പീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ സമ്മേളനത്തിന് തുടക്കമായി

  konnivartha.com/കൊച്ചി: പെസിക്കൺ 2025, പീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ മൂന്നു ദിവസത്തെ സമ്മേളനം അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെയും ഗർഭസ്ഥ ശിശുക്കളിലെയും താക്കോൽദ്വാര ശസ്ത്രക്രിയകൾ, ലാപ്രോസ്കോപി റോബട്ടിക്, എൻഡോ സ്കോപി എന്നിവയുടെ അത്യാധുനിക സാങ്കേതിക വിദ്യകളും പഠനങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും. ഗർഭസ്ഥ ശിശുവിൻറെ താക്കാൽദ്വാര ശസ്ത്രക്രിയയെ കുറിച്ച് പോളണ്ടിൽ നിന്നുള്ള ശിശുരോഗ വിദഗ്ധൻ ഡോ. അഗ്നിയാസ്ക പസ്തുഷ്ക (Dr. Agnieszka Pastuszka) സംസാരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, യു.എസ്, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള ശിശുരോഗ വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിലെ അത്യാധുനിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കും. രാജ്യത്തെ പീഡിയാട്രിക് സർജൻമാരുടെ വൈദഗ്ധ്യം വർധിപ്പിക്കാനും കൂടുതൽ താക്കോൽദ്വാര ശസ്ത്രക്രിയകൾ നടത്താൻ അവർക്കു പ്രാപ്തി നൽകാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്. സമ്മേളനത്തിന് പെസിക്കൺ ഓർഗനൈസിങ്…

Read More

പുൽവാമ:ദീപം തെളിയിച്ച് ആദരവ് അർപ്പിച്ചു

  KONNIVARTHA.COM: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാരോടുള്ള ആദരസൂചകമായി കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്‌ അങ്കണത്തിൽവച്ച് ദീപം തെളിയിച്ച് ആദരവ് അർപ്പിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റോജി എബ്രഹാം, ക്ലബ്ബ് അംഗം റിയാസ്, റെജി ജോർജ്, ജ്യോതിഷ് എന്നിവർ സംസാരിച്ചു.

Read More

നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി രാജേഷ് മാഷ് യാത്രയായി

  തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപകന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കും.പാരിപ്പള്ളി അമൃത എച്ച്.എസ്.എസ്സിലെ അധ്യാപകനായ ആര്‍. രാജേഷിന്റെ (52) അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് ദാനം ചെയ്തത്. രണ്ട് വൃക്ക, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.തീവ്രദു:ഖത്തിനിടയിലും അവയവ ദാനത്തിന് സന്നദ്ധരായ കുടുംബത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും മറ്റൊന്ന് കിംസ് ആശുപത്രിയ്ക്കുമാണ് നല്‍കിയത്. നേത്രപടലം തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിക്ക് നല്‍കി.തിരുവനന്തപുരം വര്‍ക്കല തോപ്പുവിള കുരക്കണ്ണി മുണ്ടേയ്ല്‍ സ്വദേശിയായ ആര്‍. രാജേഷിനെ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഫെബ്രുവരി എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫ്രെബുവരി 13-ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഭാര്യ സംഗീത, മക്കള്‍ ഹരിശാന്ത്,…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (14/02/2025 )

ടൗണ്‍ സ്‌ക്വയര്‍ ഉദ്ഘാടനം  (ഫെബ്രുവരി 15) ; കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും പത്തനംതിട്ട നഗരമധ്യത്തില്‍ പൂര്‍ത്തിയായ ടൗണ്‍സ്‌ക്വയറിന്റെ സമര്‍പണവും ഓര്‍മയായ മുന്‍ എംഎല്‍എ കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും  (15) വൈകിട്ട് നാലിന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ജസ്റ്റിസ് ഫാത്തിമ ബീവി സ്മാരക കവാടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. വിനോദത്തിനും വിശ്രമത്തിനും സാമൂഹിക കൂട്ടായ്മയ്ക്കുമായി പത്തനംതിട്ട നഗരസഭ ഒരു കോടി രൂപ ചിലവഴിച്ചാണ് ടൗണ്‍ സ്‌ക്വയര്‍ നിര്‍മിച്ചത്. 1000 പേരെ ഉള്‍ക്കൊള്ളാവുന്ന ഓപ്പണ്‍ സ്റ്റേജ്, പ്രത്യേക ശബ്ദ-വെളിച്ച സംവിധാനം, പാര്‍ക്ക്, പൂന്തോട്ടം, പുല്‍ത്തകിടി, ലഘുഭക്ഷണശാല, സെല്‍ഫി പോയിന്റ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര നടത്തും. നഗരസഭാ ഉപാധ്യക്ഷ ആമിന ഹൈദരാലി,…

Read More

പത്തനംതിട്ട ടൗണ്‍ സ്‌ക്വയര്‍ ഉദ്ഘാടനം (ഫെബ്രുവരി 15) ; കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും

  പത്തനംതിട്ട നഗരമധ്യത്തില്‍ പൂര്‍ത്തിയായ ടൗണ്‍സ്‌ക്വയറിന്റെ സമര്‍പണവും ഓര്‍മയായ മുന്‍ എംഎല്‍എ കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും (15) വൈകിട്ട് നാലിന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ജസ്റ്റിസ് ഫാത്തിമ ബീവി സ്മാരക കവാടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. വിനോദത്തിനും വിശ്രമത്തിനും സാമൂഹിക കൂട്ടായ്മയ്ക്കുമായി പത്തനംതിട്ട നഗരസഭ ഒരു കോടി രൂപ ചിലവഴിച്ചാണ് ടൗണ്‍ സ്‌ക്വയര്‍ നിര്‍മിച്ചത്. 1000 പേരെ ഉള്‍ക്കൊള്ളാവുന്ന ഓപ്പണ്‍ സ്റ്റേജ്, പ്രത്യേക ശബ്ദ-വെളിച്ച സംവിധാനം, പാര്‍ക്ക്, പൂന്തോട്ടം, പുല്‍ത്തകിടി, ലഘുഭക്ഷണശാല, സെല്‍ഫി പോയിന്റ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര നടത്തും. നഗരസഭാ ഉപാധ്യക്ഷ ആമിന ഹൈദരാലി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. പ്രതിമ പിറന്നത് തോമസിന്റെ കരവിരുതില്‍…

Read More

കുവൈറ്റ്‌ കോന്നി നിവാസി സംഗമം : രക്ത ദാന ക്യാമ്പ് (14\02\2025 )

konnivartha.com: കോന്നിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുവൈറ്റിൽ എത്തിയ പ്രവാസികളുടെ കൂട്ടായ്മയായ കോന്നി നിവാസി സംഗമം കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 14 ന് വെള്ളിയാഴ്ച 2 മണി മുതൽ 6 മണി വരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്‍ററില്‍ വച്ച് കേരള ബ്ലഡ് ഡൊണേറ്റഡ് ചാപ്റ്ററും ചേർന്ന് രക്ത ദാന ക്യാമ്പ് നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ ആണ് കുവൈറ്റ്‌ കോന്നി നിവാസി സംഗമം സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നത് എന്നും ഭാരവാഹികള്‍ അറിയിച്ചു . കഴിഞ്ഞ ഇരുപതു വര്‍ഷമായി കോന്നിയില്‍ നിന്നും കുവൈറ്റില്‍ എത്തിയ പ്രവാസികളുടെ കൂട്ടായ്മയാണ് കുവൈറ്റ്‌ കോന്നി നിവാസി സംഗമം. സാമൂഹിക സാംസ്കാരിക സാഹിത്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യം ആണ് സംഘടന എന്ന് ഭാരവാഹികള്‍ പറഞ്ഞു . കുവൈറ്റ്‌ കോന്നി നിവാസി സംഗമം ഭാരവാഹികള്‍…

Read More

ഡോ. എം. എസ്. സുനിലിന്റെ 343- മത് സ്നേഹഭവനം കുടിലിൽ കഴിഞ്ഞിരുന്ന സാലി ജോസഫിനും കുടുംബത്തിനും

  konnivartha.com: സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 343- മത് സ്നേഹഭവനം തുഷാര ജോസ് ദമ്പതികളുടെ സഹായത്താൽ ഇടുക്കി നായരുപാറ മലയിൽ താഴെ സാലിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി . വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ജോസ് കുട്ടൻ നിർവഹിച്ചു . 15 വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ സാധിക്കാതെ സുരക്ഷിതമല്ലാത്ത ഒരു കുടിലിൽ ആയിരുന്നു സാലിയും കൂലിപ്പണിക്കാരനായ ഭർത്താവ് സജുവും ,പ്ലസ് വൺ വിദ്യാർഥിനിയായ മകൾ അൽഫോൻസയും താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും, അടുക്കളയും, ഹാളും ,ശുചിമുറിയും, സിറ്റൗട്ട് മടങ്ങിയ 650 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ നിർമല .,പ്രോജക്ട് കോർഡിനേറ്റർ കെ പി…

Read More

അനുമതിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

വീടില്ലാത്തവർക്ക് വീട് വെക്കാൻ അനുമതിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി konnivartha.com: താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാൻ ഡേറ്റാ ബാങ്കിൽപ്പെട്ടാലും നെൽവയൽ-തണ്ണീർത്തട പരിധിയിൽപ്പെട്ടാലും ഗ്രാമപഞ്ചായത്തിൽ 10 സെൻറും നഗരത്തിൽ 5 സെൻറും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നൽകേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടി.ഐ മധുസൂധനൻറെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അർഹതപ്പെട്ടവർക്ക് സമയബന്ധിതമായി അനുമതി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിർമ്മിക്കുവാൻ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കാലതാമസവും തടസ്സവാദങ്ങളും സാധാരണക്കാർ നേരിടുന്ന പ്രധാന പ്രശ്നമാണ്. 2016ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ പാവപ്പെട്ടവന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന് ആവിഷ്ക്കരിച്ച ലൈഫ് പദ്ധതി രാജ്യത്തിനാകെ മാതൃകയായി മാറിക്കഴിഞ്ഞതാണ്. ഇതിനകം 4,27,000 പേർക്ക് വീട് വച്ച് നൽകി. അതേസമയത്ത്…

Read More

റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍  ജലാശയങ്ങളില്‍

konnivartha.com: നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് ജലാശയങ്ങളിലാണ്. കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലധികം പേര്‍ ജലാശയപകടങ്ങളില്‍ മരണപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫോര്‍ട്ട് കൊച്ചിയില്‍ ജലസുരക്ഷാ പരിശീലന കേന്ദ്രം ആരംഭിച്ചത്. ഇവിടെയാണ് വനിതാ സ്‌കൂബാ ഡൈവിങ് ടീം പരിശീലനം നേടിയത്. 21 ദിവസത്തെ ഓപ്പണ്‍ വാട്ടര്‍ ഡൈവിങ് കോഴ്സും, 11 ദിവസത്തെ അഡ്വാന്‍സ്ഡ് ഓപ്പണ്‍ ഡൈവിങ് കോഴ്‌സുമാണ് ഇവര്‍ പൂര്‍ത്തീകരിച്ചത് . ജലസുരക്ഷയില്‍ വിദഗ്ധ പരിശീലനം നേടിയ സംസ്ഥാന വനിതാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസർമാരിലൂടെ കേരളം രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലസുരക്ഷാ പരിശീലനം പൂര്‍ത്തിയാക്കിയ പതിനേഴംഗ വനിതാ സ്‌കൂബാ ഡൈവിങ് ടീം അംഗങ്ങളുടെ ഉദ്ഘാടനവും ഡൈവിംഗ് ബാഡ്ജ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.രാജ്യത്ത് തന്നെ ആദ്യമായാണ് വനിതകളുടെ നേതൃത്വത്തിലുള്ള ഒരു സ്‌ക്യൂബ ഡൈവിങ് ടീമിനെ…

Read More

ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിരാമനെ കോന്നി ഗാന്ധിഭവൻ ഏറ്റെടുത്തു

  konnivartha.com: : കോട്ടയം മെഡിക്കൽ കോളേജിൽ ന്യൂമോതൊറാക്സ് എന്ന രോഗത്തിന്റെ ചികിത്സയ്ക്കുശേഷം ആരും ഏറ്റെടുക്കാനില്ലാത്തതിനാൽ കോന്നി ഗവ. മെഡിക്കൽ കോളേജിലേക്ക് അയച്ച കുഞ്ഞിരാമൻ എന്ന വയോധികന്റെ സംരക്ഷണം എലിയറയ്ക്കൽ ഗാന്ധിഭവൻ ഏറ്റെടുത്തു. തുടർചികിത്സയ്ക്കു ശേഷവും ആഴ്ചകളായിട്ടും ആരും ഇദ്ദേഹത്തെ ഏറ്റെടുക്കാൻ എത്താത്ത സാഹചര്യത്തിൽ മെഡിക്കൽ കോളേജ് അധികൃതർ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഏറ്റെടുത്തത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ആർ.എസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, പി.ആർ.ഒ. അനു കെ. രാജ് എന്നിവരുടെയും മറ്റു ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ കോന്നി ഗാന്ധിഭവൻ വികസന സമിതി വൈസ് ചെയർപേഴ്സണും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അനി സാബു തോമസ്, എക്സിക്യൂട്ടീവ് അംഗം കോന്നി വിജയകുമാർ, സാമൂഹിക പ്രവർത്തകൻ സലിൽ വയലാത്തല, ഗാന്ധിഭവൻ സേവനപ്രവർത്തകരായ സൂസൻ തോമസ്, രാജൻ രാഘവൻ,…

Read More