ബാച്ചിലെ ഐആർഎസ്ഇ കേഡറിലെ (ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് എഞ്ചിനീയേഴ്‌സ്) ഉദ്യോഗസ്ഥനായ ആർ എൻ സിംഗ് ഡൽഹി ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ, ഡിഎഫ്സിസിഐഎൽ (ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടർ തുടങ്ങി ഇന്ത്യൻ റെയിൽവേയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സുപ്രധാന എക്‌സിക്യൂട്ടീവ്, മാനേജ്‌മെന്റ് പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി ചുമതലയേൽക്കുന്നതിന് മുമ്പ് ആർ.എൻ. സിംഗ് റെയിൽവേ മന്ത്രാലയത്തിലെ അടിസ്ഥാനസൗകര്യ പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടർ, റെയിൽവേ ബോർഡിലെ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. R N Singh assumed charge as the General Manager of Southern Railway on 7th November 2022.  An officer…

Read More

ഗുരുതര രോഗം ബാധിച്ചവർക്ക് റേഷൻ കാർഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാം

ഗുരുതര രോഗം ബാധിച്ചവർ, കിടപ്പ് രോഗികൾ, നിത്യ രോഗികൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഓൺലൈൻ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.   രോഗ വിവരങ്ങൾ വ്യക്തമാക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. ഇതിന് പ്രത്യേക സമയ പരിധിയില്ല.  

Read More

കോന്നി താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണം  ആരംഭിച്ചു

konnivartha.com : ആധുനിക രീതിയില്‍ നിര്‍മിക്കുന്ന കോന്നി താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണം  ആരംഭിച്ചു. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ തറക്കല്ലിട്ടു. 44 ലക്ഷം രൂപ  ചിലവഴിച്ചാണ് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്. 1305 ചതുരശ്ര  അടിയിലുള്ള കെട്ടിടത്തില്‍ ഫ്രണ്ട് ഓഫീസ്, മീറ്റിംഗ് ഹാള്‍, വെയിറ്റിംഗ് ഏരിയ, പബ്ലിക് ടോയ്ലറ്റ് എന്നിവയും കെട്ടിടത്തിലേക്ക് ആവശ്യമുള്ള എല്ലാ ഫര്‍ണിച്ചറുകളും ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. ഒന്‍പതു മാസമാണ് നിര്‍മാണ കാലാവധി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വില്ലേജ് ഓഫീസിന്റെ സ്ഥല പരിമിതി മൂലമുള്ള പ്രയാസങ്ങള്‍ ഒഴിവാകും. നിലവിലുള്ള വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്. കോന്നി ചാങ്കുര്‍ ജംഗ്ഷനില്‍  വാടക കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി ക്രമീകരിച്ചിട്ടുണ്ട്. കരാര്‍ കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക്…

Read More

കോന്നി അരുവാപ്പുലം :ടിപ്പര്‍ ലോറികളെ ആരാണ് അഴിച്ചു വിട്ടത്:അപകടം

  കോന്നി: അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിച്ച് ദേശാഭിമാനി ഏജൻ്റിന് പരിക്ക്. ദേശാഭിമാനി അരുവാപ്പുലം ഊട്ടുപാറ ഏജൻ്റ് സുനിൽ ജോസഫ് (42) പരിക്കേറ്റത്.ശനിയാഴ്ച്ച വൈകിട്ട് 4.50 ഓടെ പുളിഞ്ചാണി ജംഗ്ഷനിൽ വച്ച് ത്രിവേണി ഗ്രാനൈറ്റ്സ് ഉടമസ്ഥതയിൽ ഉള്ള ടിപ്പർ സുനിൽ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.   ടിപ്പർ അമിത വേഗതയിലാണ് വന്നതെന്ന് നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ദിവസവും ടിപ്പർ അമിതവേഗതയിലെത്തി കാറിൽ ഇടിച്ചിരുന്നു ഗുരുതരമായി പരിക്കേറ്റ സുനിൽ ജോസഫ് ആശുപത്രിയിൽ ചികിത്സയിലാണ്  

Read More

ബാലൻ ആചാരിയ്ക്ക് ചിതയൊരുക്കാൻ സ്ഥലവും നൽകി സ്നേഹാലയം

  konnivartha.com : സ്നേഹാലയത്തിൽ പരിചരണത്തിലായിരിക്കെ മരണപ്പെട്ട ബാലൻ ആചാരിക്ക് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സ്നേഹാലത്തിന്റെ ഭൂമി ചിതയൊരുക്കാൻ വിട്ടു നൽകി ഇ എം.എസ്. ചാരിറ്റബിൾ സൊസെറ്റി .   അരുവാപ്പുലം മുതു പേഴുങ്കൽ കൊല്ലൻ പറമ്പിൽ ബാലൻ ആചാരി കിടപ്പിലായതിനെ തുടർന്ന് 6 മാസത്തിനു മുൻപ് സ്നേഹാലയത്തിൽ പരിചരണത്തിനായി പ്രവേശിപ്പിച്ചത്. ബാലൻ ആചാരിയും ഏക മകൻ ശ്രീകുമാറും വാടക വീട്ടിലായിരുന്നു താമസം.   കാർപന്റർ പണിക്കാരനായ മകൻ ശ്രീകുമാറിന് അച്ഛന്റെ പരിചരണത്തെ തുടർന്ന് ജോലിയ്ക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് സ്നേഹാലയത്തിൽ പ്രവേശിപ്പിച്ചിരുന്നത്. പത്തനംതിട്ട , തിരുവല്ല നഗരസഭകളിലെ ക്രിമിറ്റോറിയ o കേടായതിനെ തുടർന്ന് പൂട്ടിയിട്ടിരിക്കുകയാണ്. പിതാവിന്റെ മൃതദേഹം സംസ്കരിക്കാൻ കഴിയാതെ വിഷമിച്ച ശ്രീകുമാറിന് സ്നേഹാലയം കൈത്താങ്ങായി. ചിതയൊരുക്കാൻ സ്ഥലം നൽകുകയും സംസ്കാര ചടങ്ങിന്റെ ചെലവും ഇ എം.എസ് ചാരിറ്റബിൾ സൊസെറ്റി വഹിച്ചു. സംസ്കാര ചടങ്ങിൽ സൊസെറ്റി…

Read More

കാലിത്തൊഴുത്തിലെ ദുരിത ജീവിതത്തിൽ നിന്നും പ്രസന്നയ്ക്ക് മോചനം: സഹായമായത് സുനിൽ ടീച്ചർ

konnivartha.com / പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 259 -മത്തെ സ്നേഹ ഭവനം പള്ളിക്കൽ പുത്തൻവീട്ടിൽ പ്രസന്ന ശശിക്കും കുടുംബത്തിനുമായി ഷിക്കാഗോ മലയാളിയായ ചാക്കോച്ചൻ കടവിലിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ പിതാവായ ജോസഫ് ചാണ്ടി കടവിലിന്റെ പത്താം ചരമവാർഷികത്തിന്റെ സ്മരണാർത്ഥം നിർമ്മിച്ചു നൽകി. വീടിന്റെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും താക്കോൽദാനം സിറിയക് പുൽപ്പാറയിലും നിർവഹിച്ചു.2018 ലെ പ്രളയ കാലത്ത് മഴയിലും കാറ്റിലും ഉണ്ടായിരുന്ന വീട് നിലംപൊത്തുകയും വീട്ടുസാധനങ്ങൾ എല്ലാം നഷ്ടമായ അവർ കന്നുകാലികളോട് ഒപ്പം കാലിത്തൊഴുത്തിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിട്ട് കാണുവാൻ ഇടയായ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ മേരി കടവിൽ., സ്കറിയകുട്ടി തോമസ്., പ്രോജക്ട് കോഡിനേറ്റർ കെ.…

Read More

നൈട്രിക് ഓക്സൈഡ് തെറാപ്പിയിലൂടെ നവജാത ശിശുവിനെ രക്ഷിച്ചു

konnivartha.com : തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി. ചാവക്കാട് സ്വദേശിനിയുടെ (36) രണ്ടാമത്തെ പ്രസവത്തിലുള്ള കുഞ്ഞിനാണ് നൈട്രിക് ഓക്സൈഡ് തെറാപ്പി നൽകി രക്ഷപ്പെടുത്തിയത്. കേരളത്തിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി ഉൾപ്പെടെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രം ലഭ്യമായ ഈ നൂതന ചികിത്സാ സംവിധാനമാണ് തൃശൂർ മെഡിക്കൽ കോളേജിൽ സാധ്യമാക്കിയത്. വിജയകരമായ ചികിത്സയിലൂടെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി കുഞ്ഞിനെ രക്ഷിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഗർഭാവസ്ഥയിൽ മെക്കോണിയം (കുഞ്ഞിന്റെ വിസർജ്യം) കലർന്ന് മൊക്കോണിയം ആസ്പിറേഷൻ സിൻഡ്രോം എന്ന അവസ്ഥമൂലം യുവതിയ്ക്ക് സിസേറിയൻ നടത്തി. ഇത് ഉള്ളിൽ ചെന്നതോടെ ശ്വാസകോശ ധമനിയിലെ ഉയർന്ന രക്ത സമ്മർദം മൂലം കുഞ്ഞിന് ഗുരുതര ശ്വാസതടസം അനുഭവപ്പെട്ടു. ഉടൻ കുഞ്ഞിനെ വെന്റിലേറ്ററിൽ…

Read More

ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രവര്‍ത്തിക്കണം: ജില്ലാ കളക്ടര്‍

konnivartha.com : പത്തനംതിട്ട   ജില്ലയിലെ ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ക്ഷയരോഗ നിര്‍മാര്‍ജന സമിതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രത്യേക കാമ്പയിന്‍ തയാറാക്കണം. അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് ആരോഗ്യ സേവനങ്ങള്‍ ഒരുമിപ്പിച്ച് ഒരു സമഗ്ര പദ്ധതിക്ക് രൂപം നല്‍കണം. എല്ലാ ക്ഷയരോഗികള്‍ക്കും പോഷകാഹാരം, മറ്റ് സാമ്പത്തിക, മാനസിക പിന്തുണ നല്‍കുന്നതിനായി ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി ടിബി മുക്ത് ഭാരത് അഭിയാനില്‍ ദാതാക്കളെ ലഭ്യമാക്കാമെന്നും കളക്ടര്‍ പറഞ്ഞു.   മുന്‍ കൂട്ടി രോഗം കണ്ടെത്തുന്നതിനും വാര്‍ധക്യകാല ക്ഷയരോഗ ചികിത്സയ്ക്കും പ്രധാന്യം നല്‍കി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കി. ക്ഷയരോഗ നിര്‍മാര്‍ജന സമിതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിച്ച്…

Read More