konnivartha.com : റേഷൻ കടകളിലെ സെർവർ തകരാർ അടിയന്തിരമായി പരിഹരിച്ച് മാസംതോറും എല്ലാവർക്കും ലഭിക്കേണ്ട റേഷൻ സാധനങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേരളമുഖ്യമന്ത്രി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, ബന്ധപ്പെട്ട വകുപ്പ് അദ്ധ്യക്ഷൻമാർ എന്നിവർക്ക് പരാതി സമർപ്പിച്ചു.
Read Moreവിഭാഗം: Editorial Diary
പൊതുമരാമത്ത് പ്രവർത്തികളുടെ ഗുണ നിലവാരം ഉറപ്പാക്കാൻ സംവിധാനമൊരുക്കി പത്തനംതിട്ട നഗരസഭ
konnivartha.com : നഗരസഭയിലെ പൊതുമരാമത്ത് പ്രവർത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർഹുസൈൻ എൻജിനീയറിങ് വിഭാഗത്തിന് നിർദ്ദേശം നൽകി. പൊതുമരാമത്ത് പണികളുടെ ഗുണനിലവാരം പരിശോധിക്കാൻ നിലവിൽ നഗരസഭയ്ക്ക് സ്വന്തം സംവിധാനങ്ങളില്ല. എഞ്ചിനീയറിങ് കോളേജിലും ഹൈവേ റിസർച്ച് ലാബിലുമാണ് ഇപ്പോൾ പരിശോധനാ സൗകര്യങ്ങൾ ഉള്ളത്. നഗരത്തിലെ പൊതുമരാമത്ത് പ്രവർത്തികളിൽ അഴിമതി ഒഴിവാക്കാനും ഗുണനിലവാരം ഉറപ്പിക്കാനുമാണ് ചെയർമാന്റെ ഇടപെടൽ. ടാറിന്റെയും കോൺക്രീറ്റിന്റെയും ക്വാളിറ്റി പരിശോധനകളായ എക്സ്ട്രാക്ഷൻ, സ്ലം ടെസ്റ്റുകളും സീവ് അനാലിസിസും നടത്താനുള്ള ഉപകരണങ്ങൾ നഗരസഭ വാങ്ങാൻ തീരുമാനമായി. ഇതിനായി ടെൻഡർ നടപടികളാരംഭിച്ചു. പരിശോധനകൾ ശക്തമാക്കുന്നതിന് മുന്നോടിയായി മുൻസിപ്പൽ എൻജിനീയർ സുധീർ രാജ് നഗരസഭയിലെ കരാറുകാരുടെ യോഗം വിളിച്ചു ചേർത്തു. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിന് ആവശ്യമായ ഉപദേശങ്ങൾ നൽകാൻ റിട്ട. സൂപ്രണ്ടിങ് എൻജിനീയർ വി എ ബാബുജാന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ട്. പൊതുമരാമത്ത് പ്രവർത്തികളെ കുറിച്ചുള്ള…
Read Moreഓരോ വിഷയത്തിലും സമഗ്ര സമീപനം ഉണ്ടാകണം: ജില്ലാ കളക്ടര്‍
ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഫയലില്‍ നിയമാനുസൃതമായ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ ഉത്തരവാദിത്വം അവിടെ അവസാനിച്ചുവെന്ന് കരുതാതെ ഓരോ വിഷയത്തിലും സമഗ്ര സമീപനം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ കണ്‍വെര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികള്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഓരോ വ്യക്തികള്‍ക്കും നിയമം അനുശാസിക്കുന്ന തരത്തിലുള്ള സംരക്ഷണം നല്‍കുന്നതിനൊടൊപ്പം പ്രശ്നങ്ങളുടെ പല മുഖങ്ങളെ തിരിച്ചറിഞ്ഞ് സത്യത്തെ ഉള്‍ക്കൊള്ളണം. ജെന്‍ഡര്‍ വയലന്‍സിനെ തടയുന്നതിന്റെ ആദ്യപടിയെന്നത് ബോധവത്കരണമാണ്. ഓരോ ലക്ഷ്യത്തിന്റേയും ആദ്യചുവട് അവബോധമാണെന്നും എല്ലാ വകുപ്പുകളുടേയും ഏകോപനത്തിലൂടെ മാത്രമേ വനിത ശിശു വികസന വകുപ്പിന് ആ ലക്ഷ്യത്തിലെത്താന്‍ സാധിക്കുവെന്നും കളക്ടര്‍ പറഞ്ഞു. ഓരോ ഫയലുകള്‍ക്കുള്ളിലും ഓരോ വ്യക്തികളുടെ പ്രശ്നങ്ങളുണ്ടെന്ന് ചടങ്ങില്‍…
Read Moreകൈവശ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് യോഗം ചേരും: മന്ത്രി എ.കെ. ശശീന്ദ്രന്‍
konnivartha.com : മലയോര മേഖലയിലെ കൈവശ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്ക് അനുകൂല തീരുമാനം എടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. മരം മുറിയ്ക്കലുമായി ബന്ധപ്പെട്ട് കൈവശ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷനിലൂടെ ഉന്നയിച്ചതിന്റെ മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷകര്‍ക്ക് അവര്‍ വൃക്ഷ വില അടച്ചു റിസര്‍വ് ചെയ്ത മരങ്ങള്‍ പോലും മുറി ക്കുന്നതിന് അനുമതി വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കാത്ത സ്ഥിതി എംഎല്‍എ സഭയില്‍ വിവരിച്ചു. ഇത് മൂലം കര്‍ഷകര്‍ വളരെ പ്രതിസന്ധിയില്‍ ആണെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ഇക്കാര്യത്തില്‍ റവന്യൂ, വനം വകുപ്പുകള്‍ സംയുക്ത…
Read Moreകോന്നിയിലെ മലയോര പട്ടയം: കേന്ദ്ര അനുമതി നേടിയെടുക്കാൻ ഉന്നതതല സംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കണം
കോന്നിയിലെ മലയോര പട്ടയം: കേന്ദ്ര അനുമതി നേടിയെടുക്കാൻ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കണം:- അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. അനുകൂല നടപടിയുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ konnivartha.com : മലയോര മേഖലയിലെ പട്ടയം പൂർണ്ണമായും വിതരണം ചെയ്യുന്നതിനായി കേന്ദ്ര അനുമതി നേടിയെടുക്കാൻ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കാൻ നടപടിയുണ്ടാകണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. പട്ടയം ലഭ്യമാക്കുന്നതിന് കേന്ദ്ര അനുമതി നേടിയെടുക്കുന്നതിനായുള്ള നടപടികൾ അസാന ഘട്ടത്തിലാണെന്നും, ഉന്നതതലത്തിൽ ഇടപെടീലുണ്ടായാൽ അനുമതി വേഗത്തിൽ ലഭ്യമാകുമെന്നും എം.എൽ.എ പറഞ്ഞു. 1970.041 ഹെക്ടർ കൈവശ വനഭൂമിയിൽ പട്ടയം നല്കുന്നതിനുള്ള ക്രമീകരണത്തിനു വേണ്ടി എം.എൽ.എയുടെ നിർദ്ദേശപ്രകാരം 2019 ഒക്ടോബറിലാണ് ജില്ലാ കളക്ടർ കേന്ദ്ര സർക്കാരിൻ്റെ ഓൺലൈൻ പോർട്ടലായ പരിവേഷ് മുഖേന അപേക്ഷ സമർപ്പിച്ചത്. ഫീൽഡ് പരിശോധനകൾക്ക് ശേഷം 2020 ഏപ്രിൽ 2…
Read Moreപുലിയെ കൂട് വച്ച് പിടികൂടുന്നതിന് ഉത്തരവ്
konnivartha.com : കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടുവത്തുമൂഴി റേഞ്ചിൽ ജനവാസ മേഖലയിൽ വിഹരിക്കുന്ന പുലിയെ കൂട് വച്ചു പിടിക്കാൻ ഉത്തരവ്. പുലിയെ തിരികെ കാട്ടിൽ അയയ്ക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതിനെ തുടർന്നും ജനങ്ങളുടെ ജീവന് അപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടിതിനാലുമാണ് റിപ്പോർട്ടുകൾ പരിഗണിച്ച് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റും കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഗംഗ സിംഗ് ഉത്തരവ് നൽകിയത്. പുലിയെ പിടിച്ച് സുരക്ഷിതമായി കാട്ടിൽ തിരികെ അയയ്ക്കുന്നതിനായി വനപ്രദേശത്തിനു വെളിയിൽ പുലിയുടെ സാന്നിധ്യം കൂടുതലായി കാണപ്പെട്ട സ്ഥലങ്ങളിലാണ് കൂടുകൾ സ്ഥാപിക്കുന്നത്. കൊല്ലം സതേൺ സോൺ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിൽ കോന്നി അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ സഹായത്തോടെ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നേതൃത്വം നൽകും. നവംബർ മാസം 25, 27, 29 തീയതികളിൽ പാടം…
Read Moreഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു
konnivartha.com : കോന്നി ഇ.എം.എസ് ചാരിറ്റിബിൾ സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സർവീസ് പ്രോവൈഡിങ് സെന്ററിന്റെ നേതൃത്വത്തിൽ “ഓറഞ്ച് ദി വേൾഡ് ” ക്യാമ്പയിൻ സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള പഠന ക്ലാസ്സിന് ജില്ലാ വിമൻസ് പ്രൊട്ടക്ഷൻ ഓഫീസർ നിസ നേതൃത്വം നൽകി. ലീഗൽ കൗൺസിലർ അഡ്വക്കേറ്റ് ടി ലത, സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ, സെക്രട്ടറി ശശികുമാർ, കോ ഓർഡിനേറ്റർ എം സി രാധാകൃഷ്ണൻ, ജോയിൻ സെക്രട്ടറി രാജേഷ് കുമാർ, ലൈഫ് ചെയർ പേഴ്സൺ കേണൽ ഇന്ദിരാ ദേവി, ഭരണസമിതി അംഗങ്ങളായ സന്തോഷ് കുമാർ, സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
Read Moreകൂടല്‍ പുലിയുടെ ആക്രമണം : നിയമസഭയില്‍ വകുപ്പ് മന്ത്രി മറുപടി പറഞ്ഞു
konnivartha.com : പുലിയുടെ അക്രമം ഉണ്ടായത് സംബന്ധിച്ചു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിയമ സഭയിൽ ചോദ്യത്തിലൂടെ വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇന്ന് വെളുപ്പിനെ കൂടൽ ഇഞ്ചപ്പാറയിൽ ടാപ്പിംഗ് തൊഴിലാളി വിജയനെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ 6 ദിവസമായി കലഞ്ഞൂർ പഞ്ചായത്തിലെ 3,4,5,10,11 വാർഡുകളിൽ പുലിയുടെ സാന്നിധ്യം മൂലം ജനങ്ങൾ ഭീതിയിലാണ്. മുറിഞ്ഞകൽ അതിരുങ്കൽ ഇഞ്ചപ്പാറ, പാക്കണ്ടം, കാരക്കാക്കുഴി പുന്നമൂട്, പാങ്ങോട്, പത്തെക്കർ തുടങ്ങിയ സ്ഥലങ്ങളിൽ പുലിയെ ജനങ്ങൾ കണ്ടിരുന്നു. വനം വകുപ്പ് നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. പുലിയുടെ സാന്നിധ്യം ബോധ്യപ്പെട്ടതിനാൽ അടിയന്തരമായി കൂട് സ്ഥാപിക്കുകയും ഒപ്പം പ്രദേശത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന പ്രവർത്തനങ്ങളും വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും എം എൽ എ നിയമ സഭയിൽ ആവശ്യപ്പെട്ടു. ചോദ്യത്തിനു മറുപടിയായി പ്രദേശത്തെ സാഹചര്യം…
Read Moreകോന്നി താലൂക്കാശുപത്രി നിർമ്മാണ പുരോഗതി അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ വിലയിരുത്തി
konnivartha.com : : കോന്നി താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തികൾ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി.13.79 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് ഇപ്പോൾ ആശുപത്രിയിൽ നടക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ഏഴരക്കോടി രൂപയ്ക്കാണ് കെട്ടിട നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർവഹണ ഏജൻസി. പുതിയ കെട്ടിടത്തിൽ നിലവിലെ കാഷ്വാലിറ്റിയിൽ ആണ് ആധുനിക ആർദ്രം ഓ. പി ബ്ലോക്ക് ക്രമീകരിക്കുന്നത്. ഇതിനായി 93 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് (F.I.T) ആണ് നിർവഹണ ഏജൻസി. ഒന്നാം നിലയിൽ ഓ പി ബ്ലോക്ക് ക്രമീകരിക്കുന്നതിനൊപ്പം ഗ്രൗണ്ട് ഫ്ലോറിലേക്ക് ക്യാഷ്വാലിറ്റി മാറ്റി ക്രമീകരിക്കും. നിർമ്മാണം പൂർത്തീകരിച്ച രണ്ടാം നിലയിൽ ലക്ഷ്യ സ്റ്റാൻഡേർഡ് അനുസരിച്ച് ആധുനിക ഗൈനക്കോളജി വാർഡ് ക്രമീകരിക്കും. ആധുനിക ലേബർ ഓപ്പറേഷൻ തിയേറ്റർ,ആധുനിക ലേബർ റൂം ,…
Read Moreപുലിയെ പിടിക്കാന്‍ ഇന്ന് രാത്രി തന്നെ കൂട് വെക്കും
konnivartha.com : കലഞ്ഞൂര്‍ , അതിരുങ്കല്‍ കാരക്കാക്കുഴി , മുറിഞ്ഞകല്‍ മേഖലയില്‍ ഏതാനും ദിവസമായി കാണുന്ന പുലിയെ പിടിക്കാന്‍ വനം വകുപ്പ് ഇന്ന് രാത്രി തന്നെ കൂട് വെക്കും . നടുവത്ത്മൂഴി വനം വകുപ്പില്‍ നിന്നുള്ള ഉത്തരവ് പഞ്ചായത്തിന് കൈമാറി . റാന്നിയില്‍ വനം ഓഫീസില്‍ നിന്നും കൂട് എത്തിക്കും . കലഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ ആണ് പുലിയെ കണ്ടത് സി സി ടി വിയില്‍ പുലി നടന്നു പോകുന്ന ദൃശ്യം പതിഞ്ഞതോടെ ജനം ഭീതിയിലാണ് ഏറെ ദിവസമായി കാണുന്ന പുലിയെ പിടിക്കാത്തതില്‍ വനം വകുപ്പിന് എതിരെ ജനങ്ങള്‍ പ്രതിക്ഷേധിച്ചിരുന്നു . ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവ് ഇല്ലാതെ കോന്നി വനം വകുപ്പിന് പുലിയെ പിടിക്കാന്‍ കൂട് വെക്കാന്‍ സ്വയം അധികാരം ഇല്ലായിരുന്നു . വനം വകുപ്പിന്‍റെ അനുമതി ലഭിച്ചതോടെ ഇന്ന് രാത്രി തന്നെ…
Read More