കയര്‍ഭൂവസ്ത്രവിതാനത്തില്‍ പത്തനംതിട്ട മുന്നിലേക്ക്

  konnivartha.com: പരമ്പരാഗത തൊഴില്‍മേഖലയുടെ സംരക്ഷണവും വരുമാനദിനമൊരുക്കലുമായി പുതിയൊരു പത്തനംതിട്ട മാതൃകയ്ക്ക് തുടക്കവും തുടര്‍ച്ചയുമൊരുക്കുകയാണ് കയര്‍വകുപ്പ്. കയര്‍ഭൂവസ്ത്രവിതാന പദ്ധതി നിര്‍വഹണ പുരോഗതിയില്‍ സംസ്ഥാനത്ത് രണ്ടാമതെത്തിയതാണ് നേട്ടത്തിന് പിന്നില്‍. തദ്ദേശസ്വയംഭരണ വകുപ്പും തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനുമായി ചേര്‍ന്ന് നീര്‍ത്തടങ്ങളുടെ പ്രകൃതിസൗഹൃദസംരക്ഷണം ലക്ഷമാക്കിയുള്ളതാണ് പദ്ധതി. തോടുകള്‍, കുളങ്ങള്‍ തുടങ്ങിയവയുടെ പാര്‍ശ്വഭാഗം സംരക്ഷിക്കുന്നതിനും പ്രയോജനകരമാണ്. കൈയ്യാലകള്‍, താങ്ങ്ഭിത്തികള്‍, റോഡ്‌നിര്‍മാണം എന്നിവയിലും ഉപയോഗപ്പെടുത്തുന്നുണ്ട്. പരിസ്ഥിതിപാലന ഗുണങ്ങളാണ് ഭൂവസ്ത്രത്തിന്റെ മുഖ്യസവിശേഷത. ആറന്മുള പഞ്ചായത്തിലാണ് തുടക്കം. പമ്പാനദിയിലേക്ക് പതിക്കുന്ന കോഴിത്തോട് നീര്‍ത്തടത്തിന്റെ സംരക്ഷണമാണ് ഏറ്റെടുത്ത് പുരോഗമിക്കുന്നത്. നാല്‍ക്കാലിക്കല്‍, ആറന്മുള കിഴക്ക്, കിടങ്ങന്നൂര്‍ വാര്‍ഡുകളില്‍ പൂര്‍ത്തിയായി. ഇതിനായി 7350 ചതുരക്ര മീറ്റര്‍ ഭൂവസ്ത്രം വിനിയോഗിച്ചു, 2773 തൊഴില്‍ദിനങ്ങളും ലഭ്യമാക്കാനായി. തൊഴില്‍മേഖലയുടെ സംരക്ഷണത്തിനൊപ്പം തൊഴില്‍നല്‍കി വരുമാനവും സൃഷ്ടിക്കുന്ന പദ്ധതി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കുളങ്ങള്‍, തോടുകള്‍ തുടങ്ങിയവയുടെ സംരക്ഷണത്തിനായും പ്രയോജനപ്പെടുത്തുന്നു. റിസോര്‍ട്ടുകള്‍ ഉള്‍പ്പടെ വലിയ സംരംഭങ്ങളിലേക്കും പദ്ധതിവ്യാപിപ്പിക്കുകാണ്…

Read More

വയനാടിനായി പ്രധാനമന്ത്രിയുടെ ഉറപ്പ്

  കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു . സംസ്ഥാന സര്‍ക്കാരിനൊപ്പം വയനാടിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളും ദുരിതബാധിതരെയും നരേന്ദ്രമോദി നേരിട്ട് കണ്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ,കേന്ദ്രമന്ത്രി സുരേഷ് ഗോപി ,മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. കേന്ദ്രം ദുരിതബാധിതര്‍ക്ക് ഒപ്പമാണ്, അവര്‍ ഒറ്റയ്ക്കല്ല, സഹായത്തിന് പണം തടസ്സമാകില്ല , പുനരധിവാസത്തിന് ഉള്‍പ്പെടെ സഹായം ഉണ്ടാകും. അത് നമ്മുടെ ഉത്തരവാദിത്തമാണ്. കേരളം വിശദമായ കണക്കുകളുമായി മെമ്മോറാണ്ടം കൈമാറണമെന്നും വയനാട് കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു.ഉരുള്‍പൊട്ടല്‍ സര്‍വ്വനാശം വിതച്ച മുണ്ടക്കൈ , ചൂരല്‍മല , അട്ടമല , പുഞ്ചിരി മട്ടം പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തി.   വയനാട് : ദുരന്തവുമായി…

Read More

പത്തനംതിട്ട അറിയിപ്പുകള്‍ ( 09/08/2024 )

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സ് അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്‌യാഡും ചേര്‍ന്നുള്ള മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍  ആദ്യ രണ്ടുമാസത്തെ ക്ലാസ് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക്  കോളജിലും കൊച്ചിന്‍ ഷിപ്പ്‌യാഡിലുമാണ് പരിശീലനം. പരിശീലനം വിജയിക്കുന്നവര്‍ക്ക് ഷിപ്പ്‌യാഡില്‍ ഒരു വര്‍ഷത്തേയ്ക്ക് സ്‌റ്റൈപന്റോടുകൂടിയുള്ള അപ്രന്റിസ്ഷിപ്പും ലഭിക്കും. 14514 രൂപയാണ് ഫീസ്. ലിങ്ക് – https://forms.gle/7dXQryrCAVpFZJ-sr7 ഫോണ്‍: 7736925907/9495999688 സ്വയംതൊഴില്‍ ശില്പശാല അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്വയംതൊഴില്‍ പദ്ധതികളുടെ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14 ന് പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 ന് തുടക്കമാകും. അപേക്ഷാഫോമുകളുടെ വിതരണവും സ്വയംതൊഴില്‍ പദ്ധതികളില്‍ ഭാഗമാകാന്‍ താല്‍പര്യമുള്ള, നിലവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍  ഇല്ലാത്തവര്‍ക്കായുള്ള രജിസ്ട്രേഷന്‍ ക്യാമ്പും നടക്കും. ഫോണ്‍ : 04734-224810, 9048784232. ബിബിഎ അഡ്മിഷന്‍ അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളജില്‍…

Read More

ദുരിതാശ്വാസ നിധിയിലേക്ക് സഹായം

തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽ നിന്ന് നിരവധി സഹായങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉണ്ടാകുന്നത്. ഇത്തരത്തിൽ ലഭിച്ച സഹായങ്ങളിൽ ചിലത് കഴിഞ്ഞ ദിവസങ്ങളിൽ സൂചിപ്പിച്ചിരുന്നു. ചലച്ചിത്ര താരം പ്രഭാസ് രണ്ട് കോടി രൂപ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരം ചിരഞ്ജീവിയും മകൻ രാം ചരണും ചേർന്ന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. ഇത് കൈമാറാൻ അദ്ദേഹം ഇന്ന് എത്തുന്നുണ്ട്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആൻറണി 50,000 രൂപ നൽകിയിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ച് ലക്ഷം രൂപയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു ലക്ഷം രൂപയും കഴിഞ്ഞ ദിവസം നൽകിയിരുന്നു. കഴിഞ്ഞ വാർത്താസമ്മേളനത്തിൽ സി.എം.ഡി.ആർ.എഫിലേയ്ക്ക് 5 ദിവസത്തെ ശമ്പളം സംഭാവനയായി നൽകാൻ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകൾ സന്നദ്ധതയറിയിച്ചിട്ടുണ്ട്. ദുരന്തത്തിൽ നിന്ന് വയനാടിനെ കൈപിടിച്ചുയർത്താൻ സന്നദ്ധരായി കേരളമാകെ…

Read More

പത്തനംതിട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/08/2024 )

ഡ്രൈവറെ ആവശ്യമുണ്ട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍  ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 55 വയസ് അധികരിക്കാത്ത ഡ്രൈവറെ ആവശ്യമുണ്ട്. സാധുതയുളള ലൈസന്‍സ്, അനുബന്ധരേഖകള്‍, തിരിച്ചറിയല്‍കാര്‍ഡ് എന്നിവ സഹിതം  ഓഗസ്റ്റ് 12 ന് രാവിലെ 11 ന് കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 2214639. ലോക മുലയൂട്ടല്‍ വാരാചരണം;ക്വിസ് മത്സരവും സമാപന ചടങ്ങും സംഘടിപ്പിച്ചു ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം,ആരോഗ്യ കേരളം പത്തനംതിട്ട, ഐ.എ.പി പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല ക്വിസ് മത്സരവും മുലയൂട്ടല്‍ വാരാചരണ സമാപന ചടങ്ങും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി  നിര്‍വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ്. ശ്രീകുമാര്‍…

Read More

ലോക മുലയൂട്ടല്‍ വാരാചരണം;ക്വിസ് മത്സരവും സമാപന ചടങ്ങും സംഘടിപ്പിച്ചു

  ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം,ആരോഗ്യ കേരളം പത്തനംതിട്ട, ഐ.എ.പി പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല ക്വിസ് മത്സരവും മുലയൂട്ടല്‍ വാരാചരണ സമാപന ചടങ്ങും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി നിര്‍വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞീറ്റുകര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. ബിബിന്‍ സാജന്‍ ക്വിസ് മത്സരത്തില്‍ മോഡറേറ്ററായി. മുലയൂട്ടലിനുള്ള പിന്തുണ എല്ലാവര്‍ക്കും നല്‍കാം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. മുലപ്പാലിന്റെ പ്രാധാന്യം, ആദ്യ മണിക്കൂറിനുള്ളില്‍ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകത, ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കല്‍, ആറുമാസം മുതല്‍ രണ്ടു വയസുവരെ കുട്ടികള്‍ക്ക് മറ്റു ഭക്ഷണത്തോടൊപ്പം…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: യാഥാർത്ഥ്യം തിരിച്ചറിയണം

konnivartha.com: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമെല്ലെന്ന രീതിയിൽ വലിയ കുപ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ യാഥാർത്ഥ്യം ജനം തിരിച്ചറിയണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. സീനിയർ ഐഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ വരുന്നത്. നിലവിൽ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായ രവീന്ദ്രകുമാർ അഗർവാൾ ആണ് ഈ ഫണ്ടിന്റെ ചുമതലക്കാരൻ. ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്ന സംഭാവനകൾ എസ്ബിഐയുടെ തിരുവനന്തപുരം സിറ്റി മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റ് പ്രധാന ബാങ്കുകളിലുള്ള പൂൾ അക്കൗണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നത്. ഈ അക്കൗണ്ടുകൾ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുക. ദുരിതാശ്വാസ നിധിയുടെ ഓൺലൈൻ പോർട്ടലിന്റെ സുഗമമായ നടത്തിപ്പിനാണ് പൂൾ അക്കൗണ്ടുകൾ സൃഷ്ടിച്ചത്. ധനകാര്യ സെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ദുരിതാശ്വാസ നിധിയിൽ നിന്നും ഫണ്ട് ഉപയോഗിക്കാൻ സാധിക്കില്ല. റവന്യു…

Read More

എയ്ഡ്സ് ബോധവല്‍ക്കരണം;ജില്ലാതല മാരത്തണ്‍ മത്സരം സംഘടിപ്പിച്ചു

  അന്താരാഷ്ട്ര യുവജനദിനത്തിന് മുന്നോടിയായി ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച് ഐവി /എയ്ഡ്സ് നെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാതല മാരത്തണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ പ്രോഗ്രാം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. പത്തനംതിട്ട തോണിക്കുഴി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാരത്തണ്‍ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. മാരത്തണ്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഭിജിത്ത് ബിനു (ഐ.എച്ച്.ആര്‍.ഡി. കോളജ് അടൂര്‍), അനുജിത്ത് ഓമനക്കുട്ടന്‍ (സെന്റ് ജോണ്‍സ് ഇരവിപേരൂര്‍). ജൂനോ എബി മാത്യു (സെന്റ് ജോണ്‍സ് ഇരവിപേരൂര്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റ്റി.റ്റി. സൂര്യ(സെന്റ് ജോണ്‍സ് ഇരവിപേരൂര്‍), അക്സാ റോയി (കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട), സ്നേഹ പ്രസാദ് (സെന്റ് ഗ്രിഗോറിയോസ് കോളജ് പരുമല) എന്നിവര്‍ യഥാക്രമം ഒന്നും,…

Read More

കുവൈറ്റിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു

      കുവൈറ്റ്: പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറ സ്വദേശി അലങ്കാരത്ത് ഷാജുദ്ധീൻ എ. കെ. (47 ) ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മരണപെട്ടു.ഭാര്യ: സബീന. മക്കൾ: ആലിയ ഫാത്തിമ, സ്വാലിഹ ഫാത്തിമ. മാതാവ്: ആയിഷ. പിതാവ്: ഖസീം. അൽഗാനിം കമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു ഷാജുദ്ധീൻ.

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം: സര്‍ക്കാര്‍തല അറിയിപ്പുകള്‍ ( 04/08/2024 )

  വയനാട് ഉരുൾപൊട്ടൽ: സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗൺഷിപ്പ് നിർമിക്കുക ലക്ഷ്യം www.konnivartha.com വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയിൽ നടത്താനാകണമെന്നാണു സർക്കാർ ആലോചിച്ചിട്ടുള്ളതെന്നും വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂർത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വലിയ ജനവാസമേഖലയാണ് മറഞ്ഞു പോയത്. അതിനു പകരം കൂടുതൽ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി അവിടെ ഒരു ടൗൺഷിപ്പ് തന്നെ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും മാതൃകാപരമായ രീതിയിൽ ഈ പുനരധിവാസ പദ്ധതി അതിവേഗം പൂർത്തിയാക്കാൻ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുരന്തമുണ്ടായ പ്രദേശത്തെ വെള്ളാർമല സ്‌കൂളിൽ കഴിഞ്ഞ ദിവസം വരെ പഠിച്ച അനേകം വിദ്യാർഥികളെ ദുരന്തം കൊണ്ടുപോയി. അവിടെ പഠനം മുടങ്ങി. ഈ പ്രതിസന്ധി കാരണം…

Read More