ബെംഗളൂരു–തിരുവനന്തപുരം സ്പെഷൽ ട്രെയിൻ:റിസർവേഷൻ ആരംഭിച്ചു

  konnivartha.com: തിരുവനന്തപുരം നോർത്തിൽനിന്ന് ബെംഗളൂരുവിലേയ്ക്കു എസി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ.ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ (06555) ഏപ്രിൽ 4 മുതൽ മേയ് 5 വരെ സർവീസ് നടത്തും.വെള്ളിയാഴ്ചകളിൽ രാത്രി 10ന് ബെംഗളൂരു എസ്എംവിടി ടെർമിനലിൽ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ (06556) ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.30 ബെംഗളൂരുവിലെത്തും. വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ,തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം എന്നിവിടെ സ്റ്റോപ്പുകൾ ഉണ്ട് . സെക്കൻഡ് എസി–2, തേഡ്–16 എന്നിങ്ങനെയാണു കോച്ചുകൾ. തേഡ് എസിയിൽ 1490 രൂപയും സെക്കൻഡ് എസിയിൽ 2070 രൂപയുമാണു ബെംഗളൂരു–തിരുവനന്തപുരം നിരക്ക്. റിസർവേഷൻ ആരംഭിച്ചു.

Read More

ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍

  കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മാസപ്പിറ ദൃശ്യമായതിനാലാണ് ചെറിയ പെരുന്നാളായിരിക്കുമെന്ന് മതപണ്ഡിതര്‍ അറിയിച്ചത്.വിശ്വാസത്തിന്റേയും സാഹോദര്യത്തിന്റേയും ത്യാഗത്തിന്റേയും മൂല്യമാണ് ഈദുല്‍ ഫിത്തര്‍ വിളിച്ചോതുന്നത്.ഇസ്ലാമിക് കലണ്ടറിലെ പത്താം മാസമായ ശവ്വാല്‍ ഒന്നാണ് ചെറിയ പെരുന്നാളായി കൊണ്ടാടുന്നത്. പാവപ്പെട്ടവര്‍ക്ക് ഫിത്തര്‍ സക്കാത്ത് എന്ന പേരില്‍ അരി വിതരണം നടത്തിയ ശേഷമാണ് വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിനെത്തുന്നത്. ഈദുല്‍ ഫിത്തര്‍ എന്നു ചെറിയ പെരുന്നാള്‍ അറിയപ്പെടാനും ഇതാണ് കാരണം.   വലിപ്പ ചെറുപ്പമില്ലാതെ ഓരോ വ്യക്തിയും ധാന്യ വിതരണം നടത്തേണ്ടത് വിശ്വാസിയുടെ നിര്‍ബന്ധിത ബാധ്യതയാണ്. പെരുന്നാള്‍ ദിവസം പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍

Read More

നവീന്‍ ബാബുവിന് നീതി വേണ്ടേ : ആരാണ് അന്വേഷണം മരവിപ്പിച്ചത്

  konnivartha.com: കേരള സര്‍ക്കാരിന്‍റെ ഭാഗമായ കണ്ണൂര്‍ മുന്‍ എഡിഎം പത്തനംതിട്ട മലയാലപ്പുഴ നിവാസി നവീൻ ബാബു ജീവനൊടുക്കിയ കേസിലെ ഏക പ്രതി കണ്ണൂർ  ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പി.പി.ദിവ്യ മാത്രമെന്ന് പോലീസ് തയാര്‍ ചെയ്ത കുറ്റപത്രത്തില്‍ അക്കം ഇട്ടു പറയുന്നു .ദിവ്യയുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും കേരള പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. ഒരാള്‍ അധിക്ഷേപം ഉന്നയിച്ചാല്‍ തെറ്റ് ഒന്നും ചെയ്തില്ല എങ്കില്‍ അതിനു എതിരെ കോടതി മുഖേന മാനനഷ്ട കേസ് ഫയല്‍ ചെയ്യാനും തന്‍റെ ഭാഗം ന്യായീകരിക്കാനും അത് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തുവാനും ഏതൊരു വ്യക്തിയ്ക്കും അധികാരം ഉണ്ട് . കോടതിയില്‍ സാക്ഷികള്‍ കൂറുമാറി പ്രതിഭാഗം ചേരുന്നത് നിത്യ സംഭവം ആണ് . കേരള സര്‍ക്കാരിന്‍റെ ഭാഗമായ എ ഡി എം ആണ് മരണപ്പെട്ടത്…

Read More

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

  കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. മാസപ്പിറ ദൃശ്യമായതിനാലാണ് നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് മതപണ്ഡിതര്‍ അറിയിച്ചത്. റംസാന്‍ 29 പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ അറിയിച്ചു. കാപ്പാടും പൊന്നാനിയിലും തിരുവനന്തപുരത്തും മാസപ്പിറ ദൃശ്യമായതായി മതപണ്ഡിതര്‍ അറിയിച്ചു. ശവ്വാൽ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൽ തിങ്കളാഴ്‌ച ഇദുൽ ഫിത്ർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവർ അറിയിച്ചു

Read More

കോന്നിയിലെ മേഘയുടെ മരണം:കുടുംബത്തെ സുരേഷ് ഗോപി സന്ദർശിച്ചു

  konnivartha.com: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന കോന്നിയിലെ മേഘയുടെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. അമിത് ഷായുടെ ഓഫിസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വേഗത്തിലാക്കുമെന്ന് സുരേഷ്‌ ഗോപി പറഞ്ഞു പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘയുടെ വീട് ബി ജെ പി നേതാക്കള്‍ക്ക് ഒപ്പമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചത് .മരണവുമായി ബന്ധപ്പെട്ടു കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ പരിശോധിക്കുമെന്നു മന്ത്രി ഉറപ്പു നൽകി. അന്വേഷണം ത്വരിതപ്പെടുത്താൻ ശ്രമിക്കുമെന്നും അതിൽ വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്നും അന്വേഷണത്തിന് ആവശ്യമായ നടപടി കൈക്കൊള്ളുന്നതിനു മുൻകയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥന്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പോലീസ് കൃത്യമായ ഇടപെട്ടില്ല എന്ന് മേഘയുടെ പിതാവ് പറഞ്ഞു . വിവാഹ…

Read More

ഖേദം “പ്രകടിപ്പിച്ച്” മോഹന്‍ലാൽ:വിവാദ വിഷയങ്ങളെ നീക്കം ചെയ്യും

എമ്പുരാൻ സിനിമാ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹന്‍ലാൽ. തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ മോഹൻലാൽ വ്യക്തമാക്കി.വിവാദ വിഷയങ്ങളെ സിനിമയിൽനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും മോഹൻലാൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം:’ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ…

Read More

മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും കെ സ്മാർട്ട് സംവിധാനം; ഏപ്രിൽ ഒന്നുമുതൽ

  konnivartha.com: കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ഉപയോഗിച്ചുവരുന്ന ഐഎൽജിഎംഎസ് സോഫ്റ്റ് വെയറിന് പകരമായി കെ സ്മാർട്ട് (കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫോർമേഷൻ) സംവിധാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ഏപ്രിൽ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നഗരസഭകളിൽ വിന്യസിച്ച കെ സ്മാർട്ട് സോഫറ്റ് വെയറിന്റെ മികച്ച പ്രവർത്തനം കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ ഒന്നു മുതൽ കെ സ്മാർട്ട് നിലവിൽ വരുന്നത്. നിലവിലുള്ള എട്ട് മൊഡ്യൂളുകൾക്ക് പുറമേ തദ്ദേശ ഭരണ നിർവഹണത്തിന് ആവശ്യമായ മറ്റെല്ലാ മൊഡ്യൂളുകളും ഉൾപ്പെടുത്തിയാണ് കെ സ്മാർട്ട് എല്ലാ സ്ഥാപനങ്ങളിലും വിന്യസിക്കുന്നത്. ഇതോടെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കും. കൂടാതെ പ്രാദേശിക ഭരണ നിർവഹണം പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെടും. ജനന, മരണ രജിസ്ട്രേഷനുമായി…

Read More

ബലാൽസംഗം: ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയിൽ

  പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പള്ളിക്കൽ കൊച്ചുതുണ്ടിൽ കിഴക്കെതിൽ വീട്ടിൽ മനുലാൽ(29) ആണ് പിടിയിലായത്. ഇയാൾക്കെതിരെ എൽ പി വാറന്റ് നിലവിലുണ്ടായിരുന്നു. 2022 മാർച്ച്‌ മൂന്നിന് അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറി ബലം പ്രയോഗിച്ച് ലൈംഗിക വേഴ്‌ചക്ക് വിധേയയാക്കിയ പ്രതി, കുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. 2022 മാർച്ച്‌ രണ്ടിന് രാത്രിയായിരുന്നു സംഭവം. അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ ഇയാൾ, ജാമ്യം നേടിയശേഷം കോടതിയിൽ വിചാരണയ്ക്ക് ഹാജരാവാതെ ഒളിച്ചുമാറി കഴിയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

തപസ്സ്: പത്തനംതിട്ടയില്‍ സൈനികര്‍ രക്തദാന ക്യാമ്പ് നടത്തി

konnivartha.com: പത്തനംതിട്ട ഗവൺമെന്റ് ആശുപത്രിയിൽ രക്തം ആവശ്യം ഉള്ളതിനെ തുടർന്ന് ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്) രക്‌തദാന ക്യാമ്പ് നടത്തി. 50 ലധികം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ 40 ൽ അധികം യൂണിറ്റ് രക്തം നൽകുവാൻ കഴിഞ്ഞു. തപസിന് വേണ്ടി ട്രഷറർ മുകേഷ് പ്രമാടം ഭരണസമിതി അംഗം അമിത്ത് തട്ടയിൽ, അരുൺ വെട്ടൂർ, അനന്തു തട്ടയിൽ, ഗിരീഷ് തണ്ണിത്തോട്, അജിത് കലഞ്ഞൂർ ,സിജു നാഥ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തപസ്സിന്‍റെ അംഗങ്ങളും തപസ് രക്തദാന സേനയുടെ പ്രവർത്തകരും പങ്കെടുത്ത ക്യാമ്പിൽ ലഹരിക്കെതിരെ സന്ദേശവും പ്രതിജ്ഞയും എടുത്തു.20-മത് രക്‌തദാന ക്യാമ്പ് ആണ് സംഘടിപ്പിച്ചത് .

Read More

ഇടിമിന്നൽ ജാഗ്രതാ നിർദേശം

konnivartha.com: പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (28/03/2025) & 01/04/2025 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; 31/03/2025 ന് കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

Read More