പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍:നടപ്പാക്കുന്നത് അഞ്ച് കോടി അറുപത്തി എട്ട് ലക്ഷം രൂപയുടെ വാര്‍ഷിക പദ്ധതി നാടിന്റെ സമസ്ത മേഖലകളിലെയും പുരോഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. വികസനവും കരുതലും ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിവരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇതേ മാതൃക പിന്തുടരണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ അധ്യക്ഷ ആയിരുന്നു. വികസനകാര്യ സ്ഥിര സമിതി അധ്യക്ഷൻ പോൾ രാജൻ പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ബി.എസ്. അനീഷ്മോന്‍, സി.പി. ലീന, ബ്ലോക്ക് പഞ്ചായത്ത്…
Read Moreവിഭാഗം: Editorial Diary
പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍-സ്റ്റേഡിയം ജംഗ്ഷന്‍ റോഡ് മാതൃകാ റോഡാക്കി വികസിപ്പിക്കും: മന്ത്രി വീണാജോര്‍ജ് konnivartha.com : പത്തനംതിട്ട നഗരത്തിലെ സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ മുതല്‍ സ്റ്റേഡിയം ജംഗ്ഷന്‍ വരെയുള്ള റോഡ് മാതൃകാ റോഡാക്കി വികസിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് റോഡിന്റെ ഇരുവശങ്ങളിലും ടൈലുകള്‍ പാകി നടക്കുന്നതിനും വ്യായാമം ചെയ്യുന്നതിനുമുള്ള സൗകര്യം ഒരുക്കും. റിംഗ് റോഡ് സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതിയും ഒരുക്കും. ഇത് കണക്കിലെടുത്ത് യാതൊരു തരത്തിലുള്ള കൈയേറ്റങ്ങളും ഇവിടെ അനുവദിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗത്തും പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. 2014ന് ശേഷം ആദ്യമായാണ്…
Read Moreമത്സ്യതൊഴിലാളി ധനസഹായം മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ധനസഹായം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു. അപകടത്തില്‍ മരണമടഞ്ഞ മത്സ്യതൊഴിലാളി പ്രസന്നന്‍ന്റെ ഭാര്യ കൃഷ്ണമ്മ പത്ത് ലക്ഷം രൂപയും തോട്ടപ്പള്ളി മത്സ്യഗ്രാമത്തിലെ 654-നമ്പര്‍ അംഗമായ മത്സ്യത്തൊഴിലാളി മണിയന്റെ ഭാര്യ ജീജ 10,10,000 രൂപയും ധനസഹായമായി മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ബോര്‍ഡ് അംഗം സക്കീര്‍ അലങ്കാരത്ത്, റിജീണല്‍ എക്സിക്യൂട്ടീവ് എ.വി. അനിത, ഫിഷറീസ് ഓഫീസര്‍ ത്രേസ്യാമ്മ, എ.എം. അന്‍സാരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത്.
Read Moreനിര്‍ധന വിഭാഗങ്ങളുടെ ഉന്നമനം സര്‍ക്കാരിന്റെ ലക്ഷ്യം : ഡെപ്യൂട്ടി സ്പീക്കര്‍
നിര്‍ധന വിഭാഗങ്ങളുടെ ഉന്നമനം സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൂടെയുണ്ട് കരുതലോടെ എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും നേതൃത്വത്തില്‍ നഗരസഭാതലത്തില്‍ നടപ്പാക്കുന്ന ഒപ്പം കാമ്പയിന്‍ പന്തളം നഗരസഭതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പി.എം.എ.വൈ. (നഗരം)-ലൈഫ് ഗുണഭോക്താക്കള്‍, നഗരത്തിലെ അതിദരിദ്രര്‍, ഓക്‌സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുംബങ്ങള്‍, അഗതിരഹിതകേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ എന്നിവര്‍ക്കായി ഫെബ്രുവരി 28 വരെ നീളുന്ന കാമ്പയിനാണ് ‘ഒപ്പം-കൂടെയുണ്ട് കരുതലോടെ’. സര്‍ക്കാര്‍ മുന്‍ഗണന നല്‍കി നടപ്പാക്കുന്ന ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍, അതിദരിദ്രകുടുംബങ്ങള്‍ക്കുള്ള മൈക്രോ പ്ലാന്‍ എന്നീ പദ്ധതികള്‍ നഗരസഭയും കുടുംബശ്രീയും ചേര്‍ന്നാണ് ജില്ലയില്‍ നടത്തുന്നത്. പ്രധാനമായും ഈ വിഭാഗക്കാര്‍ക്ക് സംരംഭകത്വവും തൊഴിലും നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം.നഗരസഭ സെക്രട്ടറി ഇ.ബി അനിത പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് അധ്യക്ഷയായിരുന്നു. ക്ഷേമകാര്യ…
Read Moreഡോ എം എസ് .സുനിലിന്റെ 269 ആമത് സ്നേഹഭവനം ജിസ്മരിയയുടെ ആറംഗ കുടുംബത്തിന്
. konnivartha.com : സാമൂഹിക പ്രവർത്തക ഡോ .എം. എസ് .സുനിൽ ഭവനരഹിതരായ നിരാശ്രയർക്ക് പണിത് നൽകുന്ന 269 ആമത് സ്നേഹഭവനം തൃശ്ശൂർ മുളങ്കുന്നത്ത്കാവ് മണിത്തറ രോഗബാധിതയായ ജിസ് മറിയയ്ക്കും കുടുംബത്തിനും ആയി വിസ്കോൺസിൻ സെൻറ് ആൻറണീസ് സീറോ മലബാർ പള്ളിയുടെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പള്ളി വികാരി ഫാ. നവീൻ മാത്യുവും മിഷൻ ചെയർമാൻ തോമസ് ഡിക്രൂസും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീടും സ്ഥലവും ഇല്ലാതെ രോഗബാധിതയായ ജിസ്മരിയ ഭർത്താവ് ജോസഫും രോഗബാധിതനായ സഹോദരനും ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട മകളും മകളുടെ മൂന്ന് കുട്ടികളും ആയി പോകുവാൻ ഇടമില്ലാതെ കഴിഞ്ഞിരുന്ന അവസരത്തിൽ ദാനമായി ലഭിച്ച 5 സെൻറ് സ്ഥലത്ത് മൂന്നു മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ബാത്റൂമും അടങ്ങിയ വീട് നിർമ്മിച്ചു കൊടുക്കുകയായിരുന്നു . ചടങ്ങിൽ ബ്ലോക്ക് മെമ്പർ ലിനീ…
Read Moreകോന്നി ട്രാഫിക്ക് ജങ്ക്ഷനില്‍ തുപ്പലോട് തുപ്പല്‍ : രോഗം പകരുന്ന കഫം ചവിട്ടി സ്കൂള്‍ കുട്ടികളും വഴി യാത്രികരും
konnivartha.com : കോന്നി ട്രാഫിക്ക് ജങ്ക്ഷനില്‍ രാവിലെ ചെന്നാല്‍ കാണാം അനേക അന്യ സംസ്ഥാന തൊഴിലാളികളെ .പല സ്ഥലത്തേയ്ക്കും ജോലിയ്ക്ക് പോകുന്നവര്‍ ആണ് . എന്നാല്‍ നിരോധിത ലഹരി വസ്തുക്കളും പാന്‍ മസാല വിഭവങ്ങളും ചവച്ച് തുപ്പിയിടുന്നത് വഴിയരികിലേക്ക് ആണ് . നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ ചവച്ച് തുപ്പുന്നതില്‍ ചവിട്ടിയാണ് സ്കൂള്‍ കുട്ടികളും വഴിയാത്രികരും കടന്നു പോകുന്നത് . പകര്‍ച്ച വ്യാധികള്‍ ,ത്വക്ക് രോഗം ,ക്യാന്‍സര്‍ പോലും ഉള്ള തൊഴിലാളികള്‍ ഇതില്‍ ഉണ്ടെന്നു “കോന്നി വാര്‍ത്ത ഡോട്ട് കോം ” ഏതാനും ദിവസമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി . തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ആരോഗ്യ വകുപ്പിന്‍റെ ഒരു പരിശോധനയും ഏറെ നാളായി ഇല്ല . ബോധവത്കരണം പോലും ഇല്ലാത്ത സ്ഥിതിയില്‍ കോന്നി ട്രാഫിക്ക് ജങ്ഷന്‍ മാരക രോഗത്തിന്‍റെ അണുക്കളെ വഹിക്കുന്നു . ഇവര്‍…
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡ് നാടിനു സമര്‍പ്പിച്ചു
ആശുപത്രികളെ രോഗീ സൗഹൃദമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡ് നാടിനു സമര്‍പ്പിച്ചു ആശുപത്രികളെ രോഗീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മികച്ച പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നതെന്ന് അരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2007 ല്‍ നിര്‍മിച്ച എ ബ്ലോക്കിന്റെ രണ്ട്, മൂന്ന് നിലകളിലായാണ് നവീകരിച്ച പേ വാര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. 33 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പുതിയ പേ വാര്‍ഡില്‍ 24 റൂമുകളാണുള്ളത്. എല്ലാ മുറികളിലും ടിവി ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എട്ടു മുറികളില്‍ എസിയും സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് പേ വാര്‍ഡ് നവീകരിച്ചതെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍…
Read Moreവനപാലകര്‍ക്ക് എതിരെ വനം മന്ത്രി :ഫോണ്‍ എടുത്തില്ലെങ്കില്‍ വിവരം അറിയും
konnivartha.com : പൊതു ജനം ഏതു വനപാലകനെയും ഏതു സമയത്തും വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും അവരുടെ പ്രശ്നം എന്ത് തന്നെയായാലും ക്ഷമയോടെ കേള്‍ക്കുകയും പരിഹരിക്കാന്‍ കഴിയുന്ന വിഷയം ആണെങ്കില്‍ പരിഹരിച്ചു കൊടുക്കാനും കഴിയണം എന്ന് വനം വകുപ്പ് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി . ഫോണ്‍ എടുക്കാത്ത ജീവനകാരെ ഒരാഴ്ച നിരീക്ഷിക്കും ശേഷം എന്ത് വേണം എന്ന് തീരുമാനിക്കും . വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയുടെ പ്രതികരിക്കുമെന്ന് മന്ത്രി പറഞ്ഞു. സഹായം തേടി ആരു വിളിച്ചാലും ഫോണ്‍ എടുത്തില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.ആനയായാലും കടുവയായാലും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാതിരിക്കുക എന്നാണ് പ്രധാനം.പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കും.ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന്, ആരു വിളിച്ചാലും ഫോണ്‍ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.റേഞ്ച് ഓഫീസര്‍മാര്‍ മാത്രമല്ല, മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംഎല്‍എമാരും ജനപ്രതിനിധികളും വിളിക്കുമ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുന്നില്ല…
Read Moreപത്തനംതിട്ട ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി
KONNIVARTHA.COM : ഭാരതത്തിന്‍റെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.47 ന് പരേഡ് കമാന്‍ഡര്‍ എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി ചന്ദ്രശേഖരന്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.50 ന് ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും 8.55 ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വേദിയിലെത്തി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ദേശീയ പതാക ഉയര്‍ത്തി പതാകയെ സല്യൂട്ട് ചെയ്തു. 9.10 ന് മന്ത്രി പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. 9.30 ന് മുഖ്യാതിഥി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. 9.40ന്…
Read Moreഅവസാനകാലം ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാർക്കായി അഭയകേന്ദ്രം
അവസാനകാലം ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാർക്കായി മാവേലിക്കരയിൽ അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്‌കാരിക മന്ത്രി കലയ്ക്ക് വേണ്ടി സർവ്വവും സമർപ്പിച്ച് ജീവിതത്തിന്റെ അവസാന നാളുകളിൽ അനാഥരായി പോകുന്ന ടി.വി, സിനിമാ രംഗത്തെ കലാകാരന്മാർക്കും കലാകാരികൾക്കുമായി മാവേലിക്കരയിൽ സർക്കാർ അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. 2021ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവേലിക്കരയിൽ ഭൂമി ഏറ്റെടുത്താണ് അഭയകേന്ദ്രം നിർമിക്കുക. ഇതിനുപുറമേ ടി.വി, സിനിമ കലാകാരന്മാർക്ക് വേണ്ടി നിലവിലുള്ള സർക്കാർ പദ്ധതികൾ ശക്തിപ്പെടുത്താനും ആലോചനയുണ്ട്. സിനിമ, ടി.വി രംഗത്തുള്ള കലാകാരന്മാരിൽ 90 ശതമാനം പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്, മന്ത്രി പറഞ്ഞു. സിനിമാ രംഗത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. 70 കോടി ചെലവിട്ട് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സിനിമാ ടൂറിസത്തിന് പ്രാമുഖ്യം നൽകി കേരളത്തെ…
Read More