കടമ്മനിട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രവേശനോത്സവവും ഇന്ന് (ജൂണ്‍ 1) രാവിലെ 10ന് നടക്കും. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കെട്ടിട സമര്‍പ്പണവും ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും. കെട്ടിട നിര്‍മാണ ഏജന്‍സിയെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ ആദരിക്കും. പ്രതിഭകളെ ഹയര്‍സെക്കന്‍ഡറി വിഭാഗം റീജിയണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍ ആദരിക്കും. നവാഗതരെ എസ് എസ് കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി…
Read Moreവിഭാഗം: Editorial Diary
സംസ്ഥാനത്ത് ജൂൺ 2 മുതൽ ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും
മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ 2 മുതൽ പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക. ഇതുകൂടാതെ ഫീവർ വാർഡുകളും ആരംഭിക്കും. ജൂൺ 1, 2 തീയതികളിൽ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധം നേരത്തെതന്നെ ശക്തമാക്കുന്നതിന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വേനൽമഴയെ തുടർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതിൽ വർധനവുള്ളതിനാൽ ജില്ലകൾ കൂടുതൽ ശ്രദ്ധിക്കണം. മറ്റ് കൊതുക് ജന്യ രോഗങ്ങളും ചെറുതായി വർധിക്കുന്നതായി കാണുന്നു. ഡെങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കൻഗുനിയ, കോളറ,…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 31/05/2023)
ജില്ലാതല പ്രവേശനോത്സവവും കടമ്മനിട്ട സ്‌കൂള്‍ കെട്ടിട ഉദ്ഘാടനവും (ജൂണ്‍ 1) കടമ്മനിട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രവേശനോത്സവവും (ജൂണ്‍ 1) രാവിലെ 10ന് നടക്കും. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കെട്ടിട സമര്‍പ്പണവും ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും. കെട്ടിട നിര്‍മാണ ഏജന്‍സിയെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ ആദരിക്കും. പ്രതിഭകളെ ഹയര്‍സെക്കന്‍ഡറി വിഭാഗം റീജിയണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍ ആദരിക്കും. നവാഗതരെ എസ് എസ് കെ…
Read Moreതാളിയാട്ട് കുളം നവീകരിച്ചു
KONNIVARTHA.COM: അമൃത്സരോവര്‍ പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വിസ്തൃതിയുള്ള ‘താളിയാട്ട് കുളം’ നവീകരിച്ചു നാടിനു സമര്‍പ്പിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ എല്ലാ കുളങ്ങളും നവീകരിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. കുടിവെള്ളത്തിനും , ജലസേചനത്തിനും ഉപയോഗിക്കുവാന്‍ കഴിയുന്ന 22 കുളങ്ങളാണ് നവീകരിക്കുന്നത്.ഐക്കരകുളം, പുളിക്കല്‍ കുളം, തൊടുകുളം, ഒരിപ്പുറം കൊച്ചു കുളം, എന്നി കുളങ്ങളുടെ നവീകരണം പൂര്‍ത്തിയായി. കൈമട പാറ കുളം, ഇടയാനത്ത് കുളം, നെയ്തകുളത്ത് കുളം എന്നീ കുളങ്ങളുടെ നവീകരണ പ്രവര്‍ത്തികള്‍ നടന്നു വരുന്നു. മറ്റുള്ളവയുടെ നവീകരണത്തിനും പദ്ധതി തയ്യാറാക്കിയതായും പ്രസിഡന്റ് പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിദ്യാധരപണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് രേഖ അനില്‍ , പഞ്ചായത്ത് വൈസ്…
Read Moreഹെലിപോർട്ട് ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഡിജിസിഎ ലളിതമാക്കുന്നു
ഹെലിപോർട്ട് ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ലളിതമാക്കി. ഇപ്പോൾ എൻഒസി/അനുമതിക്കായി അഞ്ച് ബാഹ്യ സംഘടനകളിലേക്കുള്ള അപേക്ഷകൾ അപേക്ഷകന്റെ eGCA പ്രൊഫൈലിലെ ഒരൊറ്റ ടാബിലൂടെ നൽകാൻ കഴിയും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഹെലിപോർട്ട് ലൈസൻസ്/ഓപ്പറേഷണൽ ഓതറൈസേഷൻ എന്നിവ ഹെലിപോർട്ടുകൾക്ക് ഉപരിതല തലത്തിലും കെട്ടിടങ്ങളുടെ ഉയർന്ന / മേൽക്കൂര തലത്തിലും, എയർക്രാഫ്റ്റ് ചട്ടങ്ങൾക്കും പ്രസക്തമായ സിവിൽ ഏവിയേഷൻ ആവശ്യകതകൾക്കും (സിഎആർ) അനുസൃതമായി നൽകുന്നു. ലൈസൻസ് / അനുമതി വേണമെന്നുള്ള അപേക്ഷകർ eGCA പോർട്ടൽ വഴി DGCA യ്ക്ക് ഒരു ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. നേരത്തെ, എൻഒസി/അനുമതി ലഭിക്കുന്നതിന് അപേക്ഷകർ ഇനിപ്പറയുന്ന അഞ്ച് സംഘടനകളിലേക്ക് ഓൺലൈൻ അല്ലെങ്കിൽ നേരിട്ട് അപേക്ഷിക്കേണ്ടതുണ്ടായിരുന്നു: 1. ആഭ്യന്തര മന്ത്രാലയം 2. പ്രതിരോധ മന്ത്രാലയം 3. പരിസ്ഥിതി, വനം മന്ത്രാലയം 4. എയർപോർട്ട് അതോറിറ്റി…
Read Moreപത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അള്‍ട്രാ സൗണ്ട് സാക്നിംഗ് മെഷീന്‍ ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് മുഖേന വാങ്ങിയ 8,40,000 രൂപയുടെ പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് സാക്നിംഗ് മെഷീന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീനാ പ്രഭ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡാനിയേല്‍ ജോണ്‍ , ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഷീജ ബീവി, പത്തനംതിട്ട അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. രാജേഷ് ബാബു, ഡോ. സിസിലി എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ശാസ്ത്രീയ പരിശീലനം നേടിയ ജില്ലയിലെ 18 ഡോഗ് കാച്ചേഴ്സിനുളള യൂണിഫോം വിതരണവും ഇതോടൊപ്പം നടത്തി.
Read Moreപ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായ പരിഹാരം ഉണ്ടാകും : ജില്ലാ കളക്ടര്‍
konnivartha.com: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായ പരിഹാരം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍. പ്രവാസികളുടെ കഴിവും നിക്ഷേപവും നമ്മുടെ നാടിന് പ്രയോജപ്രദമാക്കണം. പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ കളക്ടറേറ്റിലെ നോര്‍ക്കയുടെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ ബോധവത്ക്കരണം ജനങ്ങള്‍ക്ക് നല്‍കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് മികച്ച ഇടപെടലുകള്‍ ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളുടെ സത്വര പരിഹാരത്തിനായാണ് ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി രൂപീകരിച്ചിട്ടുള്ളത്. ഈ സമിതിയില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കണ്‍വീനറുമാണ്. പ്രവാസികള്‍ പ്രശ്ന പരിഹാരത്തിനായി കമ്മറ്റിക്ക് സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍ കമ്മറ്റി അതത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നേരിട്ട് നല്‍കും. കമ്മറ്റി നല്‍കുന്ന ശുപാര്‍ശകളി•േല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഒരുമാസത്തിനുള്ളില്‍…
Read Moreവെട്ടൂര്‍ മണ്ണും ഭാഗത്ത് കെ എസ് ഇ ബിയുടെ അനാസ്ഥ : മൂന്നു മണി മുതല്‍ വെളിച്ചം ഇല്ല
konnivartha.com : പ്രമാടം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ വെട്ടൂര്‍ മണ്ണും ഭാഗം കൊട്ടാരത്തില്‍ മേഖലയിലെ അഞ്ചു വീട്ടുകാര്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെ . കോന്നി കെ എസ് ഇ ബിയില്‍ ഉപഭോക്താക്കള്‍ ഇടതടവില്ലാതെ പരാതി ഉന്നയിച്ചു “ഇപ്പോള്‍ ശരിയാക്കാം “എന്ന് മറുപടി പറഞ്ഞത് അല്ലാതെ ഒരു ശരിയാക്കലും ഉണ്ടായില്ല . ഇനി നാളെ ശരിയാക്കാം എന്ന് അവസാനം വിളിച്ച ആളിന് മറുപടി നല്‍കി കോന്നി കെ എസ് ഇ ബി ഷോക്കടിപ്പിച്ചു . വയ്യ എങ്കില്‍ ജോലി രാജി വെച്ചിട്ട് പോകുക .കൃത്യമായി പണിയെടുക്കുന്ന നല്ല ജീവനക്കാരുടെ പേര് കളയാന്‍ ചില കൃമി ജീവികള്‍ കോന്നി കെ എസ് ഇ ബിയില്‍ ഉണ്ട് .ജനങ്ങളെ വലയ്ക്കുന്ന ആളുകള്‍ . ഇവരെ ജനം തിരിച്ചറിയണം . രാവും പകലും ജോലിയില്‍ ആത്മാര്‍ഥമായി പണിഎടുക്കുന്ന ജീവനക്കാര്‍ നിരവധി…
Read Moreഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല
അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം :ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല konnivartha.com : കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം ,വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ് നദികളില്‍ മുങ്ങി മരണം കൂടുന്നത് . സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസമായി നദികളില്‍ അമ്പതിലേറെ ആളുകള്‍ മുങ്ങി മരിച്ചു .ഇതില്‍ ഏറെയും കുട്ടികള്‍ ആണ് . പത്തനംതിട്ട ജില്ലയിലെ അച്ചന്‍ കോവില്‍ നദിയിലെ കോന്നി വെട്ടൂര്‍ കടവില്‍ ഇന്ന് രണ്ടു കുട്ടികള്‍ ആണ് മുങ്ങി മരിച്ചത് . അപകടക്കെണിയൊരുക്കുന്ന ചുഴികളെയും കയങ്ങളെയും പറ്റി സമീപവാസികൾക്ക് പരിചയം ഉണ്ടെങ്കിലും ഈ ഭാഗത്തേക്ക് വരുന്ന പുറമേ നിന്നുള്ള ആളുകള്‍ക്ക് അറിയണം എന്നില്ല .…
Read Moreകുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്
കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന് konnivartha.com : പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36 ഇനം സ്റ്റേജ് പരിപാടികളിലും 19 ല്‍ പരം സ്റ്റേജ് ഇതര പരിപാടികളിലും 300 ഓളം കാലാകാരികള്‍ മാറ്റുരച്ചു. ജില്ലയിലെ 58 സിഡിഎസുകളില്‍ നിന്നും അരങ്ങിലേക്കെത്തിയ കലാപ്രകടനങ്ങള്‍ ഒന്നിനൊന്നു മികച്ചതായിരുന്നു. കുടുംബശ്രീ മിഷന്റെ നൂതന ആശയമായ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ പങ്കാളിത്തം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഭാഗമായി യുവതലമുറയിലെ സ്ത്രീകള്‍ കൂടി എത്തിയപ്പോള്‍ അരങ്ങ് ഒരു ആഘോഷമായി. അരങ്ങിന്റെ സംസ്ഥാന തല മത്സരങ്ങള്‍ ജൂണ്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ തൃശൂരില്‍ നടക്കും. പത്തനംതിട്ട…
Read More