konnivartha.com: കോന്നിയൂര്‍ പഴയ പേര് .അന്ന് ഗ്രാമം . ഇന്ന് കോന്നി വളരെ ഏറെ വികസിക്കുന്ന പട്ടണം .നാളെ നഗരമാകും . ഇന്നേ വികസനം ചിന്തിച്ചാല്‍ അത് നടപ്പിലാകും .ഇന്നും കോന്നിയുടെ ജനനായകര്‍ക്ക് പഴയ ഗ്രാമമനസ്സ് തന്നെ . കോന്നിയില്‍ വികസനം വന്നു എന്ന് അവര്‍ക്കും അത്ഭുതം . കോന്നിയില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നു എന്ന് പറയാന്‍ നാവ് പൊന്തുന്നില്ല .കാരണം വികസനം വന്നപ്പോള്‍ ഏതോ മായിക മനസ്സ് . കോന്നിയില്‍ വന്നു ഇറങ്ങുന്ന അനേക ആളുകളോട് ദിനവും ചോദിക്കും എന്താണ് വേണ്ടത് എന്ന് .അവര്‍ക്ക് എല്ലാം ഒരേ ആവശ്യം . കോന്നിയില്‍ പൊതുജനത്തിന് സൌജന്യമായി മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ ഉള്ള ശുചി മുറി ഇല്ല എന്ന് . നടപടി ഉണ്ടാകും എന്ന് പറഞ്ഞ അധികാരികള്‍ എല്ലാം മലക്കം മറിഞ്ഞു . മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ ഉള്ള പൊതു മുറി…
Read Moreവിഭാഗം: Editorial Diary
ഇന്ത്യയിൽ രക്തസ്രാവ രോഗങ്ങൾ കണ്ടെത്താൻ വൈകുന്നു
konnivartha.com: രാജ്യത്ത് പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും രക്തസ്രാവ രോഗങ്ങളെ കുറിച്ചുള്ള അവബോധം കുറവായതിനാൽ ശരിയായ പരിശോധനകളിലൂടെ കൃത്യമായ രോഗനിർണയത്തിന് കാലതാമസം നേരിടുന്നതായി അമൃത ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗത്തിന്റെയും മാഞ്ചസ്റ്റർ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. രക്തസ്രാവ രോഗങ്ങളുടെ നൂതന ചികിത്സാരീതികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ‘ഹീമോസ്റ്റേസിസ് ഡയലോഗ്സ് ‘ ഏകദിന ശിൽപശാല മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ. ജെക്കോ തച്ചിൽ ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ. വി അധ്യക്ഷത വഹിച്ചു. ഹീമോഫീലിയ ഫെഡറേഷൻ ഇന്ത്യ, ഹീമോഫീലിയ സൊസൈറ്റി കൊച്ചി ചാപ്റ്റർ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. അമൃത ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രം മേധാവി ഡോ. നീരജ് സിദ്ധാർത്ഥൻ, സ്ട്രോക്ക് മെഡിസിൻ വിഭാഗം…
Read Moreതുലാവർഷം പൂർണമായും പിൻവാങ്ങി :കേന്ദ്ര കാലാവസ്ഥ വകുപ്പ്
konnivartha.com: കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ജനുവരി 31ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു .കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 31/01/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. The Northeast Monsoon rains have ceased over Kerala & Mahe, South Interior Karnataka, Tamilnadu, Puducherry & Karaikal, Rayalaseema…
Read Moreപത്തനംതിട്ട ജില്ലയിലും കുടുംബശ്രീയുടെ ഹാപ്പി കേരളം
konnivartha.com: വ്യക്തിസന്തോഷത്തിലൂടെ കുടുംബത്തിലും സമൂഹത്തിലും സന്തോഷം സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന ഹാപ്പി കേരളം പദ്ധതിക്ക് ജില്ലയിലും തുടക്കം. തോട്ടപ്പുഴശ്ശേരി മോഡല്‍ സിഡിഎസില്‍പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 20 കുടുംബങ്ങള്‍ അടങ്ങിയ ഇടം രൂപീകരണമാണ് നടന്നത്. വ്യക്തികളുടെ സന്തോഷത്തിന് വിഘാതമാകുന്ന ഘടകങ്ങള്‍ കണ്ടെത്തിപരിഹരിക്കുന്നതിനുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കിയുള്ള പ്രശ്നപരിഹാരമാണ് ആദ്യഘട്ടം. ഒരു വാര്‍ഡിലെ 20 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍. സന്തോഷസൂചിക കണ്ടെത്താന്‍ പ്രത്യേക പ്രവര്‍ത്തനങ്ങളും പരിശീലനവുമുണ്ടാകും. മോഡല്‍ സി.ഡി.എസ്സികളിലെ അടുത്തടുത്തുള്ള 20 വീടുകള്‍ ചേര്‍ന്നതാണ് ഇടം. സാമൂഹ്യപ്രവര്‍ത്തകര്‍, കൗണ്‍സിലര്‍മാര്‍, പോഷകാഹാരവിദഗ്ധര്‍, വിരമിച്ചഅധ്യാപകര്‍, വിവിധവിഷയങ്ങളില്‍ അനുഭവസമ്പത്തുള്ളവര്‍ തുടങ്ങിയവരാണ് റിസോഴ്സ്പേഴ്സണ്‍മാര്‍. കുടുംബശ്രീയുടെ എന്നിടം പദ്ധതിയുമായി യോജിപ്പിച്ചാണ് ഹാപ്പിനസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കല, സാഹിത്യം, സ്പോര്‍ട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യമൂല്യങ്ങള്‍ തുടങ്ങിയവിവിധ മേഖലകളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. തദ്ദേശവകുപ്പിന്റെ മുഖ്യപങ്കാളിത്തത്തില്‍ ആരോഗ്യം, സാമൂഹ്യനീതി, വനിതാ…
Read Moreഹരിതടൂറിസം കേന്ദ്രമായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തെ പ്രഖ്യാപിച്ചു
konnivartha.com: കോന്നി ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. ആനകളുടെ മ്യൂസിയം, ഔഷധസസ്യ നഴ്സറി, തേന്‍സംസ്‌കരണശാല, അശോകവനം, തുളസീവനം, നക്ഷത്രവനം, ക്രാഫ്റ്റ് ഷോപ്പ് എന്നിവ ഇവിടെയുണ്ട്. കാട്ടില്‍ കൂട്ടംതെറ്റി ഉപേക്ഷിക്കപ്പെട്ടതോ, പരിക്കേറ്റ് വനപാലകര്‍ കാട്ടില്‍നിന്ന് രക്ഷിച്ചതോ ആയ ആനക്കുട്ടികളെ വളര്‍ത്തി പരിശീലിപ്പിക്കുകയാണ് ഇവിടെ. വലിയ ആനകളുടെ പുറത്ത് ഇരിപ്പിടങ്ങള്‍ കെട്ടിവച്ച് ആനസവാരിക്കും സൗകര്യമുണ്ട്. പൊതുശുചിത്വനിലവാരം, ജൈവ-അജൈവ മാലിന്യ പരിപാലനം, ആവശ്യമായ മാലിന്യ സംസ്‌കരണ ഉപാധികള്‍, പ്ലാസ്റ്റിക് രഹിതപ്രദേശം, വൃത്തിയുള്ളശുചിമുറികള്‍, ഡിസ്പോസിബിള്‍ വസ്തുക്കളുടെ നിരോധനം തുടങ്ങിയവപരിഗണിച്ചാണ് ഗ്രേഡ് ചെയ്തത്.
Read Moreഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഇന്ന് നിലവില്‍ വരും (27/01/2025 )
ഉത്തരാഖണ്ഡില്‍ ഇന്ന് (27/01/2025 ) മുതല്‍ ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കും. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള യു.സി.സി വെബ്‌സൈറ്റ് ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്ഘാടനം ചെയ്യും.വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും.ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.ലിവിംഗ് ടുഗെദര്‍ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്
Read Moreഏവർക്കും കോന്നി വാര്‍ത്തയുടെ റിപ്പബ്ലിക് ദിനാശംസകൾ
സമത്വം നീതി മതനിരപേക്ഷത സാഹോദര്യം ഇവയില്‍ നിന്നും വ്യതിചലിക്കാതെ സാധാരണക്കാരുടെ ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഉള്ള ശബ്ദമാകണം നാം എല്ലാവരും . ഏവർക്കും “കോന്നി വാര്‍ത്തയുടെ” റിപ്പബ്ലിക് ദിനാശംസകൾ. റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ ദേശീയ പതാക ഉയർത്തും ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ജനുവരി 26ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. ഗവർണ്ണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായൂസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും. റിപ്പബ്ലിക് ദിനാഘോഷ…
Read Moreറിപ്പബ്ലിക് ദിനം : 942 പേർക്ക് ധീരത/വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ
റിപ്പബ്ലിക് ദിനം : 942 പേർക്ക് ധീരത/വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ നൽകി ആദരിക്കുന്നു 2025 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പോലീസ്, അഗ്നി രക്ഷാ സേന, ഹോം ഗാർഡ്, സിവിൽ ഡിഫൻസ് (HG&CD), കറക്ഷണൽ സർവീസസ് എന്നിവയിലെ 942 പേർക്ക് ധീരത/വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ നൽകി ആദരിക്കുന്നു പോലീസ് സേന -78 അഗ്നിരക്ഷാസേന -17 ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും, കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും ഉണ്ടായേക്കാവുന്ന അപകടസാധ്യത കണക്കിലെടുത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കടമകളും ചുമതലകളും പരിഗണിച്ചുമാണ് യഥാക്രമം അപൂർവമായ ധീരത പ്രകടിപ്പിച്ച പ്രവർത്തനങ്ങൾക്കും (Rare Conspicuous Act of Gallantry), ധീരത പ്രകടിപ്പിച്ച പ്രവർത്തനങ്ങൾക്കും (Conspicuous Act of Gallantry) ധീരതയ്ക്കുള്ള മെഡൽ നൽകുന്നത് ധീരത മെഡലുകൾ നേടിയ 95 ഉദ്യോഗസ്ഥരിൽ, ഇടത് തീവ്രവാദ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള 28 പേർ, ജമ്മു & കശ്മീർ മേഖലയിൽ…
Read Moreരാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രത്തോടു നടത്തിയ അഭിസംബോധന
ചരിത്രപ്രധാനമായ ഈ വേളയിൽ നിങ്ങളെയേവരെയും അഭിസംബോധന ചെയ്യുന്നതിൽ എനിക്കു സന്തോഷമുണ്ട്. റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ, നിങ്ങൾക്കേവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ! 75 വർഷംമുമ്പ്, ജനുവരി 26നാണ്, നമ്മുടെ സ്ഥാപകരേഖയായ ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത്. ഏകദേശം മൂന്നുവർഷത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ, 1949 നവംബർ 26ന് ഭരണഘടനാനിർമാണസഭ ഭരണഘടനയ്ക്ക് അംഗീകാരമേകി. നവംബർ 26 എന്ന ആ ദിവസം, 2015 മുതൽ ‘സംവിധാൻ ദിവസാ’യി അഥവാ ഭരണഘടനാദിനമായി ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിനം, തീർച്ചയായും എല്ലാ പൗരന്മാർക്കും കൂട്ടായ സന്തോഷവും അഭിമാനവുമുയർത്തുന്ന ഒന്നാണ്. 75 വർഷം എന്നത് ഒരു രാഷ്ട്രത്തിന്റെ വളർച്ചയിൽ ഇമചിമ്മുന്ന സമയം മാത്രമാണെന്നു ചിലർ പറഞ്ഞേക്കാം. അങ്ങനെയല്ല എന്ന് എനിക്കു പറയാനാകും; കഴിഞ്ഞ 75 വർഷം അങ്ങനെയല്ല. ദീർഘകാലമായി നിഷ്ക്രിയമായിരുന്ന ഇന്ത്യയുടെ ആത്മാവ് വീണ്ടും ഉണർന്നെഴുന്നേറ്റ്, രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ അതിനർഹമായ സ്ഥാനം വീണ്ടെടുക്കാൻ ചുവടുവയ്പുകൾ നടത്തിയ സമയമാണിത്. വളരെ…
Read Moreകുട്ടി ഡോക്ടര്‍മാര്‍ക്കുള്ള പരിശീലന പരിപാടി പൂര്‍ത്തിയാക്കി
കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായി കൗമാരപ്രായത്തിലുള്ളവരുടെ ശാരീരിക, മാനസിക, സാമൂഹിക വളര്‍ച്ചയും വികാസവും ലക്ഷ്യമാക്കി ജില്ലയിലെ 10 ആരോഗ്യ ബ്ലോക്കുകളിലെ തിരഞ്ഞെടുത്ത 397 കുട്ടികളുടെ പരിശീലനം പൂര്‍ത്തിയായി. കൗമാരക്കാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമപ്രായക്കാരായ കുട്ടികളിലൂടെ സൗഹാര്‍ദ്ദപരമായി എത്തിച്ചേരുന്നതിനു തിരഞ്ഞെടുത്ത കുട്ടികളെ പ്രത്യേകം പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിനുള്ള പ്രത്യേക പരിപാടിയാണ് പിയര്‍ എജ്യൂക്കേറ്റര്‍ പദ്ധതി. ആസൂത്രിതവും സൗഹൃദപരവുമായ ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൗമാരക്കാര്‍ക്കിടയില്‍ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ സ്‌കൂളുകളില്‍ നിന്ന് നിശ്ചിത എണ്ണം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തിരഞ്ഞെടുത്ത് കൗമാരക്കാരെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ പരിശീലനം നല്‍കുകയാണ് ആദ്യ ഘട്ടം . കൗമാര പ്രായത്തിലുള്ള ചില കുട്ടികളെങ്കിലും പങ്കുവെക്കാന്‍ മടിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കുകയും അവരുടെ മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നതിന് ഉതകുന്ന തരത്തില്‍ വിശ്വസ്ത സുഹൃത്തുക്കള്‍ ആയി പിയര്‍ എഡ്യൂക്കേറ്റര്‍ മാരായി പരിശീലനം ലഭിച്ച കുട്ടികള്‍…
Read More