konnivartha.com : കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 2.45 കോടി രൂപ ചെലവിൽ പണികഴിപ്പിക്കുന്ന ഡിപ്പോയുടെ നിർമ്മാണ പുരോഗതി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ചന്ദ്രബാബു, കെ എസ് ആർ ടി സി എക്സികുട്ടീവ് എൻജിനീയർ ബാലവിനായകൻ, കെ എസ് ആര് ടി സി ജില്ലാ ഓഫീസർ തോമസ് മാത്യു, എച്ച്.എൽ.എൽ. പ്രോജക്ട് മാനേജർ അജിത്ത് , അസി. എഞ്ചിനീയർ ഗൗതം,എന്നിവരും എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു. രണ്ട് മാസത്തിനുള്ളിൽ പണികൾ പൂർത്തീകരിക്കാനാണ് തീരുമാനം. ഡിപ്പോയിൽ വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കൽ, ബസ് വേ നിർമ്മാണം, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, ഗ്യാരേജ്, ഓഫീസ് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യമൊരുക്കൽ എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് പുരോഗമിക്കുന്നത്. ഇതിനായി എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് മന്ത്രി ഒരു കോടി രൂപ അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ അനുവദിച്ച 1.45 കോടി രൂപ ഉപയോഗിച്ചുള്ള യാർഡ് നിർമ്മാണം അന്തിമഘട്ടത്തിലാണ്. ശുചിമുറിയും മറ്റ് അടിസ്ഥാന സൗകര്യമൊരുക്കലിനും എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിക്കും. സ്റ്റാൻഡിനുള്ളിൽ പൊക്കവിളക്കുകൾ…
Read Moreവിഭാഗം: Editorial Diary
ഏവർക്കും കോന്നി വാര്‍ത്ത ഡോട്ട് കോമിന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ
ഏവർക്കും കോന്നി വാര്‍ത്ത ഡോട്ട് കോമിന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ
Read Moreപത്തനംതിട്ട ജില്ലയിലെ സർക്കാർ ആശുപത്രികളിൽ, പണച്ചിലവില്ലാതെ
konnivartha.com: പത്തനംതിട്ട ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങൾ പൂർണമായും പണച്ചിലവില്ലാതെയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ. അനിതകുമാരി അറിയിച്ചു. ജനനി ശിശു സുരക്ഷാ കാര്യക്രം പദ്ധതി മുഖേനയാണ് ഇത് സാധ്യമാകുന്നത്. ഈ പദ്ധതിയിൽ അംഗമായ സർക്കാർ ആശുപത്രികളിൽ പ്രസവത്തിനായി എത്തുന്നവർക്ക് സാധാരണ പ്രസവം ആയാലും ഓപ്പറേഷൻ ആയാലും ആശുപത്രി ചെലവ്, മരുന്നുകൾ, പരിശോധനാ ചെലവ് എന്നിവയെല്ലാം പൂർണ സൗജന്യം. ആശുപത്രിയിൽ ഇല്ലാത്ത പരിശോധനയും മരുന്നുകളും പുറമേ നിന്ന് സൗജന്യമായി ലഭ്യമാക്കും. ഉയർന്ന ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യത്തിൽ ആംബുലൻസ് സൗജന്യമായി ലഭ്യമാക്കും. പ്രസവശേഷം ഒരു മാസം വരെ അമ്മയ്ക്കും ഒരു വയസു വരെ കുട്ടിക്കും സൗജന്യ ചികിത്സയും ഈ പദ്ധതിപ്രകാരം ലഭ്യമാണ്. പ്രസവശേഷം നഗര പ്രദേശത്തുള്ളവർക്ക് 600 രൂപയും ഗ്രാമപ്രദേശത്തുള്ളവർക്ക് 700 രൂപയും ജനനി സുരക്ഷാ യോജന പദ്ധതി പ്രകാരം ആശുപത്രിയിൽ…
Read Moreആലുവാംകുടി ഉൾക്കാട്ടിൽ അജിതയ്ക്ക് അഞ്ചാംപ്രസവം
konnivartha.com: ആലുവാംകുടി ഉൾവനത്തിലെ പാറപ്പുറത്തുള്ള ഷെഡിൽ ആദിവാസി യുവതിയായ അജിത അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി.വിവരം പുറത്തറിയുന്നത് 13 ദിവസത്തിനുശേഷം. കാടുംമേടും താണ്ടി കിലോമീറ്ററുകൾ നടന്നെത്തിയ ആരോഗ്യ പ്രവർത്തകർ ഏറെ പണിപ്പെട്ട് അമ്മയെയും കുഞ്ഞിനെയുംകാടിന് പുറത്ത് എത്തിച്ചു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആശുപത്രിയിലെ മറ്റൊരുമുറിയിൽ അജിതയുടെ മറ്റ് നാലുമക്കളും ഭർത്താവ് കലേഷുമുണ്ട്. സാഹചര്യം കണക്കിലെടുത്ത് പ്രത്യേക അനുമതിവാങ്ങിയാണ് അധികൃതർ ഇവരെ താമസിപ്പിച്ചിരിക്കുന്നത് .തണ്ണിത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരാണ് അജിതയെയും കുഞ്ഞിനെയും വനത്തിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന് ജനറൽ ആശുപത്രിയിലെത്തിച്ചത്.രണ്ട് ആണ് കുട്ടികളും രണ്ടു പെണ്‍കുട്ടികളും ഇവര്‍ക്ക് ഉണ്ട് .
Read Moreഡോ. വി. വേണു ചീഫ് സെക്രട്ടറിയാകും
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെ സർക്കാർ തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ജൂൺ 30നു സർവീസിൽനിന്നു വിരമിക്കുന്ന ഒഴിവിലാണു നിയമനം. ഇപ്പോൾ ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ് 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോ. വി. വേണു. സംസ്ഥാനത്തിന്റെ ടൂറിസം, സാംസ്കാരിക രംഗങ്ങളിൽ ഭരണപരവും ക്രിയാത്മകവുമായ മികച്ച ഇടപെടലുകൾ നടത്തിയ ഉദ്യോഗസ്ഥനാണു ഡോ. വി. വേണു. സംസ്ഥാന ടൂറിസം ഡയറക്ടറായും ടൂറിസം വകുപ്പ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ച കാലത്താണു സംസ്ഥാനം വിനോദസഞ്ചാര മേഖലയിൽ വാണിജ്യപരമായ മികച്ച നേട്ടമുണ്ടാക്കുകയും ശക്തമായ സ്വകാര്യ – പൊതുമേഖലാ ബന്ധം കെട്ടിപ്പടുക്കുകയും ചെയ്തത്. ‘കേരള ട്രാവൽ മാർട്ട്’ എന്ന ആശയത്തിനു പിന്നിൽ അദ്ദേഹമായിരുന്നു. ഉത്തരവാദിത്ത ടൂറിസത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിനു പ്രേരണ നൽകിയതും അദ്ദേഹമായിരുന്നു. ‘ആൻ ഇൻട്രൊഡക്ഷൻ ടു ദ ബിസിനസ്…
Read Moreപട്ടികവര്‍ഗ കുടുംബങ്ങളുടെ അവകാശരേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കും : ജില്ലാ കളക്ടര്‍
ജില്ലയിലെ നൂറു ശതമാനം പട്ടികവര്‍ഗ കുടുംബങ്ങളുടേയും അവകാശരേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ എബിസിഡി (അക്ഷയ ബിഗ് കാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്) പരിപാടി മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. ജൂലൈ മാസത്തോടു കൂടി പ്രവര്‍ത്തനം പൂര്‍ത്തിയാകും. ജനങ്ങളുടെ സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരിക്കുന്ന കരുതലിന്റെ ഭാഗമാണ് കാമ്പയിന്. ചടങ്ങില്‍ വയോധികരായ ജാനകിയമ്മയ്ക്ക് റേഷന്‍ കാര്‍ഡും ഭാസ്കരന് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും കളക്ടര്‍ വിതരണം ചെയ്തു.മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് അംഗം ഗീതു ജി നായര്‍, ഐ.ടി മിഷന് ജില്ലാ മാനേജര്‍ കെ. ധനേഷ്, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍…
Read Moreകാനനം, വനശ്രീ മൈക്രോ യൂണിറ്റ് സംരംഭങ്ങള്‍ മാതൃകാപരം : ജില്ലാ കളക്ടര്‍
ചുറ്റുമുള്ള എല്ലാവരേയും കൂട്ടിയിണക്കിയുള്ള കാനനം, വനശ്രീ മൈക്രോ യൂണിറ്റ് സംരംഭങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പട്ടികവര്‍ഗ കുടുംബശ്രീ അംഗങ്ങളുടെ മൈക്രോ സംരംഭ യൂണിറ്റുകളായ കാനനം, വനശ്രീ എന്നിവയുടെ ഉദ്ഘാടനം എഴുമറ്റൂര്‍ എസ്എന്‍ഡിപി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. സംരംഭം കേരളത്തിലെ വനിതകള്‍ക്ക് മാതൃകയാവണം. മികച്ച സംരംഭങ്ങള്‍ക്ക് എന്നും കൂടെയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.പകര്‍ച്ച പനിയെ കരുതിയിരിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു. എഴുമറ്റൂര്‍ സ്വദേശിയായ എസ്. രവീന്ദ്രന് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്കായി അഞ്ചുലക്ഷം രൂപ ജില്ലാ കളക്ടറിന് കൈമാറി. ഹരിത കര്‍മസേനയിലെ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.വത്സല, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് എബ്രഹാം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സാജന് മാത്യു,…
Read Moreജില്ലാ പോലീസ് ലഹരിവിരുദ്ധദിനാചരണം നടത്തി
പത്തനംതിട്ട : ജില്ലാ പോലീസ് എസ് പി സി പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ഇന്ത്യാക്യാമ്പയിന്റെ ഭാഗമായി സ്കൂളുകളിൽ ലഹരിക്കെതിരെ ബോധവൽക്കരണ റാലി , സൈക്കിൾ റാലി, ഫ്ലാഷ് മോബ്, തെരുവുനാടകങ്ങൾ സെമിനാറുകൾ, ഉപന്യാസ രചന, ചിത്ര രചന, കാർട്ടൂൺ രചന , പോസ്റ്റർ നിർമ്മാണം, തുടങ്ങിയവ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം നാർക്കോട്ടിക് സെൽ ഡി വൈ എസ് പി യും എസ് പി സി പ്രോജക്ട് ജില്ല നോഡൽ ഓഫീസറുമായ കെ എ വിദ്യാധരൻ പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളിൽ രാവിലെ 10ന് നിർവഹിച്ചു. കോയിപ്രം പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളിലെ എസ് പി സി ജൂനിയർ ബാച്ച് പ്രവർത്തനോത്ഘാടനവും നടന്നു. തുടർന്ന് ലഹരിക്കെതിരെ കേഡറ്റുകളെ അണിനിരത്തി സൈക്കിൾറാലി സംഘടിപ്പിച്ചു. ജില്ലാ നോഡൽ ഓഫിസർ ഫ്ലാഗ് ഓഫ് ചെയ്തു . ചടങ്ങിൽ…
Read Moreലഹരി മാഫിയയ്ക്ക് എതിരെ കര്‍ശനമായ നടപടിസ്വീകരിക്കും: ഡെപ്യൂട്ടി സ്പീക്കര്‍
ലഹരി മാഫിയക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ അടൂരില്‍ സംഘടിപ്പിച്ച ലഹരി മോചന സ്നേഹ സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 മുതല്‍ 25 വയസ് വരെ പ്രായമുള്ള യുവജനതക്കിടയില് എംഡിഎംഎ അടക്കമുള്ള മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നു. ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും വേണം. പുതിയ തലമുറയുടെ നാശം മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിയേയും സാരമായി ബാധിക്കുന്ന ഈ വിപത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഗാന്ധി സ്മൃതിയില്‍ സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തിക്കൊണ്ടാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ലഹരിക്കെതിരായ സന്ദേശം ഏറ്റെടുക്കേണ്ടത് പുതിയ തലമുറയാണെന്ന് ചടങ്ങില്‍ അധ്യക്ഷത…
Read Moreഅരുവാപ്പുലം കല്ലേലി കത്തോലിക്കാ പള്ളിയുടെ ശവക്കല്ലറയില്‍ അറബി സൂക്തം എന്ന് നാട്ടുകാര്‍
konnivartha.com: കോന്നി അരുവാപ്പുലം കല്ലേലി ചെളിക്കുഴി ഉള്ള കത്തോലിക്കാ പള്ളിയുടെ സെമിത്തേരി സ്ഥിതി ചെയ്യുന്ന കല്ലറയില്‍ അറബി സൂക്തം എഴുതി വെച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു . നാളെ ഓര്‍മ്മ കുര്‍ബാന നടക്കേണ്ട പരേതന്റെ ശവക്കല്ലറയില്‍ ആണ് സാമൂഹിക വിരുദ്ധര്‍ അറബി ശ്ലോകം എഴുതിയവെള്ളരിക്ക വെച്ചത് .അതിനു ഒപ്പം താളിയോല ലഭിച്ചു എന്നും പറയുന്നു . ശവക്കലറയുടെ ഭാഗം പൊളിച്ചിട്ടും ഉണ്ട് . പതിനെട്ട് വർഷം മുന്നേ മരിച്ച പരേതൻ്റെ മകനും കുടുംബവും കല്ലറ വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ ആണ് ഇത് ശ്രദ്ധയിൽപെട്ടത്. വാര്‍ഡ് മെമ്പര്മിനി ഇടുക്കുളയും സ്ഥലത്ത് എത്തി ഇക്കാര്യം സ്ഥിരീകരിച്ചു . വിഷയത്തിലെ ഗൌരവം പോലീസ് ഉള്‍ക്കൊണ്ട് സമഗ്ര അന്വേഷണം നടത്തണമെന്നും മെമ്പർ പറഞ്ഞു
Read More