KONNIVARTHA.COM : തേക്കുതോട് വാട്ടര്‍ ടാങ്കിന് സമീപത്ത് നിന്നും പുഴയ്ക്ക് അക്കരെ ഉള്‍വനത്തില്‍ പിടിയാനയുടെ ജഡം കണ്ടെത്തി. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ബുധനാഴ്ച വൈകിട്ടാണ് ജഡം കണ്ടത്. മണ്ണീറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് പ്രദേശം. ആനയ്ക്ക് അധികം പ്രായമില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. വെറ്റിനറി സര്‍ജന്‍ എത്തി പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷമേ മരണകാരണം അറിയുകയൂള്ളൂ.
Read Moreവിഭാഗം: Editorial Diary
101 കുടുംബങ്ങള്‍ക്ക് പോത്തുകുട്ടിയെ വിതരണം ചെയ്തു
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്‌സി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട 101 കുടുംബങ്ങള്‍ക്ക് പോത്തുകുട്ടിയെ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, മെമ്പര്‍മാരായ മിനി മനോഹരന്‍, ലക്ഷ്മി ജി നായര്‍, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ലത, ജെ. പ്രകാശ്, വിദ്യാ ഹരികുമാര്‍, കാഞ്ചന, സതീശ് കുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. നീലിമ എന്നിവര്‍ പങ്കെടുത്തു.
Read Moreകളക്ടറേറ്റ് ജീവനക്കാര്‍ക്ക് ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് നടത്തി
പൗരന്‍ മാരുടെ വ്യക്തി വിവരങ്ങളും, വിലാസവും സംബന്ധിച്ച വിവരങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായി അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കായി പ്രേത്യേക ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് നടത്തി. പത്തു വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവരും, ആധാര്‍ കാര്‍ഡ് എടുത്ത സമയത്ത് നല്‍കിയിട്ടുള്ള വ്യക്തി വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവര്‍ക്കുമാണ് ആധാര്‍ അപ്‌ഡേഷന്‍ നടത്തി വരുന്നത്. ഭേദഗതി ആവശ്യമായിട്ടുള്ളവര്‍ പേര്, വിലാസം എന്നിവ തെളിയിക്കുന്നത്തിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ് ഡേറ്റ് ചെയ്യണം. പൊതുജനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ജില്ലയിലെ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക ളക്ടറേറ്റില്‍ സംഘടിപ്പിച്ച ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പിന് ഐ. ടി. സെല്‍ കോ. ഓര്‍ഡിനേറ്റര്‍ അജിത് ശ്രീനിവാസ്, ഐ. ടി മിഷന്‍ ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ കെ.…
Read Moreമരം മുറി തടസ്സം നിൽക്കുന്ന വനം ഉദ്യോഗസ്‌ഥരുടെ നടപടി പരിശോധിക്കുമെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു
മരം മുറി തടസ്സം നിൽക്കുന്ന വനം ഉദ്യോഗസ്‌ഥരുടെ നടപടി പരിശോധിക്കും – വനം മന്ത്രി. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായി സംസാരിക്കുകയായിരുന്നു മന്ത്രി. KONNIVARTHA.COM /തിരുവനന്തപുരം : മരം മുറി തടസ്സം നിൽക്കുന്ന വനം ഉദ്യോഗസ്‌ഥരുടെ നടപടി പരിശോധിക്കുമെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പട്ടയ ഭൂമിയിലെ മരം മുറിച്ചു ഉപയോഗിക്കുന്നതുമായി ബന്ധപെട്ട് കൊണ്ട് നിലനിൽക്കുന്ന നിയമങ്ങളും ചട്ടങ്ങളും ദുർവ്യാഖ്യാനം ചെയ്തു കൊണ്ട് വനം വകുപ്പ് ഉദ്യോഗസ്‌ഥർ തടസ്സം നിൽക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നയിച്ച സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പട്ടയ ഭൂമിയിലെ സംരക്ഷിത മരങ്ങൾ ഒഴിച്ചുള്ള കർഷകർ നട്ടു വളർത്തിയ മരങ്ങൾ കർഷകർ മുറിക്കുന്നത് അനാവശ്യ വാദങ്ങൾ…
Read Moreമലയോര കര്‍ഷകര്‍ നട്ട് പിടിപ്പിച്ച മരങ്ങള്‍ മുറിക്കുന്നതില്‍ വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നു
konnivartha.com : മലയോര കര്‍ഷകര്‍ നട്ട് പിടിപ്പിച്ച മരങ്ങള്‍ മുറിക്കുന്നതില്‍ വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നതായി കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ നിയമസഭയില്‍ സബ് മിഷനിലൂടെ ഉന്നയിച്ചു.കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ നിന്ന് പോലും മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് സമ്മതിക്കുന്നില്ല . പട്ടയ ഭൂമിയില്‍ കര്‍ഷകര്‍ നട്ട് പിടിപ്പിച്ച പ്ലാവ് ,മാവ് ,ആഞ്ഞിലി പോലും മുറിക്കാന്‍ കഴിയുന്നില്ല . ഈ വിഷയം ആണ് നിയമസഭയില്‍ ജനീഷ് കുമാര്‍ എം എല്‍ എ ഉന്നയിച്ചത് . മരം മുറിയുമായി ബന്ധപെട്ടു നിലവില്‍ ഉള്ള കാര്യങ്ങളില്‍ വ്യെക്തത വരുത്തുവാന്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചു വരുന്നതായി വനം വകുപ്പ് മന്ത്രി മറുപടിയായി പറഞ്ഞു . കോന്നിയുടെ മലയോര മേഖലയില്‍ കര്‍ഷകര്‍ നട്ട് പിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ ഉള്ള അനുമതി നല്‍കുന്ന തരത്തില്‍…
Read Moreവക്കീല്‍ കക്ഷികളെ പറ്റിക്കുന്നു ജഡ്‌ജിമാരുടെ പേരില്‍ കൈക്കൂലി: സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുക്കാം
ജഡ്‌ജിമാരുടെ പേരില്‍ കൈക്കൂലി: സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുക്കാം ജഡ്ജിമാർക്ക് കോഴ നൽകാൻ എന്ന പേരിൽ കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസിന് നിയമോപദേശം ലഭിച്ചു. സൈബിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ അപാകതയില്ലെന്ന് നിയമോപദേശം. അഡ്വക്കറ്റ് ജനറലിന്റെ നിർദേശപ്രകാരം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് സൈബി ജോസ് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ആരോപണങ്ങളിൽ വിശദീകരണം നൽകാൻ സൈബിയോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാർ കൗൺസിൽ ഓഫ് കേരള കേൾക്കും.
Read Moreകോന്നി മെഡിക്കൽ കോളജിലെ ഡോക്ടർക്കു മുന്നിൽനഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പ്രതി പിടിയിൽ
konnivartha.com : കോന്നി മെഡിക്കൽ കോളജിലെ ഡോക്ടർക്കു മുന്നിൽ ഇ സഞ്ജീവിനി പോർട്ടലിൽ ലോഗിൻ ചെയ്ത രോഗി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പ്രതി പടിയിൽ. തൃശൂർ ഊരകം സ്വദേശി ഇരുപത്തിയൊന്ന് കാരൻ സുഹൈബ് പിടിയിൽ. യുവാവിനെ ആറൻമുള പൊലീസാണ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തത്. ഡോക്ടർ ആറൻമുള പോലീസിൽ പരാതി നൽകിയിരുന്നു.ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ സൈബർ പൊലീസ് തിങ്കളാഴ്ച കേസെടുത്തു. ലോഗിൻ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച് അന്വേഷം നടത്തിയിരുന്നു ആറന്മുള സ്വദേശിനിയായ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി.തൃശ്ശൂര്‍ സ്വദേശിയായ മുഹമ്മദ് സുഹൈബ് (21) എന്ന യുവാവ് കണ്‍സള്‍ട്ടേഷനിടെ സ്വകാര്യഭാഗങ്ങള്‍ കാണിച്ചുവെന്നാണ് പരാതി. കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി.ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ഡ്യൂട്ടിയായിരുന്നു ഡോക്ടര്‍ക്കുണ്ടായിരുന്നത്. വീട്ടില്‍ ഇരുന്ന്…
Read Moreഇ സഞ്ജീവനി പോർട്ടലിൽ ലോഗിൻ ചെയ്ത് ഡോക്ടർക്കു മുന്നിൽ നഗ്നതാ പ്രദർശനം
konnivartha.com : കോന്നി മെഡിക്കൽ കോളജിലെ ഡോക്ടർക്കു മുന്നിൽ ഇ സഞ്ജീവിനി പോർട്ടലിൽ ലോഗിൻ ചെയ്ത രോഗി നഗ്നതാ പ്രദർശനം നടത്തിയെന്നു പരാതി.ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയായിരുന്നു. ആറന്മുള സ്വദേശിനിയായ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി.തൃശ്ശൂര്‍ സ്വദേശിയായ മുഹമ്മദ് സുഹൈബ് (21) എന്ന യുവാവ് കണ്‍സള്‍ട്ടേഷനിടെ സ്വകാര്യഭാഗങ്ങള്‍ കാണിച്ചുവെന്നാണ് പരാതി. കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി.ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ഡ്യൂട്ടിയായിരുന്നു ഡോക്ടര്‍ക്കുണ്ടായിരുന്നത്. വീട്ടില്‍ ഇരുന്ന് ലാപ്‌ടോപ് ഉപയോഗിച്ച് ഇ സഞ്ജീവനി മുഖാന്തരം ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുകയായിരുന്നു. ഇതിനിടെ മുഹമ്മദ് സുഹൈബ് നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് ഡോക്ടറുടെ പരാതി. കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മുഖേനയാണ് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍…
Read Moreദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന് തുടക്കമായി
ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോയിപ്രം പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിച്ചു. ശരീരത്തില്‍ കാണുന്ന പാടുകളും, തടിപ്പുകളും പരിശോധിച്ച് അത് കുഷ്ഠരോഗമല്ല എന്ന് ഉറപ്പുവരുത്തുവാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങിയാല്‍ മാത്രമേ ഈ രോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കുകയുളളു എന്ന് വൈസ്പ്രസിഡന്റ് പറഞ്ഞു. രോഗം കണ്ടെത്തിയാല്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴഞ്ചേരി ജില്ലാ ആശുപത്രി ത്വക് രോഗ വിദഗ്ദ്ധ ഡോ.രാജി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി ആശ, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ്, കോയിപ്രം…
Read Moreമാധ്യമ പ്രവർത്തനം എങ്ങനെവേണമെന്ന് അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്നത് അപകടകരം: സിദ്ധാർഥ് വരദരാജൻ
രാജ്യത്തു സ്വതന്ത്ര മാധ്യമ പ്രവർത്തനം ദുർബലപ്പെടുന്നതു ജനാധിപത്യത്തിന്റെ തളർച്ചയാണെന്നു പ്രമുഖ മാധ്യമ പ്രവർത്തകനും ‘ദി വയർ’ എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ. മാധ്യമ പ്രവർത്തനം എങ്ങനെയാകണമെന്ന് അധികാരകേന്ദ്രങ്ങളിൽ നിശ്ചയിക്കപ്പെടുന്നത് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച മാധ്യമ ദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ’21-ാം നൂറ്റാണ്ടിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പത്ര, ദൃശ്യ മാധ്യമങ്ങളിലെയും ഇന്റർനെറ്റിലെയും ഉള്ളടക്കങ്ങളിൽ അധികാരികൾ സ്വാധീനംചെലുത്തുന്നതാണു മാധ്യമ മേഖല നേരിടുന്ന പ്രധാന വലിയ വെല്ലുവിളിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരുകളുടെ കാഴ്ചപ്പാടുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനു സർക്കാർതലത്തിൽത്തന്നെ വിവിധ സംവിധാനങ്ങളുണ്ട്. ഇതല്ല മാധ്യമങ്ങളുടെ ജോലി. പക്ഷേ ഇന്നു മറിച്ചാണു സംഭവിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ പലതും സർക്കാരുകളുടെ സ്തുതിപാഠകരായി മാറുന്നു. ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങൾ സർക്കാരുകളുടെ വക്താക്കളല്ല, ജനങ്ങളും…
Read More