മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ടു;ആദിവാസി കുട്ടികളുടെ പഠനം മുടങ്ങില്ല

  വാഹന സൗകര്യമില്ലാത്തതിനാല്‍ ആദിവാസി കുട്ടികളുടെ പഠനം മുടങ്ങിയെന്ന വാര്‍ത്തയില്‍ പട്ടിക ജാതി – പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ ഇടപെടല്‍. ശബരിമല വനമേഖലയില്‍പ്പെട്ട ആങ്ങമൂഴിയിലെ കുട്ടികള്‍ക്ക് യാത്രാ ദുരിതമുണ്ടായെന്നറിഞ്ഞ് മന്ത്രി കെ. രാധാകൃഷ്ണന്‍ ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരെ വിളിച്ച് ഇടപെടുകയായിരുന്നു. ബുധനാഴ്ച ഇവിടുത്തെ എട്ടു കുട്ടികളെ സ്‌കൂളിലെത്തിച്ചു. വാഹന സൗകര്യം ദിവസവും ഉറപ്പിക്കണമെന്നും ട്രൈബല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂളില്‍ പോകാതെ നടക്കുന്ന കുട്ടികളെ കണ്ടെത്തി സ്‌കൂളില്‍ അയയ്ക്കാനും മന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാര്‍ നല്‍കുന്ന പട്ടിക വര്‍ഗ വികസന ഫണ്ട് ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങളാണ് പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്.

Read More

പി എസ് സി പരീക്ഷയിൽ ചോദ്യമായി ജിതേഷ്ജിയും വരയരങ്ങും

  konnivartha.com : ഇന്ന് രാവിലെ (ഡിസംബർ 21 നു ബുധനാഴ്ച ) സംസ്ഥാനതലത്തിൽ നടന്ന പി എസ് സി യുടെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മെയിൻ എഴുത്തു പരീക്ഷയിലെ 42 ആം ചോദ്യം അതിവേഗചിത്രകാരനും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ് എന്ന തനതു കലാരൂപത്തിന്റെ പിതാവുമായ ജിതേഷ്ജിയെപ്പറ്റിയായിരുന്നു. അതിദ്രുതചിത്രരചനയ്ക്കൊപ്പം പശ്ചാത്തല സംഗീതവും രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെ അധികരിച്ചുള്ള കുറിക്കുകൊള്ളുന്ന നർമ്മഭാഷണവും കവിതയും വിസ്മയാനുഭവങ്ങളുമൊക്കെ സമഞ്ജസമായി സമന്വയിക്കുന്ന ഇൻഫോടൈൻമെന്റ് കലാരൂപമാണ് ജിതേഷ്ജി ആവിഷ്കരിച്ച വരയരങ്ങ്. 1990ൽ ചങ്ങനാശ്ശേരി എസ് ബി കോളേജ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ജിതേഷ്ജി അരങ്ങിലെ വേഗവരയ്ക്ക് സമാരംഭം കുറിക്കുന്നത്.   വരയരങ്ങ് തനതുകലാരൂപത്തിന്റെ ട്രെയ്ഡ് മാർക്ക് പേറ്റന്റും വേർഡ് മാർക്ക് പേറ്റന്റും ലോകസഞ്ചാരിയായ ജിതേഷ്ജി എന്ന ഈ പത്തനംതിട്ട ജില്ലക്കാരന്‍റെ  പേരിലാണ് . 20 ലേറെ വിദേശരാജ്യങ്ങളിലെ നിരവധി അന്താരാഷ്ട്രവേദികളിലടക്കം പതിനായിരത്തോളം അരങ്ങുകളിൽ വരയരങ്ങ് എന്ന…

Read More

താമസസ്ഥലത്തുനിന്നും കഞ്ചാവ് പിടിച്ചു,5 നേപ്പാൾ സ്വദേശികൾ പിടിയിൽ

  പത്തനംതിട്ട താഴെവെട്ടിപ്രത്തുള്ള താമസ്ഥലത്തുനിന്നും രണ്ടര കിലോയോളം കഞ്ചാവുയുമായി 5 നേപ്പാൾ യുവാക്കളെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും പത്തനംതിട്ട പോലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്. നേപ്പാൾ ബാർഡിയ ജില്ലയിലെ ബാരാരഭിയ മുനിസിപ്പാലിറ്റി യിൽ താമസം ബിപിൻ കുമാർ (20), നേപ്പാൾ കൈലാലി അതാരിയാ മുനിസിപ്പാലിറ്റി സുമൻ ചൗദരി (22), നേപ്പാൾ അതാരിയാ മുനിസിപ്പാലിറ്റി സുരേഷ് ചൗദരി (27), നേപ്പാൾ ജപ ജില്ലയിൽ മീചിനഗർ മുനിസിപ്പാലിറ്റി ഓം കുമാർ (21), നേപ്പാൾ അതാരിയാ മുനിസിപ്പാലിറ്റി ദീപക് മല്ലി (31) എന്നിവരാണ് അറസ്റ്റിലായത്. ടൗണിലെ കോഴിക്കടകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഈ പ്രദേശത്ത് ഡാൻസാഫ് സംഘം ദിവസങ്ങളായി നിരന്തരം നിരീക്ഷണം തുടർന്നുവരികയായിരുന്നു. കഞ്ചാവ് നേപ്പാളിൽ…

Read More

കോന്നി എലിയറക്കല്‍ തോട്ടില്‍ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്തു : കോന്നി വാര്‍ത്ത ഇടപെടീല്‍

  konnivartha.com : കോന്നി എലിയറക്കല്‍ മാരൂര്‍പാലം തോട്ടില്‍ പ്ലാസ്റ്റിക്ക് മാലിന്യം കുന്നു കൂടിയത് നീക്കം ചെയ്തു . ഇത് നീക്കം ചെയ്യാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല എന്ന് 16 / 12 / 2022 ൽ കോന്നി വാർത്ത റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു . വിഷയം കോന്നി പഞ്ചായത്ത് വാര്‍ഡ്‌ മെമ്പര്‍ റോജി എബ്രഹാമിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വരുകയും മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു . എലിയറക്കല്‍ നിന്നും കാളന്‍ചിറയ്ക് പോകുന്ന ആരും മൂക്ക് പൊത്തും .സമീപത്തെ കണ്ടത്തില്‍ മാലിന്യം അടിഞ്ഞു കൂടി ദുര്‍ഗന്ധവും വമിക്കുന്നു . സമീപം തന്നെ രണ്ടു ജീവകാരുണ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു . അവിടെ നിരവധി പ്രായമായവര്‍ അധിവസിക്കുന്ന സ്ഥലം കൂടി ആണ് . സമീപം മലിന ജലം കണ്ടത്തില്‍ കെട്ടി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി .ഇതിനാല്‍ സാംക്രമിക…

Read More

റീ ബില്‍ഡ് കേരള: റാന്നിയിലെ റോഡുകളുടെ നിര്‍മാണം വേഗമാക്കും

റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റാന്നി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗമാക്കാന്‍ തീരുമാനം. റോഡുകളുടെ നിര്‍മാണത്തെ സംബന്ധിച്ച് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് തീരുമാനം. ജലവിതരണ കുഴലുകള്‍  മൂലം നിര്‍മാണ തടസം നേരിടുന്ന മേലേപ്പടി -ചെല്ലക്കാട്, വലിയപറമ്പില്‍ പടി – ഈട്ടിച്ചുവട്, കിളിയാനിക്കല്‍ – തൂളികുളം എന്നീ റോഡുകള്‍ ഇരു വകുപ്പിലെയും അധികൃതര്‍ പരിശോധന നടത്തി നിര്‍മാണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കി.   നിര്‍മാണ പ്രതിസന്ധി നേരിടുന്ന വലിയപറമ്പില്‍ പടി – ഈടിച്ചുവട് റോഡിന്റെ നിര്‍മാണം മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കി. ചണ്ണ – കുരുമ്പന്‍മൂഴി റോഡ് ഏപ്രില്‍ 31നകം പൂര്‍ത്തീകരിക്കും. മേലേപ്പടി -ചെല്ലക്കാട്, ബംഗ്ലാം കടവ് – വലിയകുളം റോഡ്  മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും. മടുക്കമുട് – അയ്യപ്പ മെഡിക്കല്‍ കോളജ് റോഡ്.…

Read More

കോന്നിയില്‍ രാത്രികാലങ്ങളില്‍ കുട്ടികളുടെ ഡോക്ടര്‍ വേണം

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ കുട്ടികളുടെ ഡോക്ടര്‍ ഇല്ല . കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ഇല്ല . കുട്ടികള്‍ക്ക് രാത്രിയില്‍ അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രി ശരണം . ഈ രീതി ആരോഗ്യ വകുപ്പ് മാറ്റുക . രാത്രിയില്‍ കുട്ടികളെ നോക്കുവാന്‍ കോന്നി താലൂക്ക് ആശുപത്രിയിലും കോന്നി മെഡിക്കല്‍ കോളേജിലും ഡോക്ടര്‍ വേണം .ഇത് ജനകീയ അഭിപ്രായം ആണ് .   രാത്രിയില്‍ കുട്ടികള്‍ക്ക് വേണ്ടി ചികിത്സ തേടി എത്തുന്ന മാതാപിതാക്കളെ വേറെ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്ന രീതി അവസാനിപ്പിക്കുക .കോന്നി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ക്ക് ചികിത്സ നല്‍കുവാന്‍ ഉള്ള ഇരുപത്തിനാല് മണിക്കൂര്‍ വാര്‍ഡ്‌ തുറക്കാന്‍ എന്താ മടി . ഇതും മെഡിക്കല്‍ കോളേജ് ആണ് . കുട്ടികളുടെ ചികിത്സ ഉറപ്പു വരുത്തണം .അനേക അമ്മമാരുടെ അഭ്യര്‍ഥന ആണ് കോന്നി വാര്‍ത്തയിലൂടെ…

Read More

ട്രാന്‍സ്ഫോര്‍മറുകളുടെ അപകടാവസ്ഥ: കെഎസ്ഇബി – കെ എസ് ടി പി    ഉന്നതാധികാരികള്‍ സ്ഥലം സന്ദര്‍ശിക്കും

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്ഫോര്‍മറുകളുടെ അപകടാവസ്ഥ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി – കെഎസ്ടിപി  ഉന്നതാധികാരികള്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനമായി. കെഎസ്ടിപി റോഡ് നിര്‍മാണത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ചെത്തോംകര, മന്ദമരുതി, മക്കപ്പുഴ, വലിയപറമ്പില്‍ പടി, കാവുങ്കല്‍ പടി, പഴവങ്ങാടിക്കര സ്‌കൂള്‍പടി, ട്രഷറി പടി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോമറുകളെ സംബന്ധിച്ച് താലൂക്ക് വികസന സമിതിയില്‍  നേരത്തെ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കമ്മീഷനെ വച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇത് നടപ്പാക്കിയോ എന്ന് യോഗം പരിശോധിച്ചു. ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി സ്ഥാപിക്കാന്‍ സ്ഥലപരിമിതിയുടെ പ്രശ്നമാണ് അധികൃതര്‍ ഉന്നയിച്ചത്. അവശേഷിക്കുന്ന ട്രാന്‍സ്ഫോമറുകള്‍ സുരക്ഷിതസ്ഥാനത്ത് ആക്കുന്നതിനാണ് വകുപ്പ് തല പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. ഇട്ടിയപ്പാറ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ കെഎസ്ഇബി കരാറുകാരന്‍ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് അഞ്ച് ദിവസത്തിനകം…

Read More

ബാലനിധി പദ്ധതി : കളക്ടര്‍ ക്യു ആര്‍ കോഡ്  പ്രകാശനം ചെയ്തു

സംസ്ഥാനത്തെ പൂര്‍ണമായും ബാല സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബാലനിധി പദ്ധതിയുടെ ക്യു ആര്‍ കോഡ് പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സ്‌കാന്‍ ചെയ്ത്  നിര്‍വഹിച്ചു. വനിതാ ശിശു വികസന വകുപ്പും സംയോജിത ശിശു സംരക്ഷണ പദ്ധതിയും മുഖേന പൊതുജന പങ്കാളിത്തത്തോടുകൂടി കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നടപ്പാക്കുന്ന ധനസമാഹരണ – ധനസഹായ പദ്ധതിയാണ് ബാലനിധി. കുരുന്നുകള്‍ക്ക് കരുതലാവാന്‍ ഒരു കുഞ്ഞുപങ്കെന്നതാണ് ബാലനിധി മുന്നോട്ട് വയ്ക്കുന്ന ആശയം.വ്യക്തികള്‍, സര്‍വീസ് സംഘടനകള്‍, സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, കലാസാഹിത്യ രംഗത്തുള്ളവര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ബാലനിധിയിലേക്ക് സംഭാവനകള്‍ നല്‍കാം. കൂടാതെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടും ബാലനിധിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. നല്‍കുന്ന ഓരോ തുകയ്ക്കും ഇന്‍കം ടാക്സ് ആക്ട്  പ്രകാരം ഇളവ് ഉണ്ടായിരിക്കും.   ഇലക്ട്രോണിക്ക് ട്രാന്‍സ്ഫര്‍ വഴിയും ഡയറക്ടര്‍, വനിതാ ശിശുവികസന വകുപ്പ് തിരുവനന്തപുരം എന്ന…

Read More

പട്ടികജാതി പീഡനം :കൊടുമണ്‍ പോലീസ് യുവാവിനെ ക്രൂരമായി മര്‍ദ്ദനം നടത്തി എന്ന് പരാതി

  konnivartha.com : പിന്നോക്ക ജനത എന്ന ഒറ്റക്കാരണത്തിൽ നാട്ടിൽ നടന്ന മോഷണകുറ്റം തലയില്‍ കെട്ടിവെയ്ക്കാന്‍ പോലീസ് ആസൂത്രണ ശ്രമം നടത്തുന്നതായി പരാതി . കൊടുമണ്‍ പോലീസ് എസ് ഐയ്ക്ക് എതിരെ ജില്ലാ പോലീസ് മേധാവിയ്ക്കും ഡി ജി പിയ്ക്കും പരാതി ലഭിച്ചു .പരാതിയില്‍ മേല്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നു . കൊടുമണ്‍ നിവാസിയായ മുരളീധരൻ എന്ന മുരളി സ്വാമിയും ഇയാളുടെ മകൻ്റെയും പേരിലും മോഷണ കുറ്റം ആരോപിച്ചാണ് കൊടുമണ്‍ പോലീസ് പീഡനം നടത്തിയത് എന്നാണ് ആരോപണം . സ്വാമിയുടെ മകന്‍ മനുവിനെ പോലീസ് വണ്ടിയിൽ ഇട്ട് ക്രൂരമായി അടിച്ചും ഇടിച്ചും ചവിട്ടിയും എന്നാണ് പരാതി . തട്ട തോലുഴം കേന്ദ്രീകരിച്ച് തിരുമംഗലം ക്ഷേത്രം, രവീന്ദ്ര ഉൾപ്പെടെ കടകൾ, സ്ഥാപനങ്ങൾ എല്ലായിടത്തും മോഷണം നടത്തിയ പ്രതികളെ കിട്ടാതെ വന്നപ്പോള്‍ സ്വാമിയും മകനും ആണ് മോഷണം…

Read More

കോന്നി എലിയറക്കല്‍ തോട്ടില്‍ മാലിന്യം അടിഞ്ഞു കൂടി

കോന്നി എലിയറക്കല്‍ തോട്ടില്‍ മാലിന്യം അടിഞ്ഞു കൂടി കോന്നി എലിയറക്കല്‍ മാരൂര്‍പാലം തോട്ടില്‍ പ്ലാസ്റ്റിക്ക് മാലിന്യം കുന്നു കൂടി . ഇത് നീക്കം ചെയ്യാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല . എലിയറക്കല്‍ നിന്നും കാളന്‍ചിറയ്ക് പോകുന്ന ആരും മൂക്ക് പൊത്തും .സമീപത്തെ കണ്ടത്തില്‍ മാലിന്യം അടിഞ്ഞു കൂടി ദുര്‍ഗന്ധവും വമിക്കുന്നു . സമീപം തന്നെ രണ്ടു ജീവകാരുണ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു . അവിടെ നിരവധി പ്രായമായവര്‍ അധിവസിക്കുന്ന സ്ഥലം കൂടി ആണ് . മലിന ജലം കണ്ടത്തില്‍ കെട്ടി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി .ഇതിനാല്‍ സാംക്രമിക രോഗം പരക്കുമോ എന്ന് ആശങ്ക ഉണ്ട് . ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എത്തി ഈ മലിന ജലം പരിശോധിക്കണം . സമീപം തോട്ടില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണം പഞ്ചായത്ത് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം . ജനങ്ങളുടെ…

Read More