കൈക്കൂലി: 2022-ൽ അറസ്റ്റിലായത് 56 സർക്കാർ ഉദ്യോഗസ്ഥർ

 

കൈക്കൂലിക്കാരെ കൈയോടെ പിടികൂടുന്നതിലും മിന്നൽ പരിശോധനയിലും സംസ്ഥാന വിജിലൻസിന് സർവകാല റെക്കോഡ്. 2022-ൽ മാത്രമെടുത്തത് 47 കൈക്കൂലിക്കേസുകൾ. പിടിയിലായത് 56 സർക്കാർ ഉദ്യോഗസ്ഥർ.

 

കഴിഞ്ഞവർഷം 1715 മിന്നൽ പരിശോധനകളും സംസ്ഥാനത്ത് നടന്നു. തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളിൽനിന്നുമാത്രം 14 വീതം കൈക്കൂലിക്കേസുകളാണെടുത്തത്. ആരോഗ്യവകുപ്പിൽനിന്ന് ഏഴും രജിസ്‌ട്രേഷൻ വകുപ്പിൽനിന്ന് നാലും കേസുകൾ രജിസ്റ്റർചെയ്തു.മോട്ടോർ വാഹനവകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, തദ്ദേശവകുപ്പ്, ഹയർസെക്കൻഡറി വകുപ്പ്, ആരോഗ്യവകുപ്പ്, രജിസ്‌ട്രേഷൻ വകുപ്പ്, റവന്യൂവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊതുവിതരണ വകുപ്പ് എന്നിവിടങ്ങളിലാണ് കഴിഞ്ഞവർഷം സംസ്ഥാനവ്യാപക പരിശോധന നടന്നത്.

Related posts