konnivartha.com : സമഗ്ര ശിക്ഷ കേരള റാന്നി ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടന്നുവന്ന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം റാന്നി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വക്കേറ്റ് ജേക്കബ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജ എം. എസ് അധ്യക്ഷത വഹിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ സീമ എസ് പിള്ള ക്യാമ്പ് അവലോകനം നടത്തി. ക്യാമ്പ് ഡയറക്ടർ ബീനാമ്മ കോശി, റെജീന ബീഗം,ബിപിസി ഷാജി എ സലാം,പൊന്നി വിനോദ് രാജശ്രീ എസ് എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് തിയേറ്റർ അനുഭവം നൽകാനായി നടത്തിയ നാടക ശില്പശാല, ഹാപ്പി ഡ്രിങ്ക്സ്,സൊറ വരമ്പ്, ക്യാമ്പ് ഫയർ, പേപ്പർ ക്രാഫ്റ്റ്,ഓലക്കളിപ്പാട്ട നിർമ്മാണം,ബോട്ടിൽ ആർട്ട് എന്നീ പ്രവർത്തനങ്ങൾ നടന്നു .ലഹരി വിരുദ്ധ ഫ്ലാഷ് മോബുകൾ ഏറെ ശ്രദ്ധേയമായി. കുട്ടികൾ സ്പെഷ്യൽ…
Read Moreവിഭാഗം: Editorial Diary
എല്ലാ പ്രിയപ്പെട്ടവർക്കും ടീം കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ക്രിസ്തുമസ് ആശംസകൾ
ലോകമെമ്പാടും തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിൻ്റെയും ആഘോഷമാണ് ക്രിസ്തുമസ് . പുൽക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്തുമസ്സിനെ വരവേൽക്കാനായി നാടും നഗരവും ദിവസങ്ങൾക്ക് മുമ്പേ തയ്യാറായിരുന്നു. പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്തുമസ് എല്ലാ പ്രിയപ്പെട്ടവർക്കും ടീം കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ക്രിസ്തുമസ് ആശംസകൾ
Read Moreപൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം, ആള്‍ക്കൂട്ടം നിയന്ത്രിക്കണം: കേന്ദ്ര നിർദേശം
രാജ്യത്ത് കോവിഡ് ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ജനങ്ങള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും ഇത്തരം സ്ഥലങ്ങളില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ള രോഗികളെ നിരീക്ഷിക്കണം.ആശുപത്രിയില്‍ അടിയന്തര സൗകര്യങ്ങള്‍ ഒരുക്കണം പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം തുടങ്ങിയവയും നിർദേശത്തിലുണ്ട്. ബിഎഫ് 7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ചര്‍ച്ചനടത്തി. മറ്റ് രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കോവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകളുടെ വര്‍ധനവിന്റെ നിരക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും.വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും. Dr. Mansukh Mandaviya reviews Public Health…
Read Moreകോന്നിയിലും പരിസര പ്രദേശങ്ങളിലും മുഖം മൂടി കള്ളന്മാര്‍ വിലസുന്നു
konnivartha.com : കോന്നിയിലും പരിസര പ്രദേശങ്ങളിലും മുഖം മൂടി കള്ളന്മാര്‍ വിലസുന്നു . ഒരു മാസത്തിന് ഇടയില്‍ നിരവധി ഭവനങ്ങളില്‍ മോഷണം നടന്നു . കോന്നി വട്ടക്കാവില്‍ തുടക്കമിട്ട മുഖം മൂടി മോഷ്ടാക്കള്‍ വകയാറില്‍ നിന്നും പണം കവര്‍ന്നു .ക്രിസ്തുമസ് ദിനങ്ങള്‍ ആയതിനാല്‍ പലരും രാത്രിയില്‍ പള്ളികളില്‍ പോകുന്ന പതിവ് ഉണ്ട് .ഇതിനാല്‍ തന്നെ പോലീസ് നിരീക്ഷണം ശക്തമാക്കണം . പുളിമുക്ക് ,പ്രമാടം മേഖലയിലും ഇതേ മുഖം മൂടി കള്ളന്മാരുടെ സംഘം വിലസുകയാണ് . മക്കള്‍ വിദേശത്തുള്ള പ്രായമായ ആളുകള്‍ താമസിക്കുന്ന വീടുകള്‍ ഇവരുടെ ലക്ഷ്യമാണെന്ന് അറിഞ്ഞതോട് കൂടി വൃദ്ധ ജനം ഭീതിയിലാണ് . ഒരാളെ പോലും പിടിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല .രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തണം എന്നാണ് ആവശ്യം . കോന്നി പുളിമുക്ക് ഭാഗത്ത് വീടിൻ്റെ സ്റ്റയർകെസ് വാതിൽ തുറന്നു വീടിന് ഉള്ളില്‍ …
Read Moreഎല്ലാ അംഗന്‍വാടികളേയും സ്മാര്‍ട്ട് അംഗന്‍വാടികളാക്കും: മന്ത്രി വീണാ ജോര്‍ജ്
എല്ലാ അംഗന്‍വാടികളേയും സ്മാര്‍ട്ട് അംഗന്‍വാടികളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുന്നന്താനം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ അംഗന്‍വാടിയുടെ പുതിയ കെട്ടിടം പാലയ്ക്കല്‍തകിടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 250 സ്മാര്‍ട്ട് അംഗന്‍വാടികള്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കുട്ടികളുടെ ചിന്തയേയും മനസിനേയും ഉദ്ദീപിപ്പിക്കുന്ന രീതിയില്‍ അംഗന്‍വാടികള്‍ മാറണം. കുഞ്ഞുങ്ങള്‍ ആദ്യമായി സാമൂഹിക ഇടപെടലുകള്‍ പഠിക്കുന്നത് അംഗന്‍വാടികളില്‍ നിന്നാണ്. ലോകത്തെ കാണുന്നതും സുഹൃത്ത് ബന്ധം സ്ഥാപിക്കുന്നതും അംഗന്‍വാടികളില്‍ നിന്നാണ്. കുട്ടികളുടെ ബൗദ്ധികവും, ശാരീരികവും, മാനസികവുമായ വളര്‍ച്ചയ്ക്ക് അംഗന്‍വാടികള്‍ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കുന്നന്താനം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 42 -ാം നമ്പര്‍ അങ്കണവാടി 22 വര്‍ഷമായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പാലയ്ക്കക്കുഴി വീട്ടില്‍ അംബികദേവിയും കുടുംബവും സൗജന്യമായി നല്‍കിയ പത്തു…
Read Moreപുനലൂർ മൂവാറ്റുപുഴ റോഡ് കലഞ്ഞൂർ ജംഗ്ഷനിലെ പ്രവർത്തി എം എല്‍ എ വിലയിരുത്തി
konnivartha.com: :പുനലൂർ മൂവാറ്റുപുഴ റോഡ് കലഞ്ഞൂർ ജംഗ്ഷനിലെ പ്രവർത്തി വിലയിരുത്തി. കെ.എസ്.ടി.പി ഏറ്റെടുത്ത ഭൂമി പൂർണമായും റോഡ് വികസനത്തിനായി ഉപയോഗിക്കുവാൻ നിർദ്ദേശം നൽകി. ഇളമണ്ണൂർ പാടം റോഡിൽ നിന്നും പ്രധാന പാതയിലേക്ക് നിർമ്മിച്ചിരിക്കുന്ന ഓടകൾ ശാസ്ത്രീയമായി നിർമ്മിക്കുവാൻ കെ എസ് ടി പിക്ക് നിർദ്ദേശം നൽകി. ഉയർന്നു വന്ന പരാതികൾ പരിശോധിക്കുവാൻ ജനപ്രധി നിധികളും വ്യാപാരികളും ഓട്ടോ ടാക്സി തൊഴിലാളി പ്രധിനിധികളും കെ എസ് ടി പി ഉദ്യോഗ്സ്‌ഥർ, കരാർ കമ്പനി ഉദ്യോഗസ്‌ഥർ എന്നിവരുടെ യോഗം കലഞ്ഞൂർ പഞ്ചായത്ത് ഓഫീസിൽ ഡിസംബർ 26 തിങ്കളാഴ്ച ഉച്ചക്ക് 2 നു യോഗം ചേരുവാൻ പഞ്ചായത്ത് പ്രസിഡന്റിന് നിർദേശം നൽകി. എം എൽ എ യോടൊപ്പം കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി,വൈസ് പ്രസിഡന്റ് മിനി എബ്രഹാം,പഞ്ചായത്ത് അംഗങ്ങളായ ജ്യോതി ശ്രീ, ശോഭ ദേവരാജൻ, പി എസ്…
Read Moreദീപശിഖാപ്രയാണം ആരംഭിച്ചു
നയിചേതന കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ദീപശിഖാ പ്രയാണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ദീപശിഖ നഗരസഭ വൈസ് ചെയര്‍പേഴ്സണും സി.ഡി.എസ് ചെയര്‍പേഴ്സണും ചേര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറില്‍ നിന്നും ഏറ്റുവാങ്ങി. അടൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ദീപശിഖാ പ്രയാണം പന്തളം നഗരസഭയില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി മാത്യുവും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാജലക്ഷ്മിയും ചേര്‍ന്ന് ഏറ്റുവാങ്ങി. കുളനടയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രനും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അയിനി സന്തോഷും കുറ്റൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സഞ്ചുവും ഇരവിപേരൂരില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സജിനിയും ആറന്മുളയില്‍…
Read Moreകോന്നി തെങ്ങുംകാവ് -പൂങ്കാവ് റോഡ് ഇങ്ങനെ ആണ് : ചപ്പാത്ത് പടി
konnivartha.com : കോന്നി തെങ്ങുംകാവ് -പൂങ്കാവ് റോഡ് നല്ല രീതിയില്‍” പണിത് “ജനങ്ങള്‍ക്ക് പണി തന്നു കരാറുകാരന്‍ പോയി . ഈ റോഡ് ഇപ്പോള്‍ ഉള്ള അവസ്ഥ നേരില്‍ കണ്ടു അറിയാന്‍ ബന്ധപെട്ട അധികാരികള്‍ ശ്രമിക്കണം . കോന്നി തെങ്ങുംകാവ് -പൂങ്കാവ് റോഡ് ഇങ്ങനെ ആണ് ഇപ്പോള്‍ . ചപ്പാത്ത് പടി എന്നൊരു സ്ഥലം ഉണ്ട് . അവിടെ റോഡില്‍ നടുക്ക് ഒന്ന് രണ്ടു കുഴി കാണാം . ഇതെങ്ങനെ കുഴിഞ്ഞു എന്ന് ചോദിച്ചാല്‍ കരാര്‍ എടുത്ത ആളോട് ചോദിക്കാം എന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ .അവര്‍ ചോദിച്ചില്ല അതിനാല്‍ കരാര്‍ എടുത്ത ആള്‍ മറുപടിയും പറഞ്ഞില്ല . ഈ കുഴിയില്‍ ഇരുചക്ര വാഹനം മറിഞ്ഞു ആരെങ്കിലും മരിക്കുമ്പോള്‍ ദയവായി അധികാരികള്‍ നിയമം പറഞ്ഞു വരരുത് . ഈ കുഴി ഇങ്ങനെ രൂപത്തില്‍ എത്തിയിട്ട് മാസം ഒന്ന്…
Read Moreഅച്ഛന് കരൾ പകുത്ത് നൽകാൻ ദേവനന്ദയ്ക്ക് കോടതിയുടെ അനുമതി
കരൾ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂർ കോലഴിയിൽ പി.ജി. പ്രതീഷിനായി മകൾ ദേവനന്ദ കരൾ പകുത്ത് നൽകാൻ ഹൈക്കോടതി അനുമതി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തിൽ മറ്റു കുടുംബങ്ങളുടെ ആരുടെയും കരൾ അനുയോജ്യമായി കാണാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകൾ ദേവനന്ദയുടെ കരൾ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ ദേവനന്ദ 18 വയസു തികയാത്ത മൈനർ ആയതിനാൽ അവയവം സ്വീകരിക്കാൻ നിയമ തടയമുണ്ടായിരുന്നു. തുടർന്ന് ദേവനന്ദ നൽകിയ റിട്ട് ഹർജിയിൻമേലാണ് അനുകൂല വിധിയുണ്ടായത്. ഈ ചെറിയ പ്രായത്തിലും കരൾ പകുത്ത് നൽകാൻ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്നേഹവും അസാമാന്യമായ നിശ്ചയദാർഢ്യവുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണ്. കെ-സോട്ടോയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടപടിക്രമങ്ങൾ വേഗത്തിലാക്കി വളരെ വേഗം റിപ്പോർട്ട് നൽകിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച…
Read Moreറാന്നി പുതിയ പാലം: 19 (എ) നോട്ടിഫിക്കേഷന്‍ രണ്ട് മാസത്തിനകം
റാന്നി പുതിയ പാലത്തിന്റെ 19 (എ) നോട്ടിഫിക്കേഷന്‍ രണ്ട് മാസത്തിനകം ഇറക്കാനാകുമെന്ന് കെആര്‍എഫ്ബി അധികൃതര്‍ അറിയിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വസ്തു ഏറ്റെടുക്കല്‍ നടപടികളില്‍ കുരുങ്ങി റാന്നി വലിയ പാലത്തിന്റെ നിര്‍മ്മാണം രണ്ടുവര്‍ഷത്തോളമായി മുടങ്ങി കിടക്കുകയാണ്. റാന്നി വില്ലേജില്‍ ബ്ലോക്ക്പടി മുതല്‍ രാമപുരം വരെയും മറുകരയില്‍ അങ്ങാടി വില്ലേജിലെ ഉപാസനക്കടവ് മുതല്‍ പേട്ട ജംഗ്ഷന്‍ വരെയുമുള്ള വസ്തുക്കള്‍ ഏറ്റെടുക്കുന്നതിനുള്ള റവന്യൂ നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി റവന്യൂ വകുപ്പ് 11(1) നോട്ടിഫിക്കേഷന്‍ നേരത്തെ ഇറങ്ങിയിരുന്നു. റവന്യൂ അധികൃതര്‍ റോഡിന് ആവശ്യമായ വസ്തു അളന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് 19 (എ) നോട്ടിഫിക്കേഷന്‍ ഇറക്കുന്നത്. 19 (എ) നോട്ടിഫിക്കേഷന്‍ ഇറക്കിയാല്‍ അഡ്വാന്‍സ് പൊസഷന്‍ വാങ്ങി വസ്തു ഉടമകളുടെ അനുമതിയോടെ സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിക്കാനാകും. നിര്‍മ്മാണത്തിനോടൊപ്പം തന്നെ റവന്യൂ നടപടികളിലൂടെ…
Read More