വയനാട് ദുരന്തത്തില്‍ 17 കുടുംബങ്ങളിലെ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്നും 65 പേരാണ് ഈ കുടുംബങ്ങളില്‍ മരിച്ചതെന്നുംമുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . വിദഗ്ധരും ജനപ്രതിനിധികളുമായി ചർച്ച ചെയ്യും. അതിനായി ചീഫ് സെക്രട്ടറിയേ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചു പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുരന്ത ബാധിത മേഖലയിൽ 729 കുടുംബങ്ങൾ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതർക്കായി 75 സർക്കാർ ക്വർട്ടേഴ്‌സുകൾ വാസയോഗ്യമാക്കി. 83 കുടുംബങ്ങളെ താമസിപ്പിക്കാനാകും. 105 വാടക വീടുകൾ ഇതിനകം അനുവദിച്ചു. മാറി താമസിക്കാൻ ബാക്കിയുള്ളവർ കൂടുതൽ സമയം ആവശ്യപ്പെട്ടു. കൂടുതൽ വീടുകൾ കണ്ടെത്താൻ കാര്യമായ തടസ്സങ്ങളില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തഭൂമിയിൽ നിന്ന് 179 മൃതദ്ദേഹങ്ങൾ ഇത് വരെ തിരിച്ചറിഞ്ഞുവെന്ന് മുഖ്യമന്ത്രി…
Read Moreവിഭാഗം: Editorial Diary
വയനാട് ദുരന്തബാധിതരുടെ വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളണം:മുഖ്യമന്ത്രി
വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരിതബാധിതർക്ക് നൽകിയ ആശ്വാസധനത്തിൽനിന്ന് ചൂരൽമലയിലെ ഗ്രാമീൺ ബാങ്ക് വായ്പയുടെ ഇഎംഐ പിടിച്ചത് ശരിയല്ല. ഇത്തരം ഘട്ടങ്ങളിൽ യാന്ത്രികമായ സമീപനം ബാങ്കുകൾ സ്വീകരിക്കരുത്. റിസർവ് ബാങ്ക്, നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ വായ്പ എഴുതിത്തള്ളുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. ദുരന്ത ബാധിതരിൽ കാർഷിക വൃത്തിയിലേർപ്പെടുന്നവരാണ് ഭൂരിഭാഗം. അതേസമയം ദുരന്തത്തിൽ കൃഷിഭൂമി ഒലിച്ചു പോവുകയും, ഭൂമിയുടെ സ്വഭാവം തന്നെ മാറുകയും ചെയ്തു. വിദ്യാഭ്യാസം, വീട്, കൃഷി തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി വായ്പയെടുത്തവരാണ് അധികവും. ഇതിൽ മുഴുവൻ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട വ്യക്തികളുണ്ട് എന്നത് കാണാതെ പോകരുത്. ബാങ്കുകളെ…
Read Moreശബരിമലയില്‍ ഹരിത തീര്‍ഥാടനകാലം ഉറപ്പാക്കും – ജില്ലാ കലക്ടര്‍
പൂര്‍ണമായും ഹരിതചട്ടം പാലിച്ചുള്ള മണ്ഢലകാലം ഇത്തവണ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ചേമ്പറില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് സമ്പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്തി. കൊക്കകോള കമ്പനിയുടെ സാമൂഹികസുരക്ഷാ ഫണ്ട് പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത് സംബന്ധിച്ച് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പ്ലാസ്റ്റിക് കുപ്പികള്‍, ടെട്ര പാക്കുകള്‍ തുടങ്ങിയവയ്ക്ക് നിരോധനമുണ്ടെങ്കിലും പലപ്പോഴും അതുലംഘിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നിരോധിതവസ്തുക്കള്‍ ഉള്‍പ്പടെെയാണ് നീക്കംചെയ്യണ്ടത്. തീര്‍ഥാടനകാലത്തുടനീളം ഇക്കാര്യത്തില്‍ തുടര്‍പ്രവര്‍ത്തനം ഉറപ്പാക്കണം. ശേഖരിക്കുന്ന നിരോധിത പ്ലാസ്റ്റിക്ഉത്പന്നങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ നീക്കംചെയ്യുകയും വേണം. ഇവിടെ എത്തുന്നവര്‍ക്ക് പരിസ്ഥിതിസൗഹൃദ സഞ്ചികള്‍കൂടി വിതരണം ചെയ്യണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ച് പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രങ്ങളുടെ പുനരുദ്ധാരണസാധ്യതയും പരിശോധിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. പ്രകൃതിസൗഹൃദ മണ്ഢലകാലം…
Read Moreകർഷക ദിനാശംസകൾ: പതിമൂന്നാം നൂറ്റാണ്ട് പിറന്നു: ഇനി കൊല്ലവർഷം 1200
konnivartha:ചിങ്ങം പിറന്നു . ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്.മലയാളത്തിനു പതിമൂന്നാം നൂറ്റാണ്ട്. മലയാളികളുടെ പുതു വര്‍ഷം .കാര്‍ഷിക കേരളത്തിന്‍റെ നന്മ. ഓണത്തിന്‍റെ ഗൃഹാതുരതകളും ഓർമകളും തന്നെയാണ് ചിങ്ങമാസം മലയാളികൾക്ക് സമ്മാനിക്കുന്നത്.ഇനി ഓണനാളുകള്‍ . വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നിന്നും മലയാളി മനസ്സ് മുക്തമായിട്ടില്ല . ആകുലതകളും വ്യാകുലതകളും നിറഞ്ഞ ദിന രാത്രി . ഇനി ഓണം .അത് മലയാളി ആഘോക്ഷിക്കും . ലോകമെങ്ങുമുള്ള കേരളീയർക്ക് ഇന്ന് മലയാള വർഷാരംഭമാണ്. കാർഷിക രംഗത്തിന്റെ കോർപ്പറേറ്റു വത്കരണം കാലത്തിന് അനുയോജ്യമായ ജനകീയ കൃഷി രീതികൾ വികസിപ്പിച്ചെടുക്കാനും നമ്മൾ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും ഈ കർഷക ദിനം ഓർമിപ്പിക്കുന്നു എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു . നമ്മുടെ കാർഷിക പാരമ്പര്യത്തെ ചേർത്ത് പിടിച്ചുകൊണ്ട് ഈ മേഖലയുടെ അഭിവൃദ്ധിക്കായി ഒന്നിച്ചു മുന്നേറാം. എല്ലാവർക്കും കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ കർഷക ദിനാശംസകൾ.
Read Morekonni vartha online news portal
www.konnivartha.com
Read Moreഅനുമതിയില്ലാത്ത കരിങ്കൽ ക്വാറികൾ പരിസ്ഥിതിക്ക് ദോഷം
konnivartha.com: അനുമതിയില്ലാത്ത കരിങ്കൽ ക്വാറികളാണ് പരിസ്ഥിക്ക് ദോഷം ചെയ്യുന്നതെന്നും കേരളത്തിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം കുടുബശ്രീ പ്രവർത്തകർക്ക് നൽകണമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.പശ്ചിമഘട്ട സംരക്ഷണ സമിതി സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനത്തിലാണ് മാധവ് ഗാഡ്ഗില്‍ പ്രസ്താവന നടത്തിയത് . വയനാട് ദുരന്തത്തിൽ പുനരധിവാസം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നും ആവശ്യം ഉന്നയിച്ചു . ദുരിതാശ്വാസ നിധിയിലെ ഫണ്ട് ഏറ്റവും അർഹരായവരുടെ കൈകളിൽ എത്തണമെന്നെും താനും പണം നൽകിയിട്ടുണ്ടെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. റിസോട്ടുകളുടെ പ്രവർത്തനം പ്രകൃതിക്ക് ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഹോം സ്റ്റേ റിസോട്ട് പ്രൽത്സാഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു.സർക്കാരിൽ പ്രതീക്ഷയില്ലെന്നും ജനകീയ മുന്നേറ്റമാണ് പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമെന്ന് മാധവ് ഗാഡ്ഗിൽ വ്യക്തമാക്കിയിരുന്നു.
Read Moreഅഭിമാനവും ആവേശവുമുയർത്തി 78 ാം സ്വാതന്ത്ര്യദിനാഘോഷം
അപ്രതീക്ഷിതമായെത്തിയ കനത്തമഴയെ അവഗണിച്ച് സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ആവേശവും വാനോളമുയർത്തി സായുധസേനകളും സായുധേതര വിഭാഗങ്ങളും താളബദ്ധമായ ചുവടുകളോടെ പരേഡിന് അണിനിരന്നപ്പോൾ 78ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢോജ്ജ്വലമായി. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. പരേഡിൽ സായുധസേനാ വിഭാഗങ്ങളും സായുധേതര വിഭാഗങ്ങളുമടക്കം 29 പ്ലറ്റൂണുകൾ അണിനിരന്നു. പാലക്കാട് എ.എസ്.പി അശ്വതി ജിജി സ്വാതന്ത്ര്യദിന പരേഡ് കമാൻഡറായി. മുട്ടികുളങ്ങര കെഎപി ബറ്റാലിയൻ രണ്ടിന്റെ അസി. കമാൻഡന്റ് പ്രമോദ് വി സെക്കൻഡ് ഇൻ കമാൻഡായി. ബാൻഡ് വിഭാഗങ്ങൾ അടക്കം 29 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. ഇതിൽ 15 പ്ലറ്റൂണുകൾ സായുധ സേനകളും 11 പ്ലറ്റൂണുകൾ സായുധേതര വിഭാഗങ്ങളുമായിരുന്നു. മലബാർ സ്‌പെഷ്യൽ പൊലീസ്, സ്‌പെഷ്യൽ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് ബറ്റാലിയൻ 1,2, 3, 4, 5, കേരള സായുധ…
Read Moreഹൃദയംഗമമായ സ്വാതന്ത്ര്യദിനാശംസകള്‍
സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു; കർഷകോത്തമ അവാർഡ് രവീന്ദ്രൻ നായർക്കും കർഷക തിലകം അവാർഡ് ബിന്ദുവിനും ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചു. 2023 ലെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിന് ഇടുക്കി വണ്ടൻമേട് ചെമ്പകശ്ശേരിൽ സി ഡി രവീന്ദ്രൻ നായരും കർഷകതിലകം അവാർഡിന് കണ്ണൂർ പട്ടുവം സ്വദേശി ബിന്ദു കെയും അർഹരായി. ഈ വർഷം പുതുതായി ഏർപ്പെടുത്തിയ സി. അച്യുതമേനോൻ അവാർഡിന് വൈക്കം ബ്ലോക്ക് പഞ്ചായത്തും എംഎസ് സ്വാമിനാഥൻ അവാർഡിന് ഡോ. എ ലതയും കൃഷി ഭവനുകൾക്കുള്ള അവാർഡിന് പുതൂർ കൃഷി ഭവനും ട്രാൻസ് ജൻഡർ അവാർഡിന് ശ്രാവന്തിക എസ് പിയും അർഹരായി. വി.വി. രാഘവൻ സ്മാരക അവാർഡിന് കൃഷി ഭവൻ മീനങ്ങാടിയും പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡിന് മാതകോട് നെല്ലുൽപാദക…
Read Moreസന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു: രാഷ്ട്രപതി ദ്രൗപദി മുര്‍മു
എന്റെ പ്രിയ സഹപൗരന്മാരേ, നിങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ചുവപ്പുകോട്ടയിലോ സംസ്ഥാന തലസ്ഥാനങ്ങളിലോ പ്രാദേശികമായോ എവിടെയുമാകട്ടെ, ഈ അവസരത്തില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നതിനു സാക്ഷ്യം വഹിക്കുന്നത് എപ്പോഴും നമ്മുടെ ഹൃദയത്തെ പുളകം കൊള്ളിക്കുന്നു. 140 കോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ക്കൊപ്പം നമ്മുടെ മഹത്തായ രാജ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിന്റെ പ്രതിഫലനമാണിത്. കുടുംബത്തോടൊപ്പം വിവിധ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതുപോലെ, നമ്മുടെ സഹപൗരന്മാര്‍ ഉള്‍പ്പെടുന്ന നമ്മുടെ കുടുംബത്തോടൊപ്പമാണ് നാം സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും ആഘോഷിക്കുന്നത്. ഓഗസ്റ്റ് 15ന്, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിദേശത്തും, ഇന്ത്യക്കാര്‍ പതാക ഉയര്‍ത്തല്‍ ചടങ്ങുകളില്‍ പങ്കെടുക്കുകയും, ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും, മധുരപലഹാര വിതരണം നടത്തുകയും ചെയ്യുന്നു. കൊച്ചുകുട്ടികള്‍ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നു. നമ്മുടെ മഹത്തായ രാഷ്ട്രത്തെക്കുറിച്ചും അതിലെ പൗരനായിരിക്കാനുള്ള ഭാഗ്യത്തെക്കുറിച്ചും അവര്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍, നമ്മുടെ…
Read Moreശനിയാഴ്ച പ്രവൃത്തിദിവസമാക്കിയ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു
ശനിയാഴ്ച പ്രവൃത്തിദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കേരളത്തിലെ 10ാം ക്ലാസ് വരെയുള്ള സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവാണ് പിൻവലിച്ചത്. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുന്നതുവരെ ശനിയാഴ്ചകളിൽ ക്ലാസുണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയതിനെതിരെ അധ്യാപക സംഘടനകളടക്കം രംഗത്തെത്തിയിരുന്നു.
Read More