konnivartha.com : കോന്നി വട്ടക്കാവില്‍ മോഷണം : വീട്ടിലെ വാതില്‍ കുത്തി തുറന്നു മോഷണം നടത്തി . വട്ടക്കാവ് നെല്ല് മുറിയില്‍ ജോസിന്‍റെ വീട്ടില്‍ ആണ് മോഷണം നടന്നത് . നാല് പവന്‍ സ്വര്‍ണം അടക്കം ഉള്ളത് മോഷണം പോയി . പുറകിലെ വാതില്‍ കുത്തി തുറന്നു ആണ് മോഷണം . വീട്ടുകാര്‍ ഉള്ളപ്പോള്‍ ആണ് മോഷണം നടന്നത് .ഇത് സംബന്ധിച്ച് കോന്നി പോലീസില്‍ പരാതി നല്‍കി . വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാല വലിച്ചു പൊട്ടിച്ചു
Read Moreവിഭാഗം: Editorial Diary
റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിന് അധിക വിഹിതമായി ബജറ്റിൽ 42 കോടി രൂപ അനുവദിച്ചു: മന്ത്രി ജി ആർ.അനിൽ
റേഷൻ വ്യാപാരികൾക്ക് ഒക്ടോബർ/നവംബർ മാസങ്ങളിൽ നൽകാനുള്ള കമ്മീഷൻ അനുവദിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. 2022-23 സാമ്പത്തിക വർഷം റേഷൻ വ്യാപാരി കമ്മീഷൻ ഇനത്തിൽ 216 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിന് പ്രതിമാസം ശരാശരി 15 കോടി രൂപയാണ് ആവശ്യമായി വരുന്നത്. അതനുസരിച്ച് ബജറ്റ് വിഹിതം പര്യാപ്തമായിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ PMGKAY പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷൻ തുക ബജറ്റിൽ വകയിരുത്തിയിരുന്നില്ല. മാത്രവുമല്ല ഈ വർഷം ഡിസംബർ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസർക്കാർ ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. PMGKAY പദ്ധതി പ്രകാരമുള്ള റേഷൻ വ്യാപാരി കമ്മീഷൻ കൂടി ഉൾപ്പെടുമ്പോൾ പ്രതിമാസം 28 കോടി രൂപയോളം ആവശ്യമായി വന്നു. കമ്മീഷൻ ഇനത്തിൽ സെപ്റ്റംബർ മാസം വരെ 196 കോടി രൂപ റേഷൻ വ്യാപാരികൾക്ക്…
Read Moreറവന്യൂ ജില്ലാ കലോല്‍സവത്തിന് തുടക്കമായി സര്‍ഗാത്മക സംഗമങ്ങള്‍ സാമൂഹ്യ വിപത്തുകളില്‍ നിന്നുള്ള വിമോചനം ലക്ഷ്യമിടുന്നു: അഡ്വ. മാത്യു ടി തോമസ് എംഎല്‍എ
സര്‍ഗാത്മക സംഗമങ്ങള്‍ സാമൂഹ്യ വിപത്തുകളില്‍ നിന്നുള്ള വിമോചനം ലക്ഷ്യമിടുന്നുവെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. തിരുമൂലപുരം എസ് എന്‍വിഎച്ച് എസില്‍ റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. കോവിഡ് കാലത്ത് സാമൂഹിക ജീവിതത്തിലുണ്ടായ കുറവ് വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ സൃഷ്ടിച്ചത്. സര്‍ഗ വാസന പ്രകടിപ്പിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുമ്പോഴാണ് ലഹരി ഉപയോഗം പോലെയുള്ള നശീകരണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലുണ്ടാകുന്നത്. കോവിഡിന് ശേഷം സമൂഹം സാധാരണ നിലയിലേക്ക് എത്തുമ്പോള്‍ സാമൂഹ്യ വിപത്തുകളില്‍ നിന്നുള്ള വിമോചനം കൂടിയാണ് ഇത്തരം വേദികള്‍ ലക്ഷ്യമിടുന്നത്. കുട്ടികളുടെ കഴിവ് വര്‍ധിപ്പിച്ച് കൊണ്ടുവരുന്നതിനൊപ്പം സാംസ്‌കാരിക മേഖലയിലേക്ക് എത്തിക്കാനും കലോത്സവങ്ങള്‍ പര്യാപ്തമാണെന്നും എംഎല്‍എ പറഞ്ഞു. സാമൂഹിക വളര്‍ച്ചയ്ക്കൊപ്പം കലാ രംഗത്ത് മികവ് സൃഷ്ടിക്കുന്നതിനും പ്രതിഭകളെ കണ്ടെത്തുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളിലൂടെ ലഭിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍…
Read Moreമൂടിയില്ലാത്ത ഓടയിൽ വീണ് എഴുപത്തിയാറുകാരിക്ക് പരിക്കേറ്റു
കോന്നി കൊല്ലൻ പടിയിൽ വച്ച് ഇന്ന് വൈകുന്നേരം മഴയത്ത് ബസ്സിൽ കയറാൻ ശ്രമിച്ച എഴുപത്തിയാറുകാരിയായ അരുവാപ്പുലം സ്വദേശി കുഞ്ഞുമോളാണ് മൂടിയില്ലാത്ത ഓടയിൽ വീണ് പരിക്കേറ്റത്.സമീപത്ത് നിന്നും ഓടി കൂടിയ ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടയുടെ മധ്യഭാഗത്ത് സ്ലാബ് ഇടാത്ത ഭാഗത്താണ് ഇവർ വീണത്..പുനലൂർ മൂവാറ്റുപഴ റോഡിൻ്റെ കോന്നി പുനലൂർ റീച്ചിലെ പണികൾ മന്ദഗതിയിൽ തുടരുകയാണ്. ഓട പൊളിച്ചിടുകയും കൃത്യമായി ഓട പൂർത്തിയാക്കാതെ മാസങ്ങൾ ഇടുകയും ചെയ്യുന്നതായാണ് കരാര്‍കാര്‍ക്ക് എതിരെ ഉള്ള പരാതി ചിത്രം : ഫയല്‍ റിപ്പോര്‍ട്ട് : അനു ഇളകൊള്ളൂര്‍
Read Moreപത്തനംതിട്ടയിൽ മകളെ പീഢിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ
പത്തനംതിട്ട കുമ്പഴയിൽ പതിമൂന്നുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനും അതിക്രമത്തിനും വിധേയയാക്കിയ 52 കാരനായ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് പോക്സോ കോടതി. അഡിഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ഒന്ന് ( പോക്സോ )ജഡ്ജി ജയകുമാർ ജോൺ ആണ്, ഇരയെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ പ്രതിയെ പോക്സോ നിയമത്തിലെ 3,4,5,6, ബാലനീതി നിയമത്തിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ച് വെവ്വേറെ ശിക്ഷകളും പിഴയും വിധിച്ചത്. 3,4,5,6, 5 ന്റെ ഉപവകുപ്പുകൾ എന്നിവ എല്ലാംകൂടി ചേർത്ത് ആകെ 107 വർഷവും നാല് ലക്ഷം രൂപ പിഴയുമാണ് ശിക്ഷാവിധി. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ 5 വർഷവും രണ്ടുമാസവും കൂടി അധികശിക്ഷ അനുഭവിക്കണം. പോക്സോ വകുപ്പ് 5(k), 5(h) എന്നിവയനുസരിച്ചുള്ള കുറ്റങ്ങളിലെ ഒഴിച്ച് ബാക്കിയുള്ള ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. 2020 ൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, കുട്ടിയുടെ…
Read Moreസഹനമല്ല ശബ്ദമാണ് – രാത്രി നടത്തം സംഘടിപ്പിച്ച് കുടുംബശ്രീ
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എന്‍.ആര്‍.എല്‍.എം പദ്ധതി മുഖാന്തിരം ദേശീയ വ്യാപകമായി ഡിസംബര്‍ 23 വരെ വിവിധ പരിപാടികളോടെ ജെന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ലിംഗപദവി സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും എന്നതാണ് ക്യാമ്പയിന്റെ തീം. എന്‍.ആര്‍.എല്‍.എം പദ്ധതി നടപ്പാക്കുന്ന എല്ലാ സംസ്ഥാനങ്ങളും വിവിധ വകുപ്പുകളും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നാല് ആഴ്ചകളിലായി നടക്കുന്ന ക്യാമ്പയിന്റെ ഓരോ ഘട്ടത്തിലും ജില്ല, സി.ഡി.എസ്, എ.ഡി.എസ്, ഓക്സിലറി ഗ്രൂപ്പ്, അയല്‍ക്കൂട്ടതലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും അവയുടെ കൃത്യമായ ഡോക്യുമെന്റേഷന്‍ നടത്തുകയും ചെയ്യും. 2021-22 സാമ്പത്തിക വര്‍ഷം കുടുംബശ്രീ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ നിര്‍മാര്‍ജന ദിനത്തില്‍ ആറന്മുള യുവജന സാംസ്‌കാരിക ശാലയ്ക്ക് സമീപം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ജെന്‍ഡര്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read Moreസ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും; ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 31 സ്‌കൂളുകള്‍ക്കാണ് ബെഞ്ചും ഡസ്‌കും നല്‍കുന്നത്. ജില്ലയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടത്തുന്നത്. കേരള ആര്‍ട്ടിസാന്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മുഖേനയാണ് ബെഞ്ചും ഡസ്‌കും നിര്‍മിച്ചത്. നിലവാരം ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ജില്ലാ പഞ്ചായത്ത് പിന്നോട്ട് പോയിട്ടില്ലെന്നും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ലഭിക്കുന്ന വസ്തുക്കളുടെ പൂര്‍ണ സംരക്ഷണം എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. നാടിന്റെ വികസനത്തിനൊപ്പം വിദ്യാഭ്യാസ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നതില്‍ ജില്ലാ പഞ്ചായത്ത്…
Read Moreകുമ്പനാട് നാഷണൽ ക്ലബ്ബിൽ വീണ്ടും പണം വച്ച് ചീട്ടുകളി പിടിച്ചു, 9 പേർ പിടിയിൽ
കോയിപ്രം കുമ്പനാട് നാഷണൽ ക്ലബ്ബിൽ വീണ്ടും പണം വച്ചുള്ള ചീട്ടുകളി പോലീസ് പിടികൂടി, 9 പേരെ അറസ്റ്റ് ചെയ്തു. 31,800 രൂപയും ചീട്ടുകളും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് കൈമാറിയതിനെതുടർന്ന് കോയിപ്രം പോലീസുമായി ചേർന്നാണ് നടപടി. വൈകിട്ട് നാലരയ്ക്കാണ് ക്ലബ്ബിൽ പോലീസ് റെയ്ഡ് നടത്തിയത്. അടൂർ ഏനാദിമംഗലം ഇളമണ്ണൂർ നിഷാഭവനിൽ നാരായണന്റെ മകൻ രഘുനാഥ് (58), റാന്നി പഴവങ്ങാടി കരികുളം ചെല്ലക്കാട് ജയനിവാസിൽ ശശിധരൻ പിള്ളയുടെ മകൻ ജയദേവൻ പിള്ള(42), മണിമല കരിമ്പന്മാക്കൽ ജോർജ്ജിന്റെ മകൻ മനോജ് ജോർജ്ജ് (55), കോയിപ്രം പുല്ലാട് അഴകേടത്ത് ഗോപാലകൃഷ്ണൻ മകൻ സനിൽ കുമാർ (52), ഇടുക്കി കുമളി അട്ടപ്പള്ളം ഈട്ടിവിളയിൽ മാത്യു മകൻ സജൻ ഇ എം (39), കൊടുമൺ അങ്ങാടിക്കൽ തെക്ക് ശ്രീഹരിഭവനം സോമനാഥക്കുറുപ്പ് മകൻ ഹരികൃഷ്ണൻ എസ് (40), മലയാലപ്പുഴ തുറുന്തയിൽ…
Read Moreകോന്നി -അച്ചൻകോവിൽ റോഡ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കും
കോന്നി -അച്ചൻകോവിൽ റോഡ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ. konnivartha.com : കോന്നി -അച്ചൻകോവിൽ റോഡ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.വനത്തിൽ കൂടെയുള്ള റോഡ് വീതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പിന്റെ അനുമതി വാങ്ങുന്നതിനുള്ള ജി പി എസ് സർവേ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നി അച്ഛൻകോവിൽ റോഡിൽ കല്ലേലി മുതൽ അച്ചൻകോവിൽ വരെ വനത്തിൽ കൂടി കടന്നു പോകുന്ന ഭാഗത്തിന് നിലവിൽ മൂന്നര മീറ്റർ ടാറിങ് ആണ് ഉള്ളത്. നിലവിലുള്ള റോഡ് 10 മീറ്റർ വീതിയിലാണ് ആധുനിക നിലവാരത്തിൽ ബി.എം.ബി.സി സാങ്കേതികവിദ്യയിൽ വികസിപ്പിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല.ഇതിനായി വനഭൂമി ഏറ്റെടുക്കുന്നതിന്റെ ജി.പി. എസ്,ടോട്ടൽ സ്റ്റേഷൻ സർവ്വേയാണ് നടക്കുന്നത്. 10 മീറ്റർ വീതിയിൽ റോഡ്…
Read Moreപട്ടികജാതി, പട്ടികവര്‍ഗ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണം: ഡെപ്യുട്ടി സ്പീക്കര്‍
പട്ടികജാതി, പട്ടികവര്‍ഗ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാതല പട്ടികജാതി, പട്ടികവര്‍ഗ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പട്ടികജാതി പട്ടികവര്‍ഗ വികസന ഓഫീസര്‍മാര്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ഏകീകരിച്ചു പ്രവര്‍ത്തിക്കണം. പദ്ധതിക്ക് ആവശ്യമായ തുക കണക്കാക്കി എസ്റ്റിമേറ്റ് തയാറാക്കണം. പിന്നീട് പെപ്രോസല്‍ നഷ്ടമാകാന്‍ ഇടയാകരുതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതികള്‍ വേഗത്തില്‍ ചെയ്ത് ഫെബുവരിയിലേക്ക് തീര്‍ക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.’ പന്തളം തെക്കേക്കര പഞ്ചായത്തിലെ കൈരളി കുടിവെള്ള പദ്ധതി, തുമ്പമണ്‍ പഞ്ചായത്ത് മുട്ടം പട്ടികജാതി കോളനി ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നത്, വിജ്ഞാന്‍ വാടികളുടെ പ്രവര്‍ത്തന ചെലവ്, കുളനട വാര്‍ഡ് അഞ്ച് മുടന്തിയാനിക്കല്‍ ബഥനി മഠം റോഡ് നിര്‍മാണം, കൊടുമണ്‍ വാര്‍ഡ് 11 എരുത്വാകുന്ന്…
Read More