konnivartha.com: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (ഐസർ ) പന്ത്രണ്ടാം ബിരുദദാന ചടങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറും പ്രധാനമന്ത്രിയുടെ സയൻസ്, ടെക്നോളജി & ഇന്നൊവേഷൻ അഡ്വൈസറി കൌൺസിൽ (പിഎം-എസ്ടിഐഎസി) ചെയർപേഴ്സണുമായ പ്രൊഫ. അജയ് കുമാർ സൂദ് മുഖ്യാതിഥിയായി പങ്കെടുത്തു. സമൂഹത്തിന്റെ പുരോഗതിയുടെ നാല് പ്രധാന സ്തംഭങ്ങളായി വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, നവീനാശയങ്ങൾ എന്നിവയുടെ പങ്ക് അദ്ദേഹം ബിരുദദാന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഈ സ്തംഭങ്ങൾക്കിടയിലെ വിടവുകൾ നികത്താൻ അദ്ദേഹം അക്കാദമിക് സമൂഹത്തോട് പറഞ്ഞു. അധ്യാപനത്തിലും ഗവേഷണത്തിലും പുതുമകൾ പ്രോത്സാഹിപ്പിക്കുക, അതുവഴി പ്രാദേശിക, ദേശീയ, ഗ്രാമീണ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് സ്ഥാപനങ്ങളുടെ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ശാസ്ത്ര സാങ്കേതിക ഭൂപ്രകൃതിയിൽ അടിസ്ഥാന ശാസ്ത്രവും പ്രായോഗിക ശാസ്ത്രവും തമ്മിലുള്ള വിഭജനം അവസാനിപ്പിക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ പ്രൊഫ. സൂദ്…
Read Moreവിഭാഗം: Editorial Diary
ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മറ്റി ചികിത്സാ നിധിയിലേക്ക് തുക കൈമാറി
konnivartha.com: ഡയാലിസിസിന് വിധേയനായിക്കഴിയുന്ന മാദ്ധ്യമ പ്രവർത്തകനും കേരളാ ജേർണലിസ്റ്റ് യൂണിയൻ കാസർകോഡ് മുൻ ജില്ലാ സെക്രട്ടറിയുമായ അബ്ദുള്ളയുടെ ചികിത്സാ നിധിയിലേക്ക് കേരളാ ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മറ്റി അംഗങ്ങള്‍ നല്‍കിയ തുക മേഖലാ ഭാരവാഹികള്‍ക്ക് കൈമാറി . നാട്ടുകാരും മാദ്ധ്യമ പ്രവർത്തകരും ചേർന്ന് ചികിത്സ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. ഏകദേശം 40 ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നു.അബ്ദുള്ളയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുവാനുള്ള ശ്രമത്തിൽ യൂണിയൻ സംസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി വരുന്നു . കേരളാ ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മറ്റി അംഗങ്ങള്‍ സ്വരൂപിച്ച തുക മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ആര്‍ കെ പ്രദീപ് മേഖല ഭാരവാഹികളായ ശശി നാരായണൻ. (പ്രസിഡൻ്റ്) ഷാഹീർ പ്രണവം (സെക്രട്ടറി) എന്നിവര്‍ക്ക് കൈമാറി . ചികിത്സ സഹായസമിതിയിലേക്ക് തുക കൈമാറാം : Google pay no :…
Read Moreകൊതുക് – ജലജന്യ രോഗങ്ങള്‍ : ആറാഴ്ച ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം
ആറാഴ്ച ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരണം: മന്ത്രി വീണാ ജോർജ് ആർ.ആർ.ടി. യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസ്ഥിതി വിലയിരുത്തി konnivartha.com: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആറാഴ്ച ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തദ്ദേശ സ്ഥാപനതലത്തിൽ ഊർജിത ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടരണം. സംസ്ഥാനത്തെ ആശുപത്രികളിലെ ഐപി, ഐസിയു, വെന്റിലേറ്റർ ഉപയോഗം സാധാരണ പോലെയാണ്. പകർച്ചപ്പനി മൂലം അവയിൽ വർധനവുണ്ടായിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകുന്ന വെള്ളം പ്രത്യേകമായി ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂ. ജലജന്യ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഫീൽഡ് സന്ദർശനം ഫലപ്രദമായി നടത്തണമെന്നും മന്ത്രി നിർദേശിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.) യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. മഴക്കാലത്ത് പൊതുവേ…
Read Moreമാലിന്യ പ്രശ്നത്തിൽ സർക്കാർ നടപടികൾ കൂടുതൽ കർശനമാക്കി
മാലിന്യപ്രശ്നത്തിൽ നടപടികൾ കൂടുതൽ കർക്കശമാക്കി സർക്കാർ, തിരുവനന്തപുരത്ത് പിടികൂടിയവർക്കെതിരെ മാതൃകാപരമായ ശിക്ഷ konnivartha.com: മാലിന്യ പ്രശ്നത്തിൽ സർക്കാർ നടപടികൾ കൂടുതൽ കർശനമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. അനധികൃതമായി മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്ന ഏജൻസികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിക്കും. തിരുവനന്തപുരത്ത് ഇത്തരക്കാരെ യുദ്ധകാലാടിസ്ഥാനത്തിൽ പിടികൂടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ (ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ്) പ്രത്യേകം നിരീക്ഷിക്കും. പൊലീസിന്റെ സഹകരണം കൂടി ഉറപ്പാക്കിക്കൊണ്ടായിരിക്കും നടപടികൾ. തിരുവനന്തപുരത്ത് രാത്രിയിലുൾപ്പെടെ നഗരസഭയുടെയും പൊലീസിന്റെയും പ്രത്യേക സംഘങ്ങൾ പട്രോളിംഗ് നടത്തും. മാലിന്യ പ്രശ്നത്തിലെ കേസുകളിൽ ഒരു വിട്ടുവീഴ്ചയും ആരോടും കാട്ടില്ല, ഒരു സമ്മർദത്തിനും വഴങ്ങുകയുമില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാലിന്യവുമായി വാഹനം പിടികൂടിയ സംഭവം ഇന്നലെ…
Read Moreവള്ളിക്കോട് ഗവ.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം (ജൂലൈ 20)ന് ഉദ്ഘാടനം ചെയ്യും
konnivartha.com : ആധുനിക നിലവാരത്തിൽ നിർമ്മിച്ചകോന്നി വള്ളിക്കോട് ഗവ.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം (ജൂലൈ 20) വൈകിട്ട് നാലിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി, അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ, എന്നിവർ മുഖ്യാതിഥികളായിരിക്കും. 1.20 കോടി രൂപ ചെലവിലാണ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചത്. 140 വർഷത്തെ പാരമ്പര്യമുള്ള സ്കൂൾ കാലപ്പഴക്കത്തെ തുടർന്ന് ശോച്യാവസ്ഥയിലായിരുന്നു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായാണ് നാല് തലമുറകൾക്ക് അക്ഷരജ്ഞാനം പകർന്ന വിദ്യാലയത്തിന് പുതിയ കെട്ടിടമായത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ളാസുകളിലായി 93 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എൽ.കെ.ജി, യു.കെ.ജി എന്നിവയുമുണ്ട്. ഓടിട്ട കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. വള്ളിക്കോടിന്റെ അക്ഷരമുത്തശിക്ക് പുതിയ സ്കൂൾ കെട്ടിടവും അടിസ്ഥാന സൗകര്യ വികസനവും ആവശ്യമാണെന്ന്…
Read Moreനിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും : കർശന നടപടിയ്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി
konnivartha.com: നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്‌പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും. നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പനങ്ങൾ നിരുത്സാഹപ്പെടുത്താൻ കർശന നടപടിയെടുക്കും. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. ആമയിഴഞ്ചാൻ രക്ഷാദൗത്യത്തിൽ സാഹസികമായി പങ്കെടുത്തവരെ പ്രത്യേകിച്ച് സ്‌കൂബ ടീമിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സാംക്രമിക രോഗങ്ങൾ തടയാൻ മാലിന്യ നീക്കം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
Read Moreപത്തനംതിട്ട ജില്ലാ നൈപുണ്യ വികസന കേന്ദ്രം ഓഫീസ് ഉദ്ഘാടനം 20 ന് കോന്നിയില്‍
konnivartha.com : യുവജനതയുടെ തൊഴിൽക്ഷമത വർദ്ധിപ്പിച്ച് മികച്ച അവസരങ്ങൾ നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തൊഴിൽ വകുപ്പ് കോന്നിയിൽ തുടങ്ങുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം 20 ന് വൈകിട്ട് മൂന്നിന് എലിയറയ്ക്കലിൽ മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. സംസ്ഥാനത്തെ ആറാമത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രമാണ് കോന്നിയിൽ ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ അഡ്വ. കെ യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും. നിരവധി പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കോന്നിയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ നേടത്തക്ക നിലയിലുള്ള പരിശീലനവും,നിർദ്ദേശവും നല്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ സ്ഥാപനം തുടങ്ങുന്നതെന്ന് എം.എൽ.എ പറഞ്ഞു. നൈപുണ്യ വികസനത്തിനും വ്യക്തിത്വ വികസനത്തിനും ഊന്നൽ നൽകിയാണ് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊല്ലം,…
Read Moreമഴ അവധി: സ്കൂളുകള്‍ക്ക് അവധി നല്‍കാത്തതിന്‍റെ കാരണം കലക്ടര്‍ പറയുന്നു : കലക്ടര്‍ക്ക് മറുപടിയുമായി ജനങ്ങള്‍
konnivartha.com: മഴ അവധിക്കായി കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് അവധി നല്‍കാതിരിക്കാനുള്ള കാരണം വിശദമാക്കുകയാണ് കാസര്‍കോട് കലക്ടര്‍.മഴ അവധിയെക്കുറിച്ച് ചോദിച്ച് പലരും വിളിക്കുന്നുണ്ടെന്നും എന്നാല്‍ ഇടയ്ക്കിടെ അവധികൾ പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കുമെന്നും അവരുടെ ക്ലാസുകൾക്ക് പുറമെ ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്ടപ്പെടുമെന്നുമാണ് കലക്ടര്‍ ഇൻബശേഖർ.കെ. ഐഎഎസ് പറയുന്നു . ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടര്‍ ഇക്കാര്യം പൊതു ജനത്തെ അറിയിച്ചത്. എല്ലാ ജില്ലാ കലക്ടര്‍മാരുടെയും ഫേസ് ബുക്കില്‍ അവധി തരണം എന്നുള്ള അപേക്ഷാ കമന്‍റുകള്‍ നിറഞ്ഞു . കലക്ടര്‍ അവധി നല്‍കിയില്ലെങ്കില്‍ തന്‍റെ മക്കള്‍ക്ക് താന്‍ തന്നെ അവധിപ്രഖ്യാപിച്ചതായി ഒരു വീട്ടമ്മ ഫേസ് ബുക്കില്‍ കുറിച്ചു . ഉച്ചക്കഞ്ഞിയെ ആശ്രയിച്ച് ഇപ്പോഴും കുട്ടികള്‍ സ്കൂളിലേക്ക് വരുന്നുണ്ടെങ്കില്‍ താങ്കള്‍ അടങ്ങുന്ന ഭരണ സംവിധാനത്തിന്‍റെ പോരായ്മയാണ് അതെന്നാണ് പലരുടെയും അഭിപ്രായം . കനത്ത മഴയും കാറ്റും ഉള്ളപ്പോള്‍ അവധി നല്‍കി…
Read Moreകാലവര്‍ഷം :വനം വകുപ്പ് ഉടമസ്ഥതയില്‍ ഉള്ള അപകടകരമായ വൃക്ഷങ്ങള്‍ മുറിക്കണം
konnivartha.com: കനത്ത മഴയും കാറ്റും മുന്‍നിര്‍ത്തി സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ ഭൂമിയിൽ അപകടകരമായ രീതിയിലുള്ള മരങ്ങൾ, ചില്ലകൾ വ്യക്തികളുടെ / സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ അടിയന്തിരമായി മുറിച്ചുമാറ്റണം എന്നും അല്ലാത്തപക്ഷം ഇതിന്മേൽ ഉണ്ടാകുന്ന എല്ലാവിധ കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്ന് സംസ്ഥാനത്തെ മിക്ക തദേശ സ്വയം ഭരണ സെക്രട്ടറിമാരും കഴിഞ്ഞ രണ്ടു മാസമായി ഉത്തരവ് ഇറക്കാന്‍ തുടങ്ങിയിട്ട് . എന്നാല്‍ ബന്ധപ്പെട്ട എത്ര ആളുകള്‍ വൃക്ഷങ്ങള്‍ മുറിച്ച് മാറ്റി എന്നുള്ള കണക്കു ഇതുവരെ പഞ്ചായത്തുകളില്‍ ഇല്ല . ഒരു സര്‍ക്കാര്‍ സ്ഥാപനവും റോഡിലേക്ക് ഇറങ്ങിയുള്ള വൃക്ഷ തലപ്പുകള്‍ പോലും മുറിച്ച് നീക്കിയില്ല . അതില്‍ മാതൃകയാകേണ്ട വകുപ്പുകള്‍ ഒന്നും ഒരു ഇല പോലും നീക്കം ചെയ്തു കണ്ടില്ല . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അപകടാവസ്ഥയില്‍ ഉള്ള എത്ര…
Read Moreതൃശൂര്‍ കലക്ടറായി അര്‍ജുന്‍ പാണ്ഡ്യനെ നിയമിച്ചു
konnivartha.com: ലേബര്‍ കമ്മീഷണറായിരുന്ന അര്‍ജുന്‍ പാണ്ഡ്യനെ തൃശൂര്‍ കലക്ടറായി നിയമിച്ചു.ലേബര്‍ കമ്മീഷണറുടെ അധികചുമതല വീണാ മാധവനു നല്‍കി. തൃശൂര്‍ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ കേരള കേഡറില്‍നിന്ന് ആന്ധ്രാ കേഡറിലേക്കു മാറിയതോടെയാണ് പുതിയ കലക്ടറായി അര്‍ജുന്‍ പാണ്ഡ്യന്റെ നിയമനം. 2016ല്‍ ഐഎഎസ് നേടിയ അര്‍ജുന്‍ പാണ്ഡ്യന്‍ ഇടുക്കി സ്വദേശിയാണ്.
Read More