Konnivartha. Com :തകിടം മറിഞ്ഞ കാലാവസ്ഥ മാറ്റം. ഡിസംബർ മാസം ഉണ്ടാക്കേണ്ട തണുപ്പ് കാലാവസ്ഥ ഇക്കുറി ജനുവരിയുടെ തുടക്കം മുതൽ വന്നു.വെളുപ്പിനെ മുതൽ മരം കോച്ചും തണുപ്പ് ആണ് അനുഭവപ്പെടുന്നത്. രാവിലെ പത്ത് മണി കഴിഞ്ഞാൽ കടുത്ത ചൂട് കാലാവസ്ഥയും. വനത്തിലെ നീരുറവകൾ വറ്റിത്തുടങ്ങി. ഇതോടെ പശുക്കിടാമേട്ടിൽ നിന്നും ഉത്ഭവിക്കുന്ന അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് വേഗത്തിൽ കുറഞ്ഞു. അച്ചൻ കോവിൽ ഭാഗത്തെ ജല നിരപ്പ് ഓരോ ദിനവും കുറയുന്നു. താഴെ കല്ലാറ്റിലെ കൈവഴി വന്നു ചേരുന്നതിനാൽ അറുതലക്കയം മുതൽ താഴേക്ക് ഉള്ള സ്ഥലങ്ങളിൽ ഇപ്പോൾ ഏറെ കുറെ ജലം ഒഴുകുന്നു. കോന്നി കൊട്ടാരത്തിൽ കടവ് മുതൽ പന്തളം വരെ ഏറെ കുടിവെള്ളം പദ്ധതി ഉണ്ട്. ഈ പദ്ധതികളുടെ ആറ്റിൽ ഉള്ള കിണറ്റിൽ ഇപ്പോൾ ജലം ഉണ്ടെങ്കിലും വേനൽ കടുക്കും എന്നതിനാൽ കുടി…
Read Moreവിഭാഗം: Editorial Diary
ഡോ. എം.എസ്. സുനിലിന്‍റെ 266 -മത് സ്നേഹഭവനം ശോഭാ സാബുവിനും കുടുംബത്തിനും
konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന സ്നേഹഭവനം ഡോ. ജെൻസിയുടെയും ലാൻസ് ആന്റണിയുടെയും സഹായത്താൽ ഇരവിപേരൂർ മോഡിപ്പള്ളി കൊച്ചുചാലിൽ മോഡിയിൽ ശോഭാ സാബുവിനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പുതുവത്സര ദിനത്തിൽ ഡോ. ജൻസിയുടെ മാതാപിതാക്കളായ ലൂക്ക കാരാപ്പിള്ളിലും അന്നമ്മ ലൂക്കയും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ വീടില്ലാതെ സെമിത്തേരിയുടെ അടുത്തായി ടാർപൊളിൻ കൊണ്ട് കെട്ടിമറച്ച സുരക്ഷിതമല്ലാത്ത കുടിലിൽ ആയിരുന്നു ശോഭയും സാബുവും തന്റെ മക്കളോടൊപ്പം താമസിച്ചിരുന്നത്. ഇവരുടെ മകൾ കാലിന് സ്വാധീനമില്ലാത്ത സൗമ്യ ഭർത്താവ് ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ഇവരോടൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ഇവർക്ക് ആയി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ മുൻ…
Read Moreസജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു
ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. ബുധനാഴ്ച വൈകിട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യ വാചകം ചൊല്ലിക്കൊടുത്തു. സഗൗരവ പ്രതിജ്ഞയെടുത്താണ് സജി ചെറിയാൻ മന്ത്രിയായത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ വി.എൻ. വാസവൻ, ആന്റണി രാജു, കെ കൃഷ്ണൻകുട്ടി, കെ രാജൻ, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, പി പ്രസാദ്, കെ.എൻ ബാലഗോപാൽ, പി രാജീവ്, ജെ ചിഞ്ചുറാണി, വീണ ജോർജ്, എം.ബി രാജേഷ്, ആർ ബിന്ദു, ജി.ആർ അനിൽ, എം.പിമാരായ ജോസ് കെ മാണി, എ.എ റഹീം, എം.എൽ.എമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഡി.ജി.പി അനിൽകാന്ത്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം അനക്‌സ് ഒന്നിലെ നാലാം നിലയിലെ ഓഫീസിലെത്തി മന്ത്രി ചുമതലയേറ്റെടുത്തു. ആറ് മാസം മുമ്പ് മന്ത്രിയായിരുന്നപ്പോഴത്തെ അതേ ഓഫീസ് തന്നെയാണ് സജി ചെറിയാന് അനുവദിച്ചത്. മന്ത്രിസഭാ പുന:പ്രവേശനത്തിൽ സന്തോഷം പ്രകടിപ്പിച്ച മന്ത്രി…
Read Moreലൈഫ് ഭവന പദ്ധതി ഗുണഭോക്തൃസംഗമം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുളള 42 കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഭവന നിര്‍മാണത്തിനുള്ള തുക അനുവദിക്കുന്നത്. നാല് ലക്ഷം രൂപയാണ് ഒരു ഭവനത്തിനു നല്‍കുക. പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ആദ്യ ഗഡുവായ നാല്‍പ്പതിനായിരം രൂപയും ബാക്കി വരുന്ന തുക ഭവന നിര്‍മ്മാണ പുരോഗതി അനുസരിച്ചു മൂന്ന് ഗഡുക്കളായും നല്‍കും. ഭവന നിര്‍മാണത്തിന് തൊഴിലുറപ്പ് പദ്ധതിയിലൂടെ 90 ദിവസത്തെ തൊഴില്‍ ദിനങ്ങളും ലഭ്യമാക്കും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണഭോക്താവിന് കിണര്‍ റീചാര്‍ജിംഗ്, മാലിന്യസംസ്‌കരണത്തിന് കമ്പോസ്റ്റ്പിറ്റ്, സോക്ക്പിറ്റ് തുടങ്ങിയ വ്യക്തിഗത ആനുകൂല്യങ്ങളും നല്‍കും. വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് അംഗങ്ങളായ മിനി വര്‍ഗീസ്, ഉഷ റോയ്, പി. സുജാത, കെ. അമ്പിളി, എന്‍. മിഥുന്‍, അസിസ്റ്റന്റ്…
Read Moreഎല്ലാ ജില്ലകളിലും വ്യാപകമായ ഭക്ഷ്യ സുരക്ഷാ പരിശോധന
എല്ലാ ജില്ലകളിലും വ്യാപകമായ ഭക്ഷ്യ സുരക്ഷാ പരിശോധന: മന്ത്രി വീണാ ജോര്‍ജ് മായം കലര്‍ന്നവ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതിന് നടപടി സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇത് സംബന്ധിച്ച് കര്‍ശനമായ…
Read Moreമണ്ണ് കടത്താന്‍ കൈക്കൂലി; ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
മണ്ണ് കടത്താന്‍ കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബൈജു കുട്ടനെയാണ് സസ്‌പെന്‍ഡ് ചെയ്ത്. എസ്‌ഐക്കൊപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ക്കെതിരെയും നടപടിയെടുത്തു എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബൈജുക്കുട്ടന്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബൈജുക്കുട്ടനെ അന്വേഷണ വിധേയമായി ആണ് സസ്‌പെന്‍ഡ് ചെയ്ത്. ഒപ്പം ഉണ്ടായിരുന്ന ജീപ്പ് ഡ്രൈവര്‍ റഫീക്കിനെ കളമശ്ശേരി എയര്‍ ക്യാമ്പിലേക്ക് മാറ്റി .ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ ഉണ്ടായേക്കും. ജീപ്പില്‍ ഇരുന്ന് എസ്‌ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ആണ് പ്രചരിച്ചിരുന്നത്.എസ് ഐയുടെ അതൃപ്തിക്ക് പിന്നാലെ കൂടുതല്‍ പണം നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാറമട ലോബിയിൽ നിന്നും മാസപ്പടി പറ്റുന്ന കോന്നിയിലെ ചില സർക്കാർ ജീവനക്കാരും വിജിലൻസ് നിരീക്ഷണത്തിൽ ആണ്
Read Moreപെരുനാട് സിഎച്ച്സി കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഏഴിന് ആരോഗ്യമന്ത്രി നിര്‍വഹിക്കും
റാന്നി പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനത്തോടെ ആരംഭിക്കുന്ന കിടത്തി ചികിത്സയുടെ ഉദ്ഘാടനം ജനുവരി ഏഴിന് രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥി ആകും. ആദിവാസി പിന്നോക്ക വിഭാഗങ്ങളും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുളള സാധാരണക്കാരും അധിവസിക്കുന്ന പെരുനാട്ടില്‍ ആരോഗ്യരംഗത്തെ മുന്നേറ്റമാണ് സിഎച്ച്സിയില്‍ ആരംഭിക്കുന്ന കിടത്തി ചികിത്സ. ശബരിമല തീര്‍ഥാടകരും ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണ് ഈ സിഎച്ച്സി. 70 വര്‍ഷം മുമ്പ് മലേറിയ ഡിസ്‌പെന്‍സറിയായി പൊതുജന ആരോഗ്യ രംഗത്ത് തുടക്കം കുറിച്ച സിഎച്ച്സിയിലാണ് കിടത്തി ചികിത്സ ആരംഭിക്കുന്നത്.
Read Moreഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയത്തിൽ അത് അനുഭവിക്കുന്നു:ശശി തരൂർ
ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, വിഡി സതീശനെതിരെ ഒളിയമ്പുമായി ശശി തരൂർ. മന്നം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്, എന്നാൽ ഇപ്പോഴും രാഷ്ട്രീയത്തിൽ അത് ഞാൻ അനുഭവിക്കുന്നുണ്ടെന്ന് ശശി തരൂർ പറഞ്ഞു എൻ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശശി തരൂർ മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്.മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഏറെ സന്തോഷം തരുന്ന സന്ദർശനമാണ് ഇന്നത്തേതെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തിൽ തരൂരിൻറെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.മുമ്പ് താൻ തരൂരിനെ ഡൽഹി നായർ എന്ന് വിളിച്ചിരുന്നു.ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.തരൂർ കേരളത്തിൻ്റെ…
Read Moreഡോ.എം. എസ്. സുനിലിന്‍റെ 265 -മത് സ്നേഹഭവനം പുതുവത്സരത്തിൽ കുഞ്ഞമ്മയ്ക്ക്
konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 265 -മത് സ്നേഹഭവനം റേച്ചൽ ജോർജിന്റെയും ആമി ജോർജിന്റെയും സഹായത്താൽ ഏനാത്ത് ചരുവിളയിൽ കുഞ്ഞമ്മയ്ക്ക് നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്.സുനിൽ നിർവഹിച്ചു. വർഷങ്ങളായി വീടില്ലാത്ത അവസ്ഥയിൽ യാതൊരു നിവൃത്തിയുമില്ലാതെ എങ്ങോട്ട് പോകണമെന്ന് അറിയാതിരുന്ന അവസ്ഥയിൽ സുമനസ്സുകളുടെ കാരുണ്യത്തിൽ ഏകയായി കഴിഞ്ഞിരുന്ന കുഞ്ഞമ്മ തന്റെ 5 സെന്റ് സ്ഥലത്ത് ടീച്ചർ നിർമ്മിച്ചു നൽകുന്ന വീട് കാലശേഷം വീടോ സ്ഥലവും ഇല്ലാത്ത നിരാശ്രയരായ സ്ത്രീകൾക്ക് താൽക്കാലിക അഭയം ഒരുക്കുവാൻ നൽകാം എന്ന വ്യവസ്ഥയിൽ ടീച്ചറിന്റെ ചിക്കാഗോയിലെ സുഹൃത്തായ റീത്തയുടെ മക്കളായ റേച്ചൽ ജോർജിന്റെയും ആമി ജോർജിന്റെയും ജോലി കിട്ടിയതിന്റെ ആദ്യ ശമ്പളം ഉപയോഗിച്ചാണ് ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകിയത്.…
Read Moreകൈക്കൂലി: 2022-ൽ അറസ്റ്റിലായത് 56 സർക്കാർ ഉദ്യോഗസ്ഥർ
കൈക്കൂലിക്കാരെ കൈയോടെ പിടികൂടുന്നതിലും മിന്നൽ പരിശോധനയിലും സംസ്ഥാന വിജിലൻസിന് സർവകാല റെക്കോഡ്. 2022-ൽ മാത്രമെടുത്തത് 47 കൈക്കൂലിക്കേസുകൾ. പിടിയിലായത് 56 സർക്കാർ ഉദ്യോഗസ്ഥർ. കഴിഞ്ഞവർഷം 1715 മിന്നൽ പരിശോധനകളും സംസ്ഥാനത്ത് നടന്നു. തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളിൽനിന്നുമാത്രം 14 വീതം കൈക്കൂലിക്കേസുകളാണെടുത്തത്. ആരോഗ്യവകുപ്പിൽനിന്ന് ഏഴും രജിസ്‌ട്രേഷൻ വകുപ്പിൽനിന്ന് നാലും കേസുകൾ രജിസ്റ്റർചെയ്തു.മോട്ടോർ വാഹനവകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, തദ്ദേശവകുപ്പ്, ഹയർസെക്കൻഡറി വകുപ്പ്, ആരോഗ്യവകുപ്പ്, രജിസ്‌ട്രേഷൻ വകുപ്പ്, റവന്യൂവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊതുവിതരണ വകുപ്പ് എന്നിവിടങ്ങളിലാണ് കഴിഞ്ഞവർഷം സംസ്ഥാനവ്യാപക പരിശോധന നടന്നത്.
Read More