വേനല്‍ മഴ ലഭിച്ചിട്ടും താപനിലയിൽ നേരിയ കുറവു മാത്രം : അള്‍ട്രാവയലറ്റ് കോന്നിയില്‍ കൂടി തന്നെ konnivartha.com: സംസ്ഥാനത്ത് വേനല്‍ മഴ ലഭിച്ചു എങ്കിലും താപനിലയില്‍ നേരിയ കുറവ് മാത്രം . സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിരന്തരം ജാഗ്രതാ നിർദേശങ്ങൾ നല്‍കി വരുന്നു . ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കേരളത്തിൽ കഴിഞ്ഞ ഒരു മാസമായി രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചികയില്‍ പല സ്ഥലവും മാറ്റമില്ലാതെ തുടരുന്നു . കോന്നി ,കൊട്ടാരക്കര ,ചെങ്ങനാശ്ശേരി ,ചെങ്ങന്നൂര്‍ ,മൂന്നാര്‍ ,പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ അൾട്രാവയലറ്റ് സൂചിക മുന്നില്‍ ആണ് . തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.…
Read Moreവിഭാഗം: Editorial Diary
ശല്യക്കാരായ കാട്ടുപന്നികളെ കോന്നിയില്‍ വെടി വെക്കും : അപേക്ഷകള്‍ സ്വീകരിക്കും
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും കൃഷിക്കു നാശവും വരുത്തുന്നതുമായ കാട്ടുപന്നികളെ നിലവില്‍ ഉള്ള നിയമ പ്രകാരം വെടിവെച്ചു കൊല്ലുന്നതിന് ഷൂട്ടറായ സന്തോഷ് സി മാമന്‍ എന്ന വ്യക്തിയെ ഗ്രാമപഞ്ചായത്ത്നിയമിച്ചു . ആക്രമണകാരികളും കൃഷിയ്ക്ക് നാശം വരുത്തുന്നതുമായ കാട്ടുപന്നികളെ വെടി വെക്കാന്‍ ഉള്ള അപേക്ഷകൾ പഞ്ചായത്ത് ഓഫീസില്‍ സമർപ്പിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനി സാബു തോമസ് അറിയിച്ചു . ഒരു കാട്ടുപന്നിയെ വെടി വെച്ച് കൊല്ലുന്നതിനു 1500 രൂപയും കുഴിച്ചു ഇടുന്നതിനു 2000 രൂപയും നല്‍കും .ഒരു വര്‍ഷം ഒരു ലക്ഷം രൂപയാണ് ചിലവഴിക്കാന്‍ പഞ്ചായത്തിന് അധികാരം നല്‍കിയിരിക്കുന്നത് .
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/03/2025 )
ഞങ്ങള്‍ സന്തുഷ്ടരാണ് :വയോജനങ്ങള്‍ക്ക് കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട് വയോജനങ്ങള്‍ക്ക് തണലൊരുക്കി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട്. വീടുകളിലെ ഏകാന്തതയുടെ മോചനമാണ് പകല്‍വീട്. വയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് പകല്‍വീട് ആരംഭിച്ചത്. അറുപതു വയസിനു മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. രാവിലെ പത്തിന് പകല്‍വീട് ഉണരും. കളിയും ചിരിയും സന്തോഷവും പങ്കിട്ട് ഒരു കൂട്ടം വയോജനങ്ങള്‍ പകല്‍ മുഴുവന്‍ ആസ്വദിക്കും. കുടുംബശ്രീയുമായി ചേര്‍ന്ന് രാവിലെയും വൈകിട്ടും ചായയും ലഘു ഭക്ഷണവും ഉച്ചയൂണും നല്‍കുന്നു. എല്ലാ ആഴ്ചയും മീനും ചിക്കനും ഉറപ്പ്. 88 അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദിവസവും 30 പേരില്‍ കുറയാതെ എത്തും. കൂട്ടത്തിലെ മുതിര്‍ന്നയാള്‍ക്ക് 87 വയസ്. ടെലിവിഷന്‍, ദിനപത്രം എന്നിവ ഒരുക്കിയിട്ടുണ്ട്. ഉണര്‍വോടുകൂടി ദിനം വരവേല്‍ക്കാന്‍ യോഗ പരിശീലനം നല്‍കുന്നു. പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറിന്റെ സേവനം എല്ലാ മാസവും ലഭ്യം.…
Read Moreവയോജനങ്ങള്‍ക്ക് കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട്
konnivartha.com: വയോജനങ്ങള്‍ക്ക് തണലൊരുക്കി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട്. വീടുകളിലെ ഏകാന്തതയുടെ മോചനമാണ് പകല്‍വീട്. വയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് പകല്‍വീട് ആരംഭിച്ചത്. അറുപതു വയസിനു മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. രാവിലെ പത്തിന് പകല്‍വീട് ഉണരും. കളിയും ചിരിയും സന്തോഷവും പങ്കിട്ട് ഒരു കൂട്ടം വയോജനങ്ങള്‍ പകല്‍ മുഴുവന്‍ ആസ്വദിക്കും. കുടുംബശ്രീയുമായി ചേര്‍ന്ന് രാവിലെയും വൈകിട്ടും ചായയും ലഘു ഭക്ഷണവും ഉച്ചയൂണും നല്‍കുന്നു. എല്ലാ ആഴ്ചയും മീനും ചിക്കനും ഉറപ്പ്. 88 അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദിവസവും 30 പേരില്‍ കുറയാതെ എത്തും. കൂട്ടത്തിലെ മുതിര്‍ന്നയാള്‍ക്ക് 87 വയസ്. ടെലിവിഷന്‍, ദിനപത്രം എന്നിവ ഒരുക്കിയിട്ടുണ്ട്. ഉണര്‍വോടുകൂടി ദിനം വരവേല്‍ക്കാന്‍ യോഗ പരിശീലനം നല്‍കുന്നു. പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറിന്റെ സേവനം എല്ലാ മാസവും ലഭ്യം. വനിതാ ശിശു വികസന വകുപ്പുമായി ചേര്‍ന്ന് മാനസിക ശാരീരിക…
Read Moreവിഴിഞ്ഞം തുറമുഖത്ത് കസ്റ്റംസ് ഓഫീസ് ഉദ്ഘാടനം ചെയ്തു
konnivartha.com: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് ഓഫീസ് കേന്ദ്ര നികുതി-കസ്റ്റംസ് ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സുഗമവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിൽ തുറമുഖ അധികൃതരും ബന്ധപ്പെട്ട എല്ലാ ഏജൻസികളും തമ്മിലുള്ള സഹകരണത്തിനു നിർണായക പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “നന്മയ്ക്കൊപ്പം വളർച്ച” എന്ന കാഴ്ചപ്പാട് ആവർത്തിച്ചുറപ്പിച്ച്, തുറമുഖത്തിന്റെയും അതുമായി ബന്ധപ്പെട്ടവരുടെയും വിജയത്തിനു കമ്മീഷണർ ആശംസകൾ നേർന്നു. കൊച്ചി കസ്റ്റംസ് കമ്മീഷണർ (പ്രിവന്റീവ്) കെ പത്മാവതി, AVPPL CEO പ്രദീപ് ജയരാമൻ എന്നിവർക്കൊപ്പം തീരസംരക്ഷണസേന-ഇമിഗ്രേഷൻ-ഷിപ്പിങ് ലൈൻ പ്രതിനിധികൾ പങ്കെടുത്തു. സമുദ്രമേഖലാവ്യാപാരത്തിനും ലോജിസ്റ്റിക്സിനുമുള്ള സുപ്രധാന കേന്ദ്രമെന്ന നിലയിൽ, കസ്റ്റംസ് ഓഫീസിന്റെ ഉദ്ഘാടനം വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനത്തിൽ സുപ്രധാന നാഴികക്കല്ലാണ്. സന്ദർശനത്തിന്റെ ഭാഗമായി, തുറമുഖത്തിന്റെ പ്രവർത്തനങ്ങളെയും വികസനപദ്ധതികളെയുംകുറിച്ച് AVPPL-ന്റെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചീഫ് കമ്മീഷണർ ചർച്ച നടത്തി. മറൈൻ കൺട്രോൾ റൂം, ഓപ്പറേഷൻസ് സെന്റർ, റിമോട്ട് ഓപ്പറേഷൻസ് ഡെസ്ക്,…
Read Moreവയനാട് മാതൃക ടൗണ്‍ഷിപ്പ് : ശിലാസ്ഥാപനം ഇന്ന് ( മാർച്ച് 27 ) മുഖ്യമന്ത്രി നിര്‍വഹിക്കും
മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തം അതിജീവിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം മാര്‍ച്ച് 27 ന് വൈകിട്ട് നാലിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റനിലായി ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുക.വീടുകള്‍, പൊതു സ്ഥാപനങ്ങള്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര- വാണിജ്യ സൗകര്യങ്ങള്‍ ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നത്. കിഫ്‌കോണ്‍ കണ്‍സള്‍ട്ടന്റ് ഏജന്‍സി പ്രവര്‍ത്തിക്കും.എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ കെ. രാജന്‍, ഒ.ആര്‍ കേളു, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ. കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി ഗണേഷ് കുമാര്‍, പി.എ…
Read Moreമലയോര പട്ടയം : സംയുക്ത പരിശോധന ഏപ്രിലിൽ തുടങ്ങും
1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്ന അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഏപ്രിൽ മാസം ആരംഭിക്കുന്നതിന് റവന്യു, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരളത്തിലെ മലയോര മേഖലയിൽ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നതിനും സംയുക്ത പരിശോധന (ജോയിന്റ് വെരിഫിക്കേഷൻ) നടത്തുന്നതിനും കേന്ദ്ര സർക്കാർ അനുമതി ആവശ്യമായിരുന്നു. 2024 ഫെബ്രുവരിയിൽ റവന്യൂ മന്ത്രി കെ രാജനും വനം മന്ത്രി എ കെ ശശീന്ദ്രനും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്, സഹമന്ത്രി അശ്വിനി കുമാർ ചൗബേ എന്നിവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് കേന്ദ്രാനുമതി ലഭിച്ചത്. 1993 ലെ പുതിയ ചട്ട പ്രകാരം 1977 ജനുവരി ഒന്നിന് മുൻപ് കുടിയേറിയവരുടെ പട്ടയം അപേക്ഷകൾ സ്വീകരിച്ച് നടപടി സ്വീകരിക്കുവാൻ സംസ്ഥാന സർക്കാരിന്…
Read Moreപാലിയേറ്റീവ് രോഗികള്‍ക്ക് സിനിമ പ്രദര്‍ശനം
konnivartha.com: പാലിയേറ്റീവ് രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി സിനിമ പ്രദര്‍ശിപ്പിച്ച് പന്തളം ബ്ലോക്ക് പഞ്ചായത്ത്. ആറന്മുള, മെഴുവേലി, കുളനട, തുമ്പമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെ സെക്കന്‍ഡറി പാലിയേറ്റിവിന്റെ കീഴില്‍ വരുന്നവര്‍ക്കായിരുന്നു പ്രദര്‍ശനം. പി ആര്‍ പി സി ജില്ലാ രക്ഷാധികാരിയും മുന്‍ എംഎല്‍എ യുമായ രാജു എബ്രഹാം, എഡിഎം ബി.ജ്യോതി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്ഥിരം സമിതി അംഗങ്ങളായ പോള്‍ രാജന്‍, ലാലി ജോണ്‍, തുമ്പമണ്‍ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ശ്രുതി, ഡോ. ജോസ്മിന യോഹന്നാന്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. സനല്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു
Read Moreകൃഷി സമൃദ്ധിയിലേക്ക് ഇനി കുടംബശ്രീ ജെ എല്‍ ജി ഗ്രൂപ്പുകളും
konnivartha.com: പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ 32 ജെ എല്‍ ജി ഗ്രൂപ്പുകളിലെ 150 കുടുംബങ്ങൾ കൃഷി സമൃദ്ധിയിലേക്ക്. സുരക്ഷിത ഭക്ഷണവും ഭക്ഷ്യ സ്വയം പര്യാപ്തതയും ലക്ഷ്യമാക്കിജെ എല്‍ ജി ഗ്രൂപ്പുകൾക്ക് കൃഷി ചെയ്യുന്നതിനായി ചേന, ചേമ്പ്, കാച്ചിൽ, ചെറുചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ നടീൽ വസ്തുക്കൾ വിതരണം നടത്തി .ഈ ഗ്രൂപ്പുകൾ മൂന്ന് ഹെക്ടർ സ്ഥലത്ത് പുരയിട കൃഷി ചെയ്യുന്നു . പന്തളം തെക്കേക്കര കൃഷി ഭവനിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് നടീൽ വസ്തുക്കളുടെ വിതരണം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ലാലി സി പദ്ധതി വിശദീകരണം നടത്തി .വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.പി വിദ്യാധരപ്പണിക്കർ അദ്ധ്യക്ഷതവഹിച്ചു,വാർഡ് അംഗം എ. കെ. സുരേഷ്, CDS ചെയർ പേഴ്സൺ രാജി പ്രസാദ്…
Read Moreവര്‍ണശബളം ഈ നെല്‍ച്ചെടികള്‍:ജപ്പാന്‍ വയലറ്റ് കൃഷിയിറക്കി
konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടശേഖരത്തില്‍ വളരുന്നത് വര്‍ണശബളമായ നെല്‍ച്ചെടികള്‍. ഗുണമേന്മയുള്ള നെല്ലിനം കര്‍ഷകര്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ പഞ്ചായത്ത് ആദ്യമായാണ് ‘ജപ്പാന്‍ വയലറ്റ്’ കൃഷിയിറക്കിയത്. 2024- 25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഭവനില്‍ നിന്നും സൗജന്യമായി 20 കിലോ വിത്തുകള്‍ നല്‍കി.മാവര പാടശേഖര സമിതിയുടെ അര ഏക്കറില്‍ ബിന്ദു എന്ന കര്‍ഷകയുടെ നേതൃത്വത്തിലാണ് കൃഷി. ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവയാണ് ഉപയോഗിക്കുന്നത്. മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിലുള്ള വളര്‍ച്ച ജപ്പാന്‍ വയലറ്റിനുണ്ട്. വിളവെടുപ്പിന് 110 ദിനം ആവശ്യം. കീടപ്രതിരോധശേഷി കൂടിയ നെല്ലിനത്തിന്റെ ഉത്ഭവം ജപ്പാനിലാണ്. ഉയര്‍ന്ന ധാതുക്കളുടെ സാന്നിധ്യത്തോടൊപ്പം വിവിധ പോഷകങ്ങളുടെ ഉറവിടം കൂടിയാണ് വയലറ്റ് നെല്ലിനമെന്ന് കൃഷി ഓഫീസര്‍ സി ലാലി സാക്ഷ്യപ്പെടുത്തി. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നം. കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റ്ുകള്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ഫൈബര്‍…
Read More